കേരളത്തിലെ ചരക്ക് വാഹനങ്ങള്‍ ചൊവ്വാഴ്ച പണിമുടക്കും

തിരുവനന്തപുരം:  മോട്ടോര്‍ വാഹന രംഗത്ത് സര്‍ക്കാര്‍ വരുത്തിയ പുതിയ പരിഷ്‌കാര നടപടിയില്‍ പ്രതിഷേധിച്ച് കേരളത്തിലെ ചരക്ക് വാഹങ്ങള്‍ ചൊവ്വാഴ്ച പണിമുടക്കും. 15 വര്‍ഷം പഴക്കം ചെന്ന ഡീസല്‍ വാഹങ്ങള്‍ നിരോധിക്കാനുള്ള സര്‍ക്കാരിന്റെ നടപടി പിന്‍വലിക്കുക, ഇന്ധന വിലയുടെ നിയന്ത്രണാധികാരം എണ്ണക്കമ്ബനികളില്‍ നിന്നും സര്‍ക്കാര്‍ ഏറ്റെടുക്കുക, വാഹന റജിസ്‌ട്രേഷനുമായി ബന്ധപ്പെട്ടുണ്ടായിട്ടുള്ള അമിതമായ ഫീസ് വര്‍ദ്ധനവ് പിന്‍വലിക്കുക എന്നീ Read More …

മുഖ്യമന്ത്രിയെ വിമര്‍ശിച്ച് സിപിഐ

തിരുവനന്തപുരം: ലോ അക്കാഡമി വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരേ രൂക്ഷവിമര്‍ശനവുമായി സിപിഐ മുഖപത്രം ജനയുഗം. പത്രത്തിന്റെ എഡിറ്റ് പേജിലെഴുതിയ ലേഖനത്തിലാണ് പിണറായിയുടെ നിലപാടുകളെ സിപിഐ രൂക്ഷമായി വിമര്‍ശിക്കുന്നത്. ഭൂമി തിരിച്ചുപിടിക്കില്ലെന്നു പറയുന്ന മഹാരഥന്‍മാര്‍ ചരിത്രമറിയണമെന്നും ചരിത്രം ഉള്‍ക്കൊള്ളാത്തവരെ കാത്തിരിക്കുന്നത് ചവറ്റുകുട്ടകളാണെന്നും മുഖപത്രത്തില്‍ വിമര്‍ശിക്കുന്നു. വിദ്യാഭ്യാസ മന്ത്രിയെ വിമര്‍ശിച്ച പന്ന്യന്‍ രവീന്ദ്രനു മറുപടി നല്‍കാത്ത നിലപാടെടുക്കുന്നതിനെ വാഴപ്പിണ്ടി Read More …

ഒന്നാം പ്രതി സര്‍വകലാശാല കെ.എസ്. രാധാകൃഷ്ണന്‍

തിരുവനന്തപുരം: ലോ അക്കാദമി വിഷയത്തില്‍ ഒന്നാം പ്രതി കേരള സര്‍വകലാശാലയെന്ന് മുന്‍ പി.എസ്.സി ചെയര്‍മാര്‍ കെ.എസ്. രാധാകൃഷ്ണന്‍. വിഷയത്തില്‍ എല്ലാ രാഷ്ട്രീയ കക്ഷികള്‍ക്കും പങ്കുണ്ട്. എന്നാല്‍ പരസ്പരം പഴിചാരാനാണ് അവര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സര്‍ സി.പി. പിടിച്ചെടുത്ത ഭൂമി സ്വാതന്ത്ര്യം കിട്ടിയപ്പോള്‍ നടരാജ പിള്ളയുടെ കുടുംബത്തിന് തിരിച്ചു കൊടുക്കണമായിരുന്നു. ഭൂമി തിരികെ നല്‍കണമെന്ന നടരാജ Read More …

കശ്മീര്‍ പ്രശ്‌നം പരിഹരിക്കാതെ സമാധാനമുണ്ടാകില്ല

ഇസ്‌ലാമാബാദ് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്‌നത്തിന്റെ അടിസ്ഥാന കാരണം കശ്മീരാണെന്ന് പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫ്. കശ്മീര്‍ വിഷയം പരിഹരിച്ചില്ലെങ്കില്‍ മേഖലയില്‍ സമാധാനവും ക്ഷേമവും വരില്ല. കഴിഞ്ഞ ഏഴു ദശാബ്ദങ്ങളായി ഒട്ടേറെ യുഎന്‍ സുരക്ഷാ കൗണ്‍സിലിലൂടെ ഉറപ്പുനല്‍കിയ സ്വാതന്ത്ര്യം കശ്മീരികള്‍ക്കു നല്‍കാന്‍ ഇന്ത്യയ്ക്കു സാധിച്ചിട്ടില്ലെന്നും ഷെരീഫ് പറഞ്ഞു. കശ്മീരി സോളിഡാരിറ്റി ദിനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കശ്മീരിലെ Read More …

മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് സുധീരന്‍

തിരുവനന്തപുരം: സ്‌റ്റേറ്റ് കോണ്‍ഗ്രസിന്റെ ആദ്യ സെക്രട്ടറിയും രണ്ടു തവണ മന്ത്രിയും ആറ് തവണ എംഎല്‍എയുമായിരുന്ന പി.എസ്.നടരാജപിള്ളയെ ഏതോ ഒരു പിള്ളയെന്ന് വിളിച്ച് അധിക്ഷേപിച്ച മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍. നടരാജപിള്ളയുടെ മകന്‍ വെങ്കിടേശന്റെ പേരൂര്‍ക്കടയിലെ വസതി സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സുധീരന്‍. ആദരണീയനായ നടരാജപിള്ളയെ ഇത്തരത്തില്‍ മുഖ്യമന്ത്രി അപമാനിച്ചത് പദവിക്ക് ചേര്‍ന്ന Read More …

ഇടതുപക്ഷത്തെ വിമര്‍ശിച്ച് രാധിക വെമുല

കൊച്ചി: ദലിത് സമരങ്ങളെ ഇടതുപക്ഷം പിന്തുണക്കുന്നില്ലെന്ന് രോഹിത് വെമുലയുടെ മാതാവ് രാധിക വെമുല. രാജ്യത്ത് ദലിതര്‍ക്കെതിരെ വര്‍ധിച്ച് വരുന്ന അതിക്രമങ്ങള്‍ ആശങ്കപ്പെടുത്തുന്നുവെന്നും രാധിക വെമുല പറഞ്ഞു. എറണാകുളത്ത് നടക്കുന്ന ഡിവൈഎഫ്‌ഐ അഖിലേന്ത്യാ സമ്മേളനത്തില്‍ പങ്കെടുക്കുകയായിരുന്നു രാധിക വെമുല. ഭൂരിപക്ഷമല്ലാതിരുന്നിട്ടും ഇന്ത്യയില്‍ ആര്‍എസ്എസും സംഘപരിവാറും പിടിമുറുക്കുന്ന സാഹചര്യം ആശങ്കപ്പെടുത്തുന്നതാണെന്ന് രാധിക വെമുല പറഞ്ഞു. ദലിത് സമരങ്ങള്‍ക്ക് പലപ്പോഴും Read More …

നോട്ട് പ്രതിസന്ധി അവസാനിച്ചു

ന്യൂഡല്‍ഹി: കള്ളപ്പണവും കള്ളനോട്ടും തടയുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോഡി 500, 1000 രൂപാ നോട്ടുകള്‍ അസാധുവാക്കിയതിന് പിന്നാലെയുണ്ടായ സാന്പത്തീക പ്രതിസന്ധി അവസാനിച്ചതായി ധനകാര്യ സെക്രട്ടറി. നിലവില്‍ ആഴ്ചയില്‍ അക്കൗണ്ടുകളില്‍ നിന്നും പിന്‍വലിക്കാവുന്ന തുക 24,000 രൂപയാക്കി നിജപ്പെടുത്തിയത് ഒഴികെ മറ്റെല്ലാ നിയന്ത്രണങ്ങളും നീക്കി കഴിഞ്ഞതായി ശക്തികാന്ത് ദാസ് അറിയിച്ചു. ഇപ്പോഴുള്ള നിയന്ത്രണങ്ങളും താത്കാലികമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. Read More …

തിരഞ്ഞെടുപ്പുകള്‍ സൗഹൃദ മല്‍സരമായിരിക്കില്ല

മുംബൈ• മഹാരാഷ്ട്രയില്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകള്‍ ബിജെപിയും ശിവസേനയും തമ്മിലുള്ള സൗഹൃദ മല്‍സരമായിരിക്കില്ലെന്ന് ശിവസേന നേതാവ് ഉദ്ധവ് താക്കറെ. മഹാരാഷ്ട്രയില്‍ ശക്തരായ പങ്കാളിയെ ബിജെപിക്ക് നഷ്ടമായി കഴിഞ്ഞു. ശിവസേനയുമായി നടക്കുന്നത് സൗഹൃദ മല്‍സരമാണെന്നാണ് ബിജെപി അധ്യക്ഷന്‍ അമിത് ഷാ പറയുന്നത്. എന്നാല്‍ സംസ്ഥാന നേതാക്കള്‍ അതിനെ കൗരവരും പാണ്ഡവരും തമ്മിലുള്ള മഹാഭാരത യുദ്ധത്തോടാണ് ഉപമിക്കുന്നത്. എനിക്ക് അമിത് Read More …