ചെറു വിമാനം നദിയില്‍ തകര്‍ന്നുവീണ് രണ്ടു പേര്‍ മരിച്ചു

പെര്‍ത്ത്: ഓസ്‌ട്രേലിയയിലെ പെര്‍ത്തില്‍ ചെറു വിമാനം നദിയില്‍ തകര്‍ന്നു വീണ് പൈലറ്റും കാമുകിയും മരിച്ചു. ഓസ്‌ട്രേലിയന്‍ ദേശീയ ദിനാഘോഷങ്ങള്‍ക്കിടെയായിരുന്നു സംഭവം. വ്യാഴാഴ്ച പ്രാദേശിക സമയം അഞ്ചിന് സ്വാന്‍ നദിയിലാണ് വിമാനം പതിച്ചത്. ദേശീയ ആഘോഷങ്ങളുടെ ഭാഗമായി നദീതീരത്ത് തടിച്ചുകൂടിയ ആയിരക്കണക്കിന് ആളുകള്‍ നോക്കിനില്‍ക്കെയായിരുന്നു ദുരന്തം. പൈലറ്റ് പീറ്റര്‍ ലിന്‍ച് (52), വനിതാ സുഹൃത്ത് എന്‍ഡ (30) Read More …

ഒരു രൂപയ്ക്ക് ഒരു മണിക്കൂര്‍ സംസാരിക്കാം

ന്യൂഡല്‍ഹി : റിപ്പബ്ലിക് ദിനത്തില്‍ ആത്യാകര്‍ഷക ഓഫറുകളുമായി ബി.എസ്.എന്‍.എല്‍. ഒരു രൂപയ്ക്ക് ഒരു മണിക്കൂര്‍ ടോക്ക്‌ടൈം നല്‍കുന്ന 26 രൂപയുടെ താരിഫ് ആണ് ഒരു ഓഫര്‍. ഈ ഓഫറില്‍ ഇന്ത്യയില്‍ എവിടേയും ഏത് നെറ്റ്വര്‍ക്കിലേക്കും 26 മണിക്കൂര്‍ നേരം അണ്‍ലിമിറ്റഡായി വിളിക്കാം. ജനുവരി 25 മുതല്‍ 31 വരെ റീചാര്‍ജ് ചെയ്യുന്നവര്‍ക്കു മാത്രമേ ഈ ഓഫര്‍ Read More …

കോഴിക്കോട് വ്യാപാരി വ്യവസായി ഹര്‍ത്താല്‍

കോഴിക്കോട്: നഗരത്തില്‍ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ ഹര്‍ത്താല്‍ ആചരിക്കുന്നു. കട ഒഴിപ്പിക്കലിനെതിരെയുള്ള സമരത്തിന്റെ ഭാഗമായി നടത്തിയ മാര്‍ച്ചിനിടെ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന അധ്യക്ഷന്‍ ടി.നസറുദ്ദീനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. നഗരത്തിലെ ചെരുപ്പുകട കഴിഞ്ഞ ദിവസം കടയുടമ അടപ്പിച്ചതിനെത്തുടര്‍ന്നാണ് വ്യാപാരി വ്യവസായി ഏകോപന സമിതി സമരം ആരംഭിച്ചത്. ഇന്ന് കടയുടമയുടെ Read More …

അരവിന്ദ് കെജ്രിവാളിനു വധഭീക്ഷണി

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി അധ്യക്ഷനുമായ അരവിന്ദ്് കെജ്രിവാളിനു ഇമെയിലിലൂടെ വധഭീക്ഷണി. കെജ്രിവാളിന്റെ ഔദ്യോഗിക ഇമെയിലിലാണ് സന്ദേശം ലഭിച്ചത്. അജ്ഞാത കേന്ദ്രത്തില്‍ നിന്ന് എത്തിയ മെയില്‍ സന്ദേശത്തില്‍ കെജ്രിവാളിനെ നാലു പേര്‍ അക്രമിക്കുമെന്നാണ് പറഞ്ഞിരിക്കുന്നത്. വധഭീക്ഷണിയെ തുടര്‍ന്ന് ഡല്‍ഹി സര്‍ക്കാര്‍ പരാതി പോലിസിന് കൈമാറി. ഇതു സംബന്ധിച്ച് ഡല്‍ഹി ആഭ്യന്തര സെക്രട്ടറി എസ്.എന്‍. സഹായ് പോലീസ് Read More …

ഇലക്ട്രിക് ബസ് അവതരിപ്പിച്ചു

മുംബൈ: ഇന്ത്യയിലെ പ്രമുഖ വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് രാജ്യത്ത് ഹൈബ്രിഡ് ഇലക്ട്രിക് ബസുകള്‍ അവതരിപ്പിച്ചു. പരിസ്ഥിതി മലിനീകരണം കുറക്കുക എന്ന ലക്ഷ്യത്തോടെയാണ് ടാറ്റ മോട്ടോഴ്‌സ് പുതിയ ബസ് അവതരിപ്പിച്ചിരിക്കുന്നത്. മെട്രോ നഗരങ്ങളെ ലക്ഷ്യംവച്ചാണ് വാഹനം പുറത്തിറക്കിയിരിക്കുന്നതെന്ന് കന്പനി അറിയിച്ചു. ഒന്നര കോടി മുതല്‍ രണ്ടു കോടി രൂപ വരെയാണ് വാഹനത്തിന്റെ വില നിശ്ചയിച്ചിരിക്കുന്നത്. പൂനെ, Read More …

അതിര്‍ത്തിയില്‍ മതില്‍: സഹകരിക്കില്ലെന്ന് മെക്‌സിക്കോ

മെക്‌സിക്കോ സിറ്റി: അനധികൃത കുടിയേറ്റം തടയുന്നതിനു മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ നിര്‍മിക്കുന്നതിനുള്ള യുഎസ് പദ്ധതിയുമായി സഹകരിക്കില്ലെന്ന് മെക്‌സിക്കന്‍ പ്രസിഡന്റ് എന്‍ട്രിക് പെന നിതോ. പാലം നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു രൂപ പോലും ചെലവാക്കില്ലെന്നും നിതോ വ്യക്തമാക്കി. ട്രംപിന്റെ ഈ നീക്കം രാജ്യങ്ങള്‍ തമ്മിലുള്ള അകല്‍ച്ചയ്ക്ക് കാരണമായേക്കുമെന്നു പറഞ്ഞ അദ്ദേഹം മെക്‌സിക്കോ മതിലുകളില്‍ വിശ്വസിക്കുന്നില്ലെന്നും കൂട്ടിച്ചേര്‍ത്തു. മതില്‍ Read More …

രാജ്യത്തിന്റെ പരമാധികാരത്തിനെതിരെ ഭീഷണി ഉയര്‍ത്തുന്നു

മലപ്പുറം നമ്മുടെ സ്വാതന്ത്ര്യവും ഐക്യവും വിവിധ തരം വെല്ലുവിളികള്‍ നേരിടുന്നതായി തൊഴില്‍ വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍ പറഞ്ഞു. ഇതിനെതിരെ രാജ്യം ഒറ്റക്കെട്ടായി അണിനിരക്കണമെന്നും മന്ത്രി പറഞ്ഞു. മലപ്പുറം എം.എസ്.പി. ഗ്രൗണ്ടില്‍ നടന്ന റിപ്പബ്ലിക് ദിന പരേഡിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. രാജ്യത്തിന്റെ അകത്തും പുറത്തുനിന്നുമായി പല ശക്തികളും നമ്മളുടെ പരമാധികാരത്തിനെതിരെ ഭീക്ഷണി ഉയര്‍ത്തുന്നു.വര്‍ഗീയ മതമൗലികവാദികള്‍ Read More …

വേര്‍തിരിക്കാനുള്ള നീക്കം ചെറുക്കണം

തിരുവനന്തപുരം: ദേശീയത ഇന്നു നേരിടുന്ന വെല്ലുവിളികള്‍ ചെറുതല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നമ്മളെന്നും അവരെന്നും ജനങ്ങളെ തമ്മില്‍ വേര്‍തിരിച്ച്, തമ്മിലടിപ്പിക്കുവാന്‍ ആരെങ്കിലും നടത്തുന്ന നീക്കങ്ങളെ നാം ശ്രദ്ധാപൂര്‍വ്വം ചെറുത്തു തോല്‍പ്പിക്കേണ്ടതുണ്ടെന്നും റിപ്പബ്ലിക് ദിനത്തില്‍ സമൂഹമാധ്യമമായ ഫെയ്‌സ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ മുഖ്യമന്ത്രി പറയുന്നു. ജനാധിപത്യത്തിന്റെ പരമാധികാര സഭയായ പാര്‍ലമെന്റിനെ വിശ്വാസത്തിലെടുക്കാതെയും സംസ്ഥാന നിയമസഭകളുടെ വികാരങ്ങള്‍ ഉള്‍ക്കൊള്ളാതെയും ജനാധിപത്യ Read More …