15 ദിവസത്തേക്ക് നിരോധനാജ്ഞ

ചെന്നൈ: മറീന ബീച്ചില്‍ 15 ദിവസത്തേക്ക് പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു . ജല്ലിക്കട്ട് പ്രക്ഷോഭം തുടരണമെന്ന പ്രചാരണം സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന സാഹചര്യത്തിലാണ് നിരോധനാജ്ഞ . ജനുവരി 29 മുതല്‍ ഫെബ്രുവരി 12 വരെയാണ് നിരോധരാജ്ഞ. ചെന്നൈ സിറ്റി പൊലീസ് കമീഷണറാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. നിരോധനാജ്ഞയുടെ സാഹചര്യത്തില്‍ മറീന ബീച്ചില്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാന്‍ സാധിക്കില്ല. കര്‍ശന പരിശോധനകള്‍ക്ക് Read More …

ബിജെപിക്ക് തലവേദനയായി ഹിന്ദു യുവ വാഹിനി

ഗോരഖ്പൂര്‍: ഉത്തര്‍പ്രദേശ് നിയമസഭ തിരഞ്ഞെടുപ്പില്‍ അധികാരത്തില്‍ തിരിച്ചെത്താന്‍ കിണഞ്ഞുപരിശ്രമിക്കുന്ന ബിജെപിക്ക് തിരിച്ചടി നല്‍കി ഗോരഖ്പൂര്‍ എംപി ആദിത്യനാഥ്. അധികാരത്തില്‍ തിരിച്ചെത്താന്‍ കിണഞ്ഞുപരിശ്രമിക്കുന്നു. യുപിയിലെ 64ഓളം നിയമസഭ മണ്ഡലങ്ങളില്‍ യോഗി ആദിത്യനാഥിന്റെ പാര്‍ട്ടിയായ ഹിന്ദു യുവ വാഹിനി ബിജെപിക്കെതിരെ സ്ഥാനാര്‍ത്ഥികളെ മല്‍സരിപ്പിക്കുമെന്നാണ് സൂചന. ഹിന്ദു യുവ വാഹിനി സംസ്ഥാന സെക്രട്ടറി സുനില്‍ സിംഗാണ് ഇക്കാര്യം മാധ്യമപ്രവര്‍ത്തകരെ അറിയിച്ചത്. Read More …

പിവി സിന്ധുവും സായ് പ്രണീതും ഫൈനലില്‍

ലഖ്‌നൗ: സയ്യിദ് മോഡി രാജ്യാന്തര ബാഡ്മിന്റണ്‍ ചാമ്ബ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പിവി സിന്ധു ഫൈനലില്‍ കടന്നു. സെമിഫൈനലില്‍ ഇന്തോനേഷ്യയുടെ നാലാം സീഡ് ഫിത്രിയാനി ഫിത്രയാനിയെയാണ് സിന്ധു പരാജയപ്പെടുത്തിയത്. സ്‌കോര്‍: 2111, 2119. ഫൈനലില്‍ ഇന്തോനേഷ്യയുടെ ഗ്രിഗോറിയ മരിസ്‌കയാണ് സിന്ധുവിന്റെ എതിരാളി. വേള്‍ഡ് ജൂനിയര്‍ ചാമ്ബ്യന്‍ഷിപ്പുകലില്‍ രണ്ടു തവണ വെള്ളി മെഡല്‍ നേടിയ 17 കാരിയായ മരിസ്‌ക, ആറാം Read More …

പാര്‍ലമെന്റ് ബജറ്റ് ചൊവ്വാഴ്ച്ച തുടക്കമാകും

ന്യൂഡല്‍ഹി: പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിന് ചൊവ്വാഴ്ച്ച തുടക്കമാകും. ബുധനാഴ്ചയാണ് കേന്ദ്രബജറ്റ് അവതരണം. നോട്ട് നിരോധനത്തിന് ശേഷമുള്ള ബജറ്റില്‍ ഏറെ ജനക്ഷേമ പദ്ധതികള്‍ ഉണ്ടാകുമെന്നാണ് സൂചന. പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ചൊവ്വാഴ്ച തുടങ്ങും. ബുധനാഴ്ചയാണ് ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്!ലി പൊതു ബജറ്റ് അവതരിപ്പിക്കുന്നത്. ഉത്തര്‍പ്രദേശ് ഉള്‍പ്പടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ Read More …

രാഹുലിയുടെ നിലപാടുകള്‍ പാര്‍ട്ടിയെ തകര്‍ക്കും

ഉത്തരാഖണ്ഡ്: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് വിട്ട മുന്‍ ഉത്തരഖണ്ഡ് എംഎല്‍എ വിജയ് ബഹുഗുണ. രാഹുല്‍ ഗാന്ധിയുടെ നിലപാടുകളാണ് താന്‍ പാര്‍ട്ടി വിടാന്‍ കാരണമായതെന്ന് വിജയ് ബഹുഗുണ പറഞ്ഞു. തന്റെ ഭാഗം കേള്‍ക്കുന്നതിന് പോലും രാഹുല്‍ ഗാന്ധി തയാറായില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുന്‍ ഉത്തരഖണ്ഡ് മുഖ്യമന്ത്രിയായ വിജയ് ബഹുഗുണ കോണ്‍ഗ്രസ് വിട്ട് ഇപ്പോള്‍ Read More …

അമേരിക്കന്‍ പൗരന്‍മാരെ വിലക്കുമെന്ന് ഇറാന്‍

തെഹ്‌റാന്‍: കുടിയേറ്റ വിഷയത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് മറുപടിയുമായി ഇറാന്‍. ഏഴ് മുസ്ലിം രാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ക്ക് അമേരിക്കയില്‍ പ്രവേശനം നിഷേധിച്ചു കൊണ്ട് കഴിഞ്ഞ ദിവസം ട്രംപ് ഉത്തരവിറക്കിയിരുന്നു. ഇതിനു മറുപടിയായി മുസ്ലിം ജനതയ്ക്ക് പ്രവേശനം അനുവദിക്കാത്ത അമേരിക്കയുടെ പൗരന്‍മാര്‍ക്ക് ഇറാനിലും പ്രവേശനം അനുവദിക്കില്ലെന്നാണ് വിദേശ കാര്യമന്ത്രാലയം അറിയിച്ചിരിക്കുന്നത്. ട്രംപിന്റെ തീരുമാനത്തോടെ ലിബിയ, സുഡാന്‍, സൊമാലിയ, Read More …

മോഡിയെ കെട്ടുകെട്ടിക്കാന്‍ മമത

ന്യൂഡല്‍ഹി:പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ബിജെപി വിരുദ്ധപാര്‍ട്ടികളുമായി കൂടുതല്‍ അടുക്കുന്നു. നോട്ടുനിരോധനത്തിലൂന്നി നരേന്ദ്ര മോഡിയ്‌ക്കെതിരെ നടത്തിക്കൊണ്ടിരിക്കുന്ന നീക്കം കൂടുതല്‍ തീവ്രമാക്കാനാണ് മമതയുടെ ശ്രമം. 2019ലെ ലോക്‌സഭാ തെരഞ്ഞടുപ്പിനു ശേഷം ബിജെപി വിരുദ്ധസര്‍ക്കാരിന് രൂപം കൊടുക്കുന്നതില്‍ മുഖ്യ പങ്കു വഹിക്കുമെന്ന് തൃണമൂല്‍ മുമ്ബ് പ്രസ്താവിച്ചിരുന്നു. നിയമസഭാതിരഞ്ഞെടുപ്പ് നടക്കുന്ന യുപിയിലും പഞ്ചാബിലും മമതയെത്തും. പഞ്ചാബില്‍ കോണ്‍ഗ്രസ് റാലിയിലും Read More …

ശിവസേന ബിജെപി ബന്ധം അവസാനിപ്പിച്ചു

മുംബൈ: ബിജെപിയുമായുള്ള 25 വര്‍ഷത്തെ ബാന്ധവം ശിവസേന അവസാനിപ്പിക്കുന്നു. വരുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ ബിജെപിയുമായുള്ള സഖ്യം അവസാനിപ്പിച്ച് ഒറ്റയ്ക്കു മത്സരിക്കുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ ഉദ്ദവ് താക്കറെ അറിയിച്ചു. തങ്ങള്‍ ഭിക്ഷാപാത്രവുമായി ആരുടെ മുന്നിലും കറങ്ങാന്‍ ആഗ്രഹിക്കുന്നില്ല. തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ഒറ്റയ്ക്കു മത്സരിക്കുമെന്നും ഉദ്ദവ് പറഞ്ഞു. കഴിഞ്ഞ 25 വര്‍ഷത്തെ ബിജെപിയുമായുള്ള ബന്ധമാണ് അവസാനിപ്പിക്കുന്നത്. ഭാവിയിലും ബിജെപിയുമായി Read More …