ട്രംപിന്റെ സത്യപ്രതിജ്ഞാ കനത്ത സുരക്ഷയില്‍

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് അധികാരമേല്‍ക്കുന്ന ദിവസം രാജ്യത്തെ സുരക്ഷാ സംവിധാനങ്ങള്‍ കര്‍ശനമാക്കാന്‍ നിലവിലെ പ്രസിഡന്റ് ബരാക് ഒബാമ നിര്‍ദേശം നല്‍കി. രാജ്യത്തെ എല്ലാ സുരക്ഷാവിഭാഗങ്ങള്‍ക്കും ഇതു സംബന്ധിച്ച് കര്‍ശന നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. ട്രംപ് അധികാരമേല്‍ക്കുന്നതുമായി ബന്ധപ്പെട്ടു നടക്കുന്ന ചടങ്ങുകളിലടക്കം ആക്രമണങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന ഇന്റലിജന്റ്‌സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഒബാമ കനത്ത ജാഗ്രതാ നിര്‍ദേശം Read More …

യെമനില്‍ 15 പേര്‍ കൊല്ലപ്പെട്ടു

സനാ: യെമനിലെ തെക്കുകിഴക്കന്‍ പ്രവിശ്യയായ ടയിസില്‍ സൗദി സേന നടത്തിയ റോക്കറ്റ് ആക്രമണത്തില്‍ പത്തു പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്കു പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെയാണു ആക്രമണമുണ്ടായത്. യുദ്ധകപ്പലില്‍നിന്നാണു സേന ടയിസിലേക്കു റോക്കറ്റ് വര്‍ഷിച്ചത്. പിന്നീട് സാഡയുടെ വടക്കുകിഴക്കന്‍ ജില്ലയായ ഹൈഡാനിലെ മാര്‍ക്കറ്റില്‍ സൗദി സേന നടത്തിയ വ്യോമാക്രമണത്തില്‍ അഞ്ചു പേര്‍ കൊല്ലപ്പെടുകയും രണ്ടു പേര്‍ക്കു ഗുരുതരമായി Read More …

ബിജെപി പ്രവര്‍ത്തകര്‍ പാതി മീശ വടിച്ചു

കൊടുങ്ങല്ലൂര്‍: തെരഞ്ഞെടുപ്പ് പന്തയത്തില്‍ തോറ്റ സംഭവത്തില്‍ സിപിഎം പ്രവര്‍ത്തകനെ പിടിച്ചുനിര്‍ത്തി ബിജെപി പ്രവര്‍ത്തകര്‍ പാതി മീശ വടിച്ചുമാറ്റി. ലോകമലേശ്വരം കരിശാംകുളം ചള്ളിയില്‍ കണ്ണന് (45) നേരെയായിരുന്നു അക്രമം നടന്നത്. സംഭവത്തില്‍ ബിനേഷ്, ശിവന്‍, സനു, രതീഷ് എന്നീ നാലു ബിജെപി പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇന്നലെ ഉച്ചയ്ക്ക് കരിശാംകുളം സെന്ററില്‍ നടന്ന സംഭവത്തില്‍ വീട്ടില്‍ Read More …

കരസേന ജവാന്‍മാര്‍ക്ക് ഇനി ആധുനിക ഹെല്‍മെറ്റ്

ന്യൂഡല്‍ഹി: ഇന്ത്യന്‍ കരസേനയിലെ ജവാന്‍മാര്‍ക്ക് ലോകനിലവാരമുള്ള ആധുനിക ഹെല്‍മെറ്റ് നല്‍കാന്‍ പ്രതിരോധമന്ത്രാലയത്തിന്റെ തീരുമാനം. ഒരു ദേശീയ മാധ്യമമാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. കാണ്‍പൂര്‍ ആസ്ഥാനമായുള്ള എംകെയു ഇന്‍ഡസ്ട്രീസ് എന്ന കമ്പനിക്കാണ് ഹെല്‍മറ്റ് നിര്‍മിച്ചു നല്‍കാനുള്ള കരാര്‍ നല്‍കിയിരിക്കുന്നത്. 1.58 ലക്ഷം ഹെല്‍മറ്റുകള്‍ നിര്‍മിക്കാന്‍ 180 കോടിയോളം രൂപയുടേതാണ് കരാര്‍. മൂന്നു വര്‍ഷത്തിനുള്ളില്‍ ഹെല്‍മറ്റുകള്‍ സൈനികര്‍ക്കു കൈമാറാനാണ് Read More …

നിശാക്ലബ് ആക്രമണം; മുഖ്യപ്രതി പിടിയില്‍

ഇസ്താംബുള്‍: പുതുവര്‍ഷ ആഘോഷത്തിനിടെ തുര്‍ക്കിയിലെ നിശാ ക്ലബില്‍ 39 പേരെ വെടിവെച്ചു കൊന്ന സംഭവത്തിലെ മുഖ്യപ്രതി പിടിയില്‍. ഉസ്‌ബെക്കിസ്ഥാന്‍ സ്വദേശിയായ അബ്ദുള്‍ ഖാദിര്‍ മഷാരിപോവ് എന്നയാളാണ് ഇസ്താംബുളിലെ ഒരു അപ്പാര്‍ട്‌മെന്റില്‍ നിന്നും തിങ്കളാഴ്ച പിടിയിലായത്. ഇയാള്‍ക്കൊപ്പം കിര്‍ഗിസ് വംശജരായ ഒരു പുരുഷനും മൂന്നു സ്ത്രീകളും ഉള്‍പ്പെടെ നാലുപേരെ കൂടി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇസ്താംബുളിലെ റെയ്‌ന നിശാക്ലബില്‍ Read More …

പാറപൊട്ടിക്കുന്നത് ഹൈക്കോടതി തടഞ്ഞു

കൊച്ചി: തൃശൂര്‍ പാലക്കാട് ദേശീയപാത വികസനത്തിനായി പാറപൊട്ടിക്കുന്നത് ഹൈക്കോടതി തടഞ്ഞു. ഖനനത്തിന് നിയമാനുസൃതമായ എല്ലാ അനുമതിയും വേണമെന്ന് ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉത്തരവിട്ടു. പ്രാദേശവാസികള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. കേന്ദ്രാനുമതി പോലുമില്ലാതെ പാറ പൊട്ടിക്കുന്നത് നിയമവിരുദ്ധമാണെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി.

രജനീകാന്ത് രാഷ്ടീയത്തിലേക്ക്

സ്‌റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ തമിഴകത്ത് സജീവമാകുന്നു. പ്രമുഖമായ രണ്ട് ദ്രാവിഡ പാര്‍ട്ടികളുടെയും തലപ്പത് പതിറ്റാണ്ടുകളായി നിറഞ്ഞുനിന്ന നേതാക്കള്‍ മാറുന്നതോടെ തമിഴക രാഷ്ട്രീയം വലിയ കലങ്ങിമറിയലിനാണ് വേദിയാകുന്നത്. ജയലളിതയുടെ മരണത്തോടെ എ ഐ ഡിഎംകെ നേതൃത്വത്തിലേക്കെത്തിയ ശശികലയ്ക്ക് ജനങ്ങളുടെ അംഗീകാരം എത്രത്തോളം നേടാനാകുമെന്ന് പറയാനാകില്ല. ഡിഎംകെ യുടെ നേതൃത്വത്തില്‍ നിന്നും എം Read More …

എയ്ഡഡ് സ്ഥാപനങ്ങള്‍ കച്ചവട കേന്ദ്രമാകുന്നു

കോഴിക്കോട്: എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കച്ചവട സ്ഥാപനങ്ങളായി മാറിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതംഗീകരിക്കാനാവില്ല. നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തുന്ന ഇത്തരക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ വിജിലന്‍സിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇതുസംബന്ധിച്ച് പരാതിപ്പെടാന്‍ ആരും തയാറാകുന്നില്ല. ക്രൈസ്തവ മാനേജ്‌മെന്റുകളായിരുന്നു പണം വാങ്ങുന്ന കാര്യത്തില്‍ വിട്ടുനിന്നിരുന്നത്. എന്നാല്‍ ഇപ്പോള്‍ ചില ക്രൈസ്തവ മാനേജ്‌മെന്റുകളും ഈ ദുഷ്പ്രവണത അനുവര്‍ത്തിക്കാന്‍ Read More …