വയനാട്ടില്‍ ബുധനാഴ്ച പെട്രോള്‍ പമ്പുകള്‍ അടച്ചിടും

വയനാട്: ബുധനാഴ്ച വയനാട്ടില്‍ പെട്രോള്‍ പമ്പുകള്‍ അടച്ചിടും. ജില്ലയില്‍ കൂടുതല്‍ പെട്രോള്‍ പമ്പുകള്‍ അനുവദിക്കുന്നതില്‍ പ്രതിഷേധിച്ചാണ് പെട്രോളിയം ഡീലേഴ്‌സ് അസ്സോസിയേഷന്റെ തീരുമാനം.

സൗജന്യ എടിഎം ഇടപാടുകള്‍ മൂന്നുതവണ

മുംബൈ: നോട്ട് അസാധുവാക്കലിനുശേഷം പണത്തിനായി നെട്ടോട്ടമോടുന്ന ജനത്തെ ആശങ്കയിലാഴ്ത്തി കേന്ദ്രസര്‍ക്കാരിനു മുന്നില്‍ ബാങ്കുകളുടെ പുതിയ നിര്‍ദേശം. സൗജന്യ എടിഎം ഇടപാടുകള്‍ മാസത്തില്‍ മൂന്നു തവണയായി കുറയ്ക്കണമെന്ന് ബാങ്കുകള്‍ ആവശ്യപ്പെട്ടു. ബജറ്റിനു മുന്‍പായുള്ള കൂടിക്കാഴ്ചയിലാണ് ഇത്തരത്തിലൊരു നിര്‍ദേശം കേന്ദ്രസര്‍ക്കാരിനു മുന്നിലെത്തിച്ചത്. ജനത്തെ ഡിജിറ്റല്‍ ഇടപാടുകളിലേക്ക് മാറ്റാന്‍ ഇത് സഹായിക്കുമെന്നാണ് അവരുടെ നിലപാട്. മുന്‍ സാഹചര്യങ്ങള്‍ അടിസ്ഥാനപ്പെടുത്തിയാണ് സൗജന്യ Read More …

സിഡ്‌കോ മുന്‍ എംഡി ബഷീറിനെതിരെ വിജിലന്‍സ് കേസ്സ്

തിരുവനന്തപുരം: മാനദണ്ഡങ്ങള്‍ ലംഘിച്ച് നിയമനം നടത്തിയെന്ന പരാതിയില്‍ സിഡ്‌കോ മുന്‍ എംഡി സജി ബഷീറിനെതിരെ വിജിലന്‍സ് കേസെടുത്തു. ബഷീറിന്റെ കാലത്ത് ഇരുന്നൂറോളം അനധികൃത നിയമനങ്ങള്‍ നടന്നെന്ന പരാതിയിലാണ് കേസ്. ബഷീറിന്റെ മുന്‍ അഡിഷണല്‍ സെക്രട്ടറി പി.എ.കാസിമിനെതിരേയും കേസെടുത്തിട്ടുണ്ട്. സിഡ്‌കോയുടെ തലപ്പത്ത് ഇരിക്കെ 25ലക്ഷം രൂപയുടെ അനധികൃതസ്വത്ത് സമ്പാദിച്ചെന്ന പരാതിയില്‍ ഇയാള്‍ക്കെതിരെ തിരുവനന്തപുരം വിജിലന്‍സ് കേസെടുത്തിരുന്നു.

ബീഹാര്‍ മോഡല്‍ വിശാല സഖ്യം യുപിയിലും

ലഖ്‌നൗ: വരുന്ന യു.പി നിയമസഭാ തിരഞ്ഞെടുപ്പിലും ബീഹാര്‍ മോഡലില്‍ വിശാല സഖ്യത്തിന് സാധ്യത തെളിയുന്നു. അഖിലേഷ് യാദവിന്റെ സമാജ് വാദി പാര്‍ട്ടിയും കോണ്‍ഗ്രസും ചെറുകക്ഷികളും അടങ്ങുന്നതായിരിക്കും ഈ സഖ്യം. അജിത് സിങ്ങിന്റെ രാഷ്ട്രീയ ലോക്ദള്‍, ജെ.ഡി.യു, അപ്‌നദളിലെ കൃഷ്ണ പട്ടേല്‍ ഗ്രൂപ്പ്, തൃണമൂല്‍ എന്നീ പാര്‍ട്ടികളാകും സഖ്യത്തിലുണ്ടാകുക. അഖിലേഷ് യാദവിന്റെ നേതൃത്വത്തില്‍ 12 വിഷയങ്ങള്‍ ഉള്‍ക്കൊള്ളിച്ച് Read More …

ബിജെപി മലയാളികളുടെ പ്രതികരണശേഷി അളക്കുകയാണ്

റിയാദ്: പ്രമുഖര്‍ക്കെതിരെ വര്‍ഗീയ പരാമര്‍ശം നടത്തുന്നത് പതിവാക്കിയ ബിജെപിക്കെതിരെ മുന്‍ മന്ത്രിയും ചലച്ചിത്ര താരവുമായ കെ.ബി ഗണേഷ്‌കുമാര്‍ എം.എല്‍.എ. സൗദിയില്‍ സന്ദര്‍ശനം നടത്തവെ കമലിനേയും എം.ടി യേയും അധിക്ഷേപിക്കുന്നതിനെ ഗണേഷ് കുമാര്‍ വിമര്‍ശിച്ചു. വിവാദമുണ്ടാക്കി മലയാളിയുടെ പ്രതികരണ ശേഷി അറിയാനുള്ള പരിശോധനയാണ് ബിജെപി നടത്തുന്നത്. രാജ്യത്തെ നിയമങ്ങളും ചട്ടങ്ങളും അനുസരിച്ചു ജീവിക്കുന്നത് അന്തസാണ്. എന്നാല്‍ ദേശീയ Read More …

കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ ഗുരുതരമല്ലെന്ന് സുധീരന്‍

മലപ്പുറം: കോണ്‍ഗ്രസ്സിനകത്ത് കാര്യമായ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍. മലപ്പുറത്ത് മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ്  തങ്ങളെ സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിലുള്ള പ്രശ്‌നങ്ങള്‍ കൂട്ടായ ചര്‍ച്ച ചെയ്ത് മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.   കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവുന്നത് മാത്രമാണ്.  Read More …

മഞ്ചേരിയില്‍ വന്‍ കുഴല്‍പണ വേട്ട

മലപ്പുറം: മഞ്ചേരിയില്‍ വന്‍ കുഴല്‍പണ വേട്ട. മൂന്ന് പേരുടെ പക്കല്‍  നിന്ന് അരക്കോടിയില്‍ അധികം വരുന്ന കള്ളപ്പണമാണ് പിടിച്ചെടുത്തത്. സംഭവത്തില്‍ മൂന്നുപേരെ അറസ്റ്റ് ചെയ്തു. പിടിച്ചെടുത്ത പണം മുഴുവനും രണ്ടായിരത്തിന്റെ പുതിയ നോട്ടുകളാണ്. കോഴിക്കോട് നെല്ലിക്കാപറമ്പ് സ്വദേശി തോണിചാലില്‍ ഫസലുറഹ്മാന്‍ (30), മാവൂര്‍ സ്വദേശി പൂക്കുത്ത് ഉണ്ണിമോയിന്‍(60), നറുകര പട്ടര്‍കുളം മുഹമ്മദ് ജംഷീദ് (21) എന്നിവരെയാണ് Read More …

സംഘടനാ തെരഞ്ഞെടുപ്പ്; ഉമ്മന്‍ചാണ്ടിഡല്‍ഹിക്ക്

തിരുവനന്തപുരം: സംസ്ഥാന കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ഇടഞ്ഞു നില്ക്കുന്ന ഉമ്മന്‍ ചാണ്ടി സംഘടനാ തെരഞ്ഞെടുപ്പ് എന്ന ആവശ്യം ഉയര്‍ത്തി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡുമായി ചര്‍ച്ച നടത്താന്‍ ഡല്‍ഹിക്ക്. ഞായറാഴ്ച ഡല്‍ഹിക്ക് പോകുന്ന ഉമ്മന്‍ചാണ്ടി തിങ്കളാഴ്ച കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. ചൊവ്വാഴ്ച കേരളത്തിലേക്ക് മടങ്ങുമെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: ജനുവരി Read More …