മുണ്ടുടുത്ത മമതയാണ് പിണറായി

കോട്ടയം: മുണ്ടുടുത്ത മോദിയല്ല മുണ്ടുടുത്ത മമതയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍. കണ്ണൂരില്‍ സ്‌കൂള്‍ കലോത്സവവേദിയില്‍ വര്‍ധിച്ചുവരുന്ന അസഹിഷ്ണുതയെ പരാമര്‍ശിച്ച് പിണറായി നടത്തിയ പ്രസംഗത്തെ പരാമര്‍ശിച്ചാണ് സുരേന്ദ്രന്റെ വിമര്‍ശം. പിണറായി തനി നിലവാരമില്ലാത്ത രാഷ്ട്രീയമാണ് കളിക്കുന്നത്. തസഌമാ നസ്‌റീന്റെ കാര്യത്തിലും സക്കറിയയുടെ കാര്യത്തിലും ടി. പി. ശ്രീനിവാസന്രെ കാര്യത്തിലും സ്വന്തം Read More …

അല്‍ക്കാക്കൂസ് ജയിലില്‍നിന്നു 250 തടവുകാരെ മാറ്റി

നതല്‍: കലാപമുണ്ടായ അല്‍ക്കാക്കൂസ് ജയിലില്‍നിന്നു 250 തടവുകാരെ വടക്കുകിഴക്കന്‍ മേഖലയിലുള്ള ജയിലിലേക്ക് മാറ്റി. സ്റ്റേറ്റ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയ്ക്ക് ശേഷമാണ് നടപടി. 620 തടവുകാരെ മാത്രം പാര്‍പ്പിക്കാന്‍ സൗകര്യമുള്ള ഈ ജയിലില്‍ 1083 പേരെയായിരുന്നു താമസിപ്പിച്ചിരുന്നത്. ജയിലില്‍ ശനിയാഴ്ച രാത്രിയുണ്ടായ കലാപത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടിരുന്നു. ബ്രസീല്‍ ജയിലുകളില്‍ ലഹരിമരുന്നു മാഫിയകളുടെ ഏറ്റുമുട്ടല്‍ സാധാരണമാണ്.

ഹോളിവുഢ് സുന്ദരി ലിന്‍ഡ്‌സെ ലോഹന്‍ ഇസ്ലാമിലേക്ക്

ഗ്ലാമര്‍ വേഷങ്ങളിലൂടെ ആരാധകരെ ത്രസിപ്പിച്ച ഹോളിവുഢ് സുന്ദരി ലിന്‍ഡ്‌സെ ലോഹന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ ഇപ്പോള്‍ അറബി സൂക്തങ്ങളാണ് നിറയുന്നത്.സൗദി സുഹൃത്ത് സമ്മാനമായി നല്‍കിയ ഖുറാന്‍ ജീവിതവീക്ഷണം മാറ്റിയതിനെ തുടര്‍ന്ന് ഈ അഭിനേത്രി പൂര്‍ണമായും ഇസ്ലാമിക ജീവിതത്തിലേക്ക് മാറിയിരിക്കുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. 30കാരിയായ ലോഹന്‍ ഇതിനെ തുടര്‍ന്ന് ഈ വീക്കെന്‍ഡില്‍ ഇന്‍സ്റ്റാഗ്രാമിലെ തന്റെ എല്ലാ ചിത്രങ്ങളും Read More …

കോട്ടയത്ത് ഹര്‍ത്താല്‍ തുടങ്ങി

കോട്ടയം: ദളിത് വിദ്യാര്‍ഥികള്‍ക്കു നേരെ സിപിഎം, എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ എന്നീ സംഘടനകള്‍ അക്രമം നടത്തുവെന്നാരോപിച്ച് കോട്ടയം ജില്ലയില്‍ സിഎസ്ഡിഎസ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. രാവിലെ സര്‍വീസ് നടത്തിയ കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു. ജില്ലയില്‍ പലയിടങ്ങളിലും വാഹനങ്ങള്‍ തടയുന്നുണ്ട്

മുലായത്തിനു തിരിച്ചടി; സൈക്കിളിന്റെ അവകാശം അഖിലേഷിന്

ലക്‌നോ: ഉത്തര്‍പ്രദേശില്‍ സമാജ്വാദി പാര്‍ട്ടിയുടെ സൈക്കിള്‍ ചിഹ്നത്തിന്റെ അവകാശം അഖിലേഷ് യാദവിന്. പാര്‍ട്ടി ചിഹ്നത്തിനുവേണ്ടി മുലായം സിംഗ് യാദവും മുഖ്യമന്ത്രി അഖിലേഷ് യാദവും അവകാശവാദമുന്നയിച്ചതോടെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെട്ട് തീരുമാനം പ്രഖ്യാപിച്ചത്. തീരുമാനത്തെ അഖിലേഷ് പക്ഷത്തെ പ്രമുഖന്‍ രാം ഗോപാല്‍ യാദവ് സ്വാഗതം ചെയ്തു. അധികംവൈകാതെ സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കുമെന്നും കോണ്‍ഗ്രസുമായുള്ള സഖ്യത്തെ സംബന്ധിച്ച് ഉടന്‍ Read More …

പിന്തുണ തേടി വി എം സുധീരന്‍ പാണക്കാട്ട്

മലപ്പുറം: കോണ്‍ഗ്രസ് പടലപിണക്കം രൂക്ഷമായ സാഹചര്യത്തില്‍ യു ഡി എഫ് രണ്ടാംകക്ഷിയായ മുസ്ലിം ലീഗ് പിന്തുണ തേടി കോണ്‍ഗ്രസ് അധ്യക്ഷന്‍ വി എം സുധീരന്‍ പാണക്കാട്ടെത്തി. പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി എം എല്‍  എയുടെ സാന്നിധ്യത്തില്‍ ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ കണ്ട് സുധീരന്‍ ചര്‍ച്ച നടത്തി. Read More …

കലോല്‍സവ ലഹരിയില്‍ കണ്ണൂര്‍

കണ്ണൂര്‍: കൗമാരകലാ മാമാങ്കത്തിന് കണ്ണൂരില്‍ തുടക്കം. 57–ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. പോലീസ് മൈതാനിയിലെ മുഖ്യവേദിയായ ‘നിള’യില്‍ വൈകുന്നേരം നാലിനു മുഖ്യമന്ത്രി തിരിതെളിച്ചതോടെയാണ് ഒരാഴ്ച നീണ്ടുനില്‍ക്കുന്ന കലയുടെ കളിയാട്ടത്തിന് അരങ്ങുണര്‍ന്നത്. വിദ്യാഭ്യാസ മന്ത്രി പ്രഫ.സി. രവീന്ദ്രനാഥ്, മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ഗായിക കെ.എസ് ചിത്ര, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ മോഹന്‍കുമാര്‍ Read More …

മൂന്നു കുട്ടികളെ കൊലപ്പെടുത്തി മാതാവ്

കാന്‍ബറ: മൂന്നു കുട്ടികളെ കൊലപ്പെടുത്തിയ മാതാവ് ഒന്നര വര്‍ഷത്തിനു ശേഷം കുറ്റം സമ്മതിച്ചു. ഓസ്‌ട്രേലിയയിലാണ് സംഭവം. തെക്കു–കിഴക്കന്‍ മെല്‍ബണില്‍ 2015 ഏപ്രിലിലായിരുന്നു സംഭവം. അക്കോണ്‍ ഗോഡെ എന്ന 37 വയസുകാരിയാണ് മൂന്നു മക്കളെ കൊലപ്പെടുത്തിയെന്ന് കുറ്റസമ്മതം നടത്തിയത്. ഒരു വയസുകാരി ബോള്‍, നാലുവയസുള്ള ഇരട്ടകളായിരുന്ന ഹാങ്കെര്‍, മന്‍ദിത് എന്നിവരാണ് കൊല്ലപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് നടന്ന അന്വേഷണങ്ങള്‍ക്കൊടുവിലാണ് Read More …