സര്‍വീസ് ചാര്‍ജ് ഈടാക്കില്ല

ന്യൂഡല്‍ഹി: പെട്രോള്‍ പമ്പില്‍ എടിഎം കാര്‍ഡ് ഉപയോഗിച്ച് പണം നല്‍കുന്നതിന് സര്‍വീസ് ചാര്‍ജ് ഈടാക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. കാര്‍ഡ് ഉപയോഗത്തിന് ഉപഭോക്താക്കള്‍ പണം നല്‍കേണ്ടി വരില്ല. ഇക്കാര്യത്തില്‍ ബാങ്കുകളും എണ്ണക്കമ്പനികളുമായി കൂടുതല്‍ ചര്‍ച്ച നടത്തുമെന്ന് പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു. ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡുകളില്‍ നിന്നും തിങ്കളാഴ്ച മുതല്‍ പണം സ്വീകരിക്കേണ്ടെന്ന് പെട്രോള്‍ പമ്പുടമകള്‍ തീരുമാനിച്ചിരുന്നു. Read More …

ഐഎഎസുകാര്‍ സമരത്തില്‍ നിന്ന് പിന്‍മാറി

തിരുവനന്തപുരം: വിജിലന്‍സ് നടപടികളില്‍ പ്രതിഷേധിച്ച് കൂട്ട അവധിയെടുക്കുമെന്ന ഐഎഎസ് ഉദ്യോഗസ്ഥരുടെ നിലപാട് തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരിനെ വഴിപ്പെടുത്താമെന്ന് ആരും വിചാരിക്കേണ്ടെന്നും സമരം ശരിയായ നടപടിയല്ലെന്നും ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടി ആദ്യമായല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അന്വേഷണം നടക്കണമെന്നാണ് സര്‍ക്കാര്‍ നിലപാട് . നടപടി സ്വീകരിക്കുമ്‌ബോള്‍ വികാരമുയരുന്നത് സ്വാഭാവികമാണെന്നും ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം മുഖ്യമന്ത്രി പറഞ്ഞു. Read More …

ഗോള്‍ഡന്‍ ഗ്ലോബില്‍ ലാ ലാ തരംഗം; ഏഴു പുരസ്‌കാരങ്ങളുമായി

ലോസ്ആഞ്ചലസ്: ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി അമേരിക്കന്‍ റൊമാന്റിക് മ്യസിക്കല്‍ കോമഡി ചിത്രം ലാ ലാ ലാന്‍ഡ്. സംവിധാനം, തിരക്കഥ, പശ്ചാത്തല സംഗീതം, ഗാനം, മികച്ച നടന്‍, നടി എന്നിങ്ങനെ ഏഴു പുരസ്‌കാരങ്ങളാണ് ലാ ലാ ലാന്‍ഡ് കരസ്ഥമാക്കിയത്. വിവിധ വിഭാഗങ്ങളിലായി ഏഴു നോമിനേഷനുകളാണ് ലാ ലാ ലാന്‍ഡ് നേടിയിരുന്നത്. മികച്ച സംവിധായകനായി ഡാമിയന്‍ ജസല്‍ Read More …

‘വൈറ്റ് ഹൗസിനെ വ്യാപാര സ്ഥാപനമാക്കരുത്’

വാഷിംഗ്ടണ്‍: നിയുക്ത അമേരിക്കന്‍ പ്രസിഡന്റിനു മുന്നറിയിപ്പുമായി നിലവിലെ പ്രസിഡന്റ് ബരാക് ഒബാമ. വൈറ്റ് ഹൗസിനെ വ്യാപാരസ്ഥാപനമാക്കി മാറ്റരുതെന്നായിരുന്നു ഒബാമയുടെ വാക്കുകള്‍. രാജ്യത്തെ സ്ഥാപനങ്ങളെയും ഓഫീസ് സംവിധാനങ്ങളെയും ട്രംപ് നിര്‍ബന്ധമായും ബഹുമാനിക്കണമെന്നും തെരഞ്ഞെടുപ്പ് പ്രചാരണം പോലെ എളുപ്പമല്ല ഭരണ നിര്‍വഹണമെന്ന് ട്രംപ് മനസിലാക്കണമെന്നും ഒബാമ പറഞ്ഞു. സത്യപ്രതിജ്ഞയ്ക്കു ശേഷം ലോകത്തെ തന്നെ ഏറ്റവും വലിയ സ്ഥാപനത്തിന്റെ അധികാരിയായി Read More …

ഐഎഎസ് സമരം ന്യായീകരിക്കാന്‍ കഴിയില്ല

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥര്‍ പ്രഖ്യാപിച്ച സമരം ന്യായീകരിക്കാന്‍ ആകില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. കൂട്ട അവധിയെടുത്ത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയശേഷം മാദ്ധ്യമങ്ങളോടു സംസാരിക്കവെയാണു മുഖ്യമന്ത്രിയുടെ പ്രതികരണം. ചില ഉദ്യോഗസ്ഥര്‍ക്കെതിരായ വിജിലന്‍സ് അന്വേഷണത്തിന്റെ പശ്ചാത്തലത്തിലാണു സമരം നടത്തുന്നത്. കേരളത്തിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഐഎഎസ് ഉദ്യോഗസ്ഥര്‍ ഇത്തരത്തിലൊരു സമരം നടത്തുന്നത്. അന്വേഷണങ്ങള്‍ക്കെതിരായ വികാരപ്രകടനങ്ങള്‍ സ്വാഭാവികമാണ്. എന്നാല്‍, എന്നാല്‍ Read More …

കാഷ്മീരില്‍ വീണ്ടും ഭീകരാക്രമണം; മൂന്നു പേര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മുകാഷ്മീരില്‍ വീണ്ടും ഭീകരാക്രമണം. സൈനിക ക്യാമ്പിനു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. സേനയുടെ അഖ്‌നൂര്‍ എന്‍ജിനീയറിംഗ് വിഭാഗത്തിനു നേരെയാണ് ആക്രമണം ഉണ്ടായത്. ഭീകരര്‍ക്കായി സ്ഥലത്ത് തെരച്ചില്‍ തുടരുകയാണ്. തിങ്കളാഴ്ച രാവിലെ ഏഴിനായിരുന്നു ആക്രമണം. അതിര്‍ത്തിയിലെ റോഡുകളുടെ നിര്‍മാണത്തിനും പരിപാലനത്തിനുമുള്ള ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്റെ (ബിആര്‍ഒ) ഉപവിഭാഗമാണ് ജിആര്‍ഇഎഫ്.

വാഹനവ്യൂഹത്തിനു നേരെ കല്ലേറ്

ചണ്ഡീഗഡ്: പഞ്ചാബ് ഉപമുഖ്യമന്ത്രി സുഖ്ബീര്‍ ബാദലിന്റെ വാഹനവ്യൂഹത്തിനു നേരെ കല്ലേറ്. ഫസില്‍ക്ക ജില്ലയിലെ ജലാലാബാദില്‍ പൊതുപരിപാടിയില്‍ പങ്കെടുത്തു മടങ്ങവേയാണ് ഒരു കൂട്ടമാളുകള്‍ വാഹനവ്യൂഹത്തിനു നേരെ കല്ലുകളും ചെരുപ്പുകളുമെറിഞ്ഞത്. തൊഴില്‍ രഹിതരായ ചെറുപ്പാക്കാരാണ് ആക്രമണത്തിനു പിന്നിലെന്നാണ് പ്രാഥമിക വിവരം. സംഭവത്തില്‍ മൂന്നു അകമ്പടിവാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. രാഷ്ട്രീയ വൈരാഗ്യമാണോ സംഭവത്തിനു പിന്നിലെന്ന് പരിശോധിച്ച് വരികയാണെന്ന് പോലീസ് വൃത്തങ്ങള്‍ Read More …

പമ്പുകളില്‍ കാര്‍ഡുകള്‍ സ്വീകരിക്കും; തീരുമാനം പിന്‍വലിച്ചു

ബംഗളുരു/ന്യൂഡല്‍ഹി: തിങ്കളാഴ്ച മുതല്‍ ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡുകള്‍ സ്വീകരിക്കില്ലെന്ന തീരുമാനം പെട്രോള്‍ പമ്പുകള്‍ പിന്‍വലിച്ചു. ഇന്ത്യന്‍ പെട്രോളിയം ഡീലേഴ്‌സ് കണ്‍സോര്‍ഷ്യമാണ് ഇക്കാര്യം അറിയിച്ചത്. കാര്‍ഡ് ഇടപാടുകള്‍ക്കു ലെവി ഏര്‍പ്പെടുത്താനുള്ള ബാങ്കുകളുടെ തീരുമാനം മരവിപ്പിച്ചതോടെയാണ് പമ്പുകളും നിലപാട് മാറ്റിയത്. ബാങ്കുകളുമായുള്ള ചര്‍ച്ചയില്‍ 13 –ാം തീയതിവരെ ചാര്‍ജ് ഈടാക്കില്ലെന്ന് അറിയിച്ചു. കാര്‍ഡ് വഴി നടത്തുന്ന ഇടപാടുകളുടെ ട്രാന്‍സാക്ഷന്‍ ഫീ Read More …