കമലിന് ജന്മനാടിന്റെ ഐക്യദാര്‍ഢ്യം ഇന്ന്

കൊടുങ്ങല്ലൂര്‍: സംഘ്പരിവാര്‍ ഫാഷിസത്തിനും സംവിധായകന്‍ കമലിനെ ലക്ഷ്യമിട്ടുള്ള അപവാദ പ്രചാരണങ്ങള്‍ക്കുമെതിരെ കൊടുങ്ങല്ലൂര്‍ കൂട്ടായ്മ ബുധനാഴ്ച ജനകീയ പ്രതിരോധം സംഘടിപ്പിക്കുന്നു. ‘ഇരുള്‍ വിഴുങ്ങും മുമ്പേ’ എന്നപേരില്‍ ബുധനാഴ്ച നാലരക്ക് കൊടുങ്ങല്ലൂര്‍ വടക്കേനടയില്‍ സംഘടിപ്പിക്കുന്ന ഐക്യദാര്‍ഢ്യ പ്രതിരോധ സദസ്സില്‍  എം.എ. ബേബി. വി.ഡി. സതീശന്‍, ബിനോയ് വിശ്വം, ഇന്നസെന്റ് എം.പി, എം.എല്‍.എമാരായ വി.ആര്‍. സുനില്‍കുമാര്‍, ഇ.ടി. ടൈസന്‍, പ്രഫ. Read More …

മെസിയുടെ പ്രതിമ തകര്‍ത്തു

ബ്യൂണസ് ഐറിസ്: അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസില്‍ സ്ഥാപിച്ചിരുന്ന, ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസിയുടെ പ്രതിമയ്ക്കു നേരെ ആക്രമണം. ഇക്കഴിഞ്ഞ ജൂണില്‍ അനാച്ഛാദനം ചെയ്ത, മെസിയുടെ വെങ്കല പ്രതിമയാണ് ഭാഗികമായി തകര്‍ക്കപ്പെട്ടത്. പ്രതിമ തകര്‍ക്കാനുണ്ടായ ശ്രമത്തിനു പിന്നിലെ കാരണമെന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. താന്‍ അന്താരാഷ്ട്ര ഫുട്‌ബോളിനോട് വിടപറയുന്നുവെന്ന് മെസി ഇടക്ക് പ്രഖ്യാപിച്ചിരുന്നു ഇതിനു പിന്നാലെയാണ് ബ്യൂണസ് Read More …

കോണ്‍ഗ്രസ് ജന്‍വേദന സമ്മേളനം ഇന്ന് ദില്ലിയില്‍

ദില്ലി: എഐസിസി പ്രതിഷേധ കണ്‍വെന്‍ഷനായ ജന്‍വേദന സമ്മേളനം ഇന്ന് ദില്ലിയില്‍ നടക്കും. നോട്ട് അസാധുവാക്കല്‍ പ്രക്ഷോഭത്തിന്റെ ഭാഗമായാണ് കോണ്‍ഗ്രസ് ജന്‍വേദന സമ്മേളനം കോണ്‍ഗ്രസ് സംഘടിപ്പിക്കുന്നത്. ദില്ലിയിലെ തല്‍ക്കത്തോറ സ്റ്റേഡിയത്തിലാണ് കോണ്‍ഗ്രസ് ആവേശത്തോടെ ഉറ്റു നോക്കുന്ന ജന്‍വേദന സമ്മേളനം നടക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും അടക്കമുള്ള നേതാക്കള്‍ റാലിയെ അഭിസംബോധന ചെയ്യും. Read More …

വിനോദ സഞ്ചാരം വെട്ടിക്കുറയ്ക്കും

ന്യൂഡല്‍ഹി: 11 ദിവസത്തെ അവധിയെടുത്തുള്ള വിദേശയാത്രയ്ക്ക് ശേഷം തിരിച്ചെത്തിയ രാഹുല്‍ ഗാന്ധി വരുന്ന വാരം നടത്താനിരുന്ന ചൈന സന്ദര്‍ശനം റദ്ദാക്കുന്നതായി റിപ്പോര്‍ട്ട്. വിമര്‍ശനം കാരണമാണ് യാത്രകള്‍ റദ്ദാക്കുന്നതിന് പദ്ധതിയിടുന്നത്. ഉത്തര്‍പ്രദേശ് അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് സമയത്ത് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാജ്യത്തില്ല എന്നത് വിമര്‍ശിക്കപ്പെട്ടിരുന്നു. ചൈനയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി കേന്ദ്രകമ്മിറ്റിയുടെ ക്ഷണം സ്വീകരിച്ചാണ് രാഹുലും Read More …

അമേരിക്കന്‍ ജനതയ്ക്ക് നന്ദി പറഞ്ഞ് ഒബാമ

വാഷിംഗ്ടണ്‍: അമേരിക്കന്‍ ജനതയ്ക്ക് നന്ദി പറഞ്ഞ് പ്രസിഡന്റ് ബരാക് ഒബാമയുടെ വിടവാങ്ങല്‍ പ്രസംഗം. സാധാരണക്കാര്‍ അണിനിരന്നാല്‍ മാറ്റം സാധ്യമാകും. വര്‍ണ വിവേചനമാണ് രാജ്യം ഇപ്പോഴും നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നും ഒബാമ പറഞ്ഞു. നിയമങ്ങള്‍ മാറിയതുകൊണ്ട് മാത്രം കാര്യമില്ലെന്നും ഹൃദയങ്ങള്‍ മാറിയാലെ കൂടുതല്‍ മുന്നേറാന്‍ കഴിയുകയുള്ളൂവെന്നും പറഞ്ഞ ഒബാമ ജനങ്ങളാണ് തന്നെ മെച്ചപ്പെട്ട പ്രസിഡന്റാക്കിയതെന്നും വ്യക്തമാക്കി.8 Read More …

എന്നും മുന്‍തൂക്കം നല്കിയത് മാനവികതയ്ക്ക്

മലപ്പുറം:  സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി, ഹജ്ജ് കമ്മിറ്റി ചെയര്‍മാനും സുപ്രഭാതം ചെയര്‍മാനുമായ കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ (65) നിര്യാതനായി. കോഴിക്കോട്ടെ മിംസ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ശാരീരികാസ്വസ്ഥ്യത്തെ തുടര്‍ന്ന് ഒരുമാസത്തോളമായി കോഴിക്കോട് മിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നില ഗുരുതരമായതിനെ തുടര്‍ന്ന് വെന്റിലേറ്ററിലായിരുന്ന ബാപ്പു മുസ്‌ലിയാര്‍ ഇന്ന് രണ്ടരയോടെയാണ് അന്തരിച്ചത്. ഖബറടക്കം നാളെ രാവിലെ Read More …

കോട്ടുമല ബാപ്പു മുസ്ല്യാര്‍ അന്തരിച്ചു

മലപ്പുറം: ചേളാരി സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറിയും സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാനുമായ കോട്ടുമല ടിഎം ബാപ്പു മുസ്ല്യാര്‍ അന്തരിച്ചു. 65 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയില്‍ കഴിയുകയായിരുന്നു അദ്ദേഹം. മയ്യിത്ത് നമസ്‌കാരം നാളെ രാവിലെ 10 Read More …

മുഖ്യഉപദേഷ്ടാവായി ട്രംപ് മരുമകനെ നിയമിച്ചു

വാഷിംഗ്ടണ്‍: നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വൈറ്റ് ഹൗസിലെ മുഖ്യഉപദേഷ്ടാവായി മരുമകനെ നിയമിച്ചു. മകള്‍ ഇവാങ്കയുടെ ഭര്‍ത്താവ് ജാരേദ് കുഷ്‌നറെ വൈറ്റ്ഹൗസിലെ മുഖ്യ ഉപദേശകളില്‍ ഒരാളായി ട്രംപ് നിയമിച്ചതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. തെരഞ്ഞെടുപ്പ് കാലത്ത് ട്രംപിന്റെ പ്രചാരണപരിപാടികളുടെ പ്രധാന ചുമതല വഹിച്ചവരില്‍ ഒരാളായിരുന്ന ജാരേദ്. റിയല്‍ എസ്റ്റേറ്റ് മേഖലയിലെ ബിനിനസുകാരനാണ് ജാരേദ്. അതേസമയം, Read More …