യുഡിഎഫ് യോഗത്തില്‍ ലീഗ് നേതാക്കളില്ല

കൊച്ചി: യു ഡി എഫിനെ സമരസജ്ജമാക്കാന്‍ കൊച്ചിയില്‍ വിളിച്ചു ചേര്‍ത്ത ആദ്യ യുഡിഎഫ് ജില്ലാ നേതൃയോഗത്തില്‍ തന്നെ കല്ലുകടി. യുഡിഎഫ് എറണാകുളം ജില്ലാ നേതൃയോഗത്തില്‍ നിന്ന് മുസ്‌ലിം ലീഗ് നേതാക്കള്‍ വിട്ടുനിന്നത് നേതൃത്വത്തെ ആശയക്കുഴപ്പത്തിലാക്കി. ഒടുവില്‍ ലീഗ് സംസ്ഥാന നേതൃത്വമടക്കം ഇടപെട്ട് യോഗം അവസാനിക്കുന്നതിന് തൊട്ടുമ്ബാണ് ലീഗ് നേതാക്കള്‍ എത്തിയത്. പ്രതിപക്ഷമെന്ന നിലയിലെ ഐക്യമുന്നണിയുടെ പ്രവര്‍ത്തനം Read More …

എ ക്ലാസ് തീയറ്ററുകളെ ഒഴിവാക്കി സിനിമകള്‍ റീലീസിന്

കൊച്ചി: എ ക്ലാസ് തീയറ്ററുകളെ ഒഴിവാക്കി സിനിമകള്‍ റിലീസ് ചെയ്യാന്‍ നിര്‍മാതാക്കളും വിതരണക്കാരും തീരുമാനിച്ചു. തീയറ്റര്‍ വിഹിതത്തെ ചൊല്ലിയുള്ള തര്‍ക്കം മൂലം റിലീസ് മുടങ്ങിയ ചിത്രങ്ങളാണ് ജനുവരി 12 മുതല്‍ തീയറ്ററുകളില്‍ എത്തുന്നത്. പൃഥ്വിരാജ് ചിത്രം ‘എസ്ര’ ഉള്‍പ്പടെ ആറോളം ചിത്രങ്ങളാണ് റിലീസിന് തയാറായിരിക്കുന്നത്. ബി ക്ലാസ് തീയറ്ററുകളിലും മള്‍ട്ടിപ്ലക്‌സ് കോംപ്ലക്‌സുകളിലും എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനില്‍ ഉള്‍പ്പെടാത്തെ Read More …

ഉമ്മന്‍ചാണ്ടിയുടെ നിലപാട് ശരിയല്ല

കൊച്ചി: പ്രതിഷേധം പരസ്യമാക്കിയുള്ള മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പോക്ക് ശരിയല്ലെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി. ഹൈക്കമാന്‍ഡിനെ കുറ്റപ്പെടുത്തി കലാപത്തിലേക്ക് പോകരുത്. സംഘടനാ തിരഞ്ഞെടുപ്പ് ഇപ്പോള്‍ നടക്കാനിടയില്ലെന്നും നിലപാട് പുനഃപരിശോധിച്ച് ഉമ്മന്‍ചാണ്ടി രാഷ്ട്രീയകാര്യസമിതിയില്‍ പങ്കെടുക്കണമെന്നും കൊടിക്കുന്നില്‍ മനോരമ ന്യൂസ് നേരേ ചൊവ്വേയില്‍ പറഞ്ഞു. പരാതികള്‍ വരുമ്‌ബോള്‍ ഹൈക്കമാന്‍ഡിനെ സമീപിച്ച് ശരിയാക്കുകയാണ് വേണ്ടത്. രാഷ്ട്രീയകാര്യ സമിതിയില്‍ ഉമ്മന്‍ ചാണ്ടി Read More …

വിദ്യാര്‍ഥി ജീവനൊടുക്കി

ഹൈദരാബാദ്: ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി ജീവനൊടുക്കിയ സംഭവത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍. ഹൈദരാബാദിലെ ഇഫ്ഹാം ടാലന്റ് സ്‌കൂളിലാണ് സംഭവം. മിര്‍സ സല്‍മാന്‍ ബെയ്ഗ് എന്ന വിദ്യാര്‍ഥിയാണ് വീട്ടിലെത്തി ജീവനൊടുക്കിയത്. സ്‌കൂളില്‍ ഫീസ് ഒടുക്കാത്തതിനെ തുടര്‍ന്ന് പ്രിന്‍സിപ്പല്‍ മറ്റു വിദ്യാര്‍ഥികള്‍ക്കു മുന്നില്‍വച്ച് അപമാനിച്ചതിന്റെ ദുഖത്തിലാണ് കുട്ടി ജീവനൊടുക്കിയത് എന്നാണ് ആരോപണം. സ്‌കൂള്‍ അധികൃതര്‍ മിര്‍സ സല്‍മാന്റെ പാന്റ്‌സ് Read More …

നവജാത ഇരട്ടക്കുട്ടികളില്‍ ഒരാളെ കാണാതായി

ന്യൂഡല്‍ഹി: ഡല്‍ഹി സഫ്ദര്‍ജംഗ് ആശുപത്രിയില്‍നിന്നു നവജാതശിശുവിനെ കാണാതായ സംഭവത്തില്‍ ഡല്‍ഹി വനിതാ കമ്മിഷന്‍ പോലീസിനു നോട്ടീസ് അയച്ചു. 48 മണിക്കൂറിനുള്ളില്‍ വിശദീകരണം നല്‍കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞമാസം 22ന് സഫ്ദര്‍ജംഗ് ആശുപത്രിയില്‍നിന്നു കുട്ടികളെ കാണാതായെന്നാണു യുവതി നല്‍കിയ പരാതിയില്‍ ആരോപിക്കുന്നത്. ഇരട്ടക്കുട്ടികളെയാണ് പ്രസവിച്ചതെങ്കിലും ഒരു കുട്ടിയെ മാത്രമാണ് മാതാവിനു കൈമാറിയത്. അള്‍ട്രാസൗണ്ട് സ്‌കാനിംഗില്‍ ഇരട്ടക്കുട്ടികളാണെന്നു വ്യക്തമായിരുന്നതായി Read More …

വ്യാജ സിഡി പിടിച്ചെടുത്തു

കൊച്ചി: പുതിയ മലയാള സിനിമകളുടേതുള്‍പ്പെടെ വ്യാജസിഡികള്‍ പിടിച്ചെടുത്ത സംഭവത്തില്‍ ഒരു വനിതയടക്കം 15 പേര്‍ പിടിയിലായി. ഇവരില്‍നിന്ന് നിരവധി സിനിമകളുടെ സിഡികള്‍ പിടിച്ചെടുത്തു. ആന്റി പൈറസി സെല്‍ കൊച്ചി ,കോഴിക്കോട് നഗരങ്ങള്‍ കേന്ദ്രീകരിച്ചാണ് റെയ്ഡ് നടന്നത്. വരും ദിവസങ്ങളിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ റെയ്ഡ് നടത്തും.

കേജരിവാള്‍ ഗോവയിലേക്ക്

പനാജി: തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിനു പിന്നാലെ ഗോവയില്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ചൂടേറുന്നു. ആംആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജരിവാള്‍ പ്രചാരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ശനിയാഴ്ച ഗോവയിലെത്തും. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനാണ് അദ്ദേഹം ഗോവയിലെത്തുന്നത്. വാസ്‌കോയിലും മാപുസയിലുമടക്കമടക്കം വിവിധ പരിപാടികളില്‍ കേജരിവാള്‍ പങ്കെടുക്കും. പൊതുയോഗങ്ങളിലും അദ്ദേഹം സംസാരിക്കുമെന്നാണ് വിവരങ്ങള്‍. ഫെബ്രുവരി നാലിനാണ് സംസ്ഥാനത്തെ 40 മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് Read More …

മകളുടെ മൃതദേഹം ചുമന്ന് അച്ഛന്‍ നടന്നത് 15 കിലോമീറ്റര്‍

അന്‍ഗുല്‍: ഭാര്യയുടെ മൃതദേഹം കിലോമീറ്ററുകള്‍ ചുമക്കേണ്ടിവന്ന ദനാ മാഞ്ജി സംഭവം ഒഡീഷയില്‍ ആവര്‍ത്തിക്കുന്നു. അഞ്ചുവയസുകാരി മകളുടെ മൃതദേഹം 15 കിലോമീറ്റര്‍ ചുമക്കേണ്ടിവന്ന അച്ഛനാണ് ഇക്കുറി വാര്‍ത്തകളില്‍ നിറയുന്നത്. അന്‍ഗുല്‍ ജില്ലയില്‍ ഗട്ടി ദിബാര്‍ എന്നയാള്‍ക്കാണ് മകളുടെ മൃതദേഹം ചുമന്നുകൊണ്ടുപോകേണ്ടിവന്ന ഗതികേടുണ്ടായത്. കടുത്ത പനിയെ തുടര്‍ന്നാണ് ദിബാറിന്റെ മകള്‍ സുമിയെ അന്‍ഗുല്‍ ജില്ലയിലെ പല്ലഹാര കമ്യൂണിറ്റി ഹെല്‍ത്ത് Read More …