നിലമ്പൂരില്‍ സി പി എമ്മില്‍ അച്ചടക്ക നടപടി

മലപ്പുറം: മലപ്പുറം ജില്ലയില്‍ സി പി എമ്മില്‍ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ ഏറെ നിലനില്‍ക്കുന്ന നിലമ്പൂര്‍ മണ്ഡലത്തില്‍ ഏരിയാ സെക്രട്ടറിക്കടക്കം നടപടി വരുന്നു. പി.വി. അന്‍വര്‍ എംഎല്‍എയെ പരസ്യമായി എതിര്‍ത്ത പാര്‍ട്ടി അംഗങ്ങള്‍ക്കെതിരെയാണ് അച്ചടക്കനടപടിക്ക് സിപിഎം നീക്കം നടക്കുന്നത്. പി.വി.അന്‍വറിനെതിരെ തെരുവിലിറങ്ങി പ്രതിഷേധിച്ച പ്രാദേശിക സിപിഎം നേതാക്കള്‍ക്കെതിരെയാണ് നടപടിക്ക് ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായി ഏടക്കര ഏരിയ സെക്രട്ടറി Read More …

മണ്ഡലപൂജയ്ക്ക് ഒരുങ്ങി ശബരിമല

ശബരിമല: മണ്ഡലപൂജയ്ക്ക് മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ ശബരിമല ധര്‍മ്മശാസ്താക്ഷേത്രത്തിന്റെ സുരക്ഷയ്ക്ക് കൂടുതല്‍ ക്രമീകരണങ്ങളൊരുക്കി സിആര്‍പിഎഫിന്റെ റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സ് (ദ്രുതകര്‍മ്മസേന). മൂന്നു തലത്തിലുള്ള സുരക്ഷയാണ് ആര്‍എഎഫ് ശബരിമലയില്‍ ഒരുക്കിയിട്ടുള്ളത്. സന്നിധാനത്തും തിരുമുറ്റത്തും കൊടിമരച്ചുവട്ടിലുമുള്ള ഒന്നാമത്തെതലം. നടപ്പന്തലിന്റെ തുടക്കംമുതല്‍ പതിനെട്ടാംപടിക്ക് താഴെവരെയുള്ള രണ്ടാമത്തെ തലം. വലിയനടപ്പന്തലിന് പുറത്തുള്ള ഭാഗം മൂന്നാം തലം എന്നിങ്ങനെയാണ് സുരക്ഷ ക്രമീകരിച്ചിരിക്കുന്നത്. സിആര്‍പിഎഫിന് Read More …

ജനന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമില്ല

ന്യൂഡല്‍ഹി :  പാസ്‌പോര്‍ട്ട് അപേക്ഷ മാനദണ്ഡങ്ങളില്‍ വിദേശകാര്യമന്ത്രാലയം ഇളവുവരുത്തി. ഇനി ജനന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമില്ല. ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ് തുടങ്ങിയവ ഉപയോഗിക്കാം. പങ്കാളിയുടെ പേര് ചേര്‍ക്കാന്‍ വിവാഹ സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധനയും ഒഴിവാക്കി. 1989 ജനുവരി 26നോ അതിനുശേഷമോ ജനിച്ചവര്‍ക്ക് പാസ്‌പോര്‍ട്ട് അപേക്ഷയ്‌ക്കൊപ്പം ജനന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും ഹാജരാക്കണമെന്ന നിയമത്തിലാണ് വിദേശകാര്യമന്ത്രാലയം Read More …

ലിബിയന്‍ വിമാനം അജ്ഞാതര്‍ റാഞ്ചി

ട്രിപ്പോളി: 118 യാത്രക്കാരുമായി പറന്ന ലിബിയന്‍ വിമാനം അജ്ഞാതര്‍ റാഞ്ചി. എയര്‍ ബസ് എ–320 വിമാനം രണ്ടു പേര്‍ ചേര്‍ന്നാണ് റാഞ്ചിയത്. റാഞ്ചിയ വിമാനം മാള്‍ട്ടയില്‍ ഇറക്കി. വിമാനം തകര്‍ക്കുമെന്നാണ് റാഞ്ചികളുടെ ഭീഷണി. റാഞ്ചികളുടെ ആവശ്യമെന്താണെന്ന് വ്യക്തമായിട്ടില്ല.

ജ്ഞാനപീഠം പുരസ്‌കാരം കവി ശംഖ ഘോഷിന്

ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ ജ്ഞാനപീഠം പുരസ്‌കാരം ബംഗാളി കവിയും നിരൂപകനുമായ ശംഖ ഘോഷിന്. ആദിം ലാതഗുല്‍മോമേയ്, കബീര്‍ അഭിപ്രായ്, മുര്‍ഖ് ബാരോ സമാജിക് നായ്, മുഖ് ധേക്കേ ജയ് ബിജ്യപാനേ. ബാബരേര്‍ പ്രതാന എന്നിവയാണ് പ്രധാനകൃതികള്‍. ഏഴു ലക്ഷം രൂപയും വെങ്കല ശില്‍പവും പ്രശസ്തി പത്രവുമാണ് പുരസ്‌കാരം. 1932 ഫെബ്രുവരി ആറ് ഇന്നത്തെ ബംഗ്ലാദേശിന്റെ ഭാഗമായ Read More …

ഒരു ബന്ധുവിനേയും ഒരിടത്തും നിയമിച്ചിട്ടില്ല

തിരുവനന്തപുരം: തന്റെ ഒരു ബന്ധുവിനേയും ഒരിടത്തും നിയമിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫ് ഭരണകാലത്ത് ബന്ധുനിയമനങ്ങളുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് ഉത്തരവിട്ടതിന് പിന്നാലെയായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. ബന്ധുനിയമനത്തില്‍ മറ്റുള്ളവരുടെ കാര്യത്തെക്കുറിച്ച് തനിക്കറിയില്ല. പുകമറ സൃഷ്ടിക്കാനാണ് തനിക്കെതിരെയുള്ള പരാതിയെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണത്തെ സ്വാഗതം ചെയ്യുന്നതായും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അടക്കം ഒമ്പതു Read More …

10 മുന്‍മന്ത്രിമാര്‍ക്കെതിരെ അന്വേഷണം

തിരുവനന്തപുരം: യുഡിഎഫ് ഭരണകാലത്ത് ബന്ധുനിയമനങ്ങളുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അടക്കം 10 മുന്‍മന്ത്രിമാര്‍ക്കെതിരെ അന്വേഷണം. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടത്. ഫെബ്രുവരി ആറിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്യണോ എന്ന കാര്യം തീരുമാനിക്കും. മുന്‍ മന്ത്രിമാരായ രമേശ് ചെന്നിത്തല, Read More …

വാഹനാപകടം അയ്യപ്പഭക്ത മരിച്ചു

പത്തനംതിട്ട ശബരിമല പാതയില്‍ നിലക്കലില്‍ നിയന്ത്രണംവിട്ട കാര്‍ മണ്‍തിട്ടയിലിടിച്ച് അപകടത്തില്‍പെട്ടു. അപകടത്തില്‍ അയ്യപ്പഭക്ത മരിച്ചു. കോട്ടയം തിരുവാര്‍പ്പ് സ്വദേശിനി വിജയകുമാരി 58 ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന 4 വയസുള്ള കുട്ടി അദ്വൈത് അടക്കം 5 പേര്‍ക്ക് പരിക്കേറ്റു. കുട്ടിയുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ സെഫ് സോണ്‍ അധികൃതരും പോലീസും ചേര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. Read More …