ക്രൈംബ്രാഞ്ച് അന്വേഷിക്കും.

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ വിദ്യാര്‍ഥി നജീബിനെ കാണാതായ സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഡല്‍ഹി പോലീസാണ് കേസ് ക്രൈംബ്രാഞ്ചിനു കൈമാറിയത്. ഒക്ടോബര്‍ 15 മുതലാണ് നജീബിനെ കാണാതായത്. ഹോസ്റ്റല്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 20 ലേറെ വിദ്യാര്‍ഥികള്‍ ചേര്‍ന്ന് നജീബിനെ മര്‍ദിച്ചുവെന്നും ഇതിനു പിന്നാലെയാണ് ഇയാളെ കാണാതായതെന്നും വിദ്യാര്‍ഥികള്‍ ആരോപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് നവംബര്‍ 14,15 തീയതികളില്‍ Read More …

പണം വളുപ്പിക്കാന്‍ നെട്ടോട്ടം

കൊച്ചി: ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ പിന്‍വലിച്ച് എട്ടിന്റെ പണി കേന്ദ്രം നല്കിയപ്പോള്‍ കോടികളുടെ കുഴല്‍പ്പണം എങ്ങനെ വെളുപ്പിക്കുമെന്ന ആശങ്കയില്‍ ഒരു വിഭാഗം. ഹവാല പണം പലരുടെയും കേന്ദ്രങ്ങളിലെ രഹസ്യ അറകളിലാണ്. പെട്ടെന്ന് ഇത്രയും പണം വെളുപ്പിക്കുക അസാധ്യവും. ലക്ഷങ്ങളുടെ ഇടപാട് നടത്തുന്ന ഇത്തരം ഹവാല സംഘങ്ങള്‍ മറ്റുള്ളവരുടെ സഹായത്തോടെയും മറ്റും ചെറിയ തുകകളായി ഡിസംബര്‍ 30നകം Read More …

പുതിയ 1000 രൂപ നോട്ടുകള്‍ ഉടനെ

ന്യൂഡല്‍ഹി: പിന്‍വലിക്കുന്ന 1000 നോട്ടുകള്‍ക്കു പകരമായി പുതിയ നോട്ടുകള്‍ വൈകാതെ എത്തിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. 1000 രൂപയുടെ പുതിയ നോട്ടുകള്‍ വരും മാസങ്ങളില്‍ റിലീസ് ചെയ്യുമെന്ന് സാമ്പത്തികകാര്യ സെക്രട്ടറി ശക്തികാന്ത ദാസ് അറിയിച്ചു. പുതിയ കളര്‍ കോമ്പിനേഷനിലും ഡിസൈനിലുമാകും 1000 രൂപ പുറത്തിറക്കുക എന്നും അദ്ദേഹം ഇന്നു രാവിലെ അറിയിച്ചു. സമയക്രമം അനുസരിച്ച് പുതിയ സീരീസിലുള്ള Read More …

സഹകരണ ബാങ്കുകളിലല്‍ പരിശോധന

തിരുവനന്തപുരം: സഹകരണ ബാങ്കുകളിലെ ഇടപാടുകരുടെ വിവരം നല്കാന്‍ ഇന്‍കം ടാക്‌സ് അധികൃതര്‍ നിര്‍ദേശിച്ചതോടെ സഹകരണ ബാങ്കുകളിലെ കള്ളപ്പണം കണ്ടെത്താനുള്ള പരിശോധനയ്ക്ക് തുടക്കമായി. സഹകരണ ബാങ്കുകളിലെ നോട്ടുകള്‍ മാറിയെടുക്കാന്‍ പൊതുമേഖലാ ബാങ്കുകളെ ആശ്രയിക്കേണ്ടി വരുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ സഹകരണ ബാങ്കുകളില്‍ 30,000കോടിയിലേറെ രൂപയുടെ കള്ളപ്പണമുണ്ടെന്ന് ഇന്‍കം ടാക്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. സംസ്ഥാനത്ത് 15287 സഹകരണ സംഘങ്ങളുണ്ട്. Read More …

കൂടിയ സ്വര്‍ണവില കുറഞ്ഞു

കൊച്ചി: നോട്ടുകള്‍ പിന്‍വലിച്ചതോടെ ബുധനാഴ്ച 600 രൂപ ഉയര്‍ന്ന സ്വര്‍ണ വില ഇന്ന് അത്രതന്നെ കുറഞ്ഞു. 22,880 രൂപയാണ് ഇന്ന് പവന്റെ വില. ഗ്രാമിന് 75 രൂപ കുറഞ്ഞ് 2,860 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. 1,000, 500 രൂപ നോട്ടുകള്‍ പിന്‍വലിച്ചതോടെ ആഭ്യന്തര സ്വര്‍ണ വിപണിയില്‍ വ്യാപാരം കുറഞ്ഞിരുന്നു. അമേരിക്കന്‍ തെരഞ്ഞെടുപ്പ് ഫലം ഡൊണള്‍ഡ് ട്രംപിന് Read More …

അനുകരിക്കാന്‍ പറ്റാത്തവിധം പുതിയ നോട്ട്

മുംബൈ: വ്യാജനോട്ട് നിര്‍മാതാക്കള്‍ക്കോ പാകിസ്താനോ അനുകരിക്കാനാകാത്ത തരത്തിലാണ് പുതിയ നോട്ടുകളുടെ രൂപകല്‍പനയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. വ്യാജമായി നോട്ട് നിര്‍മിക്കുന്നവര്‍ക്ക് പകര്‍ത്താനാവാത്ത തരത്തിലുള്ള സുരക്ഷാ രീതികളാണ് നോട്ടില്‍ ഉപയോഗിച്ചിരിക്കുന്നതെന്ന് ഇന്റലിജന്‍സ് ഗവേഷണ വിഭാഗം പറയുന്നത്. ഏജന്‍സികളുടെ മേല്‍നോട്ടത്തിലാണ് കഴിഞ്ഞ ആറുമാസം കൊണ്ട് നോട്ടുകള്‍ അച്ചടിച്ചത്. പാകിസ്താനിലെ പെഷവാറില്‍ 500, 1000 ഇന്ത്യന്‍ നോട്ടുകള്‍ വ്യാപകമായി അച്ചടിക്കുന്നതായും യഥാര്‍ഥ Read More …

ബാങ്കുകളില്‍ പുതിയ നോട്ടുകള്‍ എത്തി

കാഴിക്കോട്: സംസ്ഥാനത്തെ ബാങ്കുകള്‍ക്ക് മുന്നില്‍ വന്‍ജനതിരക്ക്. അതിരാവിലെ മുതല്‍ തന്നെ മിക്ക ബാങ്കുകളുടെ മുന്നിലും നീണ്ട ക്യൂവാണ്. രാവിലെ അഞ്ചു മണിയോടെ തന്നെ ആളുകള്‍ ബാങ്കുകളിലേക്ക് എത്തിത്തുടങ്ങിയിരുന്നു. കറന്‍സികള്‍ മാറ്റിവാങ്ങാനെത്തിയവര്‍ നേരത്തെ തന്നെ ഫോമുകള്‍ പൂരിപ്പിച്ച് കാത്തിരിക്കുകയാണ്. സഹകരണ ബാങ്കൊഴികെയുള്ള ബാങ്ക് ശാഖകളില്‍ കറന്‍സി മാറ്റി നല്‍കാന്‍ പ്രത്യേക കൗണ്ടറുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.എടിഎമ്മുകള്‍ നാളെ മുതലേ പൂര്‍ണ Read More …

ട്രംപിനെതിരായ പ്രതിഷേധം ശക്തം

ന്യൂയോര്‍ക്ക്: ഡോണള്‍ഡ് ട്രംപ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ അമേരിക്കയില്‍ വ്യാപക പ്രതിഷേധം. പ്രതിഷേധത്തിനിടെ ഉണ്ടായ വെടിവയ്പ്പില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. വാഷിംഗ്ടണ്‍ സ്റ്റേറ്റിലെ സീറ്റിലിലാണ് സംഭവം. ട്രംപ് വിരുദ്ധ പ്രകടനത്തിനിടെയാണ് വെടിവയ്പ്പ് ഉണ്ടായത്. വാക്കു തര്‍ക്കത്തെതുടര്‍ന്നാണ് വെടിവയ്പ്പ് ഉണ്ടായതെന്ന് സീറ്റില്‍ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് അസിസ്റ്റന്റ് ചീഫ് റോബര്‍ട്ട് മെര്‍നര്‍ പറഞ്ഞു. Read More …