പാര്‍ലമെന്റ് ഇന്നും സ്തംഭിച്ചു

ന്യൂഡല്‍ഹി: നോട്ട് പിന്‍വലിക്കലിനെ തുടര്‍ന്ന് പൊതു ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ഇന്നും പാര്‍ലമെന്റിന്റെ ഇരു സഭകളും തടസപ്പെടുത്തി. വിഷയത്തില്‍ വോട്ടെടുപ്പോടെയുള്ള ചര്‍ച്ച വേണമെന്ന് ലോക്‌സഭയിലും രാജ്യസഭയിലും പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാല്‍ വോട്ടെടുപ്പോടെയുള്ള ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ തയാറാകാതിരുന്നതോടെ അംഗങ്ങള്‍ സഭയില്‍ ബഹളം വച്ചു. തുടര്‍ന്ന് ഇരുസഭകളും നിര്‍ത്തിവച്ചു. ലോക്‌സഭയില്‍ നടപടികള്‍ ആരംഭിച്ചപ്പോള്‍ തന്നെ പ്രതിപക്ഷ അംഗങ്ങള്‍ Read More …

മുഖ്യമന്ത്രിയുടെ സമരത്തെ പിന്തുണച്ച് ചെന്നിത്തല

തിരുവനന്തപുരം: നോട്ട് പിന്‍വലിക്കല്‍ നടപടിയിലൂടെ കേരളത്തിലെ സഹകരണ മേഖലയെ തകര്‍ക്കാന്‍ കേന്ദ്രം ശ്രമിക്കുന്നുവെന്ന് ആരോപിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും തിരുവനന്തപുരം റിസര്‍വ് ബാങ്കിന് മുന്നില്‍ നടത്തുന്ന സമരത്തെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. നോട്ട് പിന്‍വലിച്ചതിലൂടെ ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇനിയെങ്കിലും നടപടി സ്വീകരിക്കണം. തലതിരിഞ്ഞ നയമാണ് നരേന്ദ്ര മോദി സര്‍ക്കാരിന്റേത്. Read More …

ബിജെപി മന്ത്രിയുടെ വാനില്‍ ആയിരത്തിന്റെ നോട്ടുകെട്ടുകള്‍

മുംബൈ: ദേശ്മുഖിന്റെ ഉടമസ്ഥതയിലുള്ള ലോക് മംഗള്‍ ബാങ്കിന്റെ കാറില്‍ നിന്നാണ് ഇത്രയും പണം പിടികൂടിയത്. ഒസ്മാനാബാദ് മുനിസിപ്പാലിറ്റി അധികൃതര്‍ നടത്തിയ റെയ്ഡിലാണ് പണം പിടികൂടിയത്. ആയിരത്തിന്റെ നോട്ടുകളാണ് പിടിച്ചെടുത്തത്. സാധാരണ വാഹന പരിശോധനയ്ക്കിടെയാണ് നോട്ടുകള്‍ കണ്ടെത്തിയത്. മുനിസിപ്പല്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടായിരുന്നു പരിശോധന കര്‍ശനമാക്കിയത്. തന്റ് കീഴിലുള്ള പഞ്ചസാര ഫാക്ടറിയിലെ തൊഴിലാളികള്‍ക്ക് കൊടുക്കാനായി കൊണ്ടു പോയ കാശാണ് Read More …

രൂപയുടെ മൂല്യം കൂപ്പുകുത്തി

മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യം അഞ്ച് മാസത്തെ താഴ്ന്ന നിലവാരത്തിലേയ്ക്ക് കൂപ്പുകുത്തി. 68.13 ആണ് ഡോളറിനെതിരെ നിലവില്‍ രൂപയുടെ മൂല്യം. യുഎസ് ഫെഡ് റിസര്‍വ് പലിശ നിരക്കുകള്‍ ഉയര്‍ത്തിയേക്കുമെന്ന് വ്യക്തമായ സൂചന ലഭിച്ചതിനെതുടര്‍ന്നാണ് ഡോളര്‍ കരുത്താര്‍ജിച്ചത്. പ്രധാന കറന്‍സികളുമായി താരതമ്യം ചെയ്യുമ്പോള്‍ 14 വര്‍ഷത്തെ ഉയര്‍ന്ന നിലവാരത്തിലാണ് ഡോളര്‍. ഇതേതുടര്‍ന്ന് ഏഷ്യന്‍ ഓഹരി സൂചികകള്‍ നഷ്ടത്തിലായി. Read More …

പണം മാറാന്‍ ബംഗ്ലാദേശികള്‍ ക്യൂ നില്‍ക്കുന്നു

തിരുവനന്തപുരം: മലപ്പുറത്ത് കള്ളപ്പണം മാറാന്‍ ബംഗ്ലാദേശികള്‍ ക്യൂ നില്‍ക്കുന്നു എന്നായിണ് രാജഗോപാലിന്റെ ആരോപണം. രാജ്യദ്രോഹ നടപടിക്കായി കൊണ്ടുവന്ന പണമാണ് സഹകരണ ബാങ്കില്‍ നിക്ഷേപിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ മാസമാദ്യം മലപ്പുറം സ്‌ഫോടനത്തെ സര്‍ക്കാര്‍ ഗൗരവമായി കാണുന്നില്ലെന്നാരോപിച്ച് ഒ. രാജഗോപാല്‍ നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയിരുന്നു. റിസര്‍വ് ബാങ്കിനെതിരെ നടത്തുന്ന സമരം രാജ്യദ്രോഹമാണെന്നും രാജഗോപാല്‍ പറഞ്ഞു. കേരളത്തില്‍ കോണ്‍ഗ്രസ് Read More …

പിണറായിയുടെ സമരത്തിനു തുടക്കം

തിരുവനന്തപുരം • കറന്‍സി നോട്ട് നിരോധനം സഹകരണമേഖലയിലടക്കം സൃഷ്ടിച്ച പ്രതിസന്ധിയുടെ പേരില്‍ കേന്ദ്രത്തിനെതിരെയുള്ള സംസ്ഥാന സര്‍ക്കാരിന്റെ പ്രക്ഷോഭങ്ങള്‍ക്ക് തുടക്കം. റിസര്‍വ് ബാങ്ക് റീജനല്‍ ഓഫിസിനു മുന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സത്യഗ്രഹത്തിനു തുടക്കമായി. മറ്റു മന്ത്രിമാരും സത്യഗ്രഹത്തില്‍ പങ്കെടുക്കുന്നുണ്ട്. ഇന്നു രാവിലെ 10 മുതല്‍ 5 വരെയാണ് സത്യഗ്രഹം. രക്തസാക്ഷി മണ്ഡപത്തില്‍നിന്ന് കാല്‍നടയായിട്ടാണ് മുഖ്യമന്ത്രിയും Read More …

ബിജെപിക്ക് സമ്പൂര്‍ണ പരാജയം

പനവേല്‍: രാജ്യത്ത് 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയതിന് ജനം തിരിച്ചടിച്ചു. നോട്ടുകള്‍ അസാധുവാക്കിയതിന് ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് സമ്പൂര്‍ണ പരാജയം. കര്‍ഷകരുടെ പ്രതിനിധികളെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പില്‍ മത്സരിച്ച ഒറ്റ സീറ്റില്‍ പോലും വിജയിക്കാനായില്ല. മഹാരാഷ്ട്രയിലെ പനവേല്‍ കര്‍ഷക സമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിലാണ് ബിജെപി പൂര്‍ണ പരാജയം ഏറ്റുവാങ്ങിയത്. അതേസമയം 25 വര്‍ഷത്തിന് Read More …

ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

കണ്ണൂര്‍: മദ്യലഹരിയില്‍ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി ഭര്‍ത്താവ് ജീവനൊടുക്കാന്‍ ശ്രമിച്ചു. കണ്ണൂര്‍ പയ്യാവൂര്‍ ചാമക്കാലയിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. ഉച്ചയോടെ മദ്യലഹരിയില്‍ വീട്ടിലെത്തിയ ഭര്‍ത്താവ് സണ്ണി ഭാര്യ ലീനയെ കഴുത്തില്‍ മുറിവേല്‍പ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നാലെ സണ്ണി കൈ ഞരമ്പ് മുറിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചു. ഇവരുടെ രണ്ടു മക്കള്‍ വൈകിട്ട് വീട്ടിലെത്തിയപ്പോഴാണ് സംഭവം പുറംലോകമറിയുന്നത്. ലീനയുടെ മൃതദേഹം Read More …