ബിവറേജസില്‍ ആളില്ല; വില്‍പ്പന ക്വാര്‍ട്ടറിന് മാത്രം

തിരുവനന്തപുരം: 1,000, 500 നോട്ടുകള്‍ അസാധുവാക്കിയതോടെ നീണ്ട ക്യൂ ദൃശ്യമായിരുന്ന കേരളത്തിലെ ബിവറേജസ് കോര്‍പ്പറേഷന്‍ ഔട്ട്‌ലെറ്റുകളില്‍ ആളില്ല. ലിറ്റര്‍, ഫുള്‍, അര ലിറ്റര്‍ തുടങ്ങിയ വലിയ അളവിലുള്ള മദ്യക്കുപ്പികള്‍ക്ക് ആവശ്യക്കാരില്ല. എന്നാല്‍ ക്വാര്‍ട്ടര്‍ കുപ്പികള്‍ വാങ്ങാന്‍ ചെറിയ തോതില്‍ ആളുകള്‍ എത്തുന്നുണ്ട്. ബിവറേജസ് കോര്‍പ്പറേഷന്‍ 1,000, 500 നോട്ടുകള്‍ സ്വീകരിക്കില്ലെന്ന് അറിയിച്ചതോടെയാണ് തത്കാലത്തേക്ക് എങ്കിലും മദ്യശാലകള്‍ Read More …

മലയാളി തെരഞ്ഞെടുക്കപ്പെട്ടു

വാഷിംഗ്ടണ്‍: അമേരിക്കന്‍ കോണ്‍ഗ്രസിലേക്ക് മലയാളിയായ പ്രമീള ജെയ്പാല്‍ തെരഞ്ഞെടുക്കപ്പെട്ടു. മനുഷ്യാവകാശ പ്രവര്‍ത്തകയായ പ്രമീള ജെയ്പാല്‍ ചെന്നൈയിലാണ് ജനിച്ചത്. പ്രമീളയുടെ മാതാപിതാക്കള്‍ മലയാളികളാണ്. ചെന്നൈയിലെ അമേരിക്കന്‍ കോണ്‍സുലേറ്റാണ് ഈ വിവരം സ്ഥിരീകരിച്ചത്.ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായാണ് ഇവര്‍ അമേരിക്കന്‍ കോണ്‍ഗ്രസിലേക്ക് മത്സരിച്ചത്.

പെണ്‍കുട്ടിക്കു നേരെ അതിക്രമം

തിരുവനന്തപുരം • 500,1000 രൂപാ നോട്ടുകള്‍ അപ്രതീക്ഷിതമായി പിന്‍വലിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ കുടുങ്ങിയത് സാധാരണക്കാര്‍. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ മാറാനാവാതെ പലരും കുഴങ്ങി. പെട്രോള്‍ പമ്ബില്‍നിന്നു നോട്ടുകള്‍ മാറ്റി നല്‍കുമെന്ന് അറിയിപ്പുണ്ടായിരുന്നെങ്കിലും ബാക്കി നല്‍കാന്‍ ചില്ലറയില്ലാത്തതിനാല്‍ പമ്ബുകാരും കുടുങ്ങി. രാവിലെ ബസുകളില്‍ ടിക്കറ്റിനായി അഞ്ഞൂറു രൂപ നല്‍കിയെങ്കിലും അവരും നോട്ടുകള്‍ സ്വീകരിക്കാന്‍ തയാറായില്ല. ഹോട്ടലുകളിലും ചെറുകിട Read More …

മജിസ്‌ട്രേറ്റ് ജീവനൊടുക്കി

കാസര്‍ഗോഡ്: കാസര്‍ഗോഡ് ഒന്നാം ക്ലാസ് ജുഡീഷല്‍ മജിസ്‌ട്രേറ്റ് വി.കെ.ഉണ്ണികൃഷ്ണനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. സ്വന്തം ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങി മരിച്ച നിലയിലാണ് രാവിലെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം കര്‍ണാടകയിലെ സുള്ള്യയില്‍ മദ്യപിച്ച് അക്രമ സ്വഭാവം കാട്ടിയതിന് ഉണ്ണികൃഷ്ണനെ പോലീസ് കസ്റ്റിഡിലെടുത്ത് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിന് പിന്നാലെ ഹൈക്കോടതി ഉണ്ണികൃഷ്ണനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു. Read More …

നോട്ടു പിന്‍വലിക്കല്‍: കുടുങ്ങിയത് സാധാരണക്കാര്‍

തിരുവനന്തപുരം • 500,1000 രൂപാ നോട്ടുകള്‍ അപ്രതീക്ഷിതമായി പിന്‍വലിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ കുടുങ്ങിയത് സാധാരണക്കാര്‍. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ മാറാനാവാതെ പലരും കുഴങ്ങി. പെട്രോള്‍ പമ്ബില്‍നിന്നു നോട്ടുകള്‍ മാറ്റി നല്‍കുമെന്ന് അറിയിപ്പുണ്ടായിരുന്നെങ്കിലും ബാക്കി നല്‍കാന്‍ ചില്ലറയില്ലാത്തതിനാല്‍ പമ്ബുകാരും കുടുങ്ങി. രാവിലെ ബസുകളില്‍ ടിക്കറ്റിനായി അഞ്ഞൂറു രൂപ നല്‍കിയെങ്കിലും അവരും നോട്ടുകള്‍ സ്വീകരിക്കാന്‍ തയാറായില്ല. ഹോട്ടലുകളിലും ചെറുകിട Read More …

സ്വര്‍ണ വില കുതിച്ചു കയറി

കൊച്ചി: രാജ്യത്ത് 1,000, 500 രൂപ നോട്ടുകളുടെ വിനിമയം കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തലാക്കിയതിന് പിന്നാലെ സ്വര്‍ണ വിലയില്‍ കുതിച്ചുചാട്ടം. പവന് 440 രൂപ വര്‍ധിച്ച് 23,320 രൂപയിലെത്തി. ഗ്രാമിന് 55 രൂപ കൂടി 2,915 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

മന്ത്രി ജി സുധാകരന് കരിങ്കൊടി

തിരുവല്ല: മന്ത്രി ജി. സുധാകരന്റെ കാര്‍ തടഞ്ഞുനിര്‍ത്തി കരിങ്കൊടി കാണിച്ച് അങ്കലാപ്പിലായിരിക്കുകയാണ് ജില്ലയിലെ യൂത്ത് കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും. കരിങ്കൊടി കണ്ട് കാര്‍ നിര്‍ത്തി കരിങ്കൊടി പ്രകടനത്തിന്റെ കാരണം തിരക്കിയ മന്ത്രിയോട് പ്രത്യേകിച്ച് ഒരു ഉത്തരവും ഇവര്‍ക്ക് പറയാനില്ലായിരുന്നു. കഴിഞ്ഞ ദിവസം തിരുവല്ലയില്‍ വച്ചാണ് യൂത്ത്‌കോണ്‍ഗ്രസ പ്രവര്‍ത്തകര്‍ക്ക് അബദ്ധം പിണഞ്ഞത്. തിരുവല്ല കമ്പഴ റോഡ് ബി.എം.ബി Read More …

ജയലളിത പതിനഞ്ച് ദിവസത്തിനകം ആശുപത്രി വിടും

ചെന്നൈ: ഒരു മാസത്തിലേറെയായി രോഗബാധിതയായി ചികിത്സയില്‍ കഴിയുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത പതിനഞ്ച് ദിവസത്തിനകം ആശുപത്രി വിടുമെന്ന് എഐഎഡിഎംകെ. പതിനഞ്ച് ദിവസത്തിനകം ജയ ആശുപത്രി വിടും. അവര്‍ പൂര്‍ണ ആരോഗ്യവതിയാണ്. ഫിസിയോ തെറാപ്പിയും മറ്റ് വ്യായാമ മുറകളും ചെയ്യുന്നുണ്ട്പാര്‍ട്ടി വക്താവ് സി പൊന്നയ്യന്‍ പറഞ്ഞു. ജയലളിത ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തിലാണ് കഴിയുന്നത്. അവരെ മുറിയിലേക്ക് മാറ്റുന്ന Read More …