മെഡിക്കല്‍ കോളേജിനെ മികവിന്റെ കേന്ദ്രമാക്കും

കോഴിക്കോട് : മെഡിക്കല്‍ കോളേജിന്റെ പരാധീനതകള്‍ പരിഹരിക്കാന്‍ സ്ഥാപനങ്ങളും പൊതുസമൂഹവും മുന്നോട്ടുവന്നത് സ്വാഗതാര്‍ഹമാണ്. പൊതുസമൂഹത്തില്‍നിന്ന് ലഭിക്കുന്ന സംഭാവനകള്‍ സുതാര്യമായി വിനിയോഗിക്കും. കോഴിക്കോട് മെഡിക്കല്‍ കോളേജിന്റെ പരാധീനതകള്‍ പരിഹരിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. ഇതുസംബന്ധിച്ച നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. രണ്ടുവര്‍ഷംകൊണ്ട് മെഡിക്കല്‍ കോളേജിനെ മികവിന്റെ കേന്ദ്രമാക്കി മാറ്റുമെന്നും എ പ്രദീപ് കുമാര്‍ എം.എല്‍.എയുടെ ശ്രദ്ധക്ഷണിക്കലിന് മറുപടിയായി മന്ത്രി പറഞ്ഞു.

ഇരുട്ടിലാകാതിരിക്കാന്‍ വൈദ്യുതി ബോര്‍ഡ് മുന്‍കൂര്‍ നടപടി തുടങ്ങി

കൊച്ചി: വരള്‍ച്ച സൂചനകള്‍ വ്യക്തമാകുന്ന സാഹചര്യത്തില്‍ സംസ്ഥാനം ഇരുട്ടിലാകാതിരിക്കാന്‍ വൈദ്യുതി ബോര്‍ഡ് മുന്‍കൂര്‍ നടപടി തുടങ്ങി. മഴക്കുറവ് വരുത്തിവെക്കുന്ന വൈദ്യുതിക്ഷാമം പരിഹരിക്കാന്‍ മാത്രം കൊടുംവേനലിലേക്ക് 200 മെഗാവാട്ട് വൈദ്യുതി പ്രത്യേകമായി വാങ്ങാനും നേരത്തേ പരിഗണനയിലുള്ള സ്വകാര്യ വൈദ്യുതി വാങ്ങല്‍ തടസ്സം നീക്കാന്‍ ശ്രമിക്കാനുമാണ് ബോര്‍ഡ് തീരുമാനം. മാര്‍ച്ച്, ഏപ്രില്‍, മേയ് മാസങ്ങളിലേക്ക് മാത്രമായാണ് 200 മെഗാവാട്ട് Read More …

സംസ്ഥാനത്തെ വരള്‍ച്ചാബാധിതമായി പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ വരള്‍ച്ചാബാധിതമായി പ്രഖ്യാപിച്ചു. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനാണ് നിയമസഭയില്‍ പ്രഖ്യാപനം നടത്തിയത്. വിഷയം സംബന്ധിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിനു മറുപടി നല്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് കാലവര്‍ഷത്തില്‍ 34 ശതമാനത്തിന്റെ കുറവുണ്ടായതായി അദ്ദേഹം അറിയിച്ചു. അടുത്ത രണ്ടുമാസം നല്ല മഴ ലഭിച്ചാലും സംസ്ഥാനം കനത്ത വരള്‍ച്ചയെ നേരിടേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ വരള്‍ച്ച Read More …

അതിര്‍ത്തി കാക്കാന്‍ ഇനി വനിതകളും

ശ്രീനഗര്‍: ഇന്ത്യന്‍ ചിരിത്രത്തിലാദ്യമായി പാക് അതിര്‍ത്തികളില്‍ വനിതാ ജവാന്മാരെ സുരക്ഷയ്ക്കായി വിന്യസിച്ചു. ദീപാവലി ദിനത്തിലാണ് സ്ത്രീകള്‍ക്കും തുല്യപ്രാധാന്യമെന്ന സൂചനയോടെ വനിതാ ജവാന്മാരെ അതിര്‍ത്തിയില്‍ വിന്യസിച്ചത്. പാക് അതിര്‍ത്തിയിലെ പ്രകോപനങ്ങള്‍ കണക്കിലെടുത്ത് വനിതള്‍ക്കൊപ്പം പുരുഷ സംഘങ്ങളെയും വിന്യസിച്ചതായാണ് റിപ്പോര്‍ട്ട്. ഞങ്ങള്‍ക്ക് കുടുംബാംഗങ്ങള്‍ക്കൊപ്പമുള്ള ദീപാവലി ആഘോഷം സാധിക്കില്ല. എന്നാല്‍, ഭാരതീയര്‍ സുരക്ഷിതമായി ദീപാവലി ആഘോഷിക്കണം എന്നതാണ് ഞങ്ങളുടെ ഏറ്റവും Read More …

സ്ഥലംമാറ്റത്തിന് മാനദണ്ഡം നിശ്ചയിച്ചു

തിരുവനന്തപുരം: സംസ്ഥാനസര്‍ക്കാര്‍ ജീവനക്കാരുടെ സ്ഥലംമാറ്റത്തിന് ഇനി പൊതുമാനദണ്ഡം. ഇവ സര്‍വീസ് പേ റോള്‍ ആന്‍ഡ് റിപ്പോസിറ്ററി ഫോര്‍ കേരളയില്‍ (സ്പാര്‍ക്ക്) ഉടന്‍ ഉള്‍പ്പെടുത്തും. ഇതുസംബന്ധിച്ച ഉത്തരവില്‍ ധനമന്ത്രി ഡോ. തോമസ് ഐസക് കഴിഞ്ഞദിവസം ഒപ്പുെവച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശ പ്രകരാമാണ് ഇത്. ജനുവരിയില്‍ ഇത് നടപ്പിലാക്കും. സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട അഴിമതി അവസാനിപ്പിക്കുകയാണ് ലക്ഷ്യം. Read More …

ജെഡിയുവില്‍ സംഘടനാപരമായി അരാജകത്വ ജെഡിയുവില്‍ സംഘടനാപരമായി അരാജകത്വം

കോഴിക്കോട്: സ്വന്തം പാര്‍ട്ടി സംവിധാനത്തെ വിമര്‍ശിച്ച് ജെഡിയു സംസ്ഥാന അദ്ധ്യക്ഷന്‍ എം.പി വീരേന്ദ്ര കുമാ!ര്‍. സംഘടനാപരമായി പാര്‍ട്ടിയില്‍ അരാജകത്വമാണെന്ന് എം.പി വീരേന്ദ്രകുമാര്‍ പറഞ്ഞു. പ്രശ്‌നങ്ങള്‍ പാര്‍ട്ടികകത്ത് പരിഹരിക്കണമെന്നും താന്‍ പാര്‍ട്ടിയെ കുടുംബ സ്വത്താക്കിയിട്ടില്ലെന്നും വീരേന്ദ്രകുമാര്‍ കോഴികോട് പറഞ്ഞു. കോഴിക്കോട് ജില്ലാ കമ്മിറ്റി യോഗത്തിലാണ് ജെഡിയു സംസ്ഥാന അദ്ധ്യക്ഷന്‍ തുറന്നടിച്ചത്. പാര്‍ട്ടി ദുര്‍ബലാവസ്ഥയിലാണെന്ന് വിമര്‍ശനം ഉന്നയിച്ച വീരേന്ദ്രകുമാര്‍ Read More …

ഹീന സിദ്ധു ഇറാനിലേക്കില്ല

വനിത താരങ്ങള്‍ക്ക് ശിരോവസ്ത്രം നിര്‍ബന്ധമാക്കിയതില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ താരം ഹീന സിദ്ധു ഇറാനിലെ ഏഷ്യന്‍ എയര്‍ഗണ്‍ ഷൂട്ടിംഗ് ചാംപ്യന്‍ഷിപ്പില്‍ നിന്ന് പിന്മാറി. ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന വനിതാതാരങ്ങള്‍ ഇറാനിലെ നിയമപ്രകാരം ഹിജാബ് ധരിക്കണം. ഇതില്‍ പ്രതിഷേധിച്ചാണ് മുന്‍ ലോക ഒന്നാംനമ്ബര്‍ താരവും കോമണ്‍വെല്‍ത്ത് സ്വര്‍ണമെഡല്‍ ജേതാവുമായ ലുധിയാനക്കാരി ഹീന സിദ്ധു പിന്മാറിയത്. തീരുമാനം ദേശീയ റൈഫിള്‍ അസോസിയേഷനെ Read More …

ടാറ്റയില്‍ വീണ്ടും ഉന്നത തലകള്‍ പുറത്തേക്ക്

മുംബൈ: ചെയര്‍മാന്‍ സൈറസ് മിസ്ത്രിക്കു ശേഷവും ടാറ്റാ സണ്‍സില്‍ വീണ്ടും തലകള്‍ ഉരുളുന്നു. ടാറ്റാ ഗ്രൂപ്പ് എച്ച്ആര്‍ മേധാവി എന്‍.എസ് രാജനും കമ്പനിയില്‍നിന്നും രാജിവച്ചു. ടാറ്റയുടെ എക്‌സിക്യുട്ടീവ് കൗണ്‍സില്‍ അംഗങ്ങളില്‍ ഒരാളായിരുന്നു രാജന്‍. എക്‌സിക്യുട്ടീവ് കൗണ്‍സില്‍ അംഗങ്ങളായ മറ്റ് രണ്ടു പേരും രാജനൊപ്പം രാജിവച്ചിട്ടുണ്ട്. ഡോ. നിര്‍മാല്യകുമാര്‍, മധു കണ്ണന്‍ എന്നിവരാണ് രാജിവച്ചത്. ടാറ്റയുടെ വക്താവ് Read More …