ഇന്ത്യയുമായുള്ള വ്യാപാര ബന്ധം വിച്ഛേദിക്കാന്‍ പാക്കിസ്ഥാന്‍

ഇസ്ലാമാബാദ്: ഇന്ത്യയുമായുള്ള വ്യാപാര ബന്ധം വിച്ഛേദിക്കാന്‍ പാക്കിസ്ഥാന്‍ ചേമ്പേഴ്‌സ് ഓഫ് കോമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി (എഫ്പിസിസിഐ) ശ്രമം ആരംഭിച്ചതായി റിപ്പോര്‍ട്ട്. പാക് പത്രമായ ഡോണ്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യ–പാക് ബന്ധം ദിനംപ്രതി വഷളാകുന്ന പശ്ചാത്തലത്തിലാണ് വ്യാപാര ബന്ധം ഉപേക്ഷിക്കാന്‍ പാക് വ്യാപാരി വ്യവസായി സംഘം ശ്രമിക്കുന്നതെന്നാണ് സൂചന. ഇരും രാജ്യങ്ങളും തമ്മില്‍ നിലവിലുള്ള Read More …

ഖത്തറിന്റെ സ്ത്രീ ശബ്ദമായി; ദാനാ അല്‍ അന്‍സി

ഖത്തര്‍ : ലോക രാജ്യങ്ങളിലെ വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്ന കുട്ടികള്‍ക്കായി ഐക്യരാഷ്ട്ര സഭയില്‍ ശബ്ദമുയര്‍ത്തി ഖത്തറിലെ വിദ്യാര്‍ത്ഥിനി. ജോര്‍ജ് ടൗണ്‍ യൂനിവേഴ്‌സിറ്റി ഖത്തര്‍ (ജിയുക്യു) വിദ്യാര്‍ത്ഥിനി ദാനാ അല്‍ അന്‍സിയാണ് ഐക്യരാഷ്ട്ര സഭയില്‍ കുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങള്‍ക്കായി വാദിച്ചത്. ‘എജുക്കേഷന്‍ എബൗവ് ഓള്‍’ എന്ന സന്നദ്ധ സംഘടനയുടെ യുവ അഭിഭാഷകയുമാണ് ഈ ജിയുക്യൂ വിദ്യാര്‍ത്ഥിനി. ഉന്നത നിലവാരത്തിലുള്ള Read More …

മുഖ്യമന്ത്രി നെല്‍ വിത്ത് വിതയ്ത്തും

തിരുവനന്തപുരം: ആരൊക്കെ അട്ടിമറിക്കാന്‍ ശ്രമിച്ചാലും ആറന്മുള വിമാനത്താവള പദ്ധതിപ്രദേശമുള്‍പ്പെടുന്ന പാടശേഖരത്തു മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ നെല്‍ വിത്ത് വിതയ്ക്കുമെന്നു കൃഷിമന്ത്രി വി.എസ്. സുനില്‍ കുമാര്‍. സഹകരണ എന്‍ജിനീയറിങ് കോളജിന്റെ ഗ്രൗണ്ടിലാണ് നാളെ ചടങ്ങു നടക്കുക. അവിടെ തന്നെ മുഖ്യമന്ത്രി വിത്ത് വിതയ്ക്കും. ആ സ്ഥലം ആരോടു ചോദിച്ചിട്ടാണ് കോളജ് ഗ്രൗണ്ട് ആക്കിയതെന്നു തനിക്കറിയില്ല. രേഖകളില്‍ Read More …

നെല്‍കൃഷി പദ്ധതിയില്‍ ആറന്മുള പദ്ധതിപ്രദേശവും

ആറന്മുള വിമാനത്താവള പദ്ധതി പ്രദേശത്ത് കോഴിത്തോടിലെ തടസമായ മണ്ണ് ഉടന്‍ നീക്കം ചെയ്തു തുടങ്ങുമെന്ന് സ്ഥലം എം.എല്‍.എ. വീണാ ജോര്‍ജ് പറഞ്ഞു. തോടിലെ മണ്ണ് കൊച്ചി മെട്രോയ്‌ക്കോ റെയില്‍വേക്കോ പോലും വേണ്ട എന്ന നിലപാടാണ് കാര്യങ്ങള്‍ വൈകിപ്പിച്ചത്. എന്തായാലും കൊല്ലത്തെ കുടിവെള്ള പദ്ധതിക്ക് വേണ്ടി ഉടന്‍ മണ്ണ് നീക്കം ചെയ്തു തുടങ്ങാമെന്ന് കരാറുകാര്‍ ഏറ്റിട്ടുണ്ട്. ഇത് Read More …

നികുതി വര്‍ധനവ് പിന്‍വലിച്ചു

തിരുവനന്തപുരം: ഭാഗപത്രങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ കൂട്ടിയ നികുതിനിരക്ക് കുറയ്ക്കാന്‍ ധാരണയായി. അഞ്ചേക്കര്‍ വരെയുള്ള ഭാഗാധാരങ്ങള്‍ക്ക് പഴയനിരക്ക് തുടരാനാണ് തീരുമാനമായിരിക്കുന്നത്. കുടുംബാംഗങ്ങള്‍ തമ്മിലുള്ള ഭാഗപത്രത്തിന്റെ മുദ്രവിലയും രജിസ്‌ട്രേഷന്‍ ഫീസും വര്‍ധിപ്പിച്ചതു കുറയ്ക്കുന്ന കാര്യം സബ്ജക്ട് കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്നു ധനമന്ത്രി തോമസ് ഐസക് കഴിഞ്ഞദിവസം നിയമസഭയെ അറിയിച്ചിരുന്നു. കഴിഞ്ഞ ബജറ്റിലാണ് ആധാരങ്ങളുടെ മുദ്രവില വസ്തുവിലയുടെ മൂന്നു ശതമാനമാക്കിയത്. Read More …

അണ്ടി ഇറക്കിയതില്‍ ക്രമക്കേടില്ല

തിരുവനന്തപുരം: കശുവണ്ടി ഇറക്കുമതി ചെയ്തതില്‍ കോടികളുടെ ക്രമക്കേട് നടന്നുവെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തെ തള്ളി മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും തിരിമറി നടന്നതായി തെളിയിച്ചാല്‍ ജോലി അവസാനിപ്പിക്കാമെന്നും മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. തുമ്മിയാല്‍ തെറിക്കുന്ന മൂക്കല്ല തങ്ങളുടേതെന്നും, നടപടിക്രമങ്ങള്‍ പാലിച്ചാണ് സ്ഥാപനത്തിന്റെ തലപ്പത്തുള്ളവരെ നിയമിച്ചിരിക്കുന്നതെന്നും മേഴ്‌സിക്കുട്ടിയമ്മ വ്യക്തമാക്കി. ആരോപണത്തെക്കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തേണ്ട കാര്യവുമില്ലെന്ന് മുഖ്യമന്ത്രി പിണറായി Read More …

മദ്യപിക്കാം ബഹളം വെക്കരുത് ; കുസാറ്റ് ഹോസ്റ്റലില്‍ മദ്യപിച്ച് ലക്കുകെട്ട മൂന്ന് പെണ്‍കുട്ടികളെ പുറത്താക്കി

കൊച്ചി: കൊച്ചി സര്‍വകലാശാലയുടെ (കുസാറ്റ്) ഹോസ്റ്റലില്‍ മദ്യപിച്ച് ലക്കുകെട്ട് ബഹളവെച്ചതിന് മൂന്ന് പെണ്‍കുട്ടികളെ പുറത്താക്കി. വിദ്യാര്‍ത്ഥിനികള്‍ മദ്യപിക്കുന്നത് കണ്ട് നാട്ടുകാര്‍ സ്ഥലത്തെത്തിയപ്പോള്‍ ഇവരെ ആക്രമിക്കാന്‍ ശ്രമിച്ചതായും പരാതിയുണ്ട്. പെണ്‍കുട്ടികളുടെ മുറിയില്‍ നിന്നും മദ്യക്കുപ്പികള്‍ കണ്ടെടുത്തു. ബഹളമുണ്ടാക്കിയതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി ഇവരെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. പിന്നീട് രക്ഷിതാക്കളെ വിളിച്ചുവരുത്തുകയും വിദ്യാര്‍ത്ഥിനികളെ ഹോസ്റ്റലില്‍ നിന്നു പുറത്താക്കുകയും ചെയ്തതായി Read More …

കെ.പി ശശികലയ്‌ക്കെതിരെ പൊലീസ് കേസെടുത്തു

കാഞ്ഞങ്ങാട്: മത സൗഹാര്‍ദ്ദം തകര്‍ക്കുന്ന വിധത്തില്‍ പ്രസംഗിച്ചെന്നെന്ന പരാതിയില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡണ്ട് കെ.പി ശശികലയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. കാസര്‍കോട്ടെ അഭിഭാഷകനായ സി ഷുക്കൂറിന്റെ പരാതിയിലാണ് കാഞ്ഞങ്ങാട് പൊലീസ് ശശികലയ്‌ക്കെതിരെ കേസെടുത്തത്. ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡണ്ടായ കെ.പി.ശശികല സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നടത്തിയിട്ടുള്ള പ്രസംഗങ്ങള്‍ മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്നായിരുന്നു അഡ്വക്കറ്റ് സി.ഷുക്കൂറിന്റെ പരാതി. Read More …