സംസ്ഥാനത്ത് ബിജെപി ഹര്‍ത്താല്‍ തുടങ്ങി

തിരുവനന്തപുരം: കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകനെ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ബിജെപി സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറു വരെയാണ് ഹര്‍ത്താല്‍. ആശുപത്രി, മെഡിക്കല്‍ സ്റ്റോര്‍, പാല്‍, പത്രം, മൃതസംസ്‌കാരത്തിനു പോകുന്നവര്‍, വിമാനത്താവളത്തിലേക്കു പോകുന്നവര്‍, വിവാഹം, ഹജ്ജ്,ശബരിമല തീര്‍ഥാടകര്‍ എന്നിവരെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

വസ്ത്രത്തിലും ഉടക്ക്; മുണ്ടുടുക്കുന്ന എ.കെ ആന്റണിയെ കുത്തി പരീക്കര്‍

മുംബൈ: മിന്നലാക്രമണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസും ബിജെപിയും ഏറ്റുമുട്ടല്‍ തുടരുമ്പോള്‍ എ.കെ ആന്റണിയെ പരോക്ഷമായി കുത്തി പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍. തന്റെ മുന്‍ഗാമികളേക്കാള്‍ നന്നായി വസ്ത്രം ധരിക്കുന്ന ആളാണ് താനെന്ന് പരീക്കര്‍ പറഞ്ഞു. മുംബൈയിലെ ഒരു പൊതുപരിപാടിയില്‍ വസ്ത്രധാരണത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കുള്ള ഉത്തരമായാണ് മുന്‍ പ്രതിരോധമന്ത്രി എ.കെ ആന്റണിയടക്കമുള്ള മുന്‍ഗാമികളെ കുത്തി സംസാരിച്ചത്. സ്യൂട്ട് പോലുള്ള പാശ്ചാത്യവസ്ത്രങ്ങളോട് താല്‍പര്യമില്ല. Read More …

നിയമനങ്ങളുടെ വിവരങ്ങള്‍ നല്‍കണം

തിരുവനന്തപുരം: വ്യവസായ വകുപ്പിലെ മുഴുവന്‍ നിയമനങ്ങളുടെയും വിവരങ്ങള്‍ നല്‍കണമെന്ന് മന്ത്രി ഇ.പി.ജയരാജന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നിര്‍ദേശം. ഇന്ന് രാവിലെ ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ബന്ധുനിയമനവുമായി ബന്ധപ്പെട്ട് വിവാദം ശക്തമായതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലൊരു നിര്‍ദേശമെന്നാണ് വിവരം.

ഉത്തരവാദിത്തം പിണറായിക്ക് രാജഗോപാല്‍

തിരുവനന്തപുരം: കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ ധാര്‍മിക ഉത്തരവാദിത്തം മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ബി.ജെ.പി നേതാവ് ഒ. രാജഗോപാല്‍ എം.എല്‍.എ. നിഷ്പക്ഷവും മുന്‍വധികളുമില്ലാത്ത അന്വേഷണമാണ് വേണ്ടത്. സി.പി.എം അണികളെ കൊണ്ട് അരാജകത്വം സൃഷ്ടിക്കുന്നത് അവസാനിപ്പിക്കണമെന്നും രാജഗോപാല്‍ പറഞ്ഞു.

സംസ്ഥാനത്ത് വ്യാഴാഴ്ച ബിജെപി ഹര്‍ത്താല്‍

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. പുലര്‍ച്ചെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. പിണറായിയില്‍ ബിജെപി പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. അവശ്യസര്‍വീസുകളെയും പാല്‍, പത്രം തുടങ്ങിയവയെയും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ജയരാജന്റെ ബന്ധു ദീപ്തി നിഷാദ് രാജിവച്ചു

തിരുവനന്തപുരം: ഇ.പി.ജയരാജന്റെ ബന്ധു ദീപ്തി നിഷാദ് കേരള ക്ലയ്ഡ് ആന്‍ഡ് സെറാമിക് ജനറല്‍ മാനേജര്‍ സ്ഥാനം രാജിവച്ചു. ബന്ധു നിയമന വിവാദം പിടിമുറുകുമ്‌ബോഴാണ് സുധീര്‍ നമ്ബ്യാര്‍ക്കു പിന്നാലെ ജയരാജന്റെ ബന്ധു ദീപ്തിയുടെ രാജി.

ടോള്‍ പരിവിനോട് സര്‍ക്കാരിനു യോജിപ്പില്ലെന്ന് ജി. സുധാകരന്‍

തിരുവനന്തപുരം: ടോള്‍ പിരിവിനെതെതിരെ വിമര്‍ശനവുമായി പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍. ടോള്‍ പിരിവിനോട് സംസ്ഥാന സര്‍ക്കാരിനു യോജിപ്പില്ലെന്നു സുധാകരന്‍ വ്യക്തമാക്കി. ടോള്‍ പിരിക്കുന്നവര്‍ ഏകാധിപതികളെപ്പോലെയും ഗുണ്ടാത്തലവന്മാരെയുമാണ് പെരുമാറുന്നുവെന്ന് സുധാകരന്‍ പറഞ്ഞു. കൊച്ചിയില്‍ പുതുതായി നിര്‍മിച്ച പാലാരിവട്ടം മേല്‍പാലം ജനങ്ങള്‍ക്കായി തുറന്നു കൊടുക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരത്തെ പാലം പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കുന്ന ചടങ്ങിന്റെ ഉദ്ഘാനം മുഖ്യമന്ത്രി Read More …

കോടിയേരി ഇ.പി.ജയരാജനുമായി കൂടിക്കാഴ്ച നടത്തി

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യവസായമന്ത്രി ഇ.പി.ജയരാജനുമായി കൂടിക്കാഴ്ച നടത്തി. ബന്ധുനിയമന വിവാദവുമായി ബന്ധപ്പെട്ടാണ് കൂടിക്കാഴ്ചയെന്നാണ് സൂചന. കൂടിക്കാഴ്ചയ്ക്കു ശേഷം പുറത്തിറങ്ങിയ ജയരാജന്‍ മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കാന്‍ തയാറായില്ല. ജയരാജനെതിരെ നടപടിയുണ്ടാകുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി വ്യക്തമാക്കിയതിനു പിന്നാലെയാണ് കൂടിക്കാഴ്ച