ഇ പി ജയരാജന്‍ തെറ്റു സമ്മതിച്ചെന്ന് കോടിയേരി ബാലകൃഷ്ണന്‍

നിയമനവിവാദത്തില്‍ ഇ പി ജയരാജന്‍, സിപിഎം സെക്രട്ടറിയേറ്റ് യോഗത്തില്‍ തെറ്റു സമ്മതിച്ചെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്!ണന്‍. പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും യശസ്സ് ഉയര്‍ത്താന്‍ രാജിവയ്ക്കാന്‍ അനുവദിക്കണമെന്ന ഇ പി ജയരാജന്റെ നിലപാട് പാര്‍ട്ടി അംഗീകരിക്കുകയായിരുന്നുവെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. യുഡിഎഫിന് പറ്റാത്ത നിലപാട് ഇടതുമുന്നണി എടുത്തു. മാതൃകാപരമായി നിലപാടാണ് പാര്‍ട്ടി എടുത്തത്. ബന്ധു നിയമന വിവാദത്തില്‍ Read More …

ജയരാജന്റെ രാജി പാര്‍ട്ടിക്ക് വേണ്ടി

തിരുവനന്തപുരം: മന്ത്രിക്കസേരയില്‍ കടിച്ചു തൂങ്ങി നില്‍ക്കാതെ പി.ജയരാജന്‍ രാജി വെച്ചത് പാര്‍ട്ടിക്ക് വേണ്ടി. സി.പി.എമ്മിന്റെ ശക്തനായ നേതാവായ ജയരാജന്റെ രാജി ഇടതുസര്‍ക്കാരിന്റെ പ്രതിച്ഛായക്ക് ഏറെ ഗുണം ചെയ്യുമെന്നതിനൊപ്പം സി.പി.എമ്മിന്റെ മുന്നോട്ടുള്ള യാത്രകള്‍ക്ക് കരുത്തു പകരുന്നതുമാകും. നിയമനവിവാദവുമായി ബന്ധപ്പെട്ടുയര്‍ന്ന ആരോപണങ്ങളില്‍ സി.പി.എം.നേതൃത്വം പ്രായോഗികമായ നിലപാടാണ് സ്വീകരിച്ചത്. സര്‍ക്കാര്‍ അധികാരത്തില്‍ വന്ന മാസങ്ങള്‍ക്കകം ഇത്തരമൊരു ആരോപണം ഉയര്‍ന്നതും പ്രതിപക്ഷം Read More …

ജിയോയുമായി എതിരിടാന്‍ എയര്‍ടെല്‍ ഒരുങ്ങി

ജിയോയുമായി കിടപിടിക്കാന്‍ ഒരുങ്ങി എയര്‍ടെല്ലും രംഗത്ത്. യൂസര്‍മാര്‍ക്ക് ആകര്‍ഷിക്കുന്ന വന്‍ ഓഫറുകളുമായി എയര്‍ടെല്‍ തങ്ങളുടെ പരിഷ്‌കരിച്ച ആപ്പ് എയര്‍ടെല്‍ അവതരിപ്പിച്ചു കഴിഞ്ഞു.ഏതൊരു എയര്‍ടെല്‍ നമ്ബറിലേക്ക് 50 മിനിറ്റ് സൗജന്യ കോള്‍ നല്‍കുന്ന എയര്‍ടെല്‍ ഡയലറിന്റെ സാന്നിദ്ധ്യമാണ് പുതിയ ആപ്പ് അപ്‌ഡേഷന്റെ പ്രധാന പ്രത്യേകത. 2ജിബി സൗജന്യ ക്ലൗഡ് സ്റ്റോറേജ് നല്‍കുന്ന എയര്‍ടെല്‍ ക്ലൗഡ് ആണ് മറ്റൊരു Read More …

മധ്യവയസ്‌കന്റെ നാക്ക് അരിഞ്ഞെടുത്തു

പട്‌ന: വ്യക്തികളുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് ബീഹാറില്‍ മധ്യവയസ്‌കന്റെ നാക്ക് അരിഞ്ഞെടുത്തു. ഇലക്ട്രീഷ്യനായ പവന്‍ കുമാറിന്റെ നാക്കാണ് തര്‍ക്കത്തിനിടെ അരിഞ്ഞെടുത്തത്. പട്‌നയില്‍ നിന്ന് 35 കിലോമീറ്റര്‍ അകലെയുള്ള മാനറില്‍ ചൊവ്വാഴ്ചയായിരുന്നു സംഭവം. സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരിക്കേറ്റ പവന്‍കുമാര്‍ ധനാപ്പൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാള്‍ ചികിത്സയില്‍ കഴിയുകയാണ്. ദുര്‍ഗ്ഗാ പൂജയ്ക്കിടെ അഞ്ച് ക്രിമിനലുകള്‍ Read More …

ഗള്‍ഫ് വിമാനയാത്ര നിരക്കില്‍ വന്‍കുറവ് വരുത്തുന്നു

കേരളത്തില്‍നിന്ന് ഗള്‍ഫ് റൂട്ടുകളിലേക്ക് വിമാനക്കമ്പനികള്‍ നവംബര്‍ മുതലുള്ള നിരക്കില്‍ വന്‍ കുറവ് വരുത്തുന്നു. ഈ കാലയളവില്‍ അനുഭവപ്പെടാറുള്ള മാന്ദ്യം അതിജീവിക്കുന്നതിനാണ് നിരക്കില്‍ കുറവ് വരുത്തേണ്ടിവന്നത്. ഗള്‍ഫ് നാടുകളിലെ വിദ്യാലയ പ്രവേശം, പെരുന്നാള്‍, ഓണം കഴിഞ്ഞ് ഗള്‍ഫിലേക്ക് കുടുംബങ്ങളുടെ തിരിച്ചുപോക്ക് എന്നിവയെത്തുടര്‍ന്ന് വിമാനക്കമ്ബനികള്‍ വന്‍ നിരക്ക് ഈടാക്കിയിരുന്നു. മംഗളൂരുവില്‍നിന്ന് 15000 രൂപ മുതല്‍ 29000 രൂപ വരെയായിരുന്നു Read More …

മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കൈയേറ്റം

തിരുവനന്തപുരം: വഞ്ചിയൂരിലെ വിജിലന്‍സ് കോടതി മുറിക്കുള്ളില്‍ വച്ച് ഒരു വിഭാഗം അഭിഭാഷകര്‍ മാധ്യമപ്രവര്‍ത്തകരെ കൈയേറ്റം ചെയ്തു പുറത്താക്കി. മന്ത്രി ഇ.പി.ജയരാജനുമായി ബന്ധപ്പെട്ട ബന്ധുനിയമന വിവാദത്തില്‍ കോടതി ഒരു പൊതുതാത്പര്യ ഹര്‍ജി ഇന്ന് പരിഗണിക്കുന്നുണ്ടായിരുന്നു. ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ വനിത മാധ്യമപ്രവര്‍ത്തകരെ അടക്കമാണ് അഭിഭാഷകര്‍ ജഡ്ജിക്ക് മുന്നില്‍ വച്ച് കൈയേറ്റം ചെയ്തു പുറത്താക്കിയത്. രാവിലെ Read More …

പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

ശ്രീനഗര്‍• കശ്മീരിലെ സുരക്ഷാ സേനയെക്കുറിച്ചുള്ള തന്ത്രപ്രധാന വിവരങ്ങള്‍ പാക്കിസ്ഥാന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ക്കു കൈമാറിയ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു. പൊലീസ് കണ്‍ട്രോള്‍ റൂമില്‍ പ്രവര്‍ത്തിച്ചിരുന്ന ഡിവൈഎസ്പി തന്‍വീര്‍ അഹമ്മദിനെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. ഒരു മാസം മുന്‍പ് കണ്‍ട്രോള്‍ റൂമിലേക്ക് ഒരു ഫോണ്‍ കോള്‍ വന്നു. സേനാ കമാന്‍ഡര്‍ എന്നു സ്വയം പരിചയപ്പെടുത്തിയ Read More …

ബന്ധു നിയമനത്തില്‍ മാനദണ്ഡം കൊണ്ടുവരാന്‍ മന്ത്രിസഭാ തീരുമാനം

തിരുവനന്തപുരം: നിയമനങ്ങളിലെ സ്വജനപക്ഷപാതം തടയുന്നതിനായി നിയമനിര്‍മ്മാണം നടത്താന്‍ മന്ത്രിസഭായോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. നിയമനങ്ങളെ സംബന്ധിച്ച് ഉയര്‍ന്നുവന്ന ആക്ഷേപങ്ങളെക്കുറിച്ച് പരിശോധിക്കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. മാനേജിംഗ് ഡയറക്ടര്‍/ജനറല്‍ മാനേജര്‍ തസ്തികകളിലെ നിയമനങ്ങള്‍ക്ക് വിജിലന്‍സ് ക്ലിയറന്‍സ് നിര്‍ബന്ധമാണ്. ദേശീയതലത്തിലടക്കമുള്ള സാങ്കേതിക വിദഗ്ധര്‍ ഉള്‍പ്പെടുന്ന ഒരു സമിതിയെ നിയോഗിച്ചുകൊണ്ടായിരിക്കും ഇനിമുതല്‍ പൊതുമേഖലാ സ്ഥാപനങ്ങളിലേക്കുള്ള നിയമനങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് Read More …