സന്ദര്‍ശനം ഗംഭീരമാക്കാന്‍ ഒബാമ പ്രത്യേക നിര്‍ദേശം നല്‍കി

വാഷിങ്ടന്‍• പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദര്‍ശനം ഗംഭീരമാക്കാന്‍ യുഎസ് പ്രസിഡന്റ് ബറാക് ഒബാമ ഉദ്യോഗസ്ഥര്‍ക്കു പ്രത്യേക നിര്‍ദേശം നല്‍കിയിരുന്നതായി ഇമെയില്‍ സന്ദേശങ്ങള്‍. വിക്കിലീക്‌സ് പുതുതായി പുറത്തുവിട്ടതാണിത്. സിലിക്കണ്‍ വാലിയില്‍ കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ മോദി നടത്തിയ സന്ദര്‍ശനത്തിന്റെ വിജയത്തിനാണ് യുഎസ് സര്‍ക്കാര്‍ മുന്നൊരുക്കങ്ങള്‍ നടത്തിയത്. ഏഷ്യന്‍ കാര്യങ്ങളുടെ ചുമതലയുള്ള അസിസ്റ്റന്റ് സ്റ്റേറ്റ് സെക്രട്ടറി നിഷ Read More …

ജയരാജനെ തള്ളി എ.കെ.ശശീന്ദ്രന്‍

തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍ വ്യവസായ മന്ത്രി ഇ.പി.ജയരാജനെ മന്ത്രിസഭാംഗങ്ങളും കൈയൊഴിയുന്നു. ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രനാണ് ജയരാജനെ കുറ്റപ്പെടുത്തി രംഗത്തെത്തിയത്. ജരാജന്‍ ചെയ്തത് തെറ്റാണെന്ന് ശശീന്ദ്രന്‍ ആരോപിച്ചു. ജയരാജന്റെ നടപടി തെറ്റാണ് എന്നു മനസിലായതിനാലാണ് മുഖ്യമന്ത്രി അത് ന്യായീകരിക്കാത്തത്. എല്‍ഡിഎഫിലെ ആരും തന്നെ സംഭവത്തെ ന്യായീകരിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നടപടി തെറ്റാണ് എന്ന് പൂര്‍ണ ബോധ്യമുള്ളതിനാലാണ് ഭരണത്തലവനായ മുഖ്യമന്ത്രി Read More …

കാറിന്റെ ചില്ലു തകര്‍ത്ത് 35 ലക്ഷത്തോളം രൂപ കവര്‍ന്നു

ജുമൈര: മലയാളിയുടെ കാറിന്റെ ചില്ലു തകര്‍ത്ത് 1,92,000 ദിര്‍ഹം (35 ലക്ഷത്തോളം രൂപ) കവര്‍ന്നു. ദുബായ് ജുമൈറ ലേയ്ക് ടവറിനടുത്ത് തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. അജ്മാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപന ഉടമ കോഴിക്കോട് സ്വദേശി മോഹന്‍ ദാസിന്റേതാണ് പണം. ലംബര്‍ഗ് വേള്‍ഡ് ബില്‍ഡിങ് മെറ്റീരിയല്‍ കമ്ബനിയില്‍ മെസ്സഞ്ചറായ കാഞ്ഞങ്ങാട് സ്വദേശി അറഫാത്ത് ചിത്താരിയുടെ കാറില്‍ Read More …

ദുര്‍ഗാഷ്ടമി ദിനത്തില്‍ താരമായി ആരാധ്യ

ദുര്‍ഗാഷ്ടമി ദിനത്തില്‍ താരമായി ഐശ്വര്യ അഭിഷേക് താരദമ്ബതികളുടെ മകള്‍ ആരാധ്യ. കുഞ്ഞിക്കണ്ണുകളില്‍ കൗതുകം നിറച്ച് വിദ്യാദേവതയുടെ അനുഗ്രഹം തേടാന്‍ കുടുംബത്തിനൊപ്പം ആരാധ്യയെത്തിയ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ കഴിഞ്ഞദിവസമാണ് പ്രചരിച്ചത്. ആരാധ്യയുടെ കുസൃതി നിറഞ്ഞ മുഖമായിരുന്നു ഏവരുടേയും ആക്രര്‍ഷണ കേന്ദ്രം. പൈതൃകത്തെയും പാരമ്ബര്യത്തെയും കാത്തുസൂക്ഷിക്കാനിഷ്ടപ്പെടുന്ന ഐശ്വര്യ ഓരോ ആഘോഷങ്ങളിലും കുടുംബത്തോടൊപ്പമുണ്ടായിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. ബന്ധങ്ങളുടെ ഊഷ്മളതയും പരസ്പരമുള്ള സ്‌നേഹവും Read More …

ചങ്ങനാശേരി കൊലപാതകം: ആറുപേര്‍ അറസ്റ്റില്‍

ചങ്ങനാശേരി: പെരുന്ന ബസ്സ്റ്റാന്‍ഡിനടുത്തുള്ള കോണ്‍ഗ്രസ് ഹൗസിനു മുന്നില്‍ ജനാധിപത്യ കേരളകോണ്‍ഗ്രസ് യുവജന വിഭാഗം തൃക്കൊടിത്താനം മണ്ഡലം പ്രസിഡന്റ് മുരിങ്ങവന മനു മാത്യു (33) കുത്തേറ്റു മരിച്ച സംഭവത്തില്‍ ആറുപേര്‍ അറസ്റ്റില്‍. തൃക്കൊടിത്താനം പഞ്ചായത്തിലെ കോണ്‍ഗ്രസ് അംഗം നിഥിന്‍ ആലുംമൂടന്‍ (33), ഫാത്തിമാപുരം വെട്ടുകുഴി സിജോ (22), കുരിശുംമൂട് അറയ്ക്കല്‍ ബിനു സിബിച്ചന്‍ (24), നാലുകോടി കടുത്താനം Read More …

ഗ്യാലക്‌സി നോട്ട് 7 ഉല്‍പാദനം സാംസങ് നിര്‍ത്തി

സോള്‍: തീപിടിക്കുന്നു എന്ന പരാതിയെ തുടര്‍ന്ന് വിപണിയില്‍ നിന്ന് പിന്‍വലിച്ച ഗ്യാലക്‌സി നോട്ട് 7ന്റെ ഉല്‍പാദനം സാംസങ് കമ്പനി നിര്‍ത്തുന്നു. തിങ്കളാഴ്ച യു.എസിലെയും ആസ്‌ട്രേലിയയിലെയും കമ്പനിയുടെ വിഭാഗങ്ങള്‍ ഫോണ്‍ വില്‍ക്കുന്നതും മാറ്റി നല്‍കുന്നതും നിര്‍ത്തി വെച്ചിരുന്നു. ഫോണിനെ കുറിച്ചുള്ള പരാതികള്‍ സംബന്ധിച്ച് അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും സുരക്ഷ മുന്നില്‍കണ്ട് ഗ്യാലക്‌സി നോട്ട് 7 ഉപയോഗിക്കുന്നത് നിര്‍ത്താനും കഴിഞ്ഞ Read More …

സ്ത്രീകളെ ശല്യം ചെയ്ത വി.എച്.പി നേതാവ് പിടിയില്‍

അലഹബാദ്:ബുര്‍ഖ ധരിച്ചെത്തി സ്ത്രീകളെ ശല്യം ചെയ്ത വി.എച്.പി നേതാവ് പിടിയില്‍. വി.എച്ച്.പി ജില്ലാ സെക്രട്ടറി അഭിഷേക് യാദവാണ് പിടിയിലായത്. അലഹാബാദിലെ മാനി ഉമര്‍പൂര്‍ ഗ്രാമത്തില്‍ ശനിയാഴ്ച രാത്രിയിലായിരുന്നു സംഭവം. സംഭവ സ്ഥലത്ത് നടന്ന മുഹറം മജ്‌ലിസിലില്‍ ബുര്‍ഖയണിഞ്ഞെത്തിയ രണ്ടുപേരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് മറ്റു സ്ത്രീകള്‍ ബുര്‍ഖ നിര്‍ബന്ധിച്ച് ഉയര്‍ത്തിയതോടെയാണ് ഇയാള്‍ പുരുഷനാണെന്ന് വ്യക്തമായത്. Read More …

സര്‍ക്കാരിന് ദിശാബോധം നഷ്ടപ്പെട്ടു

ചെന്നൈ മുഖ്യമന്ത്രി ജെ.ജയലളിത ആശുപത്രിയിലായതോടെ തമിഴ്‌നാട് സര്‍ക്കാരിന്റെ ദിശ നഷ്ടപ്പെട്ടുവെന്ന വിമര്‍ശനവുമായി പ്രതിപക്ഷമായ ഡി.എം.കെ. സംസ്ഥാന ഭരണത്തില്‍ സര്‍ക്കാരും ഗവര്‍ണറും ഉചിതമായ നടപടി സ്വീകരിക്കണമെന്നും ഡി.എംകെ അധ്യക്ഷന്‍ എം.കരുണാനിധി ആവശ്യപ്പെട്ടു. കാവേരിയില്‍ നിന്ന് തമിഴ്‌നാടിന് വെള്ളം വിട്ടുകൊടുക്കാനുള്ള സുപ്രീം കോടതി ഉത്തരവിനോട് കര്‍ണാടക ഉദാസീന നിലപാടാണ് സ്വീകരിക്കുന്നത്. കര്‍ഷകര്‍ അടക്കമുള്ളവര്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളെയും കോടതിയേയുമാണ് Read More …