മുഖ്യമന്ത്രിയുടെ പ്രസ്താവന അപലപനീയം

തിരുവനന്തപുരം: സ്വാശ്രയ പ്രശ്‌നത്തില്‍ തന്നെ കരിങ്കൊടി കാണിച്ച യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചാനലുകാര്‍ വാടകയ്‌ക്കെടുത്തവരാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന അപലപനീയമാണെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍. മുഖ്യമന്ത്രിയുടെ പ്രസ്താവന ഭാവനാത്മകമാണ്, മാധ്യമ പ്രവര്‍ത്തകര്‍ ആരുടെയും വാടകക്കാരല്ല. മുഖ്യമന്ത്രി മാധ്യമ പ്രവര്‍ത്തകരോട് അസഹിഷ്ണുതാപരമായ നിലപാട് സ്വീകരിക്കുന്നത് നിര്‍ഭാഗ്യകരമാണെന്നും കെയുഡബ്ല്യൂജെ കുറ്റപ്പെടുത്തി. മാധ്യമപ്രവര്‍ത്തകരെ അവഗണിച്ചും പരിഹസിച്ചും എതിരാക്കുകയെന്ന നയം സര്‍ക്കാരിനുണ്ടോയെന്ന് Read More …

അമൃതാനന്ദമയിക്ക് ഇന്ന് അറുപത്തി മൂന്നാം പിറന്നാള്‍

കരുനാഗപ്പള്ളി: മാതാ അമൃതാനന്ദമയിക്ക് ഇന്ന് അറുപത്തി മൂന്നാം പിറന്നാള്‍. ആഘോഷത്തില്‍ പങ്കെടുക്കാന്‍ ലോകത്തിന്റെ വിവധഭാഗങ്ങളില്‍ നിന്നും ലക്ഷങ്ങളാണ് അമൃതപുരിയിലെത്തിയിരിക്കുന്നത്. പിറന്നാള്‍ ചടങ്ങുകള്‍ നടക്കുന്നത് അമൃതപുരി കാമ്പസിലാണ്. മത്സ്യതൊഴിലാളികള്‍ക്ക് സുരക്ഷയും സത്രീശക്തീകരണവും ലക്ഷ്യമാക്കി രണ്ട് പദ്ധതികള്‍ക്ക് തുടക്കം കുറിച്ചു കൊണ്ടാണ് ജന്മദിനാഘോഷങ്ങള്‍ക്ക് തിങ്കളാഴ്ച അമൃതപുരിയില്‍ തുടക്കം കുറിച്ചത്. അതോടൊപ്പം രാജ്യത്തെ ഞെട്ടിച്ച കൊല്ലം പരവൂര്‍ പുറ്റിംഗല്‍ ക്ഷേത്രത്തിലെ Read More …

കശ്മീര്‍ ഇന്ത്യയുടേതല്ല; പാകിസ്താന്‍

ന്യൂയോര്‍ക്: കശ്മീര്‍ വിഷയത്തില്‍ ഇന്ത്യന്‍ വിശേകാര്യ മന്ത്രി സുഷമ സ്വരാജിന്റെ പ്രസ്താവനക്ക് മറുപടിയുമായി പാകിസ്താന്‍. കശ്മീര്‍ ഇന്ത്യയുടേതല്ലെന്നും കശ്മീരിന്റെ ഭാവി തീരുമാനിക്കേണ്ടത് ഐക്യരാഷ്ട്ര സഭയാണെന്നും പാകിസ്താന്‍ പ്രതിനിധി മലീഹ ലോദി യു.എന്നില്‍ പറഞ്ഞു. മനുഷ്യാവകാശ ലംഘനമാണ് കശ്മീരില്‍ നടക്കുന്നത്. ഉറി ആക്രമണം ഇന്ത്യ ആസൂത്രണം ചെയ്തതാണ്. സുഷമ സ്വരാജിന്റെ ആരോപണം ശരിയല്ല. കശ്മീരിലെ മനുഷ്യാവകാശങ്ങള്‍ മറച്ചുവെക്കുന്നതിനാണ് Read More …

ഉമ്മന്‍ ചാണ്ടിക്ക് നിയമസഭയില്‍ മുറി ആവശ്യപ്പെട്ട് കത്ത്

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് നിയമസഭയില്‍ മുറി അനുവദിക്കണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷം സ്പീക്കര്‍ക്ക് കത്ത് നല്‍കി. മുന്‍ മുഖ്യമന്ത്രി എന്ന നിലയിലാണ് പ്രതിപക്ഷം ആവശ്യം ഉന്നയിച്ചത്. കഴിഞ്ഞദിവസം ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ്. അച്യുതാനന്ദന് നിയമസഭയില്‍ മുറി അനുവദിച്ചിരുന്നു.

ഗൂഗിളിന് ഇന്നു 18–ാം ജന്മദിനം

വാഷിംഗ്ടണ്‍: ഇന്റര്‍നെറ്റിന്റെ വലിയ ലോകം നമുക്ക് മുന്നില്‍ തുറന്നുവെച്ച ഗൂഗിളിന് ഇന്നു 18–ാം ജന്മദിനം. പിറന്നാള്‍ ദിനത്തില്‍ മോടിചാര്‍ത്തിയ ഡൂഡിലുമായി ഗൂഗിള്‍ എത്തിയത്. ബലൂണുകളും അലങ്കാരങ്ങളുമായി ജന്മദിനാഘോഷം പൊടിപൊടിക്കുന്ന ഡൂഡിലാണ് ഗൂഗിള്‍ അവതരിപ്പിച്ചിരിക്കുന്നത്. ലാറി പേജും സെര്‍ജി ബ്രിനും ചേര്‍ന്ന് 1998 ലാണ് ഗൂഗിള്‍ കമ്പനി തുടങ്ങിയത്. ഔദ്യോഗികമായി സെപ്റ്റംബര്‍ 27നാണ് ഗൂഗിളിന്റെ ജന്മദിനം. എന്നാല്‍, Read More …

50 കോടിയുടെ കരാര്‍ ഒപ്പിട്ട് പി.വി. സിന്ധു

ന്യൂഡല്‍ഹി: റിയോ ഒളിമ്പിക്‌സ് വെള്ളി മെഡല്‍ നേട്ടത്തിലൂടെ രാജ്യത്തിന് അഭിമാനമായി മാറിയ ബാഡ്മിന്റണ്‍ താരം പി.വി. സിന്ധു പ്രമുഖ സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ് കമ്പനിയുമായി 50 കോടി രൂപയുടെ കരാറില്‍ ഒപ്പിട്ടതായി റിപ്പോര്‍ട്ട്. സ്‌പോര്‍ട്‌സ് മാര്‍ക്കറ്റിംഗ് ആന്‍ഡ് ലൈസന്‍സിംഗ് രംഗത്ത് പ്രവര്‍ത്തിക്കുന്ന ബേസ്ലൈന്‍ ഗ്രൂപ്പുമായിട്ട് മൂന്നു വര്‍ഷത്തെ കരാര്‍ ഒപ്പിട്ടെന്നാണ് വിവരം. കരാറിലൂടെ ക്രിക്കറ്റ് കളിക്കാരനല്ലാത്തൊരു കായിക Read More …

യൂത്ത് കോണ്‍ഗ്രസ് സമരത്തെ പരിഹസിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ ഫീസ് വര്‍ധനയുമായി ബന്ധപ്പെട്ടു ഉയര്‍ന്ന പ്രതിപക്ഷ ബഹളത്തെ തുടര്‍ന്നു നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. സ്വാശ്രയ പ്രശ്‌നത്തില്‍ സമരത്തിനിറങ്ങിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് എതിരെയുള്ള അതിക്രമത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് അനുമതി തേടി. ഇതിനു മറുപടിയായി, സ്വാശ്രയ സമരക്കാര്‍ വാടകക്കാരാണെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശമാണ് സഭ പ്രക്ഷുബ്ധമാക്കിയത്. മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ അംഗങ്ങള്‍ Read More …

നിയമസഭ പാര്‍ട്ടി ഓഫിസല്ലെന്ന് മുഖ്യമന്ത്രി മനസിലാക്കണം

തിരുവനന്തപുരം: നിയമസഭ പാര്‍ട്ടി ഓഫീസല്ലെന്നും തെരുവിലെ ഭാഷ മുഖ്യമ?ന്ത്രി സഭയില്‍ ഉപയോഗിക്കരുതെന്നും പ്രതിപക്ഷ നേതാവ് രമേശ്‌ചെന്നിത്തല. സ്വാശ്രയ വിഷയത്തില്‍ പ്രതിപക്ഷ സംഘടനകള്‍ നടത്തിയ സമരത്തെ മുഖ്യമന്ത്രി പരിഹസിച്ചതിനെയാണ് രമേശ്‌ചെന്നിത്തല വിമര്‍ശിച്ചത് നിരവധി മഹാന്‍മാര്‍ ഇരുന്ന കസേരയിലാണ് മുഖ്യമന്ത്രി ഇരിക്കുന്നത്. നിയമസഭക്ക് ഒരന്തസുണ്ടെന്ന് മനസിലാക്കണം. മുഖ്യമന്ത്രിയുടെ പരാമര്‍ശം പിന്‍വലിക്കണമെന്നും സഭാരേഖകളില്‍നിന്ന്‌നീക്കം ചെയ്യണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ഗാലറികളിലെ ചാനലുകളെയും Read More …