മിന്നലാക്രമണം അതീവ സൂഷ്മതയോടെ

വാഷിംഗ്ടണ്‍: പാക് അധിനിവേശ കാഷ്മീരിലെ ഭീകര ക്യാമ്പുകളില്‍ വ്യാഴാഴ്ച പുലര്‍ച്ചെ ഇന്ത്യന്‍ സൈന്യം നടത്തിയ ആക്രമണം കൃത്യവും അതീവ സൂഷ്മതയുള്ളതുമായിരുന്നു എന്ന് അമേരിക്കന്‍ വിദഗ്ധര്‍. സൈനിക നടപടി ഏറ്റവും അനുയോജ്യ സമയത്താണ് നടന്നിരിക്കുന്നത്. പാക്കിസ്ഥാനുള്ള സൂചനയും ഒപ്പം ഇന്ത്യന്‍ ജനങ്ങളുടെ വിശ്വാസ്യതയ്ക്ക് ബലം നല്കുന്നതുമായിരുന്നു ഭീകരര്‍ക്കുനേരെ സൈന്യം നടത്തിയ മിന്നല്‍ ആക്രമണമെന്നും അമേരിക്കന്‍ ഉന്നത ഉദ്യോഗസ്ഥനായ Read More …

അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവയ്പ്

ജമ്മു: അതിര്‍ത്തിയില്‍ പ്രകോപനം സൃഷ്ടിച്ച് വീണ്ടും പാക് വെടിവയ്പ്. ജമ്മു കാഷ്മീരിലെ അഖ്‌നൂറില്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരെയാണ് പാക് സേന വെടിയുതിര്‍ത്തത്. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചതായും റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ ദിവസം അതിര്‍ത്തി കടന്ന് പാക്കിസ്ഥാനിലെ ഭീകരതാവളങ്ങള്‍ ഇന്ത്യന്‍ സൈന്യം തകര്‍ത്തിരുന്നു. ഇതിനു പിന്നാലെയാണ് പാക്കിസ്ഥാന്‍ പ്രകോപനവുമായി വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.

കൊച്ചി തുറമുഖത്ത് അജ്ഞാത സംഘം

കൊച്ചി: അതീവ സുരക്ഷ മേഖലയായ കൊച്ചി തുറമുഖത്ത് അജ്ഞാതരായ നാലംഗ സംഘം വഞ്ചിയിലെത്തിയ സംഭവത്തെ തുടര്‍ന്നു മേഖലയില്‍ പരിശോധന ഊര്‍ജിതമാക്കി. കഴിഞ്ഞ രാത്രിയിലും ഇന്ന് രാവിലെയുമായി ഊര്‍ജിതമായ തിരച്ചില്‍ പോലീസ്, സിഐഎസ്എഫ്, കോസ്റ്റ്ഗാര്‍ഡ് എന്നിവരുടെ നേതൃത്വത്തില്‍ നടത്തി. ഇതുവരെ ആരെയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. തുറമുഖത്തെ ക്യൂ ബര്‍ത്തിനടിയിലേക്ക് രണ്ടു വഞ്ചികളിലായി നാലു പേര്‍ കടന്നു പോകുന്നത് Read More …

ആക്രമണത്തെ അപലപിച്ച് പാക്കിസ്ഥാന്‍

ഇസ്ലാമാബാദ്: അതിര്‍ത്തി കടന്ന് ഇന്ത്യ നടത്തിയ ആക്രമണത്തെ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് അപലപിച്ചു. പാക്ക് സൈന്യം ശക്തമായ പ്രത്യാക്രമണം നടത്തിയെന്നും ഇന്ത്യയുടെ നടപടി പ്രതിഷേധാര്‍ഹമാണെന്നും നവാസ് ഷെരീഫ് പറഞ്ഞു. ഇന്ത്യ നടത്തിയ ആക്രമണത്തില്‍ രണ്ടു സൈനികര്‍ മരിച്ചുവെന്നാണ് പാക്കിസ്ഥാന്‍ സ്ഥിരീകരിച്ചിരിക്കുന്നത്. എന്നാല്‍ കനത്ത നാശനഷ്ടം ആക്രമണത്തില്‍ ഉണ്ടായിട്ടുണ്ടെന്നാണ് ഇന്ത്യയുടെ നിലപാട്.

ആര്‍എസ്എസിനെതിരായ നിലപാട് മാറ്റാതെ രാഹുല്‍ ഗാന്ധി

ഗോഹട്ടി: ആര്‍എസ്എസിനെതിരായ തന്റെ നിലപാടില്‍ യാതൊരു മാറ്റവുമില്ലെന്നും തനിക്കെതിരേ ആര്‍എസ്എസുകാര്‍ പരാതി നല്‍കിയാല്‍ നിലപാട് മാറ്റാന്‍ കഴിയുമോ എന്നും കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി. ആര്‍എസ്എസ് പ്രവര്‍ത്തകന്‍ നല്‍കിയ മാനനഷ്ടക്കേസില്‍ ഗോഹട്ടി കോടതിയില്‍ നേരിട്ടെത്തി ജാമ്യമെടുത്ത ശേഷമാണ് രാഹുല്‍ വീണ്ടും വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്. നിങ്ങള്‍ക്ക് കൊടുക്കാന്‍ പറ്റുന്നത്ര കേസുകള്‍ നിങ്ങള്‍ കൊടുക്കു, നേരിടാന്‍ എനിക്ക് Read More …

17 പേര്‍ക്കെതിരേ കേസ്

കാലടി: കാലടി ഗ്രാമപഞ്ചായത്ത് തെരുവുനായ ഉന്മൂല സംഘവുമായി ചേര്‍ന്ന് പഞ്ചായത്തിലെ വിവിധയിടങ്ങളില്‍ അലഞ്ഞു നടക്കുന്ന തെരുവുനായ്ക്കളെ കൊന്ന സംഭവത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പടെയുള്ള 17 മെമ്പര്‍മാര്‍ക്കെതിരേ പോലീസ് കേസെടുത്തു. ബുധനാഴ്ച പുലര്‍ച്ചെ അഞ്ചോടെ പഞ്ചായത്തിലെ മെമ്പര്‍മാരുടെ നേതൃത്വത്തില്‍ ഉന്മൂല സംഘാംഗങ്ങളാണ് കുടുക്കിട്ട് നായ്ക്കളെ പിടിച്ച് കൊന്നത്. സോഫിയ സുര്‍ജിത്ത്, ഫിലോമിന എന്നിവരുടെ നേതൃത്വത്തില്‍ ആറു പേരാണ് Read More …

സഭാ സ്തംഭനം: സ്പീക്കര്‍ കക്ഷി നേതാക്കളുടെ യോഗം വിളിച്ചു

തിരുവനന്തപുരം: സ്വാശ്രയ പ്രശ്‌നത്തില്‍ പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് തുടര്‍ച്ചയായ നാലാം ദിവസവും നിയമസഭാ നടപടികള്‍ തടസപ്പെട്ടതിന് പിന്നാലെ സ്പീക്കര്‍ കക്ഷി നേതാക്കളുടെ യോഗം വിളിച്ചു. സഭാ നടപടികള്‍ മുന്നോട്ടുകൊണ്ടു പോകുന്നതിന് പിന്തുണ തേടിയാണ് സ്പീക്കര്‍ യോഗം വിളിച്ചിരിക്കുന്നത്. വിഷയത്തില്‍ പ്രതിപക്ഷത്തിന്റെയും ഭരണപക്ഷത്തിന്റെയും നിലപാട് യോഗത്തില്‍ സ്പീക്കറെ അറിയിക്കും. തുടര്‍ച്ചയായി സഭ തടസപ്പെടുന്നത് നല്ല കീഴ്വഴക്കമല്ലെന്ന് സ്പീക്കര്‍ Read More …

സ്വാശ്രയ പ്രശ്‌നം; എംഎല്‍എമാര്‍ നിരാഹാരം തുടങ്ങി

തിരുവനന്തപുരം: സ്വാശ്രയ പ്രശ്‌നത്തില്‍ നിലപാടു കടുപ്പിക്കുന്നതിന്റെ ഭാഗമായി പ്രതിപക്ഷ എംഎല്‍എമാരുടെ നിരാഹാര സമരം ആരംഭിച്ചു. കോണ്‍ഗ്രസ് എംഎല്‍എമാരായ ഷാഫി പറമ്പില്‍, ഹൈബി ഈഡന്‍ എന്നിവരും ഘടകക്ഷി എംഎല്‍എയായ അനൂപ് ജേക്കബുമാണ് നിരാഹാരമിരിക്കുന്നത്. മുസ്ലീം ലീഗ് എംഎല്‍എമാരായ എന്‍. ഷംസുദ്ദീന്‍, കെ.എം. ഷാജി എന്നിവരും ഇവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ഒപ്പമുണ്ട്. ഫീസ് വര്‍ധന പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് Read More …