സ്ത്രീകള്‍ക്ക് പ്രവേശനം

മുംബൈ: മുംബൈയിലെ പ്രമുഖ മുസ്ലിം തീര്‍ഥകേന്ദ്രമായ ഹാജി അലി ദര്‍ഗയില്‍ സ്ത്രീകള്‍ക്കും പ്രവേശിക്കാനുള്ള അനുമതി നല്കി ബോംബെ ഹൈക്കോടതിയുടെ വിധി. പുരുഷന്മാരെപ്പോലെ സ്ത്രീകള്‍ക്കും ദര്‍ഗയില്‍ പ്രവേശനം അനുവദിക്കണമെന്നും അവരുടെ സുരക്ഷ ഉറപ്പാക്കണമെന്നും മഹാരാഷ്ട്ര സര്‍ക്കാരിനോട് ഹൈക്കോടതി ഉത്തരവിട്ടു. 2012നുശേഷമാണ് ഇത്തരത്തിലൊരു വിവേചനം ഉണ്ടായതെന്നും കോടതി നിരീക്ഷിച്ചു. ഒരു വിഭാഗം മുസ്ലിം സംഘടനകള്‍ നല്കിയ ഹര്‍ജിയിലാണ് കോടതി Read More …

സമരം പോലെയല്ല ഭരണം

തിരുവനന്തപുരം: സമരംപോലെയല്ല ഭരണമെന്ന് എല്‍ഡിഎഫ് ഇപ്പോള്‍ തിരിച്ചറിഞ്ഞു തുടങ്ങിയെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് എല്ലാം എതിര്‍ക്കുകയും എല്ലാത്തിലും അഴിമതിയാരോപണം ഉന്നയിക്കുകയുമായിരുന്നു എല്‍ഡിഎഫ് ചെയ്തിരുന്നത്. നിയമന നിരോധനത്തെക്കുറിച്ച് ഡിവൈഎഫ്‌ഐക്ക് ഇപ്പോള്‍ മിണ്ടാട്ടമില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. ഓഗസ്റ്റ് മാസം കഴിയാറായിട്ടും കുട്ടികള്‍ക്ക് ഇതുവരെ പാഠപുസ്തകം എത്തിയിട്ടില്ല. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ Read More …

ജീവപര്യന്തം

മലപ്പുറം: എറണാകുളം വൃന്ദാവന്‍ കോളനിയില്‍ വിനോദ് കുമാര്‍(54) വളാഞ്ചേരിയിലെ ക്വാര്‍ട്ടേഴ്‌സില്‍ കൊല്ലപ്പെട്ട കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം. വിനോദിന്റെ ഭാര്യ എളങ്കുളം വൃന്ദാവന്‍ കോളനി വെട്ടിച്ചിറ പന്തനാനിക്കല്‍ ജസീന്ത ജോര്‍ജ് (ജ്യോതി 62), ഇടപ്പള്ളി എളമക്കര മാമംഗലം നമ്പ്രത്ത് മുഹമ്മദ് യൂസഫ്(സാജിദ് 51) എന്നിവര്‍ക്കാണ് മഞ്ചേരി കോടതി ജീവപര്യന്തം തടവ് വിധിച്ചത്. പ്രതികള്‍ 42500 രൂപ പിഴയും Read More …

ആര്‍ എസ്സ് എസ്സ് പ്രവര്‍ത്തകന് വെട്ടേറ്റു

കണ്ണൂര്‍: മുഴക്കുന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന് വെട്ടേറ്റു. മണ്ഡലം കാര്യവാഹക് സുഗേഷിനാണ് വെട്ടേറ്റത്. കഴുത്തിനും വയറിനും വെട്ടേറ്റ സുഗേഷിന്റെ നില അതീവ ഗുരുതരമാണ്. ഇയാളെ തലശേരി ഇന്ദിരാ ഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉച്ചയോടെയാണ് സംഭവം. മുഴക്കുന്നില്‍ നിര്‍മാണം നടക്കുന്ന വീട്ടിലേയ്ക്ക് ഇരച്ചുകയറിയ 30 അംഗ അക്രമി സംഘം ബോംബെറിഞ്ഞ് ഭീതിവിതച്ച ശേഷമാണ് ആക്രമണം നടത്തിയത്. സുഗേഷിനൊപ്പം മറ്റ് Read More …

ഭൂകമ്പം മരണം 247

റോം: മധ്യ ഇറ്റലിയില്‍ ബുധനാഴ്ച പുലര്‍ച്ചെ ഉണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 247 ആയി ഉയര്‍ന്നു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. നൂറുകണക്കിന് ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. റിക്ടര്‍ സ്‌കെയിലില്‍ 6.0, 6.2 രേഖപ്പെടുത്തിയ ഭൂകമ്പമാണ് അംബ്രിയ, മാര്‍ച്ചേ, ലാസിയോ മേഖലകളില്‍ രേഖപ്പെടുത്തിയത്. അമാട്രിസ്, അക്കുമോലി പട്ടണങ്ങല്‍ പൂര്‍ണമായി തകര്‍ന്നതായാണ് റിപ്പോര്‍ട്ട്. 2009നുശേഷം ഇറ്റലിയില്‍ ഉണ്ടായ ഏറ്റവും ശക്തമായ ഭൂകമ്പമാണിത്. Read More …

ഡല്‍ഹി കൂട്ടമാനഭംഗ കേസിലെ പ്രതി ആത്മഹത്യക്ക് ശ്രമിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹി കൂട്ടമാനഭംഗ കേസിലെ പ്രതികളില്‍ ഒരാളായ വിനയ് ശര്‍മ തിഹാര്‍ ജയിലിനുള്ളില്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു. ഇന്നു രാവിലെ ജീവനൊടുക്കാന്‍ ശ്രമിച്ച ഇയാളെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ജയില്‍ അധികൃതര്‍ അറിയിച്ചു. ഇരുപത്തിമൂന്നുകാരിയായ പെണ്‍കുട്ടിയെ (നിര്‍ഭയ) 2012 ഡിസംബര്‍ 16നാണ് ആറു പേര്‍ ചേര്‍ന്ന് കൂട്ടമാനഭംഗത്തിനിരയാക്കിയശേഷം വഴിയില്‍ ഉപേക്ഷിച്ചത്. ക്രൂരമായ മാനഭംഗത്തിനിരയായ പെണ്‍കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി Read More …

പെരുമ്പാവൂര്‍ കവര്‍ച്ച; പ്രധാനപ്രതി പിടിയില്‍

കൊച്ചി: വിജിലന്‍സ് ചമഞ്ഞു പെരുമ്പാവൂരില്‍ പട്ടാപ്പകല്‍ വീട്ടില്‍ നിന്ന് 60 പവന്‍ കവര്‍ന്ന കേസിലെ പ്രധാന പ്രതി പിടിയില്‍. പെരുമ്പാവൂര്‍ നഗരത്തിലെ ഗുണ്ടാ തലവനും കോഴിക്കോട് ഇരട്ട സ്‌ഫോടന കേസിലെ പ്രതിയുമായ അബ്ദുള്‍ ഹാലിമാണ് പിടിയിലായത്. ഹാലിമിന്റെ കൂട്ടാളി അനസ് അടക്കം അഞ്ചു പേരെയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കവര്‍ച്ച ആസൂത്രണം ചെയ്തത് പെരുമ്പാവൂര്‍ സ്വദേശി അജിന്‍സ് Read More …

പി.വി. സിന്ധുവിന് ഗംഭീര വരവേല്‍പ്പ്

ഹൈദരാബാദ്: റിയോയില്‍ നിന്നു തിരിച്ചെത്തിയ ഒളിമ്പിക്‌സ് വെള്ളി മെഡല്‍ ജേതാവ് പി.വി. സിന്ധുവിന് ഹൈദരാബാദില്‍ ഗംഭീര വരവേല്‍പ്പ്. തിങ്കളാഴ്ച രാവിലെ ഹൈദരാബാദിലെ രാജീവ് ഗാന്ധി വിമാനത്താവളത്തില്‍ വന്നിറങ്ങിയ സിന്ധുവിന് തെലുങ്കാന സര്‍ക്കാര്‍ ഗംഭീര സ്വീകരണമാണ് ഒരുക്കിയത്. നിരവധി ആരാധകരും രാജ്യത്തിന് അഭിമാനമായ താരത്തെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു. വിമാനത്താവളത്തിലെ സ്വീകരണത്തിനുശേഷം സിന്ധുവിനെ തുറന്ന വാഹനത്തില്‍ ഗാച്ചിബൗളി Read More …