മന്ത്രി അലിക്കൊപ്പമുണ്ടായിരുന്നവര്‍ എതിരെ തിരിയുന്നു

മലപ്പുറം: പെരിന്തല്‍മണ്ണ നിയോജക മണ്ഡലത്തില്‍ കഴിഞ്ഞകാല തിരഞ്ഞെടുപ്പുകളില്‍ അലിയോടൊപ്പം പ്രവര്‍ത്തിക്കുകയും അലിയുടെ തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക്് നേതൃത്വം നല്‍കുകയും ചെയ്തവര്‍ മന്ത്രി അലിക്കെതിരെ ജനകീയ ബദല്‍ രൂപീകരിക്കുന്നു. കഴിഞ്ഞ കാല തിരഞ്ഞെടുപ്പുകളില്‍ അലിയോടൊപ്പം തിരഞ്ഞെടുപ്പുകളില്‍ സജീവ പങ്കാളിത്തം വഹിച്ചവരാണ് അലിക്കെതിരെ ഗുരുതരമായ ആരോപണങ്ങളുമായി രംഗത്തെത്തിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ അലിയുടെ സന്തത സഹചാരികളും,പേഴസ്ണല്‍ സ്റ്റാഫടക്കുമുള്ളവരാണ് മെയ് മൂന്നിന് പെരിന്തല്‍മണ്ണ Read More …

ആശങ്കയകറ്റണം: എം എസ് എഫ്

മലപ്പുറം: രാജ്യത്താകമാനം മെഡിക്കല്‍ പ്രവേശനത്തിനു ഒറ്റ പരീക്ഷ (നീറ്റ്) ധൃതി പിടിച്ച് ഈ വര്‍ഷം തന്നെ നടപ്പിലാക്കുന്നതില്‍ സംസ്ഥാന പ്രവേശന പരീക്ഷകള്‍ എഴുതിയ വിദ്യാര്‍ത്ഥികള്‍ പ്രവേശനത്തെ കുറിച്ച് ആശങ്കയിലാണെന്നും ഇത് അകറ്റണമെന്നും എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് ടി.പി അഷറഫലി ആവശ്യപെട്ടു. കേരള മെഡികല്‍ എന്‍ ട്രന്‍സ് പരീക്ഷ കഴിഞ്ഞ അതേ ദിവസം തന്നെ ഇങ്ങിനെ ഒരു Read More …

ഒറ്റവാക്കില്‍ പ്രചരണം

കോട്ടയം: പൂഞ്ഞാറില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ പി സി ജോര്‍ജിനെ വിമര്‍ശിക്കാതെ വി എസ് അച്ചുദാനന്ദന്റെ പ്രചരണം. ഈരാറ്റുപേട്ടയില്‍ നടന്ന പൊതുയോഗത്തിലാണ് സ്വതന്ത്ര സ്ഥാനാര്‍ഥിയായ ജോര്‍ജിനെ പരാമര്‍ശിക്കാതെ വി.എസ് പ്രസംഗിച്ചത്. ഒരുവരി മാത്രമാണ് വി.എസ് പ്രസംഗിച്ചത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെ താഴെയിറക്കാന്‍ എല്ലാവരും എല്‍ഡിഎഫിന് വോട്ട് ചെയ്യണമെന്നായിരുന്നു വി.എസിന്റെ ആഹ്വാനം. തുടര്‍ന്ന് അദ്ദേഹം അടുത്ത മണ്ഡലമായ പാലായിലേക്ക് Read More …

നടന്‍ സുരേഷ് ഗോപി സത്യപ്രതിജ്ഞ ചെയ്തു

ന്യൂഡല്‍ഹി: രാജ്യസഭാ എംപിയായി നടന്‍ സുരേഷ് ഗോപി സത്യപ്രതിജ്ഞ ചെയ്തു. ദൈവനാമത്തിലാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്. ഭാര്യ രാധികയും മക്കളും സത്യപ്രതിജ്ഞയ്ക്ക് സാക്ഷ്യം വഹിക്കാനെത്തിയിരുന്നുപിന്നീട് അദ്ദേഹത്തെ രാജ്യസഭാ അധ്യക്ഷന്‍ ഹമീദ് അന്‍സാരി സഭയുടെ നടപടികളിലേക്ക് സ്വാഗതം ചെയ്തു. ഉപരാഷ്ട്രപതിയുടെ കാല്‍തൊട്ട് വണങ്ങിയാണ് സുരേഷ് ഗോപി ഇരിപ്പിടത്തിലേയ്ക്ക് മടങ്ങിയത്. രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വസതിയില്‍ എത്തി Read More …

ഒപീയെം-തകരുന്ന ബിസിനസ് മോഡല്‍

ഒപ്പിയം ഒരു ലഹരി വസ്തുവാണ്. ഒ.പി.എം. ആകട്ടെ.ഒരു ആഗോള ബിസിനസ് മോഡലും. രണ്ടും ഹാനികരമാണ്. ആദ്യത്തേത് ശരീരത്തിനും രണ്ടാമത്തേത് നിക്ഷേപത്തിനും.ഒ.പി.എം.എന്ന ബിസിനസ് മോഡല്‍ കേരളത്തില്‍ ഉള്‍പ്പടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മധ്യവര്‍ഗ നിക്ഷേപകരുടെ സമ്പാദ്യം ഊറ്റിയെടുത്തു. നിക്ഷേപം സ്വീകരിച്ചവര്‍ തടിച്ചു കൊഴുത്തു. നടത്തിയവര്‍ ദരിദ്രരായി. അദര്‍ പീപ്പിള്‍സ് മണി എന്ന പേരിലറിയപ്പെടുന്ന ഒ.പി.എം.ബിസിനസ് മോഡല്‍ കോര്‍പ്പറേറ്റുകളുടെ Read More …

കുഞ്ഞാലിക്കുട്ടിക്ക് സ്വത്ത് മൂന്നരക്കോടി

വേങ്ങര:വേങ്ങര മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി പി.കെ.കുഞ്ഞാലിക്കുട്ടി. ഉപവരണാധികാരി വേങ്ങര ബി.ഡി.ഒ ബി.ശ്രീബാസ് മുമ്പാകെ നോമിനേഷന്‍ സമര്‍പ്പിച്ചു. തനിക്കും ഭാര്യക്കുമായി മൂന്നരക്കോടിയുടെ സ്വത്തുള്ളതായി പത്രികക്കെപ്പം നല്‍കിയ സത്യവാങ്മൂലത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കൈവശം രണ്ട് ലക്ഷം രൂപയും വിവിധ ബാങ്ക് അക്കൗണ്ടുകളിലായും, എല്‍.ഐ,സി, വാഹനം എന്നിവ ഉള്‍പ്പെടെ 73,12,018.27 രൂപയുമുണ്ട്. ഭാര്യയുടെ കൈവശം 2.5 ലക്ഷം രൂപക്കു പുറമേ വിവിധ Read More …

അലി കോടിപതി ; ശശി ലക്ഷപ്രഭു

പെരിന്തല്‍മണ്ണ:പെരിന്തല്‍മണ്ണയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയുടെ സ്വത്ത് 16 കോടിക്ക് മുകളില്‍. എതിരാളി ഇടതുസ്ഥാനാര്‍ഥിക്ക് പത്തു ലക്ഷത്തിനു മുകളിലും. മന്ത്രി മഞ്ഞളാംകുഴി അലിക്ക് 16,77,79,452 രൂപയുടെ ആസ്തിയും ഭാര്യക്ക് 3,48,55,280 രൂപയുടെ ആസ്തിയുമുള്ളതായാണ് ഇന്നലെ അലി നാമനിര്‍ദേശ പത്രികക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നത്്. കാറ് ഉള്‍പ്പടെ 59,20,106 രൂപയുടെ വാഹനങ്ങളും 16,18,59,346രൂപയുടെ ഭൂമിയുമുണ്ട്. അലിയുടെ കൈവശം 98,450 രൂപയും Read More …

30 സീറ്റുകള്‍ വിധി നിര്‍ണയിക്കും

തിരുവനന്തപുരം: കേരളത്തില്‍ അടുത്ത സര്‍ക്കാരിനെ ഏത് മുന്നണി നയിക്കണമെന്ന് തീരൂമാനിക്കുന്നത് സംസ്ഥാനത്തെ 30 മണ്ഡലങ്ങളാകും. ആകെയുള്ള 140 മണ്ഡലങ്ങളില്‍ മുപ്പത് മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പുഫലം ഭരണത്തിലേക്കുള്ള നിര്‍ണായക ഘടകമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കുറഞ്ഞ ഭൂരിപക്ഷത്തിന് ഈ സീറ്റുകള്‍ പിടിച്ചെടുത്ത പാര്‍ട്ടികള്‍ക്ക് ഇത്തവണ അത് നിലനിര്‍ത്താനായില്ലെങ്കില്‍ ഭരണമാറ്റമുണ്ടായേക്കും. കടുത്ത പോരാട്ടം നടക്കുന്ന ഈ മുപ്പത് Read More …