വികാരങ്ങള്‍ പ്രകടിപ്പിക്കാനുളള വേദിയാക്കരുകത്

തൃശ്ശൂര്‍: സാമൂഹ്യമാധ്യമങ്ങളുടെ ഉപയോഗം അന്തസുറ്റതാകണമെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ . വികാരങ്ങള്‍ പ്രകടിപ്പിക്കാനുളള വേദായിക്കരുത് അത്. വികാരങ്ങള്‍ പ്രകടിപ്പിക്കുന്നത് ആത്മസംതൃപ്തിക്കല്ലാതെ പ്രസ്ഥാനത്തിന് ഗുണം ചെയ്യില്ലെന്നും തോടിയേരി കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഫെയ്‌സ്ബുക്കിലൂടെ തുടര്‍ന്നു വരുന്ന വാക്ക്‌പോരിന്റെ അടിസ്ഥാനത്തിലാണ് കോടിയേരിയുടെ പ്രതികരണം.

താനൂരിനെ ആവേശത്തിലാഴ്ത്തി വി എസ്

താനൂര്‍: താനൂരിനെ ഇളക്കി മറിച്ച് ജില്ലയില്‍ പ്രതിപക്ഷ നേതാവ് വി എസ് അച്ചുതാനന്ദന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്ക് തുടക്കം. വി എസ് പങ്കെടുത്ത ജില്ലയിലെ ആദ്യ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പതിനായിരങ്ങളാണ് താനൂര്‍ ബസ് സ്റ്റാന്റ് പരിസരത്ത് എത്തിയത്. അഴിമതിക്കും വിലക്കയറ്റത്തിനും അക്രമ രാഷ്ട്രീയത്തിനും എതിരെ വി എസ് അമ്പുകള്‍ തൊടുത്തപ്പോള്‍ ആവേശത്തിരമാലകള്‍ ഉയര്‍ന്നു. ജനകീയ നേതാവിനെ Read More …

അലിഗഡില്‍ സംഘര്‍ഷം; ഒരു വിദ്യാത്ഥി മരിച്ചു

അലിഗഡ് :  അലിഗഡ് മുസ്ലീം സര്‍വ്വകലാശാലയില്‍ ഉണ്ടായ സംഘര്‍ഷത്തിനിടയില്‍ വിദ്യാര്‍ത്ഥി വെടിയേറ്റു മരിച്ചു. വിദ്യാര്‍ത്ഥി ഗ്രൂപ്പുകള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ പോലീസ് വെടിവെപ്പിലാണ് വിദ്യാര്‍ത്ഥി കൊല്ലപെട്ടത്. സര്‍വ്വകലാശാല പ്രോക്ടറുടെ ഓഫീസിനും വാഹനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍  തീ വെച്ചു. വിദ്യാര്‍ത്ഥികളെ പിരിച്ചുവിടുന്നതിനായി പോലീസ് നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു. തുടര്‍ന്ന്  സംഘര്‍ഷം അവസാനിപ്പിക്കുന്നതിനായി പൊലീസ് ആകാശത്തേക്ക് വെടിവെക്കുന്നതിനിടെ വിദ്യാര്‍ത്ഥിക്ക് വെടിയേല്‍ക്കുകയായിരുന്നു രണ്ടു Read More …

വളാഞ്ചേരിയില്‍ വാഹനാപകടം മൂന്ന് മരണം

മലപ്പുറം: വളാഞ്ചേരി കോട്ടപ്പുറത്ത് നിയന്ത്രണം വിട്ട ലോറി ആള്‍ക്കൂട്ടത്തിനിടയിലേക്കു പാഞ്ഞുകയറിയുണ്ടായ അപകടത്തില്‍ മൂന്നു പേര്‍ മരിച്ചു. ഒരാള്‍ക്കു പരിക്കേറ്റു. വളാഞ്ചേരി സ്വദേശികളായ റംസിഖ്, ഫാസില്‍, നൌഷാദ് എന്നിവരാണു മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ 4.30 നാണു സംഭവമുണ്ടായത്. റോഡരികില്‍ സംസാരിച്ചു നില്‍ക്കുകയായിരുന്ന ഇവരുടെ ഇടയിലേക്കു ലോറി പാഞ്ഞുകയറു

താനൂരില്‍ വീണ്ടും അക്രമം

താനൂര്‍- നിയമസഭാ തെരഞ്ഞെടുപ്പില്‍ കനത്ത പോരാട്ടം നടക്കുന്ന മലപ്പുറം ജില്ലയിലെ താനൂര്‍ മണ്ഡലത്തില്‍ വീണ്ടും ലീഗ്-സി.പി.എം. സംഘട്ടനം. ഒട്ടുംപുറത്തുണ്ടായ അക്രമത്തില്‍ സി.പി.എം.പ്രവര്‍ത്തകനായി ഒട്ടുംപുറം കമ്മാലിന്റെ പുരക്കല്‍ സിദ്ദീഖിന് (35) പരിക്കേറ്റു. ഓട്ടോഡ്രൈവറായ സിദ്ദീഖിനെ തലക്ക് ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകീട്ട് നാലരയോടെ ഒട്ടുംപുറം ഫക്കീര്‍പള്ളിക്ക് സമീപമാണ് സംഘര്‍ഷമുണ്ടായത്. കഴിഞ്ഞ ദിവസമുണ്ടായ Read More …

സി പി എം വന്നാല്‍ വി എസിനെ ശരിയാക്കും

തിരുവനന്തപുരം: മുതിര്‍ന്ന നേതാവ് വി എസ് അച്യുതാനന്ദനെ പോലും ഉള്‍ക്കൊള്ളാത്ത വിധം സി പി എം വിഭാഗീയത എത്തിയിരിക്കുന്നുവെന്ന് കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍. എല്‍ ഡി എഫ് വന്നാല്‍ എല്ലാം ശരിയാകുമെന്നതിന്റെ അര്‍ഥം ഇപ്പോഴാണ് മനസിലാകുന്നത്. എല്‍ ഡി എഫ് വന്നാല്‍ ആദ്യം ശരിയാക്കുന്നത് വി എസിനെ തന്നെയാണെന്ന് Read More …

മലയാളി നഴ്‌സ് മസ്‌കറ്റില്‍ കൊല്ലപ്പെട്ടു

മസ്‌കറ്റ്: അഞ്ചു മാസം ഗര്‍ഭിണിയായിരുന്ന മലയാളി നഴ്‌സിനെ മസ്‌കറ്റിലെ സലാലയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. അങ്കമാലി കറുകുറ്റി സ്വദേശി ചിക്കു റോബര്‍ട്ട്(28)ആണ് മരിച്ചത്. ഫ്‌ളാറ്റിലെ മുറിയില്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. വെടിയേറ്റാണോ വെട്ടേറ്റാണോ മരണം എന്ന് സ്ഥിരീകരിച്ചിട്ടില്ല. കഴിഞ്ഞ മൂന്നു വര്‍ഷമായി ചിക്കുവും ഭര്‍ത്താവ് ജിന്‍സണും സലാലയിലെ ബാദില്‍ അല്‍സലാമ ആശുപത്രിയില്‍ ജോലി Read More …

രാഷ്ട്രീയപരമല്ല

തിരുവനന്തപുരം: തന്നെ രാജ്യ സഭയിലേക്ക് നാമനിര്‍ദേശം ചെയ്യുവാനുള്ള തീരുമാനം രാഷ്ട്രീയപരമല്ലെന്ന് സുരേഷ് ഗോപി. പ്രധാനമന്ത്രി നിര്‍ദേശിച്ചു. രാഷ്ട്രപതി അംഗീകരിച്ചു. അതല്ലാതെ അതില്‍ രാഷ്ട്രീയമില്ല. 25 വര്‍ഷത്തിനപ്പുറത്തേക്ക് കേരളത്തെ എത്തിക്കാനുള്ള വികസന പ്രയ്തനമാണ് തന്റെ ലക്ഷ്യം. തിരുവനന്തപുരത്ത് ക്ഷേത്ര ദര്‍ശനത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യസഭാംഗം എന്ന നിലയില്‍ ജലസ്രോതസുകള്‍ പുനരുജ്ജീവിപ്പിക്കുന്ന പ്രവര്‍ത്തനത്തിനായിരിക്കും മുന്‍തൂക്കം. വറ്റി Read More …