മാധ്യമപ്രവര്‍ത്തനം നിര്‍ത്തുകയാണെന്ന് ലേബി

കൊച്ചി>കുന്നത്തുനാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനര്‍ത്ഥി വി പി സജീന്ദ്രനുവേണ്ടി ഭാര്യയും മാതൃഭൂമി ചാനലിലെ പ്രത്യേക റിപ്പോര്‍ട്ടറുമായ ലേബി സജീന്ദ്രന്‍ നടത്തിയ ഫോണ്‍ സംഭാഷണം പുറത്തു വന്നതിനെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ കലാപം.ഫോണ്‍സംഭാഷണം പറുത്തു വന്നതോടെ നാല് ഡിസിസി ജനറല്‍ സെക്രട്ടറിമാര്‍ രാജി ഭീഷണി മുഴക്കി. ഇതേ തുടര്‍ന്ന് ഫോണ്‍ സംഭാഷണത്തില്‍ പരാമര്‍ശിക്കുന്ന കോണ്‍ഗ്രസ് നേതാക്കളുടെ യോഗം യുഡിഎഫ് Read More …

പ്രധാനമന്ത്രിക്കെതിരെ

തിരുവനന്തപുരം: വികസന പ്രഖ്യാപനങ്ങള്‍ നടത്തി കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കരുതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തെറ്റിദ്ധാരണ പരത്തുന്ന അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ച് കേരളത്തിലെ വോട്ടര്‍മാരെ വികസനത്തിന്റെ മറയിട്ട വര്‍ഗീയതയുടെ വിഷം ചീറ്റി ഭിന്നിപ്പിക്കാനും അതില്‍ നിന്നും നേട്ടമുണ്ടാക്കി ജയിച്ചു കയറാനും അങ്ങും അങ്ങയുടെ പാര്‍ട്ടിയും പ്രബുദ്ധ കേരള ജനത അംഗീകരിക്കില്ലെന്നും പ്രധാനമന്ത്രിക്കെതിരായി ഉമ്മന്‍ ചാണ്ടി ഫേസ് ബുക്കില്‍ കുറിച്ചു. Read More …

മുഖ്യമന്ത്രിയെ പാര്‍ട്ടി തീരുമാനിക്കും

കൊച്ചി: ഭരണ തുടര്‍ച്ചയുണ്ടായാല്‍ മുഖ്യമന്ത്രി ആരാവണമെന്ന് കോണ്‍ഗ്രസ് പാര്‍ലിമെന്ററി പാര്‍ട്ടി തീരുമാനിക്കുമെന്ന് മുതിര്‍ന്ന് നേതാവ് എ കെ ആന്റണി. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയാവുമോയെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ആന്റണി. ഉമ്മന്‍ ചാണ്ടിയും വി എം സുധീരനും രമേശ് ചെന്നിത്തലയും ചേര്‍ന്നുള്ള നേതൃത്വത്തിനേ തെരഞ്ഞെടുപ്പ് വിജയം സാധ്യമാവൂ. മദ്യനയം മാത്രമല്ല തെരഞ്ഞെടുപ്പ് വിഷയമെന്നും ആന്റണി പറഞ്ഞു. കേരളത്തില്‍ Read More …

തെരഞ്ഞെടുപ്പ് വിവരങ്ങള്‍ ഇനി വിരല്‍ത്തുമ്പില്‍

മലപ്പുറം- നിയമസഭാ തെരഞ്ഞെടുപ്പിന്റെ സുതാര്യത ഉറപ്പു വരുത്താനും വോട്ടിങ് ശതമാനം ഉയര്‍ത്താനും വിവിധ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളുടെ വിവരങ്ങള്‍ അറിയാനുമായി തെരഞ്ഞെടുപ്പ് കമീഷന്റെ മൊബൈല്‍ ആപ്ലിക്കേഷന്‍. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ‘ഇ വോട്ടര്‍ കേരള’ (ല ്ീലേൃ സലൃമഹമ) സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം. വോട്ടര്‍ പട്ടികയില്‍ പേര് കണ്ടെത്താനുള്ള സംവിധാനം, സ്ഥാനാര്‍ഥികളെക്കുറിച്ചും മണ്ഡലങ്ങളിലെ വോട്ടര്‍മാരെക്കുറിച്ചുമുള്ള വിവരങ്ങള്‍, Read More …

പ്രതിപക്ഷത്തും സി.പി.എം.പരാജയം: സുധീരന്‍

മങ്കട: നിയമസഭയില്‍ നല്ലെരു പ്രതിപക്ഷമാകുന്നതില്‍ പോലും സി.പി.എം.പരാജയപ്പെട്ടെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍. സഭയില്‍ നേരത്തെയെത്തി നേരത്തെ തന്നെ ഇറങ്ങിപ്പോകുന്ന പ്രതിപക്ഷത്തെയാണ് കേരളം കാണുന്നതെന്നും അദ്ദേഹം പറഞ്ഞു പുഴക്കാട്ടിരിയില്‍ മങ്കടയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ടി.എ.അഹമ്മദ് കബീറിന്റെ തെരഞ്ഞെടുപ്പ് പ്രചരണപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനകീയ വിഷയങ്ങള്‍ ഗൗരവമായി ചര്‍ച്ച ചെയ്യപ്പെടേണ്ട നിയമ നിര്‍മ്മാണ സഭയില്‍ മുദ്രാവാക്യം വിളിക്കല്‍ മാത്രമായിരുന്നു Read More …

മുഖ്യമന്ത്രിയുടെ നിലപാടില്‍ ലീഗ് നയം വ്യക്തമാക്കണം

മലപ്പുറം: ബിജെപിയുമായി മുഖ്യമന്ത്രി നടത്തുന്ന അവിശുദ്ധകൂട്ട് കെട്ട് വിഷയത്തില്‍ കോണ്‍ഗ്രസ്സ് ഐക്യമാന്റും മുസ്ലീം ലീഗും നയം വ്യക്തമാക്കാന്‍ തയ്യാറാകണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു . മലപ്പുറം പ്ലസ്സ് ക്ലബ്ബിന്റെ മീറ്റ് ദപ്രസ്സ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം .കേരളത്തില്‍ ബിജെപിയുടെ നിലപാടിനെതിരെ മുഖ്യമന്ത്രിയും എ കെ ആന്റണിയും തമ്മില്‍ അടി നടക്കുകയാണ് . Read More …

അപരന്‍മാര്‍ക്ക് അന്യായമായി അംഗീകാരം

മലപ്പുറം: അര്‍ഹതയില്ലാതെ അപരന്‍മാര്‍ക്ക് ബാലറ്റ് പേപ്പറില്‍ കെ ടി ജലീല്‍ എന്ന് പേര് വയ്ക്കാന്‍ അനുവാദം നല്‍കിയതിനെതിരെ തവനൂര്‍ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ. കെ ടി ജലീല്‍ തെരഞ്ഞെടുപ്പ് ഒബ്‌സര്‍വര്‍ക്ക് പരാതി നല്‍കി. കാഞ്ഞിരത്തൊടിക അബ്ദുള്‍ജലീല്‍, കുന്നത്തൊടി അബ്ദുള്‍ ജലീല്‍ എന്നിവര്‍ക്കാണ് ബാലറ്റ് പേപ്പറില്‍ കെ ടി ജലീല്‍ എന്നെഴുതാന്‍ വരണാധികാരിയായ മലപ്പുറം പ്രിന്‍സിപ്പല്‍ Read More …

ബി.ജെ.പിക്ക് ഈ തെരഞ്ഞെടുപ്പിലും സീറ്റില്ല

തിരൂരങ്ങാടി- ബി.ജെ.പിക്ക് ഈ തെരഞ്ഞെടുപ്പിലും കേരളത്തില്‍ നിന്നു സീറ്റ് ലഭിക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തിരൂരങ്ങാടി നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി പി.കെ അബ്ദുറബിന്റെ പ്രചാരണ പൊതു യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളെ ഭിന്നിപ്പിച്ച് വിഭാഗീയത വളര്‍ത്തി തമ്മിലടിപ്പിച്ച് രാജ്യത്തിന്റെ മതേതരത്വത്തെ പിച്ചി ചീന്തിയാണ് ബി.ജെ.പി മുന്നോട്ടു പോകുന്നത്. അതിനോട് കേരളത്തിലെ ജനങ്ങള്‍ യോജിക്കില്ല. കേരളത്തിന്റെ മനസ് Read More …