വാളയാര്‍ കേസ്; അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകാനാകില്ലെന്ന് ഹൈക്കോടതി

കൊച്ചി: വാളയാര്‍ കേസ് അന്വേഷണം അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകാനാകില്ലെന്ന് ഹൈക്കോടതി. കേസ് ഏറ്റെടുക്കാന്‍ തയാറാണോയെന്ന് പത്ത് ദിവസത്തിനുളളില്‍ സിബിഐ വ്യക്തമാക്കണമെന്നും കോടതി പറഞ്ഞു. വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ചിന്റെ നിര്‍ദേശം. പാലക്കാട് വാളയാറില്‍ രണ്ട് പെണ്‍കുട്ടിളെ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ട സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നേരത്തെ സിബിഐ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ Read More …

ന്യൂനപക്ഷവര്‍ഗീയത പറയുന്നവരോടുള്ള സിപിഎം സമീപനത്തെ പലപ്പോഴും എതിര്‍ത്തിട്ടുണ്ടെന്ന് പി ക കുഞ്ഞാലിക്കുട്ടി

മലപ്പുറം: സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്റെ വിവാദമായ വര്‍ഗീയ പരാമര്‍ശത്തിന് മറുപടിയുമായി മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. വര്‍ഗ്ഗീയതയുടെ കാര്യത്തില്‍ വേര്‍തിരിവ് എന്തിനാണെന്നും എല്ലാ വര്‍ഗ്ഗീയതയും മോശമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ന്യൂനപക്ഷ വികാരത്തെ മുതലെടുത്തുകൊണ്ട് വര്‍ഗ്ഗീയ രാഷ്ട്രീയം പയറ്റുന്നവരോട് വോട്ടിനായി സിപിഐഎം കൂട്ടുകൂടുന്നതിനെ തങ്ങള്‍ പലപ്പോഴും എതിര്‍ത്തിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങള്‍ക്കുമുന്നില്‍ Read More …

പെട്രോള്‍ വില 100 കടന്നതിന്റെ ഉത്തരവാദിത്വം മുന്‍ സര്‍കാരുകള്‍ക്ക്: നരേന്ദ്ര മോദി

ന്യൂഡെല്‍ഹി:  ഇന്ത്യയില്‍ പെട്രോള്‍ വില 100 കടന്നതിന്റെ ഉത്തരവാദിത്വം മുന്‍ സര്‍കാരുകള്‍ക്കെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തമിഴ്‌നാട്ടില്‍ ഊര്‍ജ പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ധന ഇറക്കുമതി ആശ്രയത്വം കൂടിയതാണ് ഇന്നത്തെ ദുരിതത്തിന് കാരണമെന്നും അല്ലെങ്കില്‍ മധ്യവര്‍ഗം ഇത്തരത്തില്‍ കഷ്ടപ്പെടേണ്ടിവരില്ലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്ത് ആകെ ആവശ്യമുള്ള പെട്രോളിന്റെ 85 ശതമാനവും ഗ്യാസിന്റെ 53 Read More …

പൊതുവിദ്യാലയങ്ങളെ സംരക്ഷിക്കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചത്: മുഖ്യമന്ത്രി

പൊതുവിദ്യാലയങ്ങളെ സംരക്ഷിക്കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മികവിന്റെ കേന്ദ്രങ്ങളായ 198 പൊതുവിദ്യാലയങ്ങള്‍ നാടിന് സമര്‍പ്പിക്കുകയായിരുന്നു അദ്ദേഹം. മുന്നോട്ടു പോകാന്‍ ബുദ്ധിമുട്ടുള്ള പത്ത് എയ്ഡഡ് സ്‌കൂളുകളാണ് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഏറ്റെടുക്കാന്‍ തീരുമാനിച്ചത്. പൂട്ടാന്‍ തീരുമാനിച്ചിരുന്ന നാലു സ്‌കൂളുകളാണ് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ഏറ്റെടുത്തത്. എയ്ഡഡ് മേഖലയായാലും സര്‍ക്കാര്‍ മേഖലയായാലും Read More …

പിതാവിന്റെ ഘാതകരോടുള്ള തന്റെ വികാരത്തെ കുറിച്ച്‌ തുറന്നു പറഞ്ഞ് രാഹുല്‍ ഗാന്ധി

പിതാവ് രാജീവ് ഗാന്ധിയുടെ ഘാതകരോട് തനിക്ക് പകയോ പ്രതികാരമോ ഇല്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പുതുച്ചേരിയിലെ സര്‍ക്കാര്‍ വനിതാ കോളേജിലെ ഒരു വിദ്യാര്‍ഥി ചോദിച്ച ചോദ്യത്തിന് മറുപടിയായാണ് രാഹുല്‍ ഗാന്ധി ഇക്കാര്യം പറഞ്ഞത്. ‘എല്‍ടിടിഇ താങ്കളുടെ പിതാവിനെ കൊലപ്പെടുത്തി, അവരോടുള്ള താങ്കളുടെ മനോഭാവമെന്താണ് ? ‘ – എന്നായിരുന്നു ചോദ്യം. അച്ഛന്റെ മരണം തനിക്ക് Read More …

കേരളത്തിലാണ് ഏറ്റവും കുറഞ്ഞ കോവിഡ് മരണ നിരക്ക്; കെ.കെ ശൈലജ

തിരുവനന്തപുരം : കോവിഡ് പ്രതിരോധത്തില്‍ പരാജയം സംഭവിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. കേരളത്തിന്റേത് ഏറ്റവും കുറഞ്ഞ മരണ നിരക്കാണ്. മറ്റ് സംസ്ഥാനങ്ങള്‍ കോവിഡ് കണക്കുകള്‍ കൃത്യമായി പുറത്തുവിടുന്നില്ലെന്നും മന്ത്രി ആരോപിച്ചു. എന്നാല്‍, സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റിയ അവസ്ഥയിലാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ ആക്ടീവ് കേസുകളുള്ള സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം ഒന്നാം സ്ഥാനത്ത് Read More …

മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സഞ്ചരിച്ച കാര്‍ പത്തനംതിട്ടയില്‍ അപകടത്തില്‍പ്പെട്ടു

പത്തനംതിട്ട : ഉമ്മന്‍ ചാണ്ടി സഞ്ചരിച്ച കാര്‍ എംസി റോഡില്‍ അപകടത്തില്‍പ്പെട്ടു. ഏനാത്ത് വടക്കടത്ത് കാവില്‍ വെച്ചായിരുന്നു അപകടം നടന്നത്. ഉമ്മന്‍ ചാണ്ടിയുടെ കാറില്‍ മറ്റൊരു കാര്‍ വന്നിടിക്കുകയായിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കുകളില്ല.സ്ത്രീ ഓടിച്ച കാര്‍ സ്റ്റീയറിങ് ലോക്കായി എതിര്‍വശത്തേക്ക് എത്തി ഉമ്മന്‍ ചാണ്ടിയുടെ വണ്ടിയില്‍ ഇടിക്കുകയായിരുന്നു. ഈ സമയം അതുവഴിയെത്തിയ ചെങ്ങന്നൂര്‍ നഗരസഭയുടെ കാറില്‍ Read More …

ഈ സര്‍ക്കാരിന്റെ കാലത്ത് സൃഷ്ടിച്ചത് 10,272 തസ്തികകള്‍ എന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി ആരോഗ്യ, ആയുഷ് വകുപ്പുകളിലായി ഒരുമിച്ച്‌ 3,000 തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭായോഗം അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഹെല്‍ത്ത് സര്‍വീസ് 1217, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് 527, കണ്ണൂര്‍ മെഡിക്കല്‍ കോളേജ് 772, മലബാര്‍ കാന്‍സര്‍ സെന്റര്‍ 33, ആയുഷ് വകുപ്പ് 300, മറ്റ് വിഭാഗങ്ങളായി 151 Read More …