ഷോപ്പിയാനില്‍ സി.ആര്‍.പി.എഫ് സംഘത്തിന് നേരെ ഭീകരാക്രമണം

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ സിആര്‍പിഎഫ് സംഘത്തിന് നേരെ ഭീകരാക്രമണം. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മേഖലയില്‍ സുരക്ഷ ശക്തമാക്കി. ഇന്ന് രാവിലെയാണ് സംഭവം. ഷോപ്പിയാനിലെ മിനി സെക്രട്ടറിയേറ്റിന്റെ സുരക്ഷാ ചുമതല ഉണ്ടായിരുന്ന സിആര്‍പിഎഫ് സംഘത്തിന് നേരെയാണ് ഭീകരര്‍ നിറയൊഴിച്ചത്. സിആര്‍പിഎഫ് ജവാന്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ആര്‍ക്കും ആളപായമോ പരിക്കോ സംഭവിച്ചിട്ടില്ലെന്ന് ജമ്മു കശ്മീര്‍ പൊലീസ് അറിയിച്ചു. Read More …

പാലാരിവട്ടം പാലത്തിന്റെ പുനര്‍നിര്‍മ്മാണം ഉടന്‍ ആരംഭിക്കും : മന്ത്രി ജി.സുധാകരന്‍

കൊച്ചി പാലാരിവട്ടം പാലത്തിന്‍റെ പുനര്‍നിര്‍മ്മാണം ഉടന്‍ ആരംഭിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍. ഭാരപരിശോധന വേണ്ടതില്ലെന്ന സര്‍ക്കാര്‍ നിലപാട് അംഗീകരിച്ചുകൊണ്ട് പാലം പുനര്‍നിര്‍മ്മിക്കുന്നതിന് സുപ്രീംകോടതി അനുവാദം നല്‍കി. മുഖ്യമന്ത്രിയുമായുള്ള കൂടിയാലോചനയ്ക്ക് ശേഷം പുനര്‍നിര്‍മ്മാണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ പൂര്‍ത്തീകരിക്കുന്നതിന് ലക്ഷ്യംവെച്ച്‌ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി കാബിനറ്റ് ചുമതലപ്പെടുത്തിയ ഇ ശ്രീധരനോട് ഫോണില്‍ ആശയവിനിമയം നടത്തുകയും അനുഭാവപൂര്‍വ്വമായ നിലപാട് സ്വീകരിക്കാമെന്ന് Read More …

കേരളത്തെ ഉത്തരകൊറിയ ആക്കാനുള്ള ശ്രമം നടക്കുന്നുവെന്ന് : കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: ലൈഫ് പദ്ധതി തട്ടിപ്പ് വിജിലന്‍സ് അന്വേഷിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം അട്ടിമറിക്കാനാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കേസില്‍ കേന്ദ്ര ഏജന്‍സികള്‍ വിശദമായ അന്വേഷണം നടത്തുമ്ബോള്‍ വിജിലന്‍സിനെ ഇറക്കുന്നത് അഴിമതിക്കാരെ രക്ഷിക്കാനാണ്. ലൈഫില്‍ കമ്മീഷന്‍ ലഭിച്ചത് മുഖ്യമന്ത്രിയുടെ കുടുംബത്തിനാണെന്ന ആരോപണം നിലനില്‍ക്കെ മുഖ്യമന്ത്രി നേരിട്ട് ഇടപ്പെട്ട് വിജിലന്‍സ് അന്വേഷണം നടത്തുന്നത് ദുരൂഹമാണെന്നും സുരേന്ദ്രന്‍ Read More …

ലൈഫ് മിഷന്‍:പ്രത്യേക ക്ഷണിതാവ് സ്ഥാനം രാജിവെച്ച്‌ ചെന്നിത്തല

തിരുവനന്തപുരം: ലൈഫ് മിഷനിലെ പ്രത്യേക ക്ഷണിതാവ് സ്ഥാനം രാജിവെച്ച്‌ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ടുള്ള വിശദാംശങ്ങള്‍ ആവശ്യപ്പെട്ടിട്ടും മുഖ്യമന്ത്രി തന്നില്ലെന്നും ചെന്നിത്തല പറഞ്ഞു. ലൈഫ് പദ്ധതിയുമായി ബന്ധപ്പെ വിവാദം വന്ന സമയത്തില്‍ തദ്ദേശസ്വയംഭരണ വകുപ്പ് എമിറേറ്റ്സ് റെഡ് ക്രസന്റുമായി ഏര്‍പ്പെട്ടിരിക്കുന്ന കരാറിന്റെ കോപ്പി തരണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് കത്ത് നല്‍കിയിരുന്നുവെന്നും എന്നാല്‍ ഒന്നരമാസമായി Read More …

യുഡിഎഫ് സര്‍ക്കാരിനെതിരെ വിമര്‍ശന ആരോപണവുമായി കോടിയേരി

കേരളത്തിലെ ഇടതു ഭരണത്തെ അട്ടിമറിക്കാന്‍ തീവ്രവാദ ശക്തികളെ യുഡിഎഫ് പ്രോത്സാഹിപ്പിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ആരോപണം . ഇത്തരത്തില്‍ എല്ലാ ശക്തികളെയും ഏകോപിപ്പിക്കാന്‍ കേരളത്തില്‍ വലതുപക്ഷം ശ്രമിക്കുകയാണെന്നും കോടിയേരി പറഞ്ഞു. ഇടതു സര്‍ക്കാരിന്റെ ഭരണത്തെ അട്ടിമറിക്കാനുള്ള ഇത്തരം നീക്കങ്ങള്‍ക്ക് പിന്നിലുള്ളത് സങ്കുചിതമായ രാഷ്ട്രീയ ലക്ഷ്യമാണ്. മാവോവാദികള്‍ക്ക് ലഷ്കര്‍ ഇ തൊയ്ബയുമായി ബന്ധമുണ്ട്. ബംഗാളിലെ Read More …

കോവിഡ് വ്യാപനം; ചൈനക്കെതിരെ വിമര്‍ശനമുയര്‍ത്തി ട്രംപ്

കോവിഡ് വ്യാപനത്തില്‍ ചൈനയെ വീണ്ടും കടന്നാക്രമിച്ച്‌ അമേരിക്ക. ആദ്യ ഘട്ടത്തില്‍ ചൈന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയില്ലെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ആരോപിച്ചു. അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് വിലക്കേര്‍പ്പെടുത്താത്തത് ലോകത്ത് കോവിഡ് വ്യാപനത്തിന് കാരണമായെന്നും അമേരിക്ക ചൂണ്ടിക്കാട്ടി. യു.എന്‍ ജനറല്‍ അസംബ്ലിയിലാണ് അമേരിക്കയുടെ വിമര്‍ശനം. ട്രംപിന് പിന്നാലെ പ്രസംഗം നടത്തിയ ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍ പിങ് Read More …

കോ​വി​ഡ് വ്യാപനം; ഏ​ഴ് സം​സ്ഥാ​ന​ങ്ങ​ളി​ലെ മു​ഖ്യ​മ​ന്ത്രി​മാ​രും ആ​രോ​ഗ്യ​മ​ന്ത്രി​മാ​രു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ന് ച​ര്‍​ച്ച ന​ട​ത്തും

ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡ് വ്യാപനം അ​തി​രൂ​ക്ഷ​മാ​യി ബാ​ധി​ച്ച ഏ​ഴ് സം​സ്ഥാ​ന​ങ്ങ​ളി​ലെ മു​ഖ്യ​മ​ന്ത്രി​മാ​രും ആ​രോ​ഗ്യ​മ​ന്ത്രി​മാ​രു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ഇന്ന് കൂടിക്കാഴ്ച ന​ട​ത്തും. മ​ഹാ​രാ​ഷ്ട്ര, ആ​ന്ധ്രാ​പ്ര​ദേ​ശ്, ക​ര്‍​ണാ​ട​ക, ഉ​ത്ത​ര്‍​പ്ര​ദേ​ശ്, ത​മി​ഴ്‌​നാ​ട്, പ​ഞ്ചാ​ബ്, ഡ​ല്‍​ഹി എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളാ​ണ് യോഗത്തില്‍ പ​ങ്കെ​ടു​ക്കു​ന്ന​ത്. നി​ല​വി​ലെ സം​സ്ഥാ​ന​ങ്ങ​ളി​ലെ സ്ഥി​തി​യെ​ക്കു​റി​ച്ചും മു​ന്നൊ​രു​ക്ക​ങ്ങ​ളെ​ക്കു​റി​ച്ചു​മാ​ണ് യോ​ഗം ച​ര്‍​ച്ച ചെ​യ്യു​ന്ന​ത്.

പാലാരിവട്ടം പാലം പൊളിച്ചു പണിയാമെന്ന് സുപ്രിം കോടതി

ന്യുദല്‍ഹി: ജനതാല്‍പര്യം മുന്‍നിര്‍ത്തി എറണാകുളം പാലാരിവട്ടം മേല്‍പ്പാലം പൊളിച്ചു പണിയാന്‍ നടപടികളെടുക്കാമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ഭാരപരിശോധന നടത്തണമെന്ന ഹൈക്കോടതി ഉത്തരവ് റദ്ദാക്കി. സംസ്ഥാന സര്‍ക്കാരിന്റെ അപ്പീലിലാണ് ജസ്റ്റിസ് ആര്‍.എഫ് നരിമാന്‍ അധ്യക്ഷനായ ബെഞ്ചിന്റെ നിര്‍ദേശം.പാലാരിവട്ടം മേല്‍പ്പാലത്തിന്റെ ഭാരപരിശോധന നടത്തണമെന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് റദ്ദാക്കണം, മേല്‍പ്പാലം പുതുക്കിപ്പണിയാന്‍ അടിയന്തരമായി അനുമതി നല്‍കണം എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സംസ്ഥാന Read More …