ജോസ് കെ മാണി തെറ്റില്‍നിന്ന് തെറ്റിലേക്ക് വഴുതി മാറിക്കൊണ്ടിരിക്കുന്നു- പി.ജെ ജോസഫ്

തിരുവനന്തപുരം:പാര്‍ലമെന്ററി പാര്‍ട്ടി യോഗം വിളിക്കാന്‍ പി.ജെ. ജോസഫിന് അധികാരമില്ലെന്ന് ജോസ്.കെ മാണി പറയുന്നത് താന്‍ പിടിച്ച മുയലിന് മൂന്ന് കൊമ്ബ് എന്ന നിലപാടു കൊണ്ടാണെന്ന് പി.ജെ. ജോസഫ്. ജോസ് കെ മാണി തെറ്റില്‍നിന്ന് തെറ്റിലേക്ക് വഴുതി മാറിക്കൊണ്ടിരിക്കുകയാണെന്നും ജോസഫ് പറഞ്ഞു. ഉപതിരഞ്ഞെടുപ്പില്‍ ചിഹ്നവുമായി ബന്ധപ്പെട്ട വിഷയം വന്നപ്പോള്‍ ഞങ്ങള്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറായിരുന്നു. എന്നാല്‍ ചിഹ്നം വേണ്ട, Read More …

ശബരിമല: യോഗം നാളെ

ഈ വര്‍ഷത്തെ ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ചുള്ള മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിന് നാളെ (2) ഉച്ചയ്ക്ക് 12.30ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയില്‍ പന്തളം ദേവസ്വം ഹാളില്‍ അവലോകനയോഗം ചേരും.

‘സവര്‍ണ്ണ ജീര്‍ണ്ണതകള്‍ക്ക് മുമ്ബില്‍ ഓച്ഛാനിച്ചു നിന്ന കോളേജ് യൂണിയന്‍ ഭാരവാഹികളാണ് ഏറെ നിരാശപ്പെടുത്തിയത്’; ബിനീഷ് ബാസ്റ്റിന്‍ വിഷയത്തില്‍ പ്രതികരിച്ച്‌ വിടി ബല്‍റാം

നടന്‍ ബിനീഷ് ബാസ്റ്റിനെ സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോന്‍ അപമാനിച്ച സംഭവത്തില്‍ പ്രതികരിച്ച്‌ വിടി ബല്‍റാം എംഎല്‍എ. ഫേസ്ബുക്ക് പോസ്റ്റിലൂടെ ആണ് അദ്ദേഹം പ്രതികരിച്ചത്. ചില നിവര്‍ന്നു നില്‍ക്കലുകളെ പോലെ ചില അമര്‍ന്നിരിക്കലുകളും ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടുക തന്നെ ചെയ്യുമെന്നും പാലക്കാട് മെഡിക്കല്‍ കോളേജ് യൂണിയന്‍ ഉദ്ഘാടന വേദിയില്‍ യുവനടന്‍ ബിനീഷ് ബാസ്റ്റിന്റെ പ്രതികരണം അത്തരത്തില്‍ ഒന്നായിരിക്കും Read More …

സാക്ഷരതാ മിഷന്റെ തുടര്‍വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ ദേശീയതലത്തില്‍ ശ്രദ്ധേയം; മുഖ്യമന്ത്രി പിണറായി വിജയന്‍

മുഖ്യമന്ത്രി പിണറായി വിജയന്‍ സാക്ഷരതാ മിഷന്‍ ആസ്ഥാനമന്ദിരം ഉദ്ഘാടനം ചെയ്തു തുടര്‍വിദ്യാഭ്യാസരംഗത്ത് സാക്ഷരതാ മിഷന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ദേശീയതലത്തില്‍ ശ്രദ്ധനേടാനായതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പാര്‍ശ്വവത്കൃത മേഖലയില്‍ പ്രത്യേക ഊന്നല്‍ നല്‍കിയുള്ള മാതൃകാപരമായ പ്രവര്‍ത്തനമാണ് മിഷന്റേതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റിയുടെ ആസ്ഥാനമന്ദിരം പേട്ട ഗവ: സ്‌കൂളിന് സമീപം ഉദ്ഘാടനം ചെയ്തു Read More …

വിജിക്ക് തുടര്‍ പഠനത്തിന് അവസരമൊരുക്കുമെന്ന് മന്ത്രി കെ.ടി ജലീല്‍

കോളേജ് മാറ്റ ഉത്തരവിനെത്തുടര്‍ന്നുണ്ടായ വിവാദത്തില്‍ പഠനം നിര്‍ത്തിയ വിദ്യാര്‍ത്ഥിനി വിജിക്ക് തുടര്‍ പഠനത്തിന് അവസരമൊരുക്കുമെന്ന് മന്ത്രി കെ.ടി ജലീല്‍. സര്‍ക്കാര്‍ സ്ഥാപനമായ സി.ആപ്റ്റില്‍ അടുത്ത മാസം പതിനഞ്ചോടെ ആരംഭിക്കുന്ന ആറുമാസം ദൈര്‍ഘ്യമുള്ള ആനിമേഷന്‍ ആന്‍ഡ് വെബ് ഡിസൈനിംഗ് കോഴ്‌സിന് സൗജന്യമായി പഠിക്കാനുള്ള അവസരം സര്‍ക്കാര്‍ ഒരുക്കി കൊടുക്കുമെന്ന് മന്ത്രി കെ.ടി ജലീല്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. Read More …

വാളയാറില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് പരിഗണിക്കും

പാലക്കാട്: വാളയാറില്‍ സഹോദരിമാരുടെ ദുരുഹ മരണം സംബന്ധിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസില്‍ ഇന്നലെ മാതാപിതാക്കള്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ പശ്ചാത്തലത്തില്‍ സിബിഐ അന്വേഷണ സാധ്യത തേടുമെന്ന് മുഖ്യമന്ത്രി മാതാപിതാക്കള്‍ക്ക് ഉറപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രിയെ കാണാനായി തിരുവനന്തപുരത്ത് എത്തിയ മാതാപിതാക്കള്‍ കെപിഎംഎസ് സംസ്ഥാന അധ്യക്ഷന്‍ Read More …

കേരളപ്പിറവി ദിനത്തില്‍ മലയാളത്തില്‍ ആശംസ നേര്‍ന്ന്‍ പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കേരളപ്പിറവി ദിനത്തില്‍ മലയാളത്തില്‍ ആശംസ നേര്‍ന്ന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിന് പുറമേ പിറവി ദിനം ആചരിക്കുന്ന കര്‍ണ്ണാടക, ഹരിയാന, മധ്യപ്രദേശ്, ഛത്തീസ്ഗഡ്‌ എന്നീ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ക്കും പ്രധാനമന്ത്രി ആശംസകള്‍ നേര്‍ന്നു. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. കേരളത്തിലെ എന്‍റെ എല്ലാ സഹോദരീ സഹോദരന്‍മാര്‍ക്കും ഹൃദയം നിറഞ്ഞ കേരള പിറവി ദിനാശംസകള്‍ എന്നാണ് അദ്ദേഹം Read More …

മരണാനന്തരമെങ്കിലും പെണ്‍കുട്ടികള്‍ക്ക് നീതി കിട്ടണം; വാളയാര്‍ കേസില്‍ പ്രോസിക്യൂഷനെ വിമര്‍ശിച്ച്‌ സി.പി.എം നേതാവ് പി.കെ ശ്രീമതി

പാലക്കാട്: മരണാനന്തരമെങ്കിലും വാളയാര്‍ പെണ്‍കുട്ടികള്‍ക്ക് നീതി കിട്ടണമെന്ന് സി.പി.എം നേതാവ് പി.കെ ശ്രീമതി. വാളയാര്‍ കേസില്‍ പ്രോസിക്യൂഷനെ രൂക്ഷമായി വിമര്‍ശിച്ചിരിക്കുകയാണ് നേതാവ്. പ്രോസിക്യൂഷന്‍ പ്രതികള്‍ക്കു വേണ്ടി മറ്റു പലരുമായി ഒത്തുകളിക്കുകയായിരുന്നുവെന്ന് അവര്‍ പറഞ്ഞു. പ്രതികള്‍ക്കെതിരെ വാദിക്കേണ്ട പ്രോസിക്യൂഷന്‍ പെണ്‍കുട്ടികളുടെ വീട് സന്ദര്‍ശിച്ചിട്ടില്ലെന്നും ശ്രീമതി ചൂണ്ടിക്കാണിച്ചു. കേസില്‍ പുനരന്വേഷണമോ തുടരന്വേഷണമോ വേണം. പ്രോസിക്യൂട്ടര്‍ സ്ഥാനം ഒഴിയണമെന്നും അവര്‍ ആവശ്യപ്പെട്ടു. Read More …