പിരിച്ചുവിട്ട എംപാനല്‍ ഡ്രൈവര്‍മാരെ കരാര്‍ ജീവനക്കാരായി നാളെ തിരിച്ചെടുക്കും; പ്രതിസന്ധിക്ക് പരിഹാരം

തിരുവനന്തപുരം: കോടതിയുത്തരവ് പ്രകാരം കെ.എസ്.ആര്‍.ടി.സിയില്‍ നിന്ന് 2107 എംപാനല്‍ഡ് ഡ്രൈവര്‍മാരെ പിരിച്ചുവിട്ടതിനെത്തുടര്‍ന്നുണ്ടായ പ്രതിസന്ധിക്ക് പരിഹരമാകുന്നു. പിരിച്ചുവിട്ട ഡ്രൈവര്‍മാരെ കരാര്‍ ജീവനക്കാരായി നാളെ തിരിച്ചെടുക്കാന്‍ തീരുമാനമായി. എംപാനല്‍ഡ് ജീവനക്കാരെ പിരിച്ചുവിട്ടതിനെ തുടര്‍ന്ന് നൂറ് കണക്കിന് സര്‍വീസുകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ മുടങ്ങിയിരുന്നത്. ഇന്നും വിവിധ ഡിപ്പോകളില്‍ സര്‍വീസുകള്‍ തടസ്സപ്പെട്ടു. അതേ സമയം അവധിയിലുള്ള ജീവനക്കാരെ തിരികെ വിളിച്ച്‌ പ്രതിസന്ധി Read More …

ബി.ജെ.പിയെ നേരിടാന്‍ സി.പി.എമ്മിന്റെയും കോണ്‍ഗ്രസിന്റെയും പിന്തുണ തേടി മമത ബാനര്‍ജി

കൊല്‍ക്കത്ത: പൊതുശത്രുവിനെ നേരിടാന്‍ മറ്റുചെറിയ ശത്രുക്കളെ കൂട്ടുപിടിച്ച്‌ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. പശ്ചിമ ബംഗാളില്‍ ബി.ജെ.പിയെ എതിര്‍ക്കാന്‍ തങ്ങള്‍ക്കൊപ്പം നില്‍ക്കണമെന്ന് സി.പിഎ.മ്മിനോടും കോണ്‍ഗ്രസിനോടും മമത ബാനര്‍ജി അഭ്യര്‍ത്ഥിച്ചു. ബദ്ധവൈരികളായ സി.പി.എമ്മിനോട് ഇതാദ്യമായാണ് സഹകരിക്കണമെന്ന് മമത ബാനര്‍ജി അഭ്യര്‍ത്ഥിക്കുന്നത്. ബംഗാളിലെ ജനങ്ങള്‍ ബി.ജെ.പിക്ക് വോട്ട് ചെയ്താല്‍ ഭട്‌പര പോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കുമെന്ന് മമത പറഞ്ഞു തൃണമൂല്‍ Read More …

മുത്തലാഖ് നിരോധന ബില്ലിനെ പിന്തുണയ്ക്കണം; വിശ്വാസവുമായി കൂട്ടിക്കുഴച്ച് രാഷ്ട്രീയം കളിക്കരുത്; മോഡി

ന്യൂഡെല്‍ഹി: മുത്തലാഖ് നിരോധന ബില്ലിനെ കോണ്‍ഗ്രസ് പിന്തുണയ്ക്കണമെന്നും വിശ്വാസവുമായി കൂട്ടിക്കുഴച്ച്‌ രാഷ്ട്രീയം കളിക്കരുതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്‍ മേലുള്ള നന്ദി പ്രമേയ ചര്‍ച്ചയ്ക്ക് ലോക്‌സഭയില്‍ മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ അഭിലാഷമാണ് നയപ്രഖ്യാന പ്രസംഗത്തിന്റെ ഉള്ളടക്കം. രാജ്യത്തെ സ്‌നേഹിക്കുന്ന ജനങ്ങളുടെ ഹിതമാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഫലമെന്നും മോഡി വ്യക്തമാക്കി. പുതിയ ഇന്ത്യ Read More …

ഭര്‍ത്താവുമായി അകന്നു കഴിയുന്നവര്‍ക്കും വിവാഹബന്ധം വേര്‍പ്പെടുത്തിയവര്‍ക്കും ഇനി വിധവാ പെന്‍ഷന്‍ ലഭിക്കില്ല

തിരുവനന്തപുരം: ഇനി മുതല്‍ ഭര്‍ത്താവുമായി അകന്നു കഴിയുന്നവര്‍ക്കും നിയമ പരമായി വിവാഹബന്ധം വേര്‍പ്പെടുത്തിയവര്‍ക്കും വിധവാ പെന്‍ഷന്‍ ലഭ്യമാകില്ല. ഭര്‍ത്താവു മരിച്ചതോ 7 വര്‍ഷത്തിലധികമായി ഭര്‍ത്താവിനെ കാണാനില്ലാത്തതോ ആയ വിധവകള്‍ക്കു മാത്രമേ വിധവാ പെന്‍ഷന്‍ നല്‍കാന്‍ പാടുള്ളൂ എന്നാണു പുതിയ നിര്‍ദേശം. എന്നാല്‍ നിലവിലെ വ്യവസ്ഥ അനുസരിച്ച്‌ 7 വര്‍ഷം ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു താമസിക്കുന്നവര്‍ക്കും പെന്‍ഷന് അര്‍ഹതയുണ്ടെന്നായിരുന്നു. Read More …

ജയിലുകളില്‍ മൊബൈല്‍ ജാമറുകള്‍ സ്ഥാപിക്കും,​ ഗേറ്റില്‍ കാവല്‍ സ്കോര്‍പിയോണ്‍ സംഘം: സുരക്ഷ കര്‍ശനമാക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ജയിലുകളില്‍ മൊബൈല്‍ ജാമറുകള്‍ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറ‌ഞ്ഞു. ജയില്‍ സുരക്ഷയ്ക്കായി പ്രത്യേക വിഭാഗത്തെ നിയമിക്കുമെന്നും ഐ.ആര്‍.ബി സ്കോര്‍പിയോ വിഭാഗത്തെ ഇതിനായി ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. അതേസമയം, ജയിലുകളില്‍ അവിടുത്തെ അന്തരീക്ഷത്തിന് ചേരാത്ത ചില നടപടികള്‍ നടക്കുന്നുണ്ടെന്നും ഇതിനാലാണ് പരിശോധന ക‌‌ര്‍ശനമാക്കിയതെന്നും സഭയെ അറിയിച്ചു. ചില തടവുകാരെ ജയില്‍ മാറ്റിയിട്ടുണ്ടെന്നും ഉത്തരവാദികളായ ഉദ്യോ​ഗസ്ഥ‌ര്‍ക്കെതിരെ Read More …

രാജിയില്‍ ഉറച്ച്‌ രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവയ്ക്കാനുള്ള തീരുമാനം മാറ്റിയിട്ടില്ലെന്ന് വ്യക്തമാക്കി രാഹുല്‍ ഗാന്ധി. ബുധനാഴ്ച കോണ്‍ഗ്രസ് നേതാക്കളുടെ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ശശി തരൂര്‍, മനീഷ് തേവാരി അടക്കമുള്ളവര്‍ രാഹുല്‍ ഗാന്ധിയോട് തുടരണമെന്ന അഭ്യര്‍ഥന നടത്തിയെങ്കിലും തീരുമാനത്തില്‍ നിന്ന് മാറില്ലെന്ന നിലപാടില്‍ തന്നെ രാഹുല്‍ ഉറച്ചുനിന്നു. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവും മുന്‍ അധ്യക്ഷയുമായ Read More …

ബ്രിട്ടീഷ് കോടതിയിലും പാകിസ്ഥാന് ഇന്ത്യയുടെ തിരിച്ചടി, നൈസാമിന്റെ കോടികള്‍ ഇന്ത്യയ്ക്ക് ലഭിച്ചേക്കും

ലണ്ടന്‍ : ഇന്ത്യ പാക് വിഭജനകാലത്തെ തര്‍ക്കങ്ങള്‍ ഇപ്പോഴും ഇരുരാജ്യങ്ങള്‍ക്കും ഇടയില്‍ തുടരുകയാണ്. വിഭജന സമയത്ത് ഹൈദരാബാദ് നൈസാം ലണ്ടനിലെ ബാങ്കില്‍ നിക്ഷേപിച്ച കോടികള്‍ തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്ന് വാദിച്ച്‌ ഇരു രാഷ്ട്രങ്ങളും വര്‍ഷങ്ങളായി ബ്രിട്ടീഷ് കോടതിയില്‍ വ്യവഹാരത്തില്‍ ഏര്‍പ്പെട്ട് വരികയാണ്. ഈ കേസില്‍ ഇന്ത്യയ്ക്ക് അനുകൂലമായി കാര്യങ്ങള്‍ എത്തിയിരിക്കുകയാണ്. നൈസാമിന്റെ നിലവിലെ പിന്‍ഗാമി ഇന്ത്യയ്ക്ക് അനുകൂലമായതോടെയാണിത്. Read More …

ആന്തൂരിലെ ആത്മഹത്യ: ഡി.വൈ.എസ്.പി. ഇന്ന് ഹൈക്കോടതിയില്‍ ഹാജരാകും

കൊച്ചി: ആന്തൂരിലെ പ്രവാസി വ്യവസായിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനായ കണ്ണൂര്‍ നാര്‍കോട്ടിക് ഡി.വൈ.എസ്.പി. വി.കെ. കൃഷ്ണദാസ് ഇന്ന് ഹൈക്കോടതിയില്‍ ഹാജരാകും. കേസിന്റെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ടും ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും. കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥനോട് നേരിട്ട് ഹാജരാകാന്‍ ഹൈക്കോടതി കഴിഞ്ഞദിവസം നിര്‍ദേശം നല്‍കിയിരുന്നു. ആന്തൂര്‍ ആത്മഹത്യയില്‍ സസ്‌പെന്‍ഡ് ചെയ്ത നഗരസഭ സെക്രട്ടറി Read More …