കെഎസ്‌ആര്‍ടിസിയില്‍ താത്ക്കാലിക കണ്ടക്ടര്‍മാരെ നിയമിക്കാമെന്ന് ഹൈക്കോടതി

കൊച്ചി: കെഎസ്‌ആര്‍ടിസിയില്‍ താത്ക്കാലിക കണ്ടക്ടര്‍മാരെ നിയമിക്കാമെന്ന് ഹൈക്കോടതി. ഇപ്പോള്‍ ഉള്ള ഒഴിവിലേയ്ക്ക് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നിയമനം നടത്താമെന്നും പിഎസ്‌സി വഴിയല്ലാതെയുള്ള നിയമനങ്ങള്‍ ഭരണഘടനാ വിരുദ്ധമെന്നും ഹൈക്കോടതി പറഞ്ഞു. പി.എസ്.സി വഴിയുള്ള നിയമനങ്ങള്‍ പൂര്‍ത്തിയാകും വരെ തുടരാന്‍ അനുവദിക്കുന്ന തരത്തില്‍ ഇടക്കാല ഉത്തരവില്‍ ഭേദഗതി വരുത്തണമെന്നുമാവശ്യപ്പെട്ട് താത്കാലിക കണ്ടക്ടര്‍മാര്‍ സമര്‍പ്പിച്ച ഹര്‍ജിയും കോടതി ഇന്ന് പരിഗണിച്ചു. Read More …

മന്ത്രിസഭാ വിപുലീകരണം: അശോക്‌ ഗെഹ്‍ലോട്ടും സച്ചിന്‍ പൈലറ്റും രാഹുലിനെ കാണും

ജയ്പൂര്‍: രാജസ്ഥാന്‍ മന്ത്രിസഭ വിപുലീകരണ ചര്‍ച്ചകള്‍ക്കായി മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടും ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കാണും. മറ്റ് മുതിര്‍ന്ന നേതാക്കളെയും ഇരുവരും സന്ദര്‍ശിച്ചേക്കും. രാജസ്ഥാനില്‍ ബിഎസ്പിയുടെയും എസ്പിയുടെയും പിന്തുണയോടെയാണ് കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയത്. മുഖ്യമന്ത്രി പദത്തിനായി അശോക് ഗെലോട്ടും സച്ചിന്‍ പൈലറ്റും അവകാശ വാദം ഉന്നയിച്ചിരുന്നെങ്കിലും ഗെലോട്ടിന് നറുക്ക് വീഴുകയായിരുന്നു. Read More …

ആലപ്പുഴയില്‍ യുവാവ്‌ ഭാര്യയെ വെട്ടിക്കൊന്നു

ആലപ്പുഴ: ആലപ്പുഴ മണ്ണഞ്ചേരിയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. ഐടിസി കോളനിയിലെ ബേബി(31) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് പ്രകാശനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബത്തര്‍ക്കമാണ് കൊലപാതകത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ഇവര്‍ക്ക്‌ രണ്ട് കുട്ടികളുണ്ട്.

കെ​എ​സ്‌ആ​ര്‍​ടി​സി​യു​ടെ ആ​യി​ര​ത്തോ​ളം സ​ര്‍​വീ​സു​ക​ള്‍ ഇ​ന്നും മു​ട​ങ്ങു​മെ​ന്ന് ഗ​താ​ഗ​ത​മ​ന്ത്രി

 കെ​എ​സ്‌ആ​ര്‍​ടി​സി എം​പാ​ന​ല്‍ ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ട്ട സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​ന്നും ആ​യി​ര​ത്തോ​ളം സ​ര്‍​വീ​സു​ക​ള്‍ മു​ട​ങ്ങു​മെ​ന്ന് ഗ​താ​ഗ​ത​മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍. കെ​എ​സ്‌ആ​ര്‍​ടി​സി​യു​ടെ പ്ര​വ​ര്‍​ത്ത​നം സാ​ധാ​ര​ണ നി​ല​യി​ലാ​കാ​ന്‍ ര​ണ്ട് ദി​വ​സം കൂ​ടി എ​ടു​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ തു​ട​ര്‍​ന്നു നി​യ​മ​നം ല​ഭി​ച്ച​വ​ര്‍​ക്ക് പ​രി​ശീ​ല​നം ഇ​ല്ലാ​തെ ജോ​ലി ചെ​യ്യാ​ന്‍ സാ​ധി​ക്കി​ല്ല. ഇ​ത്ത​ര​ത്തി​ല്‍ നി​യ​മ​നം ല​ഭി​ച്ച​ത്തി​ല്‍ കൂ​ടു​ത​ല്‍ പേ​ര്‍ സ്ത്രീ​ക​ളാ​ണ്. അ​വ​രു​ടെ ആ​വ​ശ്യം Read More …

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

തൊടുപുഴ: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കട്ടപ്പനയില്‍ ഒരുക്കിയ ഒരു പൊതു പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോളാണ് അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യമുണ്ടായത്. ഉടന്‍ തന്നെ അദ്ദേഹത്തെ തൊടുപുഴ ചാഴികാട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കട്ടപ്പനയില്‍ എത്തിയ അദ്ദേഹം ഭക്ഷണം കഴിക്കാന്‍ കാറില്‍ നിന്ന് ഇറങ്ങാന്‍ നേരമാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്. കാറില്‍ തന്നെ ഇരുന്ന അദ്ദേഹത്തെ Read More …

ശ​ബ​രി​മ​ല​യി​ല്‍ പോ​ലീ​സ് ബൂ​ട്ടി​ട്ട സം​ഭ​വം; ക്ഷേ​ത്ര​വും പ​രി​സ​ര​വും ക​ഴു​കി വൃ​ത്തി​യാ​ക്കി

സ​ന്നി​ധാ​നം: ശ​ബ​രി​മ​ല​യി​ല്‍ പോ​ലീ​സ് ബൂ​ട്ടി​ട്ട് എ​ത്തി​യ സം​ഭ​വ​ത്തി​ല്‍ ശു​ദ്ധി​ക്രി​യ ന​ട​ത്താ​ന്‍ ത​ന്ത്രി​യു​ടെ നി​ര്‍​ദേ​ശം. ഇ​തേ​തു​ട​ര്‍​ന്നു ക്ഷേ​ത്ര​വും പ​രി​സ​ര​വും ക​ഴു​കി വൃ​ത്തി​യാ​ക്കി.  ഭിന്നലിംഗക്കാര്‍ ചൊ​വ്വാ​ഴ്ച സ​ന്നി​ധാ​ന​ത്ത് എ​ത്തി​യ​പ്പോ​ള്‍ അ​വ​ര്‍​ക്ക് സു​ര​ക്ഷ ഒ​രു​ക്കു​ന്ന​തി​നാ​യി എ​ത്തി​യ പോ​ലീ​സു​കാ​രാ​ണ് ബൂ​ട്ടും ഷീ​ല്‍​ഡും അ​ണി​ഞ്ഞ് സ​ന്നി​ധാ​ന​ത്തി​നു തൊ​ട്ടു പി​ന്നി​ലെ മേ​ല്‍​പ്പാ​ല​ത്തി​ല്‍ ക​യ​റി​യി​രു​ന്ന​ത്. സം​ഭ​വ​ത്തി​ല്‍ ശ​ബ​രി​മ​ല സ്‌​പെ​ഷ​ല്‍ ഓ​ഫീ​സ​ര്‍ ഖേ​ദം ‌പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു.

തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് ബസുകള്‍ക്ക് പമ്ബവരെ സര്‍വീസ്:10 ദീവസത്തിനകം തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി

കൊച്ചി :  തമിഴ്‌നാട് ട്രാന്‍സ്‌‌പോര്‍ട്ട് ബസുകള്‍ക്ക് പമ്ബവരെ സര്‍വീസ് നടത്താന്‍ അനുമതി നല്‍കണമെന്ന ആവശ്യത്തില്‍ സര്‍ക്കാര്‍ പത്ത് ദിവസത്തിനകം തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി. തമിഴ്‌നാട് സ്‌റ്റേറ്റ് എക്‌സ്പ്രസ് ട്രാന്‍സ്‌പോര്‍ട് കോര്‍പറേഷനാണ് ഹര്‍ജി നല്‍കിയിരുന്നത്. കോര്‍പറേഷന്റെ അപേക്ഷ കെഎസ്‌ആര്‍ടിസി നിരസിച്ചിരുന്നു.

പുതിയ കണ്ടക്‌ടര്‍മാര്‍ക്ക് ഉടന്‍ സ്ഥിരം നിയമനമില്ല, താല്‍ക്കാലികക്കാരുടെ വേതനമെ നല്‍കൂവെന്നും തച്ചങ്കരി

തിരുവനന്തപുരം: ജീവനക്കാരുടെ കുറവ് നികത്താന്‍ പി.എസ്.സിയില്‍ നിന്ന് നിയമനങ്ങള്‍ ദ്രുതഗതിയില്‍ നടപ്പിലാക്കുമെന്ന് കെ.എസ്.ആര്‍.ടി.സി എം.ഡി. ടൊമിന്‍.ജെ. തച്ചങ്കരി. രണ്ട് മാസം എടുത്ത് നടപ്പിലാക്കേണ്ട പ്രക്രിയകള്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഒരാഴ്‌ച കൊണ്ട് പൂര്‍ത്തീകരിക്കുമെന്ന് തച്ചങ്കരി വ്യക്തമാക്കി. തിരുവനന്തപുരത്ത് വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ‘ജീവനക്കാരുടെ വലിയ തരത്തിലുള്ള കുറവുണ്ടായിട്ടും അത് കളക്ഷനെ ബാധിച്ചില്ല. Read More …