കാര്‍ഷിക കടങ്ങള്‍ക്ക് മോറട്ടോറിയം പ്രഖ്യാപിക്കണമെന്ന് മാണി
കോട്ടയം: സംസ്ഥാനത്തുടനീളം കാലവര്‍ഷം ദുരന്തം വിതച്ച സാഹചര്യത്തില്‍ കാര്‍ഷിക കടങ്ങള്‍ക്ക് മോറട്ടോറിയം പ്രഖ്യാപിക്കണമെന്ന് കേരള കോണ്‍ഗ്രസ്-എം ചെയര്‍മാന്‍ കെ.എം.മാണി. കോട്ടയം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ കാര്‍ഷിക മേഖലക്ക് വന്‍ തകര്‍ച്ചയാണുണ്ടായിരിക്കുന്നത്. കാര്‍ഷികോത്പന്നങ്ങള്‍ക്കുള്ള വിലയിടിവില്‍ നട്ടെല്ലൊടിഞ്ഞ കര്‍ഷകരെയാണ് കാലവര്‍ഷം ഏറെ ബാധിച്ചത്. നാമമാത്രമായ ഭൂമിയില്‍ കൃഷി ചെയ്ത് ഉപജീവനം കഴിച്ചിരുന്ന കര്‍ഷക കുടുംബങ്ങള്‍ പട്ടിണിയിലായിരിക്കുകയാണെന്നും Read More …
