ഇഷ്ടമുള്ളപ്പോള്‍ ഓടിച്ചെല്ലാനുള്ള സ്ഥലമല്ല പ്രധാനമന്ത്രിയുടെ ഓഫീസ്: ഒ.രാജഗോപാല്‍

തിരുവനന്തപുരം:കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി ബി.ജെ.പി എം.എല്‍.എ ഒ.രാജഗോപാല്‍ രംഗത്ത്. ഇഷ്ടമുള്ളപ്പോള്‍ ഓടിച്ചെന്ന് കുശാലാന്വേഷണം നടത്താവുന്ന സ്ഥലമല്ല പ്രധാനമന്ത്രിയുടെ ഓഫീസെന്ന് രാജഗോപാല്‍ പറഞ്ഞു. ഡല്‍ഹിയില്‍ പാര്‍ട്ടി യോഗത്തിന് പോകുമ്ബോള്‍ പ്രധാനമന്ത്രിയെ കണ്ടേക്കാമെന്ന് പിണറായി കരുതുന്നതിന് പിന്നില്‍ മറ്റ് പല ഉദ്ദേശങ്ങള്‍ കാണുമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. Read More …

കേന്ദ്രമന്ത്രിയാണെന്നു വെച്ച്‌ എന്തു വിടുവായിത്തവും പയാമോ: പീയുഷ് ഗോയലിന് മറുപടിയുമായി പിണറായി

കേന്ദ്ര മന്ത്രിയായതുകൊണ്ട് എന്തെങ്കിലും വിളിച്ചു പറയാന്‍ കഴിയില്ലെന്നും കാര്യങ്ങള്‍ മനസ്സിലാക്കാന്‍ അദ്ദേഹം ശ്രമിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. പാലക്കാട് കോച്ച്‌ ഫാക്ടറിയുമായി ബന്ധപ്പെട്ട കേന്ദ്ര മന്ത്രി പീയുഷ് ഗോയലിന്റെ പ്രസ്താവനയെക്കുറിച്ച്‌ പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. പദ്ധതി ഉപേക്ഷിച്ചില്ല എന്ന് കേന്ദ്ര മന്ത്രി പറഞ്ഞതു കൊണ്ടു മാത്രമായില്ലെന്നും പ്രാവര്‍ത്തികമാക്കേണ്ടേ എന്നും മുഖ്യമന്ത്രി ചോദിച്ചു. റെയില്‍വേ വികസനത്തിന് സംസ്ഥാന സര്‍ക്കാര്‍ Read More …

വി.കെ. രാജഗോപാലിനെ നിയമിച്ചത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് റദ്ദാക്കി

ശബരിമല ലെയ്‌സണ്‍ ഓഫീസറായി വി.കെ. രാജഗോപാലിനെ നിയമിച്ചത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് റദ്ദാക്കി. സാങ്കേതിക കാരണങ്ങളാലാണ് നിയമനം റദ്ദാക്കുന്നതെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അറിയിച്ചു. ആര്‍എസ്‌എസ് സഹയാത്രികനായ രാജഗോപാലിനെ ലെയ്‌സണ്‍ ഓഫീസറായി നിയമിച്ചത് വിവാദമായിരുന്നു. നിയമനത്തിനെതിരെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് നേരിട്ടും അല്ലാതെയും പരാതികള്‍ ലഭിച്ചിരുന്നു.

മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികം; മാധ്യമ പ്രവര്‍ത്തകര്‍ക്ക് വിരുന്നൊരുക്കി പിണറായി

മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച്‌ മാധ്യമ പ്രവര്‍ത്തകര്‍ക്ക് വിരുന്നൊരുക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. വാര്‍ഷികവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പ്രത്യേക വാര്‍ത്തസമ്മേളനവും മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള വിരുന്നും ഇന്ന് ഡല്‍ഹിയില്‍ നടക്കും. മുഖ്യമന്ത്രിയായി അധികാരമേറ്റപ്പോള്‍ പിണറായി വിജയന്‍ ഡല്‍ഹിയിലായിരുന്നു ആദ്യമായി ഔപചാരിക വാര്‍ത്തസമ്മേളനം നടത്തിയത്. എന്നാല്‍ രണ്ടാം വാര്‍ഷികത്തില്‍ കേരളത്തില്‍ പ്രത്യേക വാര്‍ത്തസമ്മേളനമോ വിരുന്നോ നടത്തിയിരുന്നില്ല. മുഖ്യമന്ത്രി ഒരുക്കിയ ഇഫ്താര്‍ വിരുന്നിലും Read More …

അനധികൃത കുടിയേറ്റം: അഭയാര്‍ത്ഥി നയത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ട്രംപ്

അമേരിക്ക: മാതാപിതാക്കളില്‍ നിന്ന് കുട്ടികളെ അകറ്റി നിര്‍ത്തുന്ന അമേരിക്കയിലെ അഭയാര്‍ത്ഥി നയത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ച്‌ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇപ്പോഴുള്ള പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്ന് ഉറപ്പു നല്‍കിയ പ്രസിഡന്റ് അമേരിക്കയെ ഒരു അഭയാര്‍ത്ഥി ക്യാംപാക്കി മാറ്റാന്‍ അനുവദിക്കില്ലെന്നും വ്യക്തമാക്കി. നിയമവിരുദ്ധ കുടിയേറ്റം തടയാനെന്ന പേരില്‍ ആറാഴ്ചയ്ക്കിടെ ട്രംപ് ഭരണകൂടം മാതാപിതാക്കളില്‍ നിന്ന് വേര്‍പ്പെടുത്തിയത് രണ്ടായിരത്തോളം Read More …

രാഹുലിന്റെ പിറന്നാളാഘോഷത്തിന് ക്ഷണിച്ചില്ലെന്ന് വിഎം സുധീരന്‍

തിരുവനന്തപുരം: രാഹുലിന്റെ പിറന്നാളാഘോഷത്തിന് ക്ഷണിച്ചില്ലെന്ന് വിഎം സുധീരന്‍. കൃത്യമായ ആശയ വിനിമയം ഉണ്ടായില്ലെന്നും സുധീരന്‍ പറഞ്ഞു.

മെഹ്ബൂബ മുഫ്തി സര്‍ക്കാറിനുള്ള പിന്തുണ ബി.ജെ.പി പിന്‍വലിച്ചു

കശ്മീര്‍: ജമ്മുകശ്മീരില്‍ ബിജെപി-പിഡിപി ബന്ധം അവസാനിച്ചു. സംസ്ഥാനത്തിന്റെ ചുമതലയുള്ള ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവാണ് സഖ്യം അവസാനിച്ച വിവരം മാധ്യമങ്ങളെ അറിയിച്ചത്. സഖ്യം തുടരാനാകില്ലെന്നും അതിനാലാണ് പിരിയുന്നതെന്നും രാം മാധവ് വ്യക്തമാക്കി. വളരെ അപ്രതീക്ഷിതമായിട്ടാണ് സഖ്യം അവസാനിപ്പിക്കാനുള്ള തീരുമാനം ബിജെപി പ്രഖ്യാപിച്ചിരിക്കുന്നത്. ബിജെപി സഖ്യം വിട്ടതോടെ മെഹബൂബ മുഫ്തി സര്‍ക്കാരിന്റെ നിലനില്‍പ് അനിശ്ചിതത്വത്തിലായി. Read More …

സൗദിയില്‍ വൈറസ് ഭീതി; 23 മരണം!! ചികില്‍സിച്ചവര്‍ക്കും രോഗം, റിയാദിലും ജിദ്ദയിലും നജ്‌റാനിലും

റിയാദ്: സൗദി അറേബ്യയില്‍ വൈറസ്് ഭീതി ഒഴിഞ്ഞില്ലെന്ന് റിപ്പോര്‍ട്ട്. ഇപ്പോഴും ആളുകള്‍ മരിക്കുന്നുവെന്ന് ലോകാരോഗ്യ സംഘടന. തിങ്കളാഴ്ച പുറത്തുവന്ന വിവര പ്രകാരം 23 പേര്‍ വൈറസ് ബാധ മൂലം മരിച്ചു.മെര്‍സ് കൊറോണ വൈറസ് ബാധയേറ്റാണ് ഇത്രയും പേര്‍ മരിച്ചതത്രെ. ലോകത്തിന്റെ പല ഭാഗങ്ങളിലും കൊറോണ വൈറസ് ഭീതി നിലനില്‍ക്കുന്നുണ്ടെങ്കിലും ഇന്ത്യക്കാര്‍ പ്രത്യേകിച്ച് മലയാളി പ്രവാസികള്‍ ഏറെയുള്ള Read More …