കാലവര്‍ഷക്കെടുതി: ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ താമസമുണ്ടായത് ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: കാലവര്‍ഷക്കെടുതിയും ഉരുള്‍പൊട്ടലുമുണ്ടായ സ്ഥലങ്ങളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ കാലതാമസമുണ്ടായത് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി. പാറയ്ക്കല്‍ അബ്ദുള്ള എംഎല്‍എയാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. കട്ടിപ്പാറയില്‍ ദുരന്ത നിവാരണ സേന എത്താന്‍ വൈകിയെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. എന്നാല്‍ കട്ടിപ്പാറയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് കാലതാമസം വന്നിട്ടില്ലെന്ന് മന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. കാലവര്‍ഷക്കെടുതി Read More …

നടി ആക്രമിക്കപ്പെട്ട കേസില്‍ വനിതാ ജഡ്ജി വേണമെന്ന ആവശ്യം: വിധി ഇന്ന്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണയ്ക്ക് വനിത ജഡ്ജിയെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ കോടതി വിധി ഇന്ന്. എറണാകുളം പ്രിന്‍സിപ്പള്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക. കേസില്‍ പ്രതികളായ രാജു ജോസഫ്, പ്രതീഷ് ചാക്കോ എന്നിവരുടെ വിടുതല്‍ ഹര്‍ജിയും ഇന്ന് കോടതിയുടെ പരിഗണനയില്‍ വരുന്നുണ്ട്. പ്രോസിക്യൂഷനെ സഹായിക്കാന്‍ സ്വകാര്യ അഭിഭാഷകനെ വേണമെന്ന നടിയുടെ ആവശ്യം Read More …

പൊലീസിലെ അടിമപ്പണി; ഡി ജി പി ലോക്‌നാഥ് ബെഹ്റയ്‌ക്ക് സമര്‍പ്പിച്ച രണ്ട് രഹസ്യ റിപ്പോര്‍ട്ടുകള്‍ പൊലീസ് ആസ്ഥാനത്തുനിന്ന് അപ്രത്യക്ഷമായി

പൊലീസിലെ ദാസ്യപ്പണിക്കെതിരെ ഡി ജി പി ലോക്‌നാഥ് ബെഹ്റയ്‌ക്ക് സമര്‍പ്പിച്ച രണ്ട് രഹസ്യ റിപ്പോര്‍ട്ടുകള്‍ പൊലീസ് ആസ്ഥാനത്തുനിന്ന് അപ്രത്യക്ഷമായി. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശപ്രകാരം പൊലീസ് ആസ്ഥാനം എ ഡി ജി പിയായിരുന്ന ടോമിന്‍ ജെ തച്ചങ്കരിയും എ ഐ ജിയായിരുന്ന രാഹുല്‍ ആര്‍ നായരും ഡി ജി പി ലോക്‌നാഥ് ബെഹ്‌റക്ക് കൈമാറിയ റിപ്പോര്‍ട്ടുകളാണ് Read More …

മേധാവിയുടെ അടുക്കള മാലിന്യം കളയാത്തതിന് സ്ഥലം മാറ്റിയതായി പോലീസുകാരന്‍

തൃശ്ശൂര്‍: തൃശ്ശൂരില്‍ ഐപിഎസ് ട്രെയിനിയുടെ വീട്ടിലെ അടുക്കള മാലിന്യം കളയാന്‍ വിസമ്മതിച്ചതിന് പോലീസുകാരനെ സ്ഥലം മാറ്റിയതായി പരാതി. തൃശ്ശൂര്‍ എആര്‍ ക്യാമ്ബിലേക്കാണ് പോലീസുകാരനെ സ്ഥലം മാറ്റിയതെന്ന് അദ്ദേഹം ആരോപിക്കുന്നു. തൃശ്ശൂര്‍ മണ്ണൂത്തി പോലീസ് സ്‌റ്റേഷനില്‍ പരിശീലനത്തിലിരിക്കുന്ന ഐപിഎസ് ഉദ്യോഗസ്ഥക്കെതിരേയാണ് ആക്ഷേപം. അടുക്കള മാലിന്യം വഴിയില്‍ തള്ളാന്‍ ഐപിഎസ് ട്രെയിനിയുടെ അമ്മ ആവശ്യപ്പെട്ടുവെന്നും നിരസിച്ചതിന് പോലീസികാരനെതിരേ റിപ്പോര്‍ട്ടെഴുതി Read More …

നാഗാലാന്‍ഡിലെ മോന്‍ ജില്ലയില്‍ ഭീകരരുടെ ആക്രമണം; നാല് സൈനികര്‍ കൊല്ലപ്പെട്ടു

കൊഹിമ: നാഗാലാന്‍ഡില്‍ മോന്‍ ജില്ലയിലെ അബോയിക്കു സമീപം നാഗാ ഭീകരരുടെ ആക്രമണം. സംഭവത്തില്‍ നാല് അസാം റൈഫിള്‍സ് ജവാന്മാര്‍ കൊല്ലപ്പെടുകയും നാലു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ആക്രമണം നടത്തിയശേഷം ഒളിവില്‍ പോയ ഭീകരര്‍ക്കായി സൈന്യം തെരച്ചില്‍ വ്യാപിപ്പിച്ചിട്ടുണ്ട്. ഇന്ത്യ-മ്യാന്‍മര്‍ അതിര്‍ത്തിയില്‍ സുരക്ഷാസേനയ്ക്കു നേരെ ഭീകരരുടെ ആക്രമണം വര്‍ധിക്കുന്നതായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം അടുത്തിടെ അറിയിച്ചിരുന്നു.

കാലവര്‍ഷക്കെടുതി: ധനസഹായം അടിയന്തരമായി വിതരണം ചെയ്യണമെന്ന്​ മുഖ്യമന്ത്രി

തിരുവനന്തപുരം:സംസ്ഥാനത്ത് കാലവര്‍ഷക്കെടുതികളില്‍പ്പെട്ടവര്‍ക്കുള്ള ധനസഹായം അടിയന്തരമായി വിതരണം ചെയ്യണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ജില്ലാ കലക്ടര്‍മാരോട് നിര്‍ദേശിച്ചു. വിവിധ ജില്ലകളിലെ നാശനഷ്ടങ്ങളും രക്ഷാപ്രവര്‍ത്തനങ്ങളും വിലയിരുത്തി വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. നഷ്ടപരിഹാര വിതരണത്തില്‍ കാലതാമസം വരാതെ അപ്പപ്പോള്‍ ലഭ്യമാക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നും മുമ്ബ് ദുരന്തങ്ങള്‍ നടന്ന സ്ഥലങ്ങളില്‍ നഷ്ടപരിഹാരത്തുക കൊടുക്കാന്‍ ബാക്കിയുണ്ടെങ്കില്‍ അത് ഉടന്‍ നല്‍കണമെന്നും മുഖ്യമന്ത്രി Read More …

മുഖ്യമന്ത്രിക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ് നല്‍കുമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: ക്യാമ്ബ് ഫോളോവേഴ്‌സ് എന്ന പേരില്‍ ജോലിക്കെടുത്ത് പോലീസുകാരെ കൊണ്ട് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ വീട്ടില്‍ അടിമപ്പണി ചെയ്യിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഉന്നത ഉദ്യോഗസ്ഥരുടെ വസതിയില്‍ വീട്ടുപണിക്കായി ഇവരെ ഉപയോഗിക്കില്ലെന്ന് കഴിഞ്ഞ മാര്‍ച്ച്‌ 21 ന് മുഖ്യമന്ത്രി സഭയില്‍ ചോദ്യത്തിന് ഉത്തരമായി പറഞ്ഞതാണ്. സഭയെയും പൊതുജനത്തെയും മുഖ്യമന്ത്രി വിഡ്ഢികളാക്കിയെന്നും മുഖ്യമന്ത്രിക്കെതിരേ അവകാശ Read More …

എഡിജിപിയുടെ മകളുടെ മര്‍ദ്ദനം: എത്ര ഉന്നതരായാലും കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം > പൊലീസ് ഡ്രൈവര്‍ക്ക് ബറ്റാലിയന്‍ എഡിജിപി സുദേഷ് കുമാറിന്റെ മകളുടെ മര്‍ദ്ദനമേറ്റ സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ നിയമത്തിനതീതരല്ല. സംഭവം അന്വേഷിച്ച്‌ റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഡ്രൈവര്‍ക്ക് മര്‍ദ്ദനമേറ്റ സംഭവം അതീവഗൗരവതരമാണ്. കേരളത്തിലെ സാഹചര്യങ്ങള്‍ മനസ്സിലാക്കി വേണം ഉദ്യോഗസ്ഥര്‍ പെരുമാറേണ്ടത്. എത്ര ഉന്നതരായാലും സര്‍ക്കാര്‍ കര്‍ശനനടപടി Read More …