പോ​ലീ​സി​നു ക്രി​മി​ന​ലു​ക​ളെ ഭ​യം, നി​യ​മം ക്രി​മി​ന​ലു​ക​ളു​ടെ വ​ഴി​യേ: ഉ​മ്മ​ന്‍ ചാ​ണ്ടി

കോ​ഴി​ക്കോ​ട്: കേ​ര​ള​ത്തി​ല്‍ പോ​ലീ​സ് ക്രി​മി​ന​ലു​ക​ളെ ഭ​യ​പ്പെ​ടു​ക​യാ​ണെ​ന്ന് മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി. കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​ക​ളാ​യ​വ​രെ സ​ന്ദ​ര്‍​ശി​ച്ച​ശേ​ഷ​മാ​ണ് ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ വി​മ​ര്‍​ശ​നം. കേ​ര​ളം പോ​ലൊ​രു സം​സ്ഥാ​ന​ത്ത് ഗ​ര്‍​ഭ​സ്ഥ ശി​ശു​വി​ന് പോ​ലും ര​ക്ഷ​യി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്. അ​ക്ര​മ​ത്തി​നു ഇ​ര​ക​ളാ​കു​ന്ന​വ​ര്‍​ക്ക് സം​ര​ക്ഷ​ണം ഒ​രു​ക്കേ​ണ്ട പോ​ലീ​സ് ഇ​ര​ക​ളെ ജാ​മ്യ​മി​ല്ലാ വ​കു​പ്പ് ചേ​ര്‍​ത്ത് ജ​യി​ലി​ല​ട​ച്ചി​രി​ക്കു​ക​യാ​ണ്. പോ​ലീ​സ് ക്രി​മി​ന​ലു​ക​ളെ ഭ​യ​പ്പെ​ടു​ക​യാ​ണ്. Read More …

സ്ഥാനാര്‍ത്ഥിയെ മറന്നേക്കൂ; മോഡിയുടെ പേരില്‍ വോട്ട് ചോദിക്കൂ: പ്രവര്‍ത്തകരോട് അമിത് ഷാ

ഹൂബ്ലി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പേരില്‍ വോട്ട് ചോദിക്കാന്‍ കര്‍ണാടകയിലെ പ്രവര്‍ത്തകരോട് അമിത് ഷാ. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് കര്‍ണാടകയില്‍ എത്തിയപ്പോഴായിരുന്നു അമിത് ഷായുടെ ആഹ്വാനം. നിങ്ങള്‍ സ്ഥാനാര്‍ത്ഥിയെ നോക്കണ്ട, താമര ചിഹ്നത്തിലേക്ക് നോക്കൂ, മോഡിയുടെ ചിത്രത്തിലേക്കും നോക്കൂ-അമിത് ഷാ പറഞ്ഞു. ദക്ഷിണ കന്നടയില്‍ ബന്റ്വാലില്‍ ബൂത്തുതല പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ. Read More …

രൂപതയുടെ ഭൂമി ഇടപാട്; രാജ്യത്തെ കബളിപ്പിക്കാനാണോ ശ്രമമെന്ന ചോദ്യവുമായി ഹൈക്കോടതി

കൊച്ചി: എറണാകുളം- അങ്കമാലി രൂപതയുടെ വിവാദ ഭൂമി ഇടപാട് കേസില്‍ കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരിക്ക് ഹൈക്കോടതിയുടെ വിമര്‍ശനം. ഭൂമി ഇടപാടിന് ട്രസ്റ്റ് രൂപീകരിച്ചത് രാജ്യത്തെ കബളിപ്പിക്കാനുള്ള ഉദ്ദേശത്തോടെയാണോയെന്ന് കോടതി ചോദിച്ചു. കഴിഞ്ഞ തവണ കേസ് പരിഗണനയ്ക്കെടുത്തപ്പോള്‍ സഭയുടേത് പൊതുസ്വത്തല്ല അത് സ്വകാര്യ സ്വത്താണാണ്, ഇടപാടില്‍ നഷ്ടമുണ്ടായാല്‍ മൂന്നാമതൊരു കക്ഷിക്ക് ഇടപെടാന്‍ അധികാരമില്ല എന്ന നിലപാടാണ് മാര്‍ Read More …

ഷുഹൈബിനെ കൊല്ലിച്ചത് സി.പി.എമ്മിന്റെ ഉന്നത നേതാവെന്ന് സുധാകരന്‍

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് കൊല്ലപ്പെട്ട സംഭവത്തില്‍ ഉന്നത സി.പി.എം നേതാവിന്റെ പങ്ക് കൂടുതല്‍ വ്യക്തമാവുന്നതാണ് ആകാശിന്റെ മൊഴിയെന്ന് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍. ആകാശ് പൊലീസിനോട് പറഞ്ഞ കാര്യങ്ങള്‍ ഓരോ ദിവസവും പുറത്തു വന്നുകൊണ്ടിരിക്കുമ്ബോള്‍ ഒരു കാര്യം വ്യക്തമാണ്. ഇയാളെക്കൊണ്ട് സി.പി.എമ്മിന്റെ ഒരു ഉന്നത നേതാവാണ് ഇതൊക്കെ പറയിപ്പിക്കുന്നത്. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത Read More …

ഇടതുപക്ഷ മത-നിരപേക്ഷ പ്രസ്ഥാനങ്ങള്‍ വിപുലമാക്കണമെന്ന് വി എസ് അച്യുതാനന്ദന്‍

തൃശ്ശൂര്‍: അതീവഗൗരവകരമായ രാഷ്ട്രീയ സാമൂഹിക സാഹചര്യമാണ് രാജ്യത്ത് നിലനില്‍ക്കുന്നതെന്ന് ഭരണപരിഷ്കാര കമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍. നവ ലിബറല്‍ നയങ്ങളും ഫാസിസ്റ്റ് പ്രവണതകളും രാജ്യത്തിന്റെ നിലനില്‍പിന് തന്നെ ഭീഷണിയാണെന്നും വി എസ് പറഞ്ഞു. ഇതിനെ ചെറുത്തുതോല്‍പിക്കാന്‍ ഇടതുപക്ഷ മതനിരപേക്ഷ പ്രസ്ഥാനങ്ങള്‍ വിപുലവും വ്യാപകവുമായ രീതിയില്‍ ശക്തിപ്പെടുത്തി മുന്നോട്ടു കൊണ്ടുപോകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. തൃശ്ശൂരില്‍ സി Read More …

സമാധാനയോഗം ബഹിഷ്കരിച്ചതിന് പിന്നില്‍ കോണ്‍ഗ്രസിലെ തമ്മിലടിയെന്ന് കോടിയേരി

തിരുവനന്തപുരം: കണ്ണൂരില്‍ സമാധാനയോഗം യു.ഡി.എഫ് ബഹിഷ്കരിച്ചതിന് പിന്നില്‍ കോണ്‍ഗ്രസിലെ തമ്മിലടിയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു. കണ്ണൂരില്‍ സമാധാനം ആഗ്രഹിക്കുന്നവരോടുള്ള വെള്ളിവിളിയാണ് യു.ഡി.എഫിന്റെ നടപടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മറ്റു കക്ഷികളുമായി ചര്‍ച്ച നടത്തിയ ശേഷമാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കാന്‍ സന്നദ്ധത അറിയിച്ചതെന്നും കോടിയേരി മാദ്ധ്യമങ്ങളോട് പറഞ്ഞു. അതേസമയം, Read More …

സിപിഐഎം കണ്ണൂരിലെ ഗുണ്ടാപ്പടയുടെ ബലിഷ്ഠ കരങ്ങള്‍ക്കുള്ളിലെന്ന് കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം: ജനാധിപത്യം, സ്വാതന്ത്ര്യം, സഹിഷ്ണുത തുടങ്ങിയ മാനവിക മൂല്യങ്ങള്‍ ആഗ്രഹിക്കുന്ന ഒരാള്‍ക്കും പ്രവര്‍ത്തിക്കാനാകാത്ത പാര്‍ട്ടിയായി കേരളത്തിലെ സിപിഐഎം മാറിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കണ്ണൂരിലെ ഗുണ്ടാപ്പടയുടെ ബലിഷ്ഠ കരങ്ങള്‍ക്കുള്ളിലാണ് സിപിഐഎം. പാര്‍ട്ടി നേതൃത്വത്തിനു പോലും നിയന്ത്രിക്കാനാകാത്ത വിധം കണ്ണൂര്‍ ലോബി ഇന്നു സിപിഐഎമ്മിനെ വരിഞ്ഞു മുറുക്കിയിരിക്കുകയാണെന്നും കുമ്മനം ഫേയ്സ്ബുക്കില്‍ കുറിച്ചു. ഫെയ്സ്ബുക്ക് കുറിപ്പിന്റെ Read More …

ക്വട്ടേഷന്‍ കൊടുക്കുന്ന പണി പാര്‍ട്ടിക്കില്ല; ശുഹൈബ് വധം കണ്ണൂര്‍ ജില്ലാ കമ്മറ്റി അന്വേഷിക്കുമെന്ന് കോടിയേരി

തൃശൂര്‍: എടയന്നൂരിലെ കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകം സിപിഎം ജില്ലാ കമ്മറ്റി അന്വേഷിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സംഭവത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും കോടിയേി പറഞ്ഞു കുറ്റക്കാര്‍ ആരായാലും പാര്‍ട്ടി സംരക്ഷിക്കില്ല. ക്വട്ടേഷന്‍ കൊടുക്കുന്ന പരിപാടി പാര്‍ട്ടിക്കില്ലെന്നും കേടിയേരി കൂട്ടിച്ചേര്‍ത്തു. യോഗത്തില്‍ പങ്കെടുക്കാത്ത കോണ്‍ഗ്രസ് നേതാക്കളുടെ നടപടി സമാധാനം Read More …