ജനങ്ങള്‍ക്ക് ഏറ്റവും വിശ്വാസമുള്ള സര്‍ക്കാര്‍ ചൈനയുടേത്; ഇന്ത്യക്ക് മൂന്നാം സ്ഥാനം

ദില്ലി: ജനങ്ങള്‍ക്ക് വിശ്വാസമുള്ള സര്‍ക്കാരുകളുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യക്ക് മൂന്നാം സ്ഥാനം. ഇന്ത്യക്കാരുടെ സര്‍ക്കാരിലുള്ള വിശ്വാസം 100ല്‍ 68 ആണ്. ഗ്ലോബല്‍ ട്രസ്റ്റ് ഇന്റക്‌സ് എന്ന സംഘടന പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് വിവരങ്ങള്‍. 100ല്‍ 74 പോയിന്റുള്ള ചൈന ഒന്നാം സ്ഥാനത്തും, 71 പോയിന്റുള്ള ഇന്തോനേഷ്യ രണ്ടാം സ്ഥാനത്തുമാണ്. എന്നാല്‍ 2017ല്‍ ഒന്നാം റാങ്കില്‍ ഉണ്ടായിരുന്ന ഇന്ത്യ Read More …

‘തുള്ളല്‍ കലയെ ജനകീയമാക്കുന്നതില്‍ വലിയ സംഭാവനകള്‍ നല്‍കിയ കലാകാരനായിരുന്നു ഗീതാനന്ദന്‍’ ;മുഖ്യമന്ത്രി

തിരുവനന്തപുരം: കലാമണ്ഡലം ഗീതാനന്ദനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം രേഖപ്പെടുത്തി. അദ്ദേഹം തുള്ളല്‍ കലയെ ജനകീയമാക്കുന്നതില്‍ വലിയ സംഭാവനകള്‍ നല്‍കിയ കലാകാരനാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.33 വര്‍ഷം കലാമണ്ഡലം അധ്യാപകനായി സേവനമനുഷ്ഠിച്ച അദ്ദേഹം തുള്ളല്‍ കലയില്‍ നൂറുകണക്കിന് കലാകാരന്മാരെ വളര്‍ത്തിയെടുത്തു. രാജ്യത്തിനകത്തും പുറത്തുമായി അയ്യായിരത്തിലേറെ വേദികളില്‍ ഓട്ടന്‍ തുള്ളല്‍ അവതരിപ്പിച്ച അദ്ദേഹത്തിന്റെ വേര്‍പാട് കലാരംഗത്തിന് വലിയ നഷ്ടമാണ്. Read More …

യുഎഇയിലെ ഏറ്റവും ഒടുവിലത്തെ പെട്രോള്‍-ഡീസല്‍ വില ഇങ്ങനെ

ദുബായ് : ഫെബ്രുവരി മുതല്‍ യു എ യില്‍ പെട്രോള്‍, ഡീസല്‍ വിലയില്‍ വര്‍ദ്ധനവ് ഉണ്ടാകുമെന്ന് ഊര്‍ജ്ജ മന്ത്രാലയം അധികൃതര്‍ അറിയിച്ചു. അഞ്ചു ശതമാനം വാറ്റ് കൂടി ഉള്‍പ്പെടുത്തിയ വില വിവരമാണ് മന്ത്രാലയം പുറത്തു വിട്ടിരിക്കുന്നത്. ഇതനുസരിച്ച്‌ പെട്രോള്‍ സൂപ്പര്‍ 98ന്റെ വില ലിറ്ററിന് 2.24 ദിര്‍ഹത്തില്‍ നിന്ന് 2.36 ദിര്‍ഹമായി ഉയര്‍ന്നു. പുതിയ മാറ്റം അനുസരിച്ച്‌, Read More …

വിവാഹാഭ്യര്‍ത്ഥന നിരസിച്ചു- യുവതിയുടെ വീടിനു മുന്നില്‍ യുവാവ് ആത്മഹത്യ ചെയ്തു

പത്തനംതിട്ട : നിരന്തരമായി വിവാഹാഭ്യര്‍ത്ഥന നടത്തിയിട്ടും സമ്മതിക്കാതിരുന്ന പെണ്‍കുട്ടിയുടെ വീട്ടില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി.മെക്കൊഴൂര്‍ സ്വദേശി അജിത് കുമാറിനെയാണ് (29) ഇന്നലെ രാവിലെ ഇളപ്പുങ്കല്‍ സ്വദേശിയായ പെണ്‍കുട്ടിയുടെ വീടിന്റെ മുന്നില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. അജിത് എത്തിയതെന്ന് കരുതുന്ന കാര്‍ വീടിന് സമീപമുള്ള റോഡില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു. പെണ്‍കുട്ടിയെ നിരന്തരം വിവാഹാഭ്യര്ഥനയുമായി യുവാവ് ശല്യം Read More …

ശശീന്ദ്രന്‍ മന്ത്രിസ്ഥാനത്തേക്ക് വരുന്നത് ധാര്‍മികമായി ശരിയല്ല: കുമ്മനം

കാസര്‍കോട്: എ.കെ ശശീന്ദ്രന്‍ വീണ്ടും മന്ത്രി സ്ഥാനത്തേക്ക് വരുന്നത് ധാര്‍മികമായി ശരിയല്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. വളഞ്ഞ വഴിയിലൂടെയാണ് അദ്ദേഹം വീണ്ടും മന്ത്രിയാകാന്‍ തയ്യാറെടുക്കുന്നതെന്നും ഇത് ശരിയല്ലെന്നും കുമ്മനം പറഞ്ഞു. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് സംബന്ധിച്ച ചര്‍ച്ചകള്‍ ബി.ജെ.പി യില്‍ തുടങ്ങിയിട്ടില്ലെന്നും കുമ്മനം പറഞ്ഞു. ചെങ്ങന്നൂരില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായി താന്‍ മത്സരിക്കുമെന്ന മാധ്യമ റിപ്പോര്‍ട്ടുകളോട് Read More …

എ.കെ.ശശീന്ദ്രന്‍ മന്ത്രിസ്ഥാനത്തേക്ക് തിരികെയെത്തുന്നത് തീരുമാനിക്കേണ്ടത് ജനങ്ങളാണ് ; ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: ഫോണ്‍കെണി കേസില്‍ കുറ്റവിമുക്തനായ മുന്‍ ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്‍ മന്ത്രിസ്ഥാനത്തേക്ക് തിരികെയെത്തുന്നതിലെ ധാര്‍മിക ജനങ്ങളാണ് തീരുമാനിക്കേണ്ടതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ശശീന്ദ്രന്‍റെ മന്ത്രിസ്ഥാനം സംബന്ധിച്ച്‌ ഇന്ന് തീരുമാനം വരാനിരിക്കെയാണ് ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം.

മാണിയെ മുന്നണിയിലെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് എമ്മിനെയും കെ.എം.മാണിയേയും യുഡിഎഫില്‍ തിരികെയെത്തിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായി തുടരുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോണ്‍ഗ്രസുമായി ബന്ധം വേണ്ടെന്നുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് മണ്ടത്തരമാണെന്നും ചെന്നിത്തല പറഞ്ഞു.

അഴിമതിക്കാരായ ജനപ്രതിനിധികളാണ് അഴിമതിക്ക് കാരണമാകുന്ന നയം തീരുമാനിക്കുന്നത്

തിരുവനന്തപുരം: സര്‍ക്കാറിന്‍റെ മദ്യനയത്തെ വിമര്‍ശിച്ച്‌ ഡി.ജി.പി ജേക്കബ് തോമസ്. അഴിമതിക്കാരായ ജനപ്രതിനിധികളാണ് അഴിമതിക്ക് കാരണമാകുന്ന നയം തീരുമാനിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. കേരള മദ്യനിരോധന സമിതിയുടെ പുരസ്കാര ദാന വേദിയിലാണ് ജേക്കബ് തോമസ് സര്‍ക്കാര്‍ നയത്തെ വിമര്‍ശിച്ച്‌ രംഗത്തെത്തിയത്. തൊഴിലിന്‍റെ പേരില്‍ കള്ള് മദ്യമല്ലാതാവും. ആരെയും ഒടിക്കാനും വളക്കാനും മദ്യമാഫിയക്ക് ധൈര്യം ലഭിക്കുന്ന സാഹചര്യമാണ് സംസ്ഥാനത്ത് നിലവിലുള്ളതെന്നും Read More …