ജെഡിയുവിനെ ഇടതുമുന്നണിയിലേക്ക് സ്വാഗതം ചെയ്ത് സിപിഐ

തിരുവനന്തപുരം: ജെഡിയുവിനെ ഇടതുമുന്നണിയിലേക്ക് സ്വാഗതം ചെയ്ത് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മുന്നണി വിട്ടുപോയവരെ തിരികെ എത്തിക്കണമെന്നത് എല്‍ഡിഎഫ് നയമാണെന്ന് അദ്ദേഹം പറഞ്ഞു. ജെഡിയുവിന് എല്‍ഡിഎഫിലേക്ക് സ്വാഗതം. എന്നാല്‍ കേരള കോണ്‍ഗ്രസ് എമ്മിന്റെ കാര്യത്തില്‍ നിലപാടില്‍ മാറ്റമില്ലെന്നും കാനം പറഞ്ഞു.

ജെ.ഡി.യുവിന് വേണ്ടി എല്‍.ഡി.എഫിന്റെ വാതില്‍ തുറന്നിട്ടിരിക്കുകയാണെന്ന് കോടിയേരി

തിരുവനന്തപുരം: ജനതാദള്‍ യു യു.ഡി.എഫ് വിടാനുള്ള തീരുമാനം സ്വാഗതാര്‍ഹമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ജെ.ഡി.യുവിന് വേണ്ടി എല്‍.ഡി.എഫിന്റെ വാതില്‍ തുറന്നിട്ടിരിക്കുകയാണെന്നും, ഉപാധികളൊന്നും ജെ.ഡി.യു എല്‍.ഡി.എഫിനു മുന്നില്‍ വെച്ചിട്ടില്ലെന്നും കോടിയേരി പറഞ്ഞു. അതേസമയം ഇടതുമുന്നണിയിലേക്ക് ചേക്കേറാന്‍ ജനതാദള്‍ യു സംസ്ഥാനഭാരവാഹി യോഗത്തില്‍ ധാരണയായി. ഇത് സംബന്ധിച്ച് തന്റെ തീരുമാനം പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ എംപി Read More …

ഓഖി സഹായവിതരണത്തിന് ചീഫ് സെക്രട്ടറി അധ്യക്ഷനായി സമിതി

ഓഖി സഹായവിതരണത്തിന് ചീഫ് സെക്രട്ടറി അധ്യക്ഷനായി മേല്‍നോട്ടസമിതി രൂപീകരിച്ചു. ഓഖി ദുരന്തബാധിതരായ കുടുംബങ്ങള്‍ക്കുളള സഹായവിതരണം സമയബന്ധിതമായി നടത്തുന്നതിനാണ് സമിതി. വി.ജെ മാത്യുവിനെ മാരിറ്റൈം ബോര്‍ഡ് ചെയര്‍മാനായി നിയമിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. നിയമസഭാ സമ്മേളനത്തിനുള്ള ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിനും മന്ത്രിസഭ അംഗീകാരം നല്‍കി. ഓഖി ദുരന്തബാധിതരായ കുടുംബങ്ങള്‍ക്കുളള സഹായവിതരണം സമയബന്ധിതമായി നടപ്പാക്കാനാണ് മന്ത്രസഭാ യോഗത്തിന്റെ Read More …

മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്ര: ചെലവ് പാര്‍ട്ടി വഹിക്കില്ല, പൊതുഭരണവകുപ്പില്‍ നിന്ന് നല്‍കും

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വിവാദമായ ഹെലികോപ്റ്റര്‍ യാത്രയുടെ ചെലവ് പാര്‍ട്ടി വഹിക്കേണ്ടതില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ തീരുമാനം. ഹെികോപ്റ്ററിന്റെ വാടക പൊതുഭരണവകുപ്പില്‍ നിന്ന് ഈടാക്കാന്‍ യോഗത്തില്‍ തീരുമാനമായി. പാര്‍ട്ടി ഫണ്ടില്‍ നിന്ന് ഈടാക്കിയാല്‍ അത് മുഖ്യമന്ത്രി തെറ്റ് ചെയ്തു എന്ന വ്യാഖ്യാനം ഉണ്ടാക്കുമെന്ന് യോഗം വിലയിരുത്തി. സര്‍ക്കാര്‍ ആവശ്യത്തിനായാണ് മുഖ്യമന്ത്രി ഹെലികോപ്റ്റര്‍ യാത്ര നടത്തിയത്. അതിനാല്‍ പൊതുഭരണ Read More …

തോമസ് ചാണ്ടിയുടെ കുട്ടനാട് സീറ്റ് സിപിഎം ഏറ്റെടുക്കുമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി

ആലപ്പുഴ: മുന്‍ മന്ത്രി തോമസ് ചാണ്ടി മത്സരിച്ച് വിജയിച്ച കുട്ടനാട് സീറ്റ് അടുത്ത തെരഞ്ഞെടുപ്പില്‍ സിപിഐഎം ഏറ്റെടുക്കുമെന്ന് പാര്‍ട്ടി ജില്ലാ സെക്രട്ടറി സജി ചെറിയാന്‍. കുട്ടനാട് സീറ്റ് സിപിഐഎമ്മിനെ സംബന്ധിച്ച് വൈകാരികമായി ഏറെ അടുപ്പമുള്ള മണ്ഡലമാണ്. കഴിഞ്ഞതെരഞ്ഞെടുപ്പില്‍ പ്രത്യേകമായ ഒരു സാഹചര്യത്തില്‍ സീറ്റ് എന്‍സിപിയുടെ തോമസ് ചാണ്ടിക്ക് മത്സരിക്കാനായി വിട്ടുനല്‍കുകയായിരുന്നുവെന്ന് ജില്ലാ സെക്രട്ടറി പറഞ്ഞു. ആലപ്പുഴ Read More …

ഇടത് മുന്നണിയിലേക്ക് ചേക്കേറാന്‍ ജെഡിയു യോഗത്തില്‍ ധാരണ

തിരുവനന്തപുരം: ഇടതുമുന്നണിയില്‍ ചേരാന്‍ ജനതാദള്‍ യു സംസ്ഥാനഭാരവാഹി യോഗത്തില്‍ ധാരണ. ഇത് സംബന്ധിച്ച് തന്റെ നിലപാട് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ എംപി വീരേന്ദ്രകുമാര്‍ യോഗത്തില്‍ അറിയിച്ചു. യുഡിഎഫില്‍ നിന്നതുകൊണ്ട് പാര്‍ട്ടിക്ക് നേട്ടമൊന്നുമുണ്ടാക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ പഴയ ലാവണത്തിലേക്ക് തിരിച്ചുപോകുന്നതാണ് നല്ലതെന്ന് വീരേന്ദ്രകുമാര്‍ പറഞ്ഞു. ഇടത് മുന്നണിയിലേക്ക് ചേക്കേറാനുള്ള തീരുമാനം ഉച്ചക്ക് ശേഷം ചേരുന്ന സംസ്ഥാന സമിതി Read More …

മഞ്ചേശ്വരം തെരഞ്ഞെടുപ്പ്: കെ.സുരേന്ദ്രന്‍ 26 സാക്ഷികളുടെ പട്ടിക ഹാജരാക്കി

കൊച്ചി: മഞ്ചേശ്വരം നിയമസഭാ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്തു നല്‍കിയ ഹരജിയില്‍ 26 സാക്ഷികളുടെ പട്ടിക കൂടി ബി.ജെ.പി സ്ഥാനാര്‍ഥി ആയിരുന്ന കെ.സുരേന്ദ്രന്‍ ഹാജരാക്കി. ഇത്രയും പേര്‍ നേരിട്ട് ഹാജരാകാന്‍ ഹൈകോടതി നോട്ടീസ് അയച്ചു. ഹരജി 22ന് വീണ്ടും പരിഗണിക്കും. കൂടുതല്‍ സാക്ഷികള്‍ ഉണ്ടെങ്കില്‍ ഹാജരാക്കണം എന്നും ഇല്ലെങ്കില്‍ കേസിലെ തുടര്‍നടപടികള്‍ അവസാനിപ്പിക്കും എന്നും ഹൈക്കോടതി നേരത്തെ Read More …

പണം തട്ടിയ കേസില്‍ പി.വി അന്‍വറിനെതിരെ കോടിയേരിക്ക് പരാതി

കോഴിക്കോട്: ക്രെഷര്‍ വ്യവസായത്തില്‍ പങ്കാളിത്തം വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ നിലമ്ബൂര്‍ എം.എല്‍.എ പി.വി അന്‍വറിനെതിരെ സി.പി.എം നേതൃത്വത്തിന് പരാതി നല്‍കി. മലപ്പുറം പട്ടര്‍ക്കടവ് സ്വദേശി സലീം നടുത്തൊടിയാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പരാതി നല്‍കിയത്. രേഖാമൂലം നല്‍കിയ പരാതിയില്‍ നീതി ലഭ്യമാക്കണമെന്ന് സലീം ആവശ്യപ്പെട്ടു. തന്നെ അറിയില്ലെന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ Read More …