കൊട്ടക്കമ്പൂരില്‍ സര്‍ക്കാരിന് അന്ത്യശാസനം

കൊച്ചി: കൊട്ടക്കമ്പൂരിലെ ഭൂമി പ്രശ്‌നത്തില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ അന്ത്യശാസനം. രണ്ടു മാസത്തിനകം കേസില്‍ പോലീസ് അന്വേഷണം പൂര്‍ത്തിയാക്കണം. മാര്‍ച്ച് 10ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. അതിനു കഴിയില്ലെങ്കില്‍ വേറെ ഏജന്‍സിയെ അന്വേഷണം ഏല്‍പ്പിക്കും. പോലീസിന് ഇനിയൊരു അവസരം നീട്ടി നല്‍കില്ല. മാര്‍ച്ച് 12ന് കേസ് വീണ്ടും പരിഗണിക്കുമെന്നും ജസ്റ്റീസ് കെമാല്‍ പാഷയുടെ ബെഞ്ച് വ്യക്തമാക്കി. Read More …

ട്രംപിന്റെ മാനസികനില പരിശോധിക്കണമെന്ന ആവശ്യത്തിനുമേല്‍ വൈറ്റ് ഹൗസ് തീരുമാനം പുറത്ത്

വാഷിങ്ടണ്‍ : ഈയാഴ്ച നടക്കുന്ന വൈദ്യപരിശോധനയുടെ ഭാഗമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മാനസികനില പരിശോധിക്കില്ലെന്ന് വൈറ്റ്ഹൌസ്. പന്ത്രണ്ടിനു വാള്‍ട്ടര്‍ റീഡ് സൈനികാശുപത്രിയില്‍ നടക്കുന്ന പരിശോധനയെക്കുറിച്ചു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ‘അദ്ദേഹത്തിന്റെ ധിഷണ മുള്ളാണി പോലെ മൂര്‍ച്ചയേറിയ’താണെന്നായിരുന്നു വൈറ്റ്ഹൗസ് വക്താവ് ഹോഗന്‍ ഗിഡ്ലിയുടെ മറുപടി.   ട്രംപിന്റെ മനോനിലയെക്കുറിച്ച്‌ പല കോണുകളില്‍നിന്നും സംശയമുയര്‍ന്ന സഹാചര്യത്തിലാണ് വൈറ്റ്ഹൌസിന്റെ വിശദീകരണം. Read More …

മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്രയെ വിമര്‍ശിച്ച് ജേക്കബ് തോമസ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വിവാദമായ ഹെലികോപ്റ്റര്‍ യാത്രയെ പരിഹസിച്ച് ഡിജിപി ജേക്കബ് തോമസ്. പാഠം നാല് ഫണ്ട് കണക്ക് എന്ന പേരില്‍ എഴുതിയ ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് ജേക്കബ് തോമസിന്റെ പരിഹാസം. ജീവന്റെ വില 25 ലക്ഷം, അല്‍പ്പ ജീവനുകള്‍ക്ക് 5 ലക്ഷം, അശരണരായ മാതാപിതാക്കള്‍ക്ക് അഞ്ചു ലക്ഷം, ആശ്രയമറ്റ സഹോദരിമാര്‍ക്ക് അഞ്ചു ലക്ഷം, ചികിത്സയ്ക്ക് Read More …

ദുരന്തനിവാരണ ഫണ്ട്: അന്വേഷിച്ച ശേഷം പ്രതികരിക്കാമെന്ന് കാനം

തിരുവനന്തപുരം: മുഖ്യമന്ത്രി ഹെലികോപ്ടറില്‍ ഉപയോഗിച്ചതിന്റെ ചെലവ് ദുരന്തനിവാരണ ഫണ്ടില്‍ വകയിരുത്തിയെന്ന വാര്‍ത്തയില്‍ അന്വേഷിച്ച ശേഷം പ്രതികരിക്കാമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. വിഷയത്തില്‍ പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി പ്രതികരിക്കുന്നത് ശരിയല്ല. ഒരു വാര്‍ത്ത കൊടുത്തിട്ട് അതിനോട് പ്രതികരിക്കാന്‍ പറയാന്‍ മാധ്യമങ്ങള്‍ ആരാണെന്നും കാനം ചോദിച്ചു.     ഉദ്യോഗസ്ഥന്മാരുടെ നിയമനവും സ്ഥലംമാറ്റവും Read More …

ബല്‍റാം എം എല്‍ എയെ തടഞ്ഞു

പാലക്കാട്: തൃത്താല എം എല്‍ എ വി ടി ബല്‍റാമിനെ സി പി എം പ്രവര്‍ത്തകര്‍ തടഞ്ഞതിനെ തുടര്‍ന്ന് സംഘര്‍ഷം. തൃത്താല പഞ്ചായത്തിലെ പടിഞ്ഞാറങ്ങാടിക്കടുത്ത് കൂനംമൂച്ചിയിലാണ് സംഘര്‍ഷമുണ്ടായത്. സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനെത്തിയ എം എല്‍ എയെ പ്രാദേശിക സി പി എം പ്രവര്‍ത്തകര്‍ തടയുകയായിരുന്നു. ബല്‍റാമിനെ സംരക്ഷിക്കുന്നതിനായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും എത്തിയതോടെ ഇരു വിഭാഗവും Read More …

വിശാല രാഷ്ട്രീയ ചേരിയുടെ പേരില്‍ തന്നെ കോണ്‍ഗ്രസ് അനുകൂലിയായി ചിത്രീകരിക്കുന്നു; യെച്ചൂരി

ന്യൂഡല്‍ഹി: സംഘപരിവാറിനെയും ബി.ജെ.പിയേയും എതിര്‍ക്കുന്നതിനായി അവതരിപ്പിച്ച വിശാല രാഷ്ട്രീയ ചേരിയുടെ പേരില്‍ തന്നെ കോണ്‍ഗ്രസ് അനുകൂലിയായി ചിത്രീകരിക്കുകയാണെന്ന് സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. താന്‍ കോണ്‍ഗ്രസ് അനുകൂലിയെന്നു പ്രചാരിപ്പിക്കുന്നത് ദുരുദ്ദേശ്യപരവും ബോധപൂര്‍വവുമാണെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. ഇന്ത്യന്‍ വനിതാ പ്രസ് കോര്‍ സംഘടിപ്പിച്ച മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ജനങ്ങള്‍ക്കുവേണ്ടിയുള്ള പാര്‍ട്ടിയാണ് സി.പി.എം. ബദല്‍നയമാണ് Read More …

മുഖ്യമന്ത്രിയുടെ ആകാശ യാത്രയ്ക്ക് പണം അനുവദിച്ചത് ദുരന്തനിവാരണ ഫണ്ടില്‍ നിന്നും

തിരുവനന്തപുരം: തൃശൂര്‍ പാര്‍ട്ടി സമ്മേളനത്തില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ആകാശ യാത്രയ്ക്കുള്ള പണം അനുവദിച്ചത് ദുരന്തനിവാരണ ഫണ്ടില്‍ നിന്നും. ഹെലികോപ്റ്റര്‍ കമ്ബനി ആവശ്യപ്പെട്ടത് 13 ലക്ഷമായിരുന്നു. എന്നാല്‍ വിലപേശി പിന്നീട് അത് എട്ട് ലക്ഷമാക്കുകയായിരുന്നു.

പ്രവാസികളെ സര്‍ക്കാര്‍ മറക്കുന്നു:ഹസന്‍

തിരുവനന്തപുരം:പ്രവാസികളെ മറന്നുള്ള ഭരണമാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നടത്തുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസന്‍ പറഞ്ഞു. കേരള പ്രദേശ് പ്രവാസി കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഇന്ദിരാഭവനില്‍ സംഘടിപ്പിച്ച പ്രവാസി ഭാരത് ദിവസ് ആചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രവാസികളായ ഇന്ത്യക്കാരുടെ പ്രശ്‌നം പരിഹരിക്കാന്‍ ഫലപ്രദമായ സംവിധാനമില്ല. യു.പി.എ സര്‍ക്കാര്‍ കൊണ്ടുവന്ന പ്രവാസികാര്യ ക്ഷേമവകുപ്പ് മോദി സര്‍ക്കാര്‍ നിര്‍ത്തലാക്കി. ഇത് Read More …