കായല്‍ കൈയേറ്റ കേസ്: തോമസ് ചാണ്ടിയുടെ ഹര്‍ജി പരിഗണിക്കുന്നത് ജനുവരി 15 ലേക്ക് മാറ്റി

ദില്ലി: കായല്‍ കൈയറ്റ കേസിലെ ഹൈക്കോടതി ഉത്തരവിനെതിരെ മുന്‍മന്ത്രി തോമസ് ചാണ്ടി നല്‍കിയ അപ്പീല്‍ പരിഗണിക്കുന്നത് സുപ്രിം കോടതി ജനുവരി 15 ലേക്ക് മാറ്റി. കേസ് പരിഗണിക്കുന്ന ബെഞ്ചില്‍ മാറ്റം വേണമെന്ന ആവശ്യം പിന്‍വലിച്ച്‌ തോമസ് ചാണ്ടി നല്‍കിയ കത്ത് പരിഗണിക്കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസുമാരായ ആര്‍കെ അഗര്‍വാള്‍, എഎം സാപ്രെ എന്നിവരടങ്ങിയ ബെഞ്ച് ഹര്‍ജി മാറ്റിവെച്ചത്. Read More …

മാധ്യമങ്ങള്‍ക്ക് ഭീഷണി , പിന്തുണ നല്‍കിയില്ലെങ്കില്‍ റേറ്റിങ് ലഭിക്കില്ലെന്ന് ട്രംപ്

വാഷിംഗ്ടണ്‍: മാധ്യമങ്ങള്‍ക്ക് നേരെ ഭീഷണിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മാധ്യമങ്ങള്‍ തന്നെ പിന്തുണക്കണമെന്നും അല്ലാത്തപക്ഷം അത് അവരുടെ ബിസിനസിനെ ബാധിക്കുമെന്നും ട്രംപ് വ്യക്തമാക്കി. അതിനാല്‍ മാധ്യങ്ങള്‍ തന്നെ തീര്‍ച്ചയായും പിന്തുണയ്ക്കുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. കുടിയേറ്റവുമായി ബന്ധപ്പെട്ട് പാര്‍ലമെന്റ് അംഗങ്ങളുമായി നടത്തിയ ചര്‍ച്ചയില്‍ പങ്കെടുക്കുന്നതിന് മാധ്യമങ്ങള്‍ക്ക് പ്രവേശനം നല്‍കിയിരുന്നതിനാല്‍, റേറ്റിങ് ലഭിച്ചുവെന്നും. പ്രവേശന അനുമതി നല്‍കിയതിന് Read More …

പ്രകൃതിചികിത്സക്ക് വിധേയയായ യുവതി പ്രസവത്തിനിടെ മരിച്ചു

മലപ്പുറം: പ്രകൃതിചികിത്സക്ക് വിധേയയായ യുവതി പ്രസവത്തിനിടെ മരിച്ചു. മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ തിങ്കളാഴ്ചയാണ് സംഭവം. വളവന്നൂര്‍ സ്വദേശിനിയായ 23കാരിയാണ് മരിച്ചത്. ഞായറാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രസവത്തിനിടെ രക്തസ്രാവം തുടങ്ങി ബി.പി നിലച്ചതോടെ ആശുപത്രിയിലെ അലോപ്പതി വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും രക്ഷപ്പെടുത്താനായില്ല. മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രകൃതിചികിത്സക്ക് ദീര്‍ഘനാളായി സൗകര്യം നല്‍കുന്നുണ്ട്. ഇവിടെയാണ് യുവതിയുടെ പ്രസവം നടന്നത്. കുഞ്ഞിന് Read More …

സന്നിധാനത്തെ വ്യാജ ബോംബ് ഭീഷണി; മകനെ കുടുക്കാന്‍ പിതാവ്​ ഒപ്പിച്ച പണി

ശബരിമല: സന്നിധാനത്തെ വ്യാജ ബോംബ് ഭീഷണി മകനെ കുടുക്കാന്‍ പിതാവ്​ ഒപ്പിച്ച പണി. സംഭവത്തില്‍ കര്‍ണാടക ​െഹാസൂര്‍ സ്വദേശി തിമ്മരാജിനെ​ (23) പൊലീസ്​ സന്നിധാനത്തുനിന്ന്​ കസ്​റ്റഡിയിലെടുത്തു. ഫോണ്‍ വിളിയുമായി ഇയാള്‍ക്ക് ബന്ധമില്ലെന്നും കുടുംബവഴക്കിനെത്തുടര്‍ന്ന് മകനെ കുടുക്കാന്‍ ഇദ്ദേഹത്തി​​െന്‍റ പിതാവ്​ ബംഗളൂരു സിറ്റിയില്‍ താമസിക്കുന്ന ഉമാശങ്കറാണ് ഫോണ്‍ വിളിച്ചതെന്നും പൊലീസ് പറഞ്ഞു. ഉമാശങ്കറെ ബംഗളൂരു പൊലീസ് കസ്​റ്റഡിയിലെടുത്തതായാണ് Read More …

മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്ര ; ചിലവായ തുക പാര്‍ട്ടി നല്‍കുമെന്ന് കടകംപള്ളി

തിരുവനന്തപുരം: ഓഖി ദുരിതാശ്വാസ ഫണ്ട് ചിലവില്‍ മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്രാ വിവാദത്തില്‍ ഇടപെടാനൊരുങ്ങി സിപിഎം. മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്രയ്ക്ക് ചെലവായ എട്ടുലക്ഷം രൂപ നല്‍കാനുള്ള ശേഷി സിപിഎമ്മിനുണ്ടെന്ന് സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. ഇക്കാര്യം പാര്‍ട്ടി നോക്കിക്കോളുമെന്നും മന്ത്രി വ്യക്തമാക്കി. നേരത്തെ, മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്രയ്ക്ക് ഓഖി ദുന്തനിവാരണ ഫണ്ട് അനുവദിച്ച സംഭവത്തില്‍ റവന്യൂ സെക്രട്ടറി Read More …

ഓഖി ഫണ്ട് ദുരുപയോഗം: മുഖ്യമന്ത്രിക്കെതിരേ അഴിമതിക്കേസ് എടുക്കണം ഹസന്‍

തിരുവനന്തപുരം: പാര്‍ട്ടി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഓഖി ഫണ്ട് ദുരുപയോഗം ചെയ്ത മുഖ്യമന്ത്രിക്കെതിരേ അഴിമതി നിരോധന നിയമ പ്രകാരം വിജിലന്‍സ് കേസെടുക്കണമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ എം.എം. ഹസന്‍. സര്‍ക്കാര്‍ ഫണ്ട് സ്വകാര്യ ആവശ്യത്തിനു വിനിയോഗിക്കുകയാണു ചെയ്തത്. എട്ടു ലക്ഷം രൂപയുടെ അഴിമതിയാണ് മുഖ്യമന്ത്രി നേരിട്ടു നടത്തിയിരിക്കുന്നതെന്നും ഹസന്‍ ആരോപിച്ചു. തങ്ങള്‍ അറിയാതെയാണു ഓഖി ഫണ്ടില്‍ നിന്നു തുക Read More …

നിരത്തും സുരക്ഷിതമാകുന്നു; സംസ്ഥാനത്ത് റോഡപകടങ്ങള്‍ കുറഞ്ഞു: മുഖ്യമന്ത്രി

തിരുവനന്തപുരം> റോഡപകടങ്ങള്‍ കുറയ്ക്കുന്നതിനുള്ള സര്‍ക്കാരിന്റെ നിരന്തര ഇടപെടല്‍ ഫലം കണ്ടതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മുന്‍വര്‍ഷത്തെ അപേക്ഷിച്ച്‌ 2017ല്‍ കേരളത്തില്‍ റോഡപകടങ്ങളില്‍ കുറവുണ്ടായി. പോലീസും, മോട്ടോര്‍ വാഹനവകുപ്പും, പൊതുമരാമത്ത് വകുപ്പും ആവിഷ്കരിച്ച നിരവധി പദ്ധതികളാണ് റോഡപകടങ്ങളുടെ നിരക്ക് കുറയ്ക്കുവാനിടയാക്കിയത്. റോഡപകടങ്ങള്‍ ഗണ്യമായി കുറയ്ക്കുന്നതിനുള്ള നിതാന്തജാഗ്രത തുടര്‍ന്നുമുണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. പോസ്റ്റ് ചുവടെ വാഹനാപകടത്തില്‍ മരണം, അല്ലെങ്കില്‍ Read More …

ഹെലികോപ്ടര്‍ യാത്ര: പിണറായിയുടെ നടപടി കണ്ണില്‍ ചോരയില്ലാത്തത്-കുമ്മനം

തിരുവനന്തപുരം: ഓഖി ദുരന്ത നിവാരണത്തിനുളള ഫണ്ട് എടുത്ത് പാര്‍ട്ടി സമ്മേളനത്തിന് പോയ ഹെലികോപ്റ്ററിന് വാടക നല്‍കിയ മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടി മിതമായ ഭാഷയില്‍ പറഞ്ഞാല്‍ കണ്ണില്‍ ചോരയില്ലാത്തതാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.     ഓഖി ദുരന്തത്തോടും തീരദേശ ജനങ്ങളോടും സര്‍ക്കാര്‍ ആദ്യം മുതല്‍ സ്വീകരിച്ചു വന്ന മനോഭാവത്തിന്റെ തുടര്‍ച്ചയാണ് ഇതും. Read More …