മോഡിയുടെ പ്രിയപ്പെട്ട മെയ്ക് ഇൻ ഇന്ത്യ ഫേക്ക് ഇൻ ഇന്ത്

പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ മെയ്ക് ഇൻ ഇന്ത്യ പരിപാടി ഫേക്ക് ഇൻ ഇന്ത്യ ആയിപ്പോയെന്നു കോൺഗ്രസ്‌ അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പരിഹാസം. നിക്ഷേപമേഖലയിൽ രാജ്യം കൂപ്പു കുത്തുന്നതിന്റെ കണക്കുകൾ ചൂണ്ടിക്കാട്ടിയാണ് രാഹുലിന്റെ പരിഹാസം. #fakeinIndia ഹാഷ് ടാഗ് കൂടി ചേർത്താണ് രാഹുലിന്റെ ട്വീറ്റ്. ഇന്ത്യയിലെ പുതിയ നിക്ഷേപത്തിന്റെ കണക്ക്‌ സംബന്ധിച്ച വാർത്തയും അറ്റാച്ച് ചെയ്താണ് രാഹുലിന്റെ ട്വീറ്റ്. Read More …

ദിനകരന്റെ വിജയം ജനാധിപത്യത്തിന് അപമാനകരം:കമലഹാസന്‍

ചെന്നൈ: ആര്‍.കെ നഗര്‍ ഉപതിരഞ്ഞെടുപ്പിലെ വിജയം ടി.ടി.വി.ദിനകരന്‍ വിലകൊടുത്ത് വാങ്ങിയതെന്ന് നടന്‍ കമലഹാസന്‍. ദിനകരന്റെ വിജയം ജനാധിപത്യത്തിനു തന്നെ അപമാനകരമാണെന്നും ഉലകനായകന്‍ പറഞ്ഞു. തമിഴ് മാസികയായ ആനന്ദ വികടിലാണ് കമല്‍ ദിനകരനെതിരെ തുറന്നടിച്ചത്. ഒരു വോട്ടിന് 6000 എന്ന നിലയ്ക്കാണ് ആര്‍.കെ നഗറില്‍ വോട്ട് കച്ചവടം നടന്നത്. ജയലളിതയുടെ പിന്മാഗിയായി അവകാശപ്പെട്ട് തിരഞ്ഞെടുപ്പില്‍ മത്സരിച്ചയാള്‍ സ്വന്തം Read More …

ശബരിമലയെ ദേശീയ തീര്‍ഥാടന കേന്ദ്രമായി പ്രഖ്യാപിക്കണം: പി കെ ശ്രീമതി

ന്യൂഡല്‍ഹി: ശബരിമലയെ ദേശീയ തീര്‍ഥാടന കേന്ദ്രമായി പ്രഖ്യാപിക്കണമെന്ന് പി കെ ശ്രീമതി ലോക്‌സഭയില്‍ ആവശ്യപ്പെട്ടു. ദക്ഷിണേന്ത്യക്കാര്‍ ദീര്‍ഘകാലമായി മുന്നോട്ടുവെയ്ക്കുന്ന ആവശ്യമാണിത്. കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രി കേരളം സന്ദര്‍ശിച്ചപ്പോള്‍ ഇതിനോട് യോജിച്ചിരുന്നതാണ്. ഇക്കാര്യത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. നാലു മുതല്‍ അഞ്ചു കോടി വരെ തീര്‍ഥാടകര്‍ ശബരിമലയില്‍ എത്താറുണ്ട്. വര്‍ഷം 127 ദിവസമാണ് ക്ഷേത്രം Read More …

ജി എസ് ടി: തോമസ് ഐസകിന് കിലുക്കത്തിലെ ഇന്നസന്റിന്റെ അവസ്ഥ

കോഴിക്കോട്. ധനകാര്യം കൈകാര്യം ചെയ്യുന്നതിലുള്ള കെടുകാര്യസ്ഥതയും സര്‍ക്കാരിന്റെ ധൂര്‍ത്തുമാണ് സംസ്ഥാനത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെത്തിച്ചതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് സംസ്ഥാനത്ത് പദ്ധതികളൊന്നും നടക്കാത്ത സ്ഥിതിയാണെന്നും അദ്ദേഹം ആരോപിച്ചു. രണ്ടുമാസമായി ട്രഷറികളില്‍ പണമിലഌ മുന്‍ സര്‍ക്കാരുകള്‍ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി കടമെടുത്തിട്ടുണ്ടെങ്കിലും ഇപ്പോള്‍ പണമില്ലാത്തതിനാല്‍ ഭരണം തന്നെ സ്തംഭിച്ചിരിക്കുകയാണ്. ജിഎസ്ടി ലോട്ടറിയാകുമെന്ന് വിചാരിച്ച മന്ത്രി തോമസ് Read More …

ഇനി മുതല്‍ അയ്യപ്പ സ്വാമിയെ കുളിച്ച് തൊഴണമെങ്കില്‍ വയസ് തെളിയിക്കുന്ന രേഖയും ഹാജരാക്കണം

ശബരിമല: ഇനി മുതല്‍ ശബരിമലയില്‍ ദര്‍ശനത്തിന് എത്തുന്ന സ്ത്രീകള്‍ വയസ്സു തെളിയിക്കുന്ന രേഖ കൂടി കയ്യില്‍ കരുതണം. കുട്ടികളും അമ്മമാരും നിര്‍ബന്ധമായി ദര്‍ശനം നടത്തുവാന്‍ എത്തുമ്‌ബോള്‍ വിശ്വാസ്യ യോഗ്യമായ രേഖ ഹാജരാക്കണമെന്നാണ് പറഞ്ഞിരിക്കുന്നത്. പത്ത് വയസു മുതല്‍ 50 വയസു വരെയുള്ള സ്ത്രീകള്‍ക്ക് ശബരിമലയിള്‍ പ്രവേശിക്കുന്നതിന് അനുവാദമില്ല. എന്നിട്ടും നിരവധി സ്ത്രീകള്‍ ശബരിമലയില്‍ കയറുകയും പിടിക്കപ്പെടുകയും Read More …

എസ്ബിഐയുടെ മിനിമം ബാലന്‍സ് കൊള്ളയ്‌ക്കെതിരേ നടപടി വേണമെന്ന് മുല്ലപ്പള്ളി

ന്യൂഡല്‍ഹി: മിനിമം ബാലന്‍സ് ഇല്ലാത്തതിന്റെ പേരില്‍ എസ്ബിഐ ഉപയോക്താക്കളില്‍ നടത്തുന്ന പണക്കൊള്ളയ്‌ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ എംപി ആവശ്യപ്പെട്ടു. ലോക്‌സഭയിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. സാധാരണക്കാരുടെ അക്കൗണ്ടുകളില്‍ നിന്നാണ് എസ്ബിഐ പിടിച്ചുപറി നടത്തുന്നതെന്നും ഇതിനെതിരേ നടപടി വേണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. മിനിമം ബാലന്‍സ് ഇല്ലാത്തതിന്റെ പേരില്‍ എസ്ബിഐ 1,771 കോടി ഉപയോക്താക്കളില്‍ നിന്നും Read More …

തോമസ് ചാണ്ടിക്കെതിരെ കേസ് എടുക്കാന്‍ വിജിലന്‍സ് കോടതി

കായല്‍ കയ്യേറ്റ കേസില്‍ മുന്‍ മന്ത്രി തോമസ് ചാണ്ടിക്കെതിരെ കേസ് എടുക്കാന്‍ ഉത്തരവ്. വിജിലന്‍സിന്റെ ത്വരിതാന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആണ് ഉത്തരവ്. കോട്ടയം വിജിലന്‍സ് കോടതി ആണ് ഉത്തരവിട്ടത്. ഈ മാസം 18ന് വിജിലന്‍സ് എഫ് ഐ ആര്‍ ഹാജരാക്കണം. വിജിലന്‍സിന്റെ കണ്ടെത്തലുകള്‍ കോടതി ശരി വച്ചു. വയല്‍ നികത്തലിലോ റോഡ് നിര്‍മാണത്തിലോ നേരിട്ട് പങ്കില്ലെങ്കിലും Read More …

പി. മോഹനന്‍ സി പി എം കോഴിക്കോട് ജില്ലാസെക്രട്ടറി

കോഴിക്കോട്: പി.മോഹനന്‍ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയായി തുടരും. ഐകകണ്‌ഠേനയാണ് മോഹനനെ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. ഇത് രണ്ടാം തവണയാണ് അദ്ദേഹം ജില്ലാ സെക്രട്ടറിയാകുന്നത്. പി.നിഖില്‍, ടി.പി.ബിനീഷ് എന്നിവരടക്കം ഏഴ് പേര്‍ പുതുതായി ജില്ലാ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. മോഹനനു പകരം പുതിയ ആളെ ജില്ലാ സെക്രട്ടറിയാക്കുന്നതിനുള്ള നീക്കങ്ങള്‍ നടക്കുന്നുവെന്നും ഇത് സംബന്ധിച്ച് ജില്ലാക്കമ്മിറ്റിയില്‍ വിഭാഗീയതയുണ്ടെന്നും കഴിഞ്ഞ ദിവസം Read More …