ഐഎംഎ പ്ലാന്റിന് സര്‍ക്കാര്‍ എന്തിന് വാശിപിടിക്കുന്നെന്ന് സിപിഐ

തിരുവനന്തപുരം: പാലോട് ഐഎംഎ മാലിന്യ പ്ലാന്റ് നിര്‍മ്മാണത്തില്‍ പൊട്ടിത്തെറിച്ച് സിപിഐ ജില്ലാ നേതൃത്വം രംഗത്ത്. ജനങ്ങള്‍ക്കു വേണ്ടാത്ത പ്ലാന്റിന് സര്‍ക്കാര്‍ എന്തിന് വാശിപിടിക്കുന്നുവെന്ന് സിപിഐ ജില്ലാ സെക്രട്ടറി ജി.ആര്‍ അനില്‍ ആരാഞ്ഞു. പ്ലാന്റിന് വേണ്ടി തീരുമാനിച്ചിരിക്കുന്ന സ്ഥലം കൃഷിഭൂമിയാണെന്നും, ഇവിടെ നിര്‍മ്മാണം നടത്തുന്നത് നിയമ വിരുദ്ധമാണെന്നും സിപിഐ ജില്ലാ നേതൃത്വം ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ ജനവികാരം മനസ്സിലാക്കണമെന്നും Read More …

ഭൂമി ഇടപാട്: സഭാ നിയമങ്ങള്‍ ലംഘിക്കപ്പെട്ടെന്ന് റിപ്പോര്‍ട്ട്

കൊച്ചി: സിറോ മലബാര്‍ സഭയുടെ ഭൂമിയിടപാട് നടത്തിയത് സഭാനിയമങ്ങള്‍ അപ്പാടെ ലംഘിച്ചു കൊണ്ടാണെന്ന് ഇതേക്കുറിച്ച് സഭാസമിതി തയ്യാറാക്കിയ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ആര്‍ച്ച് ബിഷപ്പ് ഹൗസില്‍ ചേരുന്ന യോഗത്തില്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അറിഞ്ഞുകൊണ്ടാണ് വിവാദ ഭൂമി Read More …

ശബരിമലയില്‍ സ്ത്രീകള്‍ പണ്ട് പ്രവേശിച്ചിരുന്നെന്ന് മന്ത്രി കടകംപള്ളി

തിരുവനന്തപുരം: ശബരിമലയില്‍ പ്രായഭേദമില്ലാതെ സ്ത്രീകള്‍ പ്രവേശിച്ചിരുന്നുവെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. അമ്മയുടെ മടിയില്‍ ഇരുത്തി ശബരിമല ക്ഷേത്രത്തില്‍ വച്ചായിരുന്നു തന്റെ ചോറൂണെന്ന് ശബരിമല ഉപദേശക സമിതി നിയുക്ത ചെയര്‍മാന്‍ ടികെഎ നായരും പറഞ്ഞു. രാജകുടുംബത്തിലെ സ്ത്രീകളും ശബരിമലയില്‍ ദര്‍ശനം നടത്തിയിരുന്നുവെന്ന് മന്ത്രി കടകംപള്ളി പറഞ്ഞു. സൗകര്യങ്ങളും സന്നാഹങ്ങളും ഉണ്ടായിരുന്ന കുടുംബത്തിലെ സ്ത്രീകള്‍ പണ്ട് ശബരിമല Read More …

വനംവകുപ്പിന് പിന്നാലെ ഐഎംഎ പ്ലാന്റിനെതിരെ റവന്യൂ വകുപ്പും

തിരുവനന്തപുരം: പാലോട്ടെ നിര്‍ദിഷ്ട ആശുപത്രി മാലിന്യ സംസ്‌കരണ പ്ലാന്റിനെതിരെ റവന്യൂ വകുപ്പും രംഗത്ത്. പ്ലാന്റിനായി ഐഎംഎ വാങ്ങിയ സ്ഥലത്ത് നിര്‍മാണം അനുവദിക്കാന്‍ നിയമ തടസമുണ്ടെന്ന് നെടുമങ്ങാട് തഹസില്‍ദാര്‍ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. അനുമതി നല്‍കിയാല്‍ ക്രമസമാധാന പ്രശ്‌നമുണ്ടാകുമെന്നും റിപ്പോര്‍ട്ടിലുണ്ട്.   നേരത്തെ, വനം വകുപ്പും പ്ലാന്റിനെതിരെ നിലപാടെടുത്തിരുന്നു. പ്ലാന്റിനായി ഐഎംഎ വാങ്ങിയിരിക്കുന്ന ആറേക്കര്‍ എണ്‍പത് സെന്റ് Read More …

ബിജെപിയിൽ അടിമുടി സംഘടനാ അ‍ഴിച്ചുപണിക്ക് അമിത് ഷാ

മകരസംക്രാന്തിക്ക് ഹിന്ദു കലണ്ടറിൽ സവിശേഷ പ്രാധാന്യമുണ്ട്.ഈ സമയത്ത് സംഘടന അ‍ഴിച്ചുപണിയാൻ ഒരുങ്ങുകയാണ് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ.2019 ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ജനുവരി മധ്യത്തോടെയായിരിക്കും അമിത് ഷാ സംഘടനയിൽ കാതലായ മാറ്റങ്ങൾ വരുത്തുന്നത്.   ബിജെപിയുടെ കോർ ടീമിലും മാറ്റമുണ്ടാകും.നേതാക്കളെ മാറ്റലോ പുതിയ ഉത്തരവാദിത്തം നൽകലോ സംഭവിക്കും.   ചില സംസ്ഥാനങ്ങളിൽ അധ്യക്ഷന്മാർക്കും Read More …

ശനിയാഴ്ച വാഹന പണിമുടക്ക്

കൊച്ചി: ശനിയാഴ്ച സംസ്ഥാനത്ത് വാഹന പണിമുടക്ക്. രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് പണിമുടക്ക്. മോട്ടോര്‍ വാഹന നിയമ ഭേദഗതി ബില്‍ ഈ മാസം അഞ്ചിന് പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്ന് ഉറപ്പായ സാഹചര്യത്തിലാണ് പണിമുടക്ക് നടത്തുന്നതെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ അറിയിച്ചു.     ഓട്ടോറിക്ഷ, ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍, ലോറി, സ്വകാര്യബസ് Read More …

പെട്രോള്‍, ഡീസല്‍ വിലവര്‍ദ്ധിക്കും ; അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില വീണ്ടും കൂടി

അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില വീണ്ടും കൂടി. ഇറാനിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭമാണ് വിലയേറ്റത്തിന് കാരണമായതെന്ന് സാമ്ബത്തിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 2015 മധ്യത്തിന് ശേഷം വിപണിയില്‍ ലഭിക്കുന്ന ഏറ്റവും കൂടിയ വിലയാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. ബാരലിന് 67.29 ഡോളറിന് മുകളിലാണിപ്പോള്‍. ഒരു വര്‍ഷത്തിനിടെ 40 ശതമാനമാണ് അസംസ്‌കൃത എണ്ണവില കൂടിയത്. 2016 നവംബര്‍ അവസാനം Read More …

റംസാന്‍ അവധികള്‍ വെട്ടിച്ചുരുക്കി; ഹിന്ദു ഉത്സവ ദിവസങ്ങളില്‍ മദ്രസകള്‍ക്ക് അവധിയും

ലഖ്‌നോ: ഹിന്ദുമത ആഘോഷ ദിവസങ്ങളില്‍ മദ്രസകള്‍ക്ക് അവധി പ്രഖ്യാപിച്ച് യോഗി ആദിത്യനാഥ് സര്‍ക്കാര്‍. അതേസമയം റംസാന്‍ അവധി ദിവസങ്ങളുടെ എണ്ണം കുറക്കുകയും ചെയ്തു. ഒഴിവുദിനങ്ങളുടെ എണ്ണം 92ല്‍ നിന്നും 86 ആക്കി കുറച്ച സര്‍ക്കാറിന്‍െര ഉത്തരവ് ഇതിനകം വിവാദമായി. ഒഴിവുകള്‍ വെട്ടിക്കുറിച്ച സര്‍ക്കാര്‍ തീരുമാനത്തെ മുസ്ലീം പുരോഹിതരും സാമൂഹിക പ്രവര്‍ത്തകരും സ്വാഗതം ചെയ്‌തെങ്കിലും റംസാന്‍ മാസത്തിലെ Read More …