Category: Featured
ഗവര്‍ണര്‍ പി സദാശിവത്തെ മാറ്റാന്‍ ബിജെപി സമ്മര്‍ദം; ഭിന്നത
തിരുവനന്തപുരം: ഗവര്‍ണര്‍ പി സദാശിവത്തെ മാറ്റാന്‍ ബിജെപി സംസ്ഥാനഘടകം കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുന്നുവെന്ന് സൂചന. കണ്ണൂരിലെ രാഷ്ട്രീയ സംഘര്‍ഷത്തില്‍ സിപിഎമ്മിനും സംസ്ഥാന സര്‍ക്കാരിനുമെതിരെ കേന്ദ്രത്തിനു റിപ്പോര്‍ട്ട് നല്‍കാന്‍ ഗവര്‍ണര്‍ തയ്യാറാകാത്തതാണു കാരണം. എന്നാല്‍ ബിജെപിയുടെ രാഷ്ട്രീയ സമ്മര്‍ദത്തിനു വഴങ്ങി ഭൂരിപക്ഷമുള്ള സംസ്ഥാന സര്‍ക്കാരിനെതിരെ റിപ്പോര്‍ട്ട് നല്‍കാന്‍ തയ്യാറല്ലെന്നാണ് ഗവര്‍ണറുടെ നിലപാട് എന്നാണ് സൂചന. ബിജെപി സംസ്ഥാന Read More …
31ന് നിലപാട് പ്രഖ്യാപിക്കും; രാഷ്ട്രീയ പ്രവേശന സൂചന നല്‍കി രജനി
ചെന്നൈ: നടന്‍ കമല്‍ഹാസന് പിന്നാലെ രാഷ്ട്രീയ പ്രവേശന സൂചന നല്‍കി തമിഴ്‌നാടിന്റെ സ്‌റ്റൈല്‍മന്നന്‍ രജനീകാന്തും. ദൈവം സഹായിച്ചാല്‍ താന്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കുമെന്ന് രജനീകാന്ത് പറഞ്ഞു. ചെന്നൈയിലെ കോടമ്പാക്കത്ത് വിളിച്ചു ചേര്‍ത്ത ആരാധക സംഗമത്തിലാണ് രജനി രാഷ്ട്രീയ പ്രവേശനത്തില്‍ നിലപാട് വ്യക്തമാക്കിയത്. തന്റെ രാഷ്ട്രീയ പ്രവേശനം ജനങ്ങള്‍ എങ്ങിനെ കാണുവെന്ന് അറിയില്ല. എന്നാല്‍ മാധ്യമങ്ങള്‍ക്ക് Read More …
ഹലാല്‍ ഫായ്ദയ്‌ക്കെതിരെ ലീഗ്
ന്യൂഡല്‍ഹി: ഇസ്ലാമിക് ബാങ്കിംഗ് മോഡലില്‍ സഹകരണ പ്രസ്ഥാനത്തിനുള്ള നീക്കം പ്രായോഗികമല്ലെന്ന് മുസ്ലീം ലീഗ്. ലീഗ് സംസ്ഥാന സെക്രട്ടറി കെ.പി.എ.മജീദാണ് ിക്കാര്യം വ്യക്തമാക്കിയത്. ഈ വിഷയത്തില്‍ മുഖ്യമന്ത്രി തന്നെ ആശങ്ക പ്രകടിപ്പിച്ചത് ഇതിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. മുത്തലാഖ് സംബന്ധിച്ച് പാര്‍ലമെന്റില്‍ വരുന്ന ബില്‍ അപ്രായോഗികമാണെന്നും.
ശബരിമലയില്‍ അഭൂതപൂര്‍വമായ തിരക്ക്; ജില്ലാകളക്ടര്‍ ക്രമീകരണങ്ങള്‍ വിലയിരുത്തി
ശബരിമല: മണ്ഡലകാല തീര്‍ഥാടനം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ ശബരിമലയില്‍ അഭൂതപൂര്‍വമായ തിരക്ക്. തങ്കിഅങ്കി ഘോഷയാത്ര ഉച്ചയ്ക്ക് 1.55 ന് പമ്ബയില്‍ എത്തി. തങ്കഅങ്കി ചാര്‍ത്തിയുള്ള ദീപാരാധന വൈകിട്ട് 6.30നാണ്. ഇന്ന് ഉച്ചയ്ക്ക് 12.30 മുതല്‍ പമ്ബയില്‍ മലചവിട്ടുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി. തങ്കഅങ്കി സന്നിധാനത്ത് എത്തുന്നതുവരെ ഭക്തരെ മലചവിട്ടാന്‍ അനുവദിക്കില്ല. തിരക്കേറിയതിനാല്‍ ദര്‍ശനം കഴിഞ്ഞവര്‍ സന്നിധാനത്ത് Read More …
സ്‌കൂളില്‍ ഹിജാബിനും ബുര്‍ഖയ്ക്കും കര്‍ശന വിലക്ക് : കാരണം വ്യക്തമാക്കി സ്‌കൂള്‍ അധികൃതര്‍
മുംബൈ: മുംബ്രൈയിലെ സ്വകാര്യ സ്‌കൂളില്‍ മുഖം മറയ്ക്കുന്ന ശിരോവസ്ത്രങ്ങളായ ബുര്‍ഖയ്ക്കും ഹിജാബിനും കര്‍ശനമായ വിലക്ക് ഏര്‍പ്പെടുത്തി. സ്‌കൂള്‍ കൊമ്‌ബൌണ്ടില്‍ കയറണമെങ്കില്‍ ഇനി മുതല്‍ ഇത്തരം ശിരോവസ്ത്രങ്ങള്‍ പാടില്ല. കുട്ടികള്‍ക്ക് മാത്രമല്ല രക്ഷിതാക്കള്‍ക്കും സ്‌കൂളിലെത്തുന്ന എല്ലാവര്‍ക്കും ഈ വിലക്ക് ബാധകമാണ്. സ്‌കൂള്‍ പരിസരം വിട്ടു പോകുന്നതുവരെ മുഖം മറയ്ക്കാന്‍ ആരെയും അനുവദിക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. സുരക്ഷാ കാരണങ്ങള്‍ Read More …
ക്രിസ്മസ് സാന്ത്വനവുമായി ചെന്നിത്തല തീരപ്രദേശം സന്ദര്‍ശിച്ചു
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് നാശം വിതച്ച തീരം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സന്ദര്‍ശിച്ചു. ഞായറാഴ്ച സന്ധ്യയോടെയാണ് ഓഖി ചുഴലിക്കാറ്റിന്റെ ഇരകളായവരെ കാണാന്‍ രമേശ് ചെന്നിത്തല വീണ്ടും തുമ്ബയിലെ തീരപ്രദേശത്ത് എത്തിയത്. ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിച്ച അദ്ദേഹം അവരെ സാന്ത്വനപ്പെടുത്തി. പ്രധാന മന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനും വാക്ക് നല്‍കിയ Read More …
ഓഖി ദുരിത ബാധിതരെ ചേര്‍ത്തുനിര്‍ത്തിക്കൊണ്ടാകട്ടെ ഈ വര്‍ഷത്തെ ക്രിസ് മസ്; മുഖ്യമന്ത്രി
തിരുവന്തപുരം: ഓഖി ദുരിത ബാധിതരെ ചേര്‍ത്തുനിര്‍ത്തിക്കൊണ്ടാകട്ടെ ഈ വര്‍ഷത്തെ ക്രിസ് മസ്. ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായിയുടെ ഫേസ് ബുക്ക് പോസ്റ്റ്. ഓഖി ദുരന്തത്തിന്റെ നടുക്കം വിട്ടുമാറാത്ത ഈ ഘട്ടത്തില്‍ ആ ദുരന്തമനുഭവിച്ച സഹോദരങ്ങളോട് ചേര്‍ന്നു നിന്നു കൊണ്ടാവട്ടെ, നമ്മുടെ ക്രിസ് മസ് എന്നും മുഖ്യമന്ത്രി കുറിച്ചു. മുഖ്യമന്ത്രിയുടെ ഫേസ് ബുക്ക് പോസ് റ്റിന്റെ പൂര്‍ണരൂപം; Read More …
