സ്വാതന്ത്ര്യം കിട്ടിയ സമയത്തും ഗാന്ധിജി ജനങ്ങള്‍ക്കിടയില്‍ സഞ്ചരിക്കുകയായിരുന്നു: മന്ത്രി ടിപി രാമകൃഷ്ണന്‍

കോഴിക്കോട്: സ്വാതന്ത്ര്യം കിട്ടിയ സമയത്തും രാജ്യത്തെ ജനങ്ങളുടെ ഐക്യത്തിനും മതസൗഹാര്‍ദ്ദത്തിനും വേണ്ടി കൊല്‍ക്കത്തയിലേയും ബംഗാളിലേയും ഗ്രാമങ്ങളിലൂടെ സാന്ത്വന മന്ത്രങ്ങളുമായി ജനങ്ങള്‍ക്കിടയിലൂടെ സഞ്ചരിക്കുകയായിരുന്നു മഹാത്മാ ഗാന്ധിയെന്ന് മന്ത്രി ടിപി രാമകൃഷ്ണന്‍. ഫാറൂഖ് കോളെജില്‍ വച്ചുനടക്കുന്ന ദേശീയോദ്ഗ്രഥന ക്യാമ്ബ് ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മതത്തിന്റെയും വര്‍ണ്ണത്തിന്റെയും പേരില്‍ രാജ്യത്തിന്റെ അഖണ്ഡത ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ രാജ്യം ഉറ്റുനോക്കുന്നത് ഗാന്ധിജിയെ Read More …

കൊല്ലത്ത് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു

കൊല്ലം: കണ്ണനല്ലൂരില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. കണ്ണനല്ലൂര്‍ സ്വദേശി സുനിതയാണ് (35) മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് സജീഷ് പോലീസ് പിടിയിലായി. ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.

ഏറ്റുമാനൂരില്‍ ചൊവ്വാഴ്ച ബിജെപി ഹര്‍ത്താല്‍

കോട്ടയം: ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റിയില്‍ ചൊവ്വാഴ്ച ബിജെപി ഹര്‍ത്താല്‍. ആര്‍എസ്എസ് ഓഫീസിനു നേരെ നടന്ന ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

എല്ലാ ജനങ്ങള്‍ക്കും ക്രിസ്തുമസ് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി: എല്ലാവര്‍ക്കും ക്രിസ്തുമസ് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ക്രിസ്തുവിന്റെ പ്രബോധനങ്ങള്‍ ഓര്‍ക്കുന്ന ഈ ദിനത്തില്‍ സന്തോഷവും സമാധാനവും അഭിവൃദ്ധിയും കൈവരിക്കാന്‍ ഇടയാകട്ടെയെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

എംഎം ഹസന്റെ വെളിപ്പെടുത്തല്‍ പുതിയ തലത്തിലേക്ക്; കുറ്റസമ്മതം ഗൗരവമേറിയത്

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് എംഎം ഹസ്സന്റെ വെളിപ്പെടുത്തല്‍ പുതിയ തലങ്ങളിലേക്ക്. ചാരക്കേസ് വിവാദത്തില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിയെ താഴെയിറക്കിയെന്നാണ് കെപിസിസി പ്രസിഡന്റ് വെളിപ്പെടുത്തിയത്. എംഎം ഹസന്റെ കുറ്റസമ്മതം ഗുരുകരമായ ഒന്നാണ്. ഇത് പാര്‍ട്ടി ചര്‍ച്ചചെയ്യണമെന്നും കോണ്‍ഗ്രസ് നേതാവ് ജി സുഗതന്‍ പറഞ്ഞു. ചാരക്കേസില്‍ കെ കരുണാകരനെ കുറ്റക്കാരനാക്കിയതില്‍ എകെ ആന്റണിയുമുണ്ടെന്നും ഡി സുഗതന്‍ ആരോപിച്ചു. അതേസമയം ചാരക്കേസുമായി Read More …

മുത്തലാഖ് ബില്‍ പിന്‍വലിക്കണമെന്ന് മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്

ന്യൂഡല്‍ഹി: മുത്തലാഖ് നിരോധിക്കാനുള്ള ബില്‍ പിന്‍വലിക്കണമെന്ന് മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്. ബില്ലിന്റെ നിര്‍മാണവേളയില്‍ മതിയായ ചര്‍ച്ച നടത്തിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ബില്‍ പിന്‍വലിക്കാന്‍ ബോര്‍ഡ് കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. ഇന്ന് ചേര്‍ന്ന അടിയന്തരയോഗത്തിന് ശേഷം ഇക്കാര്യം ഔദ്യോഗികമായി അറിയിക്കുകയായിരുന്നു. കൃത്യമായ നടപടിക്രമങ്ങള്‍ പാലിച്ചല്ല ബില്ലിന്റെ കരടുരൂപം തയ്യാറാക്കിയിരിക്കുന്നത്. പ്രധാനമന്ത്രിയെ ബോര്‍ഡിന്റെ നിലപാട് അറിയിക്കുമെന്നും ബില്‍ പിന്‍വലിക്കാന്‍ ആവശ്യപ്പെടുമെന്നും Read More …

ആര്‍.കെ നഗറില്‍ നോട്ടയ്ക്കും പിന്നില്‍ ബി ജെ പി

ചെന്നൈ: രാഷ്ട്രീയ സമവാക്യങ്ങള്‍ തെറ്റിച്ച ആര്‍.കെ നഗര്‍ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട ഫലസൂചനകള്‍ പുറത്ത് വരുമ്പോള്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി കാരു നാഗരാജന്‍ നോട്ടയ്ക്കും പിന്നില്‍ ആറാമത്. വോട്ടെണ്ണല്‍ ആറ് റൗണ്ടുകള്‍ പിന്നിട്ടപ്പോള്‍ നോട്ടയ്ക്ക് ആയിരത്തിലധികം വോട്ടുകള്‍ കിട്ടിയപ്പോള്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത് വെറും 485 വോട്ടുകള്‍ മാത്രം. ആര്‍.കെ നഗറിലെ ഒരു ബൂത്തില്‍ നോട്ടയ്ക്ക് 102 വോട്ടുകള്‍ Read More …

പലസ്തീന്‍ അനുകൂല നിലപാടില്‍ നിന്ന് ഇന്ത്യ പിന്നോക്കം പോകരുത്: മുസ്ലീം ലീഗ്

വടകര : പലസ്തീനിന് അനുകൂലമായ നിലപാടില്‍ നിന്ന് ഇന്ത്യ പിന്നോട്ടു പോകരുതെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് ആവശ്യപ്പെട്ടു. അടുത്ത കാലത്തായി അതിക്രമികളായ ഇസ്രായേലിന് അനുകൂലമായി ഇന്ത്യ പലപ്പോഴും പ്രതികരിക്കുന്നത് വേദനാജനകമാണെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിംലീഗ് ജില്ലാ കമ്മിറ്റി വടകര കോട്ടപ്പറമ്ബില്‍ സംഘടിപ്പിച്ച പലസ്തീന്‍ ഐക്യദാര്‍ഢ്യ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. Read More …