ഇന്ത്യയെ സംരക്ഷിക്കും, കോൺഗ്രസ്‌ അധ്യക്ഷനായി രാഹുൽ

ഇന്ത്യയുടെ ചരിത്രവും വർത്തമാനവും ഭാവിയും സംരക്ഷിക്കുമെന്ന് കോൺഗ്രസ്‌ അധ്യക്ഷനായി ചുമതലയേറ്റ രാഹുൽ ഗാന്ധി. രാജ്യത്തെ പുറകോട്ടു നടത്താനാണ് ബിജെപി ശ്രമം. ഈ രാജ്യത്തിലും ജനങ്ങളിലുമുള്ള വിശ്വാസമാണ് തന്നെ രാഷ്‌ടീയത്തിൽ എത്തിച്ചതെന്നും രാഹുൽ വ്യക്തമാക്കി.   ഒറ്റയ്ക്ക് പോരാടാൻ സാധിക്കാത്തവർക്കൊപ്പം ചേർന്നാണ് പോരാട്ടമെന്നു രാഹുൽ പറഞ്ഞു. സ്വാതന്ത്ര്യ സമരത്തിന്റെ പ്രത്യേകത അതായിരുന്നു. ബിജെപി എതിർ ശബ്ദത്തെ അടിച്ചമർത്തുന്നു. Read More …

പുതിയ രാഷ്ട്രീയ നീക്കവുമായി കേരള കോണ്‍ഗ്രസ്സ് ; കാര്‍ഷിക ബദല്‍രേഖ അവതരിപ്പിക്കും

കോട്ടയം: പുതിയ രാഷ്ട്രീയ നീക്കത്തിനായൊരുങ്ങി കേരള കോണ്‍ഗ്രസ്സ്. ഇതിനു മുന്നോടിയായി കേരള കോണ്‍ഗ്രസ്സ് കാര്‍ഷിക ബദല്‍രേഖ അവതരിപ്പിക്കും. മുന്നണിപ്രവേശം അടക്കം ബദല്‍രേഖയുടെ അടിസ്ഥാനത്തിലാകും തീരുമാനമെടുക്കുക. ഒരു ഹെക്ടറില്‍ താഴെയുളള കര്‍ഷകരെ ബി.പി.എല്‍ പട്ടികയില്‍ പെടുത്തണം, വിളകളുടെ ഇറക്കുമതിച്ചുങ്കം കര്‍ഷകര്‍ക്ക് വീതിച്ച് നല്‍കണം, കാര്‍ബണ്‍ഫണ്ട് പരിസ്ഥിതിലോല മേഖലയിലെ കര്‍ഷകര്‍ക്ക് നല്‍കണമെന്നും അടക്കമുളള ആവശ്യങ്ങളാണ് ബദല്‍ രേഖ മുന്നോട്ടുവയ്ക്കുന്നത്. Read More …

നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപിനെ കാണിച്ചില്ല; നടന്‍ നിരാശയോടെ മടങ്ങി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ നിര്‍ണായക തെളിവായ വീഡിയോ ദൃശ്യം മുഖ്യപ്രതി ദിലീപിനെ കാണിച്ചില്ല. നടിയെ ആക്രമിച്ച സംഭവത്തിന്റെ കേസുമായി ബന്ധപ്പെട്ട രേഖകള്‍ പരിശോധിക്കണമെന്ന് ദിലീപ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരം അങ്കമാലി കോടതിയിലെത്തിയതായിരുന്നു നടന്‍. എന്നാല്‍, നടിയുടെ ദൃശ്യങ്ങള്‍ കാണിക്കരുതെന്ന് പോലീസ് ആവശ്യപ്പെട്ടിരുന്നതിനാല്‍ ഇവ കാണിച്ചില്ല. അങ്കമാലി കോടതിയില്‍ അഭിഭാഷകനൊപ്പം എത്തിയ ദിലീപ് മജിസ്‌ട്രേറ്റിന്റെ സാന്നിദ്ധ്യത്തില്‍ Read More …

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന് രാഷ്ട്രീയപരമായ തിരിച്ചടികള്‍ നേരിടേണ്ടി വരും : ഉമ്മന്‍ചാണ്ടി

കോട്ടയം: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന് രാഷ്ട്രീയപരമായ തിരിച്ചടികള്‍ നേരിടേണ്ടി വരുമെന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. നിയമപരമായും വസ്തുതാപരമായും പിശകുള്ളതാണ് റിപ്പോര്‍ട്ട്. ഒരു ഭാഗത്തെ കാര്യങ്ങള്‍ മാത്രമാണ് റിപ്പോര്‍ട്ടില്‍ ഉള്ളതെന്നും അദ്ദേഹം കോട്ടയത്ത് പറഞ്ഞു. കേരള കോണ്‍ഗ്രസാണ് യുഡിഎഫ് മുന്നണിയിലേക്ക് തിരിച്ചുവരുന്നതിനെ കുറിച്ച് തീരുമാനമെടുക്കേണ്ടതെന്നു മുന്‍ മുഖ്യമന്ത്രി പറഞ്ഞു. യുഡിഎഫിന്റെ ആരംഭകാലം മുതല്‍ സഹകരിച്ച് പ്രവര്‍ത്തിച്ച Read More …

തോമസ് ചാണ്ടിയുടെ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ചീഫ് ജസ്റ്റിസ് പിന്‍മാറി

കൊച്ചി : മുന്‍മന്ത്രി തോമസ്ചാണ്ടിയുടെ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ചീഫ് ജസ്റ്റിസ് എ.എന്‍ കല്‍വില്‍ക്കര്‍ പിന്‍മാറി. ശൈത്യകാല അവധിയ്ക്ക് ശേഷം പുതിയ ബഞ്ച് കേസ് പരിഗണിക്കും. ഹൈക്കോടതി പരാമര്‍ശങ്ങള്‍ നീക്കണമെന്നാവശ്യപ്പെട്ടാണ് തോമസ്ചാണ്ടി സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നത്. തോമസ് ചാണ്ടിയുടെ അഭിഭാഷകന്‍ വിവേക് തന്‍ഖയുടെ അപേക്ഷയെ തുടര്‍ന്ന് ജസ്റ്റിസ് ആര്‍.കെ.അഗര്‍വാളിന്റെ ബെഞ്ചിന് പകരം ചീഫ് ജസ്റ്റിസ് അധ്യക്ഷനായ Read More …

പാസ്‌പോര്‍ട്ട് സേവനങ്ങള്‍ക്ക് അധിക ഫീസ് ഈടാക്കുന്നതില്‍ പരാതി

കോഴിക്കോട് : പാസ്‌പോര്‍ട്ട് സേവനങ്ങള്‍ക്കായി അധിക ഫീസ് നിര്‍ബന്ധിച്ച് ഈടാക്കുന്ന പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം അധികൃതരുടെ നടപടിയില്‍ സൗദി കെ.എം.സി.സി പരാതി നല്‍കി. അപേക്ഷകള്‍ക്ക് മേലുള്ള നടപടികള്‍ യഥാസമയം എസ്.എം.എസ് സന്ദേശം വഴി അപേക്ഷകനെ അറിയിക്കുന്നതിനും, കൂടാതെ പാസ്‌പോര്‍ട്ടിനുള്ള പ്രത്യേക കവര്‍ ഉള്‍പ്പടെ 500 ഓളം രൂപ അധികൃതര്‍ ഈടാക്കുന്നുണ്ടെന്നാണ് പരാതി. എസ്.എം.എസ് ലഭിക്കുന്നതിന് 45 Read More …

ഓഖി വന്‍ ദുരന്തത്തിനിടയാക്കിയത് കേന്ദ്രസര്‍ക്കാറിന് പറ്റിയ വീഴ്ചയാണെന്ന് ജി സുധാകരന്‍

തിരുവനന്തപുരം: സംസ്ഥാനത്തൊട്ടാകെ നാശം വിതച്ച ഓഖി വന്‍ ദുരന്തത്തിനിടയാക്കിയത് കേന്ദ്രസര്‍ക്കാറിന് പറ്റിയ വീഴ്ചയാണെന്ന് മന്ത്രി ജി.സുധാകരന്‍. ദുരന്തം മുന്‍കൂട്ടി അറിയാനുള്ള സംവിധാനം കേന്ദ്രസര്‍ക്കാറിനുണ്ടെന്നും, അത് അതാത് സമയത്ത് അറിയിക്കുന്നതില്‍ തെറ്റു പറ്റിയത് കേന്ദ്രത്തിനാണെന്നും മന്ത്രി പറഞ്ഞു. മാത്രമല്ല, ഉദ്യോഗസ്ഥര്‍ക്ക് സന്ദേശം അയക്കുന്നതിനു പകരം മുഖ്യമന്ത്രിയെ വിളിച്ചു പറയണമായിരുന്നെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി. അതേസമയം, ഓഖി ചുഴലിക്കാറ്റ് ദുരന്തത്തില്‍ Read More …

മഹാസമ്മേളനം കഴിയുന്നതോടെ കേരളാ കോണ്‍ഗ്രസ് സമ്മര്‍ദ ശക്തിയായി മാറും: ജോസ് കെ മാണി

കോട്ടയം: മഹാസമ്മേളനം കഴിയുന്നതോടെ കേരളാ കോണ്‍ഗ്രസ് (എം) സംസ്ഥാനത്തെ സമ്മര്‍ദശക്തിയായി മാറുമെന്ന് പാര്‍ട്ടി വൈസ് ചെയര്‍മാന്‍ ജോസ് കെ മാണി എംപി. വരുംദനങ്ങളില്‍ കേരളത്തിന്റെ രാഷ്ട്രീയഅജണ്ട തീരുമാനിക്കുക കേരളാ കോണ്‍ഗ്രസ് ആയിരിക്കുമെന്നും ജനകീയ വിഷയങ്ങളില്‍ ശരിയായ നിലപാട് എടുക്കുന്നവര്‍ക്കൊപ്പം പാര്‍ട്ടി നില്‍ക്കുമെന്നും ജോസ് കെ മാണി പറഞ്ഞു. ജനങ്ങളുടെ വിഷയങ്ങള്‍ ഏറ്റെടുത്ത് അതിന് പരിഹാരം കാണുന്ന Read More …