മുസ്ലീങ്ങളുള്‍പ്പെടെ ഇന്ത്യയില്‍ ജീവിക്കുന്ന എല്ലാവരും ഹിന്ദുക്കളാണ്, ഇത് ഹിന്ദു രാജ്യമാണ്: മോഹന്‍ ഭാഗവത്

അഗര്‍ത്തല: ഇന്ത്യയിലെ മുസ്ലിങ്ങളും യഥാര്‍ഥത്തില്‍ ഹിന്ദുക്കളാണെന്ന് ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവത്. ഇന്ത്യയില്‍ ജീവിക്കുന്ന എല്ലാവരും ഹിന്ദുക്കളാണ്. അഗര്‍ത്തലയില്‍ നടന്ന പൊതു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹിന്ദുയിസത്തില്‍നിന്ന് വ്യത്യസ്തമാണ് ഹിന്ദുത്വം. എല്ലാ സമുദായങ്ങളെയും ഒന്നിപ്പിക്കുക എന്നതാണ് ഹിന്ദുത്വം എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്. ഹിന്ദുക്കളുടെ രാജ്യമാണ് ഇന്ത്യ. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അതിക്രമങ്ങള്‍ക്കിരയാകുന്ന ഹിന്ദുക്കള്‍ക്ക് ഇന്ത്യ തണലൊരുക്കുന്നു. പണ്ടു Read More …

മിസോറമിലെ തുയിരിയാല്‍ ജലവൈദ്യുത പദ്ധതി പ്രധാനമന്ത്രി ഉദ്ഘാടനംചെയ്തു

ഐസ്വാള്‍: മിസോറാമിലെ തുയിരിയാല്‍ ജലവൈദ്യുത പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. അറുപത് മെഗാവാട്ട് ശേഷിയുള്ള പദ്ധതിയാണ് ഇത്. തുയിരിയാല്‍ നദിയിലാണ് പദ്ധതി സ്ഥിതി ചെയ്യുന്നത്. മിസോറാമിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയാണിതെന്നും സംസ്ഥാനത്തിന്റെ സാമൂഹിക സാമ്പത്തിക വികസനത്തിന് ഇത് സഹായകമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ എക്കോ ടൂറിസം സാധ്യതയെ ഇത് വര്‍ധിപ്പിക്കും. ജനങ്ങള്‍ക്ക് Read More …

ഓഖി: മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും മത്സ്യബന്ധനബോട്ടുകളും ഒരുമിച്ച് തിരച്ചില്‍ വ്യാപിപ്പിക്കും പിണറായി

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍ കാണാതായവരുടെ മൃതദേഹങ്ങള്‍ക്കായി കൂടുതല്‍ ആഴത്തിലും പരപ്പിലും തെരച്ചില്‍ നടത്തേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോടു ഭാഗത്തുനിന്നാണ് കൂടുതല്‍ ശവശരീരങ്ങളും ലഭിക്കുന്നതെന്നും, മറൈന്‍ എന്‍ഫോഴ്‌സമെന്റിന്റെ വാഹനങ്ങളും മത്സ്യബന്ധനബോട്ടുകളും ഒരുമിച്ച് കടലിനകത്ത് തെരച്ചില്‍ വ്യാപിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരത്ത് മത്സ്യത്തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ടവരെ ഉള്‍പ്പെടുത്തി നടന്ന ചര്‍ച്ചയ്ക്കു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. Read More …

സഹപാഠിയെ പ്രണയിച്ച പതിനേഴുകാരിയെ വെടിവെച്ചശേഷം ചുട്ടുകൊലപ്പെടുത്തി

ജയ്പൂര്‍: രാജ്യത്തെ ഞെട്ടിച്ച് വീണ്ടും ദുരഭിമാനക്കൊല. രാജസ്ഥാനിലെ ദോല്‍പുര്‍ ജില്ലയിലെ രഘുവീര്‍പുര ഗ്രാമത്തിലാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം. സഹപാഠിയുമായുള്ള പ്രണയത്തില്‍നിന്ന് പിന്മാറാത്തതിനെത്തുടര്‍ന്ന് അച്ഛനും അമ്മാവനും അമ്മായിയും ചേര്‍ന്ന് പതിനേഴുകാരിയെ വെടിവച്ചശേഷം ചുട്ടുകൊലപ്പെടുത്തി. സര്‍ മതുരയിലെ സ്വകാര്യ സ്‌കൂള്‍ വിദ്യാര്‍ഥിനിയാണ് കൊല്ലപ്പെട്ടത്. പെണ്‍കുട്ടിയും സഹപാഠിയും തമ്മിലുള്ള പ്രണയബന്ധത്തെ വീട്ടുകാര്‍ എതിര്‍ത്തിരുന്നു. എന്നാല്‍ വീട്ടുകാരുടെ എതിര്‍പ്പ് വകവയ്ക്കാതെ ഇരുവരും Read More …

പ്രധാനമന്ത്രിയെ കാണാന്‍ യു.ഡി.എഫ് സംഘത്തെ അനുവദിക്കണമെന്ന് രമേശ് ചെന്നിത്തല

തിരുവന്തപുരം: ഓഖി ദുരിത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണാന്‍ യു.ഡി.എഫ് പ്രതിനിധി സംഘത്തിനെ അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രധാനമന്ത്രിയുടെ ഓഫിസിന് കത്ത് നല്‍കി. കൊച്ചിയില്‍ എത്തുന്ന പ്രധാനമന്ത്രി ആദ്യം ലക്ഷദ്വീപിലെ അഗത്തിയിലേക്ക് പോകും. 10ന് കവരത്തി സന്ദര്‍ശിക്കും. ഉച്ചകഴിഞ്ഞ് 1.50ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തും. തുടര്‍ന്ന് കന്യാകുമാരിയിലേക്ക് പോകും. കന്യാകുമാരിയിലെ Read More …

ചൈനീസ് താരത്തെ തോല്‍പ്പിച്ച് സിന്ധു ലോക സൂപ്പര്‍ സീരീസിന്റെ ഫൈനലില്‍

ദുബായ്: ലോക സൂപ്പര്‍ സീരീസ് ബാഡ്മിന്റണില്‍ ചൈനീസ് താരത്തെ തോല്‍പ്പിച്ച് ഇന്ത്യന്‍ താരം പി.വി സിന്ധു ഫൈനലില്‍. നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു ലോക എട്ടാം റാങ്കുകാരിയായ യൂഫേയിക്കെതിരെ മൂന്നാം റാങ്കിലുള്ള സിന്ധുവിന്റെ വിജയം. സ്‌കോര്‍: 2115, 2118. ഒളിമ്ബിക്‌സിലും ലോക ചാമ്ബ്യന്‍ഷിപ്പിലും വെള്ളി നേടിയ ഇന്ത്യന്‍ താരം ഒരു മണിക്കൂര്‍ 59 മിനിറ്റിനുള്ളിലാണ് എതിരാളിയെ വീഴ്ത്തിയത്. ടോപ്പ് Read More …

ഓഖി: കണക്ക് ക്രിസ്മസിന് ശേഷമെന്ന് മന്ത്രി, ഒരു മരണം കൂടി

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍പെട്ട് കാണാതായവരുടെ കൃത്യമായ കണക്ക് ക്രിസ്മസിന് ശേഷം മാത്രമെ വ്യക്തമാകൂവെന്ന് ഫിഷറീസ് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. വലിയ ബോട്ടില്‍ മത്സ്യബന്ധന ബോട്ടില്‍ പോയവര്‍ ക്രിസ്മസ് അടുക്കുന്‌പോള്‍ മാത്രമെ മടങ്ങി വരൂ എന്നതിനാലാണിതെന്നും മന്ത്രി പറഞ്ഞു. മത്സ്യത്തൊഴിലാളികളും ബോട്ടുടമകളുമായി ചര്‍ച്ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. അതേസമയം, ഓഖി ചുഴലിക്കാറ്റില്‍പെട്ട ഒരാളുടെ മൃതദേഹം കൂടി Read More …

കുടുംബത്തില്‍ നിന്ന് ഒരു പെണ്‍കുട്ടിക്ക് കൂടി കുടുംബശ്രീയില്‍ അംഗത്വം നല്‍കും: മന്ത്രി കെടി ജലീല്‍

മലപ്പുറം:  കുടുംബശ്രീയില്‍ ഇനി മുതല്‍ പെണ്‍കുട്ടികള്‍ക്കും അംഗത്വം നല്‍കുമെന്ന് തദ്ദേശസ്വയം ഭരണവകുപ്പ് മന്ത്രി കെടി ജലീല്‍. ഒരു കുടുംബത്തില്‍ നിന്ന് ഒരു പെണ്‍കുട്ടിക്ക് കൂടിയായിരിക്കും അംഗത്വം നല്‍കുകയെന്നും കുടുംബശ്രീ കണ്ണൂര്‍ ജില്ലാ മിഷന്റെ കീഴിലെ ‘സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്‌ക് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി. വിദ്യാസമ്പന്നരായ പെണ്‍കുട്ടികള്‍ കുടുംബശ്രീ പോലുള്ള സംഘടനകളിലേക്ക് കടന്നു Read More …