തമ്മില്‍പ്പോരും വിഭാഗിയ പ്രവര്‍ത്തനവും: ഗുജറാത്തില്‍ 24 നേതാക്കളെ ബിജെപി പുറത്താക്കി

അഹമ്മദാബാദ്: ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിയില്‍ തമ്മില്‍പ്പോര് രൂക്ഷം. വിഭാഗിയ പ്രവര്‍ത്തനം നടത്തിയതിന്റെ പേരില്‍ 24 പേരെ ബിജെപി പുറത്താക്കി. മുന്‍ എംപിമാരായ ഭൂപേന്ദ്രസിന്‍ഹ് സോളങ്കി, കനയെ പട്ടേല്‍, ബിമല്‍ ഷാ എന്നിവരും നിരവധി മുന്‍ എംഎല്‍എമാരും പുറത്താക്കിയ പട്ടികയില്‍ ഉള്‍പ്പെടുന്നു. പുറത്താക്കപ്പെട്ടവരില്‍ പലരും തെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാഞ്ഞതിനെ തുടര്‍ന്ന് വിമതരായായി മത്സരിക്കാന്‍ തയാറെടുത്തിരുന്നു. ഇതിനെ Read More …

വെള്ളാപ്പള്ളിയുടെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കണം ; മുഖ്യമന്ത്രിക്ക് നിവേദനം

തിരുവനന്തപുരം: എസ്.എന്‍.ട്രസ്റ്റ് ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ സാമ്ബത്തിക ഇടപാടുകള്‍ അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന് ആവശ്യം. ഇത് സംബന്ധിച്ച ശ്രീനാരായണ സഹോദര സംഘം മുഖ്യമന്ത്രി പിണറായി വിജയനു നിവേദനം നല്‍കി. കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി നൂറോളം കേസുകള്‍ എസ്.എന്‍.ഡി.പി. യോഗം നടത്തിയ മൈക്രോ ഫൈനാന്‍സ് തട്ടിപ്പുമായി ബന്ധപ്പെട്ടു നിലവിലുണ്ട്. വെള്ളാപ്പള്ളി എസ്.എന്‍. Read More …

മതത്തെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കില്ലെന്ന് രാഹുല്‍ ഗാന്ധി

അംറേലി: കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സോമനാഥ് ക്ഷേത്രസന്ദര്‍ശനവുമായി ബന്ധപ്പെട്ട് വിവാദം നിലനില്‍ക്കെ വിശദീകരണവുമായി രാഹുല്‍ രംഗത്തെത്തി. തന്റെ കുടുംബബംഗങ്ങളെല്ലാം ശിവഭക്തരാണെന്നും എന്നാല്‍ മതത്തെ രാഷ്ട്രീയത്തിനായി ഉപയോഗിക്കാന്‍ താന്‍ തയ്യാറല്ലെന്നും അദ്ദേഹം പറഞ്ഞു. തന്റെ വിശ്വാസവുമായി ബന്ധപ്പെട്ട് ആരുടെയും സര്‍ട്ടിഫിക്കറ്റ് തനിക്ക് ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗുജറാത്തില്‍ വ്യാപാരികളുമായി സംവദിക്കുന്നതിനിടയിലാണ് രാഹുല്‍ ഇക്കാര്യം വ്യക്തമാക്കിയത്. തന്റെ Read More …

കുറ്റപ്പെടുത്തല്‍ പിന്നെ, സ്ഥിതി അതീവ ഗുരുതരമെന്നും ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: തെക്കന്‍ കേരളത്തില്‍ ആഞ്ഞടിച്ച ഓഖി ചുഴലിക്കാറ്റിനും, കനത്ത മഴയ്ക്കും പിന്നാലെ കടലില്‍ കുടുങ്ങിയ മത്സ്യബന്ധനത്തൊഴിലാളികള്‍ക്കായി രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. കോസ്റ്റ്ഗാര്‍ഡിന്റെ രക്ഷാരപവര്‍ത്തനത്തില്‍ വ്യാപക പ്രതിഷേധവും തീരത്ത് ആഞ്ഞടിക്കുകയാണ്. കാണാതായ മത്സ്യതൊഴിലാളികളെ കരയ്ക്ക് എത്തിക്കുന്നതിന് ശക്തമായ ഇടപെടല്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നു ഉണ്ടാകണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആവശ്യം ഉയര്‍ത്തി. പുന്തുറയിലെ സ്ഥിതിഗതികള്‍ അറിയാന്‍ പ്രദേശം Read More …

ജഡ്ജിമാര്‍ക്കെതിരായ കോഴ ആരോപണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട ഹര്‍ജി തള്ളി

ന്യൂഡല്‍ഹി: ജഡ്ജിമാര്‍ക്കെതിരായ മെഡിക്കല്‍ കോഴ ആരോപണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രിം കോടതി തള്ളി. അഭിഭാഷകരായ പ്രശാന്ത് ഭൂഷണും ശാന്തി ഭൂഷണും അടക്കം അംഗങ്ങളായ ജുഡീഷ്യല്‍ അക്കൗണ്ടബിലിറ്റി ആന്റ് റിഫോംസ് എന്ന സന്നദ്ധസംഘടന നല്‍കിയ ഹര്‍ജിയാണ് 25 ലക്ഷം പിഴയോടെ കോടതി തള്ളിയത്. ആറുമാസത്തിനകം സംഘടന പിഴയടക്കണം. കോടതിയുടെ വിലപ്പെട്ട സമയം പാഴാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് Read More …

ശബരിമല ദര്‍ശനത്തിന് യാതൊരു തടസ്സങ്ങളുമില്ല: വ്യാജ വാര്‍ത്തക്കെതിരെ ദേവസ്വംബോര്‍ഡ്

ശബരിമല: ശബരിമലയിലെ പൂജാസമയത്തിനൊ ദര്‍ശന സമയത്തിനൊ യാതൊരുവിധ മാറ്റങ്ങളുമില്ലെന്ന് ദേവസ്വംബോര്‍ഡ് അറിയിച്ചു. നട അടച്ചതായി സോഷ്യല്‍ മീഡിയായിലും മറ്റുചില മാധ്യമങ്ങളിലും പ്രചരിക്കുന്ന വാര്‍ത്ത തീര്‍ത്തും അടിസ്ഥാന രഹിതമാണ്. ഭക്തര്‍ക്ക് സുഗമമായ ദര്‍ശനത്തിന് എല്ലാവിധ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുള്ളത്. ശബരിമലയെ കുറിച്ചുള്ള വ്യാജവാര്‍ത്തകള്‍ ഭക്തര്‍ തള്ളിക്കളയണമെന്ന് ശബരിമല സന്നിധാനം എക്‌സിക്യൂട്ടിവ് ഓഫീസര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

രക്ഷാപ്രവര്‍ത്തനത്തിന് സാധ്യമായതെല്ലാം ചെയ്യുന്നു; കടലിലുള്ള കൂടുതല്‍പേരെ കണ്ടെത്തി: മുഖ്യമന്ത്രി

തിരുവനന്തപുരം: കാറ്റിലും മഴക്കെടുതിയിലും അകപ്പെട്ടവരെ രക്ഷിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കടലില്‍ അകപ്പെട്ട കൂടുതല്‍പേരെ രക്ഷാപ്രവര്‍ത്തനം നടത്തുന്ന കപ്പലുകള്‍ക്ക് കണ്ടെത്താനായിട്ടുണ്ട്. എന്നാല്‍ എത്രപേരാണ് കടലില്‍ അകപ്പെട്ടിട്ടുള്ളതെന്ന് ഇപ്പോഴും വ്യക്തതയില്ല.ഇന്നലെ ഉച്ചക്ക് 12 നാണ് മുന്നറിയിപ്പ് കിട്ടിയത് , തുടര്‍ന്നു എല്ലാ നടപടികളും സ്വീകരിച്ചു . 33 വള്ളങ്ങളെ രക്ഷാകപ്പലുകള്‍ കണ്ടെത്തി. എന്നാല്‍ Read More …

ദിലീപ് ഇന്ന് നാട്ടിലേക്ക്; റിപ്പോര്‍ട്ട് സമര്‍പ്പിക്കാനൊരുങ്ങി പൊലീസ്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റപത്രം ചോര്‍ന്നത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നടന്‍ ദിലീപ് നല്‍കിയ ഹര്‍ജിയില്‍ പോലീസ് ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.അങ്കമാലി കോടതിയിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. അതേ സമയം യു എ ഇ കരാമയില്‍ തുടങ്ങിയ ദേ പുട്ട് റസ്റ്റോറന്റിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ പോയ ദിലീപ് ഇന്ന് നാട്ടില്‍ തിരിച്ചെത്തും. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് Read More …