Category: Kozhikode
കരിപ്പൂര്‍ വിമാനത്താവളത്തിലെ കൊള്ള; നടപടിയാവശ്യപ്പെട്ട് മുനീര്‍
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരുടെ ബാഗേജില്‍നിന്ന് സാധനങ്ങള്‍ നഷ്ടമായ സംഭവത്തില്‍ പരാതി പറഞ്ഞെങ്കിലും എയര്‍ ഇന്ത്യ ഉദ്യോഗസ്ഥര്‍ ഉത്തരം നല്‍കാതെ ഒഴിഞ്ഞു മാറുകയാണെന്ന് എം.കെ മുനീര്‍ എം.എല്‍.എ. മുഖ്യമന്ത്രിക്ക് അയച്ച പരാതിയിലാണ് മുനീര്‍ യാത്രക്കാര്‍ നേരിട്ട ബുദ്ധിമുട്ട് ശ്രദ്ധയില്‍പെടുത്തിയത്. യാത്രക്കാരുടെ ആശങ്കകള്‍ പരിഹരിക്കാനും സാധനങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം നല്‍കാനും എയര്‍ ഇന്ത്യ തയ്യാറായിട്ടില്ലെന്ന് പരാതിയില്‍ പറയുന്നു. Read More …
അറുപത്തിയാറാമത് ദേശീയ സീനിയര്‍ വോളിബോള്‍ മേളയ്ക്ക് കോഴിക്കോട് തുടക്കം
അറുപത്തിയാറാമത് ദേശീയ സീനിയര്‍ വോളിബോള്‍ മേളയ്ക്ക് കോഴിക്കോട് ട്രേഡ് സെന്റര്‍ ഇന്‍ഡോര് സ്റ്റേഡിയത്തില്‍ തുടക്കമായി. ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു. 17 വര്‍ഷത്തിനുശേഷം കോഴിക്കോടെത്തിയ ദേശീയ സീനിയര്‍ വോളീബോള്‍ ചാമ്ബ്യന്‍ഷിപ്പിന്റെ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. പുരുഷ വിഭാഗത്തില്‍ 28ഉം വനിതാ വിഭാഗത്തില്‍ 26ഉം ടീമുകളാണ് എട്ടു ദിവസങ്ങളായി നടക്കുന്ന ചാമ്ബ്യന്‍ഷിപ്പില്‍ Read More …
ശുഹൈബ് വധക്കേസിലെ അന്വേഷണ സംഘത്തെ വിശ്വാസമില്ലെന്ന് രമേശ് ചെന്നിത്തല
കോഴിക്കോട്: ശുഹൈബ് വധക്കേസിലെ അന്വേഷണ സംഘത്തെ വിശ്വാസമില്ലെന്ന് രമേശ് ചെന്നിത്തല. യഥാര്‍ത്ഥ പ്രതികളെ പൊലീസ് സംരക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു. കോഴിക്കോട്ട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ‘കണ്ണൂര്‍ റേഞ്ച് ഐജി മഹിപാല്‍ യാദവിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. എന്നാല്‍ സെന്റട്രല്‍ ഡെപ്യൂട്ടേഷന് അനുവാദം കിട്ടിയ വ്യക്തിയാണ് മഹിപാല്‍. അങ്ങനെയൊരാള്‍ക്ക് അന്വേഷണ ചുമതല Read More …
സി.പി.എം അക്രമം: ഡല്‍ഹി എ.കെ.ജി ഭവന് മുന്നില്‍ ആര്‍.എം.പി സമരത്തിന്
കോഴിക്കോട്: ഒഞ്ചിയം മേഖലയിലെ സി.പി.എം അക്രമ സംഭവങ്ങളില്‍ പ്രതിഷേധിച്ച് പാര്‍ട്ടി ആസ്ഥാനമായ ഡല്‍ഹി എ.കെ.ജി ഭവന് മുന്നില്‍ ആര്‍.എം.പി സമരം നടത്തും. ആര്‍.എം.പി നേതാവ് കെ.കെ രമയുടെ നേതൃത്വത്തില്‍ ഈ മാസം 21നാണ് സമരം നടക്കുക. ജനാധിപത്യ പ്രവര്‍ത്തന സ്വാതന്ത്ര്യവും ജീവിക്കാനള്ള അവകാശത്തിനുമായാണ് സമരം നടത്തുന്നതെന്ന് കെ.കെ. രമ മാധ്യമങ്ങളോട് പറഞ്ഞു. അക്രമികള്‍ക്കെതിരെ സര്‍ക്കാര്‍ നടപടി Read More …
സ്വകാര്യ ബസ് സമരം: ഞായറാഴ്ച ചര്‍ച്ച
കോഴിക്കോട്: സമരം ചെയ്യുന്ന സ്വകാര്യ ബസുടമകളുടെ സംഘടന പ്രതിനിധികളുമായി ഞായറാഴ്ച സര്‍ക്കാര്‍ ചര്‍ച്ച നടത്തും. ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രനാണ് ബസുടമകളുടെ പ്രതിനിധികളെ ചര്‍ച്ചയ്ക്ക് വിളിച്ചിരിക്കുന്നത്. കോഴിക്കോട് ഗസ്റ്റ് ഹൗസിലാണ് ചര്‍ച്ച. നേരത്തെ ഇന്ന് ചര്‍ച്ച നടക്കുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും നാളത്തേക്ക് മാറ്റുകയായിരുന്നു. വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ നിരക്ക് ഉയര്‍ത്തുക, മിനിമം ചാര്‍ജ് 10 രൂപയാക്കുക, വര്‍ധിപ്പിച്ച റോഡ് ടാക്സ് പിന്‍വലിക്കുക, Read More …
കള്ള് വ്യവസായത്തിലെ അപചയം ചിലരുടെ ലാഭക്കൊതി മൂലമെന്ന് പിണറായി
കോഴിക്കോട്: കള്ള് വ്യവസായത്തില്‍ അപചയം വന്നത് മേഖലയില്‍ ഉള്ള ചിലരുടെ കൂടുതല്‍ ലാഭമുണ്ടാക്കാനുള്ള ശ്രമമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആരോഗ്യ ദായകമായതിനെ അനാരോഗ്യകരമാക്കിയത് ആരാണെന്ന് ചിന്തിക്കണം. മദ്യ വ്യവസായ രംഗത്തുള്ള തൊഴിലാളികളുടെ ക്ഷേമം ഉറപ്പ് വരുത്തുക എന്നത് പ്രധാന വിഷയമായി സര്‍ക്കാര്‍ കാണുന്നുവെന്നും പിണറായി പറഞ്ഞു. കള്ള് എന്ന് പറഞ്ഞ് എന്തെങ്കിലും നല്‍കുന്നതിനെ ഒരു തരത്തിലും Read More …
സര്‍ക്കാറിന്റെ മദ്യനയത്തില്‍ മാറ്റമുണ്ടാകില്ലടി.പി രാമകൃഷ്ണന്‍
സര്‍ക്കാറിെന്റ മദ്യനയത്തില്‍ മാറ്റമുണ്ടാകില്ലെന്ന് എക്സൈസ് മന്ത്രി ടി.പി രാമകൃഷണന്‍. പരമാവധി തൊഴില്‍ സുരക്ഷ ഉറപ്പ് വരുത്താനാണ് സര്‍ക്കാറിെന്റ മദ്യനയമെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് ടോഡി ബോര്‍ഡ് രൂപീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി നിയമ നിര്‍മ്മാണ നടപടികള്‍ ആരംഭിച്ചു .ട്രേഡ് യൂനിയന്‍ സംഘടനകളുമായി ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ നടത്തിയതായും മന്ത്രി വ്യക്തമാക്കി.
