സോളാര്‍ കമ്മീഷന്റേത് റിപ്പോര്‍ട്ടല്ല, ലൈംഗിക നോവല്‍: എംഎം ഹസന്‍
കോഴിക്കോട്: ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെ രൂക്ഷമായി വിമര്‍ശിച്ച് കെപിസിസി അധ്യക്ഷന്‍ എംഎം ഹസന്‍. സോളാര്‍ റിപ്പോര്‍ട്ടിനെ ലൈംഗിക നോവലായേ കണക്കാക്കാനാകൂ എന്നും കമ്മീഷന്‍ റിപ്പോര്‍ട്ടുകളുടെ ഇടയില്‍ സോളാര്‍ റിപ്പോര്‍ട്ടിന് സ്ഥാനമില്ലെന്നും ഹസന്‍ പറഞ്ഞു. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഹസന്‍. കമ്മീഷന്‍ നിക്ഷ്പക്ഷമായല്ല അന്വേഷിച്ചതെന്ന് ഹസന്‍ കുറ്റപ്പെടുത്തി. Read More …
