കോഴിക്കോട്~വയനാട് സബ്കളക്ടര്‍മാര്‍ വിവാഹിതരാകുന്നു

കോഴിക്കോട്: സംസ്ഥാനത്തെ രണ്ട് ഒരു ഐഎഎസ് ഉദ്യോഗസ്ഥര്‍ വിവാഹിതരാകുന്നു. വയനാട് സബ്കളക്ടര്‍ എന്‍.എസ്.കെ.ഉമേഷും കോഴിക്കോട് സബ്കളക്ടര്‍ വി.വിഘ്‌നേശ്വരിയുമാണ് വിവാഹിതരാകുന്നത്. ഫെബ്രുവരി അഞ്ചിന് തമിഴ്‌നാട് മധുര ചിന്നചൊക്കിക്കുളത്തു വച്ചാണ് വിവാഹം. ഇരുവരും മധുര സ്വദേശികളാണ്.   എന്‍.കെ.എസ്.കേശവന്‍~ആര്‍.ബി.ഭാനുമതി ദന്പതികളുടെ മകനാണ് ഉമേഷ്. കെ.ആര്‍.വെളെളയ്ച്ചാമി~എം.എസ്.വി ശാന്തി ദന്പതികളുടെ മകളാണ് വിഘ്‌നേശ്വരി. മസൂറിയിലെ ഐഎഎസ് പരിശീലനസമയത്താണ് ഇവര്‍ പരിചയപ്പെടുന്നത്. പിന്നീട് Read More …

ജി എസ് ടി: തോമസ് ഐസകിന് കിലുക്കത്തിലെ ഇന്നസന്റിന്റെ അവസ്ഥ

കോഴിക്കോട്. ധനകാര്യം കൈകാര്യം ചെയ്യുന്നതിലുള്ള കെടുകാര്യസ്ഥതയും സര്‍ക്കാരിന്റെ ധൂര്‍ത്തുമാണ് സംസ്ഥാനത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെത്തിച്ചതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് സംസ്ഥാനത്ത് പദ്ധതികളൊന്നും നടക്കാത്ത സ്ഥിതിയാണെന്നും അദ്ദേഹം ആരോപിച്ചു. രണ്ടുമാസമായി ട്രഷറികളില്‍ പണമിലഌ മുന്‍ സര്‍ക്കാരുകള്‍ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി കടമെടുത്തിട്ടുണ്ടെങ്കിലും ഇപ്പോള്‍ പണമില്ലാത്തതിനാല്‍ ഭരണം തന്നെ സ്തംഭിച്ചിരിക്കുകയാണ്. ജിഎസ്ടി ലോട്ടറിയാകുമെന്ന് വിചാരിച്ച മന്ത്രി തോമസ് Read More …

കേരളത്തിലെ നേതാക്കളുടെ പ്രായം 70നും മേലെ, നേതൃത്വത്തെ കണക്കിന് കളിയാക്കി കെഎസ് യു പ്രമേയം

കോഴിക്കോട്: രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ രാജ്യമാകെ പുതുതലമുറ നേതൃത്വത്തിലേക്കു വരുമ്‌ബോള്‍ കേരളത്തിലെ നേതാക്കളുടെ പ്രായം 70നു മുകളിലെന്ന് കെഎസ് യുവിന്റെ വിമര്‍ശനം. പാര്‍ട്ടി പ്രതിസന്ധിയിലാകുമ്‌ബോള്‍ എതിരാളികളുടെ കൈയില്‍ ആയുധം കൊടുക്കുന്ന ആദര്‍ശധീര വീരന്‍മാര്‍ സ്വയംഭൂവല്ലെന്ന് ഓര്‍ക്കണം. സ്വന്തം സ്ഥാനമാനങ്ങള്‍ നിലനിര്‍ത്താന്‍ കോണ്‍ഗ്രസിന്റെ സംഘടനാ തെരഞ്ഞെടുപ്പുതന്നെ അട്ടിറിച്ച ഇത്തരം നേതാക്കള്‍ യുവാക്കളുടെ അവസരം തട്ടിപ്പറിച്ചെന്നും എലത്തൂരില്‍ നടന്നുവന്ന Read More …

പി. മോഹനന്‍ സി പി എം കോഴിക്കോട് ജില്ലാസെക്രട്ടറി

കോഴിക്കോട്: പി.മോഹനന്‍ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയായി തുടരും. ഐകകണ്‌ഠേനയാണ് മോഹനനെ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. ഇത് രണ്ടാം തവണയാണ് അദ്ദേഹം ജില്ലാ സെക്രട്ടറിയാകുന്നത്. പി.നിഖില്‍, ടി.പി.ബിനീഷ് എന്നിവരടക്കം ഏഴ് പേര്‍ പുതുതായി ജില്ലാ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. മോഹനനു പകരം പുതിയ ആളെ ജില്ലാ സെക്രട്ടറിയാക്കുന്നതിനുള്ള നീക്കങ്ങള്‍ നടക്കുന്നുവെന്നും ഇത് സംബന്ധിച്ച് ജില്ലാക്കമ്മിറ്റിയില്‍ വിഭാഗീയതയുണ്ടെന്നും കഴിഞ്ഞ ദിവസം Read More …

‘നേരം വെളുക്കുവോളം സരിതയെ വിളിച്ചിട്ടും ഇത്ര ബില്ലു വന്നതായി അറിയില്ല’; മന്ത്രിമാരുടെ ഫോണ്‍വിളിയെ വിമര്‍ശിച്ച് കെ. സുരേന്ദ്ര

മന്ത്രിമാരുടെ ഫോണ്‍ബില്‍ വര്‍ധിച്ചതിനെ ചോദ്യം ചെയ്ത് ബിജെപി നേതാവ് കെ. സുരേന്ദ്രന്‍. ഉമ്മന്‍ചാണ്ടിയുടെ കാലത്ത് മുഖ്യമന്ത്രിയും പ്രൈവറ്റ് സെക്രട്ടറിമാരും നേരം വെളുക്കുവോളം സരിതയെ വിളിച്ചിട്ടും ഇത്ര ബില്ലു വന്നിട്ടില്ലെന്നും ഫേയ്‌സ്ബുക്കിലൂടെ അദ്ദേഹം പറഞ്ഞു. കേരളം കടക്കെണിയില്‍പ്പെട്ട് ഉഴലുമ്‌ബോള്‍ മന്ത്രിമാര്‍ ധൂര്‍ത്തടിക്കുകയാണെന്നും സുരേന്ദ്രന്‍. ഒരു മന്ത്രി ഒരു മാസം അരലക്ഷം രൂപയ്ക്ക് ഫോണ്‍വിളിച്ചു എന്നു പറഞ്ഞുകൊണ്ടുള്ള മലയാള Read More …

ബുദ്ധിമാന്ദ്യമുള്ള കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ സിപിഎം നേതാവിനെതിരെ കേസ്

കോഴിക്കോട്: ബുദ്ധിമാന്ദ്യമുള്ള ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസില്‍ സിപിഎം നേതാവിനെതിരെ കേസ്. കീഴരയൂര്‍ പഞ്ചായത്തംഗമായ ബിനീഷിനെതിരെ പോസ്‌കോ നിയമപ്രകാരമാണ് കൊയിലാണ്ടി പൊലീസ് കേസെടുത്തിരിക്കുന്നത്. അയല്‍വാസിയായ കുട്ടിയെയാണ് ബിനീഷ് പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയത്.

കാന്തപുരത്തിന് പൂര്‍വവിദ്യാര്‍ഥികള്‍ നല്‍കിയത് ഒരു കോടി രൂപ..!!

കോഴിക്കോട്: മര്‍കസിലൂടെ തങ്ങള്‍ക്ക് ജ്ഞാനവെളിച്ചം തുറന്ന് തന്ന പ്രിയപ്പെട്ട ഗുരുവിന് ഒരു കോടി രൂപയുടെ ഉപഹാരവുമായി പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍. മര്‍കസ് റൂബി ജൂബിലിയുടെ ഭാഗമായി സംഘടിപ്പിച്ച ബാക് ടു മര്‍കസ് ചടങ്ങിലാണ് മര്‍കസ് സ്ഥാപകന്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്്‌ലിയാര്‍ക്ക് അവാര്‍ഡ് തുക കൈമാറിയത്. കേവലമായ അറിവിനപ്പുറം മാനുഷിക ബോധവും ധാര്‍മ്മികതയും വിദ്യാര്‍ത്ഥി ഹൃദയങ്ങളില്‍ സന്നിവേശിപ്പിച്ച് Read More …

മുന്നറിയിപ്പ് വകവെയ്ക്കാതെ മുജാഹിദ് സമ്മേളനത്തില്‍ പങ്കെടുത്തു; റഷീദലി തങ്ങള്‍ക്ക് സമസ്തയുടെ വിലക്ക്

കോഴിക്കോട്: മലപ്പുറം കൂരിയാട് നടന്ന മുജാഹിദ് സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുത്ത പാണക്കാട് റശീദലി ശിഹാബ് തങ്ങള്‍ക്ക് സമസ്തയുടെ യോഗത്തില്‍ വിലക്ക്. മുജാഹിദ് സമ്മേളനത്തില്‍ പങ്കെടുക്കരുതെന്ന് സമസ്ത നേതൃത്വം നേരത്തെ മുന്നറിയിപ്പു നല്‍കിയിരുന്നു. ഇതു ലംഘിച്ചാണ് പാണക്കാട് റശീദലി ശിഹാബ് തങ്ങളും മുനവ്വറലി ശിഹാബ് തങ്ങളും മുജാഹിദ് സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുത്തത്. നാളെ മുക്കത്ത് നടത്താന്‍ തീരുമാനിച്ച Read More …