ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരം: ചികിത്സ കിട്ടാതെ രോഗി മരിച്ചു

കോഴിക്കോട്: ഡോക്ടര്‍മാരുടെ സമരത്തെ തുടര്‍ന്ന് ചികിത്സ കിട്ടാതെ രോഗി മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജിലാണ് സംഭവം. കുറ്റിപ്പുറം സ്വദേശിനി കല്യാണി (83) ആണ് മരിച്ചത്. കാലിന് ശസ്ത്രക്രിയക്ക് വിധേയയാക്കിയ രോഗിയാണ് മരിച്ചത്. ഡോക്ടര്‍മാര്‍ തിരിഞ്ഞ് നോക്കിയില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

ആടുകളെ കഴുത്തറത്ത് പിക്കപ്പ് വാനില്‍ കുത്തിനിറച്ച് കടത്താന്‍ ശ്രമിച്ചവരെ നാട്ടുകാര്‍ പിടികൂടി

വെള്ളിമാടുകുന്ന്: കോഴിക്കോട് ചത്ത ആടുകളെ കുത്തിനിറച്ച് കൊണ്ടുവന്ന വാഹനം നാട്ടുകാര്‍ പിടികൂടി പൊലീസിന് കൈമാറി. എന്‍ജിഒ ക്വാട്ടേഴ്‌സിന് സമീപത്ത് വെച്ചാണ് ആടുകളെ കുത്തിനിറച്ച് പിക് അപ്പ് വാനില്‍ കൊണ്ടുവരുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് നാട്ടുകാര്‍ വാഹനം തടയുകയായിരുന്നു. പിന്നീട് നടത്തിയ പരിശോധനയില്‍ ആടുകളെ കഴുത്തറത്ത നിലയിലും അവശനിലയിലും കണ്ടെത്തി. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ചേവായൂര്‍ Read More …

ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനു പൊലീസ് മര്‍ദനം: മുഖ്യമന്ത്രിക്കും ഡിജിപിക്കും സാക്ഷരതാ മിഷന്‍ ഡയറക്റ്ററുടെ പരാതി

കോഴിക്കോട്: സാക്ഷരതാമിഷന്റെ സംസ്ഥാന തുടര്‍വിദ്യാഭ്യാസ കലോത്സവത്തില്‍ പങ്കെടുക്കാനെത്തിയ ട്രാന്‍ജെന്‍ഡേഴ്‌സ് വിഭാഗത്തില്‍പ്പെട്ടവരെ പൊലീസ് ക്രൂരമായി മര്‍ദിച്ച സംഭവത്തെ ഡയരക്റ്റര്‍ ഡോ പിഎസ് ശ്രീകല അപലപിച്ചു. പൊലീസ് നടത്തിയ കിരാതമായ നടപടിക്കെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും രേഖാമൂലം പരാതി നല്‍കിയതായി അവര്‍ അറിയിച്ചു. ഹീനകൃത്യം നടത്തിയ പൊലീസുകാരെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടു. കലോത്സവത്തില്‍ പങ്കെടുത്തശേഷം മടങ്ങുകയായിരുന്ന മമത ജാസ്മിന്‍, Read More …

ആര്‍.എസ്.എസ് തലവനെതിരെ കേസെടുക്കാതെ സര്‍ക്കാര്‍ ഒളിച്ചു കളിക്കുന്നു: കെ.പി.എ മജീദ്

കോഴിക്കോട്: ജില്ലാ മജിസ്‌ട്രേറ്റു കൂടിയായ ജില്ലാ കലക്ടറുടെ ഉത്തരവ് പോലും ലംഘിച്ചും നാഷണല്‍ ഫ്‌ളാഗ് ചട്ടം മറികടന്നും പാലക്കാട് കര്‍ണ്ണകിയമ്മാള്‍ സ്‌കൂളില്‍ ദേശീയ പതാകയുയര്‍ത്തിയ ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവതിനെതിരെ കേസ്സെടുക്കാതെ ഒളിച്ചു കളിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ ഏതാനും പേരെ ബലിയാടാക്കി ഒളിച്ചു കളിക്കുകയാണെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ക്കും Read More …

കോഴിക്കോട് ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ മര്‍ദ്ദിച്ച സംഭവം അന്വേഷിക്കാന്‍ മുഖ്യമന്ത്രിയുടെ ഉത്തരവ്

കോഴിക്കോട് സംസ്ഥാന സര്‍ക്കാരിന്റെ തുടര്‍വിദ്യാഭ്യാസ കലോത്സവത്തില്‍ പങ്കെടുക്കാനെത്തിയ ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് പ്രതിനിധികള്‍ക്ക് പൊലീസിന്റെ ക്രൂര മര്‍ദ്ദനമേറ്റ സംഭവം അന്വേഷിക്കാന്‍ മുഖ്യമന്ത്രിയുടെ ഉത്തരവ്. ദക്ഷിണ മേഖലാ ഐ.ജി രാജേഷ് ദിവാനാണ് അന്വേഷണ ചുമതല നല്‍കിയിരിക്കുന്നത്. ഇത് സംബന്ധിച്ച് സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ സംസ്ഥാന പൊലീസ് മേധാവിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് ഇക്കാര്യം അന്വേഷിക്കാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടിരിക്കുന്നത്. അതേസമയം, Read More …

കുട്ടിയെ ഉപേക്ഷിച്ച് ഒളിച്ചോടി; യുവതിയും കാമുകനും അറസ്റ്റില്‍

കോഴിക്കോട്: കുട്ടിയെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയും കാമുകനും അറസ്റ്റില്‍. ഈ മാസം 23നാണ് പരപ്പന്‍പൊയില്‍ സ്വദേശിനിയായ യുവതി മുക്കം വാലിലഌപുഴ സ്വദേശി പ്രജിലിനൊപ്പം(30) ഒളിച്ചോടിയത്. ഭര്‍ത്താവ് താമരശ്ശേരി പോലീസില്‍ നല്‍കിയ പരാതിയിലാണ് ഇരുവരും അറസ്റ്റിലായത്. യുവതിയുടെ പതിനൊന്നു വയസുകാരനായ മകന്‍ നല്‍കിയ മൊഴിയില്‍ തന്നെ മാതാവ് ശാരീരികമായി ഉപദ്രവിച്ചിരുന്നതായും തന്നെ ഉപേക്ഷിച്ചു പോയതായും വെളി Read More …

മിഠായി തെരുവില്‍ ട്രാന്‍സ്‌ജെന്‍ഡറുകളെ പൊലീസ് മര്‍ദ്ദിച്ചു

കോഴിക്കോട്: മിഠായിത്തെരുവിലെ താജ് റോഡില്‍ വെച്ച് ട്രാന്‍സ്‌ജെന്‍ഡറുകളെ പൊലീസ് മര്‍ദ്ദിച്ചതായി പരാതി. ട്രാന്‍സ്‌ജെന്‍ഡറുകളായ അഞ്ചുപേരെയാണ് ഇന്നലെ രാത്രി പത്തരയോടെ റോഡിലൂടെ നടന്നുപോകവെ പൊലീസ് അകാരണമായി മര്‍ദ്ദിച്ചത്. ട്രാന്‍സ്‌ജെന്‍ഡറുകളായ സുസ്മിക്കും ജാസ്മിനും കൈകള്‍ക്കും കാലിനും സാരമായി പരിക്കേറ്റിട്ടുണ്ട്. തുടര്‍വിദ്യാഭ്യാസ കലോത്സവത്തില്‍ ഇന്ന് നൃത്തം അവതരിപ്പിക്കേണ്ടതിനാല്‍ അതിനുള്ള ഒരുക്കങ്ങള്‍ നടത്തി തിരിച്ചുപോകവെയാണ് പൊലീസ് മര്‍ദിച്ചതെന്ന് ഇവര്‍ പറഞ്ഞു. തങ്ങള്‍ക്ക് Read More …

വൃദ്ധയുടെ മൃതദേഹം വെള്ളക്കെട്ടില്‍; 17കാരനെ കുടുക്കിയത് മൊബൈല്‍ ഫോണ്‍, സഹായത്തിന് പിതാവും!!

കോഴിക്കോട്: കൊയിലാണ്ടിക്കടുത്ത ഊരള്ളൂരില്‍ വയോധികയുടെ മൃതദേഹം വെള്ളക്കെട്ടില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതിയെ പിടിക്കാന്‍ പോലീസിനെ സഹായിച്ചത് പ്രദേശത്തെ മോഷണം. മൊബൈല്‍ ഫോണ്‍ കാണാതായുമായി ബന്ധപ്പെട്ട അന്വേഷണമാണ് പ്രതിയിലേക്കെത്താന്‍ പോലീസിനെ സഹായിച്ചത്. വൃദ്ധയുടെ മരണം കൊലപാകമാണെന്ന് പോലീസ് കണ്ടെത്തിയതിന് പിന്നാലെയാണ് അറസ്റ്റുണ്ടായത്. മദ്യലഹരിയിലായിരുന്ന കൗമാരക്കാരന്‍ വൃദ്ധയോട് അപമര്യാദയായി പെരുമാറിയ ശേഷമാണ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതെന്നാണ് പോലീസ് കണ്ടെത്തല്‍. Read More …