കെഎസ്‌ആര്‍ടിസി പെന്‍ഷന്‍കാര്‍ അനിശ്ചിതകാല റിലേ നിരാഹാര സമരത്തില്‍

കോഴിക്കോട് : പെന്‍ഷന്‍ മുടങ്ങിയ കെഎസ്‌ആര്‍ടിസിയിലെ പെന്‍ഷന്‍കാര്‍ കോഴിക്കോട് അനിശ്ചിതകാല റിലേ നിരാഹാരസമരം ആരംഭിച്ചു. കെഎസ്‌ആര്‍ടിസി പെന്‍ഷനേഴ്സ് ഓര്‍ഗനൈസേഷന്റെ ആഭിമുഖ്യത്തിലാണ് നിരാഹാരസമരം. പെന്‍ഷന്‍ കുടിശ്ശിക ഉടന്‍ വിതരണം ചെയ്യുക, പെന്‍ഷന്‍ സര്‍ക്കാര്‍ ഏറ്റെടുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. നിരാഹാര സമരത്തില്‍ പങ്കെടുക്കാനെത്തിയ ഓരോരുത്തരും നിരവധി പ്രശ്നങ്ങളിലൂടെ കടന്ന് പോകുന്നവരാണ്. പെന്‍ഷന്‍ വിതരണം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാണ് ഇവരുടെ Read More …

പെരിന്തല്‍മണ്ണ സംഘര്‍ഷം: പൊലീസ് പക്ഷം പിടിച്ചെന്ന് എം.കെ. മുനീര്‍

പെരിന്തല്‍മണ്ണ മുസ് ലിം ലീഗ് ഒാഫിസ് അടിച്ചു തകര്‍ത്ത സംഭവത്തില്‍ പൊലീസ് പക്ഷം പിടിച്ചെന്ന് ലീഗ് നിയമസഭാ കക്ഷി നേതാവ് എം.കെ മുനീര്‍. സംഘര്‍ഷ സമയത്ത് നിരവധി സന്ദര്‍ഭങ്ങളില്‍ ഈ നിലപാട് പൊലീസ് സ്വീകരിച്ചിട്ടുണ്ട്. ഇതേ പക്ഷപാത സമീപനമാണ് നിയമസഭയില്‍ മുഖ്യമന്ത്രി സ്വീകരിച്ചതെന്നും മുനീര്‍ പറഞ്ഞു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് Read More …

ഗവര്‍ണര്‍ ഒരു പാര്‍ട്ടിയെ മാത്രം ഉപദേശിച്ചാല്‍ പോരാ -ഗുലാം നബി ആസാദ്

കോഴിക്കോട്: സംസ്ഥാനത്തെ രാഷ്ട്രീയ കൊലപാതകത്തില്‍ ഗവര്‍ണര്‍ പി. സദാശിവം ഒരു പാര്‍ട്ടിയെ മാത്രം ഉപദേശിച്ചാല്‍ പോരെന്ന് രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്. അക്രമ രാഷ്ട്രീയത്തിന്‍റെ ഉത്തരവാദിത്തം സി.പി.എമ്മിനെ പോലെ ബി.ജെ.പിക്കുമുണ്ട്. ന്യൂട്ടന്‍റെ മൂന്നാം ചലന നിയമം പോലെയാണ് അക്രമ രാഷ്ട്രീയമെന്നും ഗുലാം നബി ആസാദ് മാധ്യമങ്ങളോട് പറഞ്ഞു.

ലഹരി ഉപയോഗത്തിനെതിരെ വേറിട്ട പ്രചാരണവുമായി കോഴിക്കോട് പ്രസ്‌ക്ലബിന്റെ പ്ലെ എഗയിന്‍സ്റ്റ് ഡ്രഗ്‌സ് ഫുട്‌ബോള്‍ ടൂര്‍മ്മമെന്റ്

ലഹരി ഉപയോഗത്തിനെതിരെ വേറിട്ട പ്രചാരണവുമായി കോഴിക്കോട് പ്രസ് ക്ലബ്. Play Against drugs ഫുട്ബോള്‍ ടൂര്‍ണമെന്റ് ജനുവരി 21 ഞായറാഴ്ച നടക്കും. വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും ഇടയില്‍ മയക്കുമരുന്ന് ഉപയോഗം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് കോഴിക്കോട് പ്രസ് ക്ലബ് വ്യത്യസ്തമായ ബോധവല്‍ക്കരണവുമായി രംഗത്തെത്തുന്നത്. ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസുണ്ടാകു എന്ന സന്ദേശം ഉയര്‍ത്തിയാണ് കോഴിക്കോട് പ്രസ് ക്ലബ് Read More …

കോ‍ഴിക്കോട് ഹോമിയോ മെഡിക്കല്‍ കോളേജില്‍ എസ്‌എഫ്‌ഐക്ക് ഉജ്ജ്വല വിജയം

കോഴിക്കോട് ഗവണ്‍മെന്റ് ഹോമിയോ മെഡിക്കല്‍ കോളേജില്‍ SFI. മുഴുവന്‍ ജനറല്‍ സീറ്റിലും SFI സ്ഥാനാര്‍ഥികള്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയം സ്വന്തമാക്കി . 269 വോട്ടുകള്‍ പോള്‍ ചെയ്തപ്പോള്‍ 160 ല്‍ അധികം വോട്ടുകളുടെ ഭൂരിപക്ഷത്തോടുകൂടിയാണ് SFI യുടെ വിജയം . Chairperson:amrutha ashokan Vice chairman :meenu Mohandas General Secretary: bipin r arts Read More …

കോഴിക്കോട് ജില്ലയില്‍ നാളെ ഓട്ടോ ടാക്സി പണിമുടക്ക്

കോഴിക്കോട്: ഓണ്‍ലൈന്‍ ടാക്സികള്‍ക്കെതിരെ കോഴിക്കോട് ജില്ലയില്‍ വ്യാഴാഴ്ച ഓട്ടോ – ടാക്സി പണിമുടക്ക്. രാവിലെ പത്തുമുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെയാണ് പണിമുടക്ക്. റെയില്‍വെ സ്റ്റേഷനില്‍ ഓണ്‍ലൈന്‍ ടാക്സികള്‍ക്ക് കൗണ്ടര്‍ അനുവദിക്കാനുള്ള നീക്കം അടക്കമുള്ളവയ്ക്കെതിരെയാണ് പ്രതിഷേധം. റെയില്‍വെ സ്റ്റേഷന്‍ കേന്ദ്രീകരിച്ച്‌ തൊഴിലാളികള്‍ പ്രതിഷേധ പ്രകടനം നടത്തുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

‘മുഖ്യമന്ത്രിക്ക് പറന്ന് നടക്കാനുള്ളതല്ല ഓഖി ദുരിതാശ്വാസ നിധി; ദുരിതബാധിതര്‍ക്ക് വേണ്ടി പിരിച്ച പണംദുരന്തമേഖലയില്‍ നേരിട്ട് വിതരണം ചെയ്യുമെന്ന് എംഎസ്എഫ്

കോഴിക്കോട്: ഓഖി ദുരിതബാധിതര്‍ക്ക് വേണ്ടി പിരിച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കില്ലെന്ന് എംഎസ്എഫ്. ദുരന്തനിവാരണ ഫണ്ടില്‍ നിന്നുള്ള പണം മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്രയ്ക്ക് വേണ്ടി നല്‍കാനുള്ള വിവാദ ഉത്തരവ് പുറത്തുവന്നതിന് പിന്നാലെയാണ് എംഎസ്എഫിന്റെ നടപടി. സംസ്ഥാനത്തെ കാന്പസുകളില്‍ നിന്നാണ് ഓഖി ദുരിതബാധിതര്‍ക്ക് വേണ്ടി എംഎസ്എഫ് പണം പിരിച്ചത്. പിരിച്ചെടുത്ത പണം ദുരന്തമേഖലയില്‍ നേരിട്ട് വിതരണം Read More …

എന്‍കെ അബൂബക്കര്‍ മാസ്റ്റര്‍ അന്തരിച്ചു

കോഴിക്കോട്: കെഎടിഎഫ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും കര്‍ണ്ണാടക പൊതു വിദ്യാഭ്യാസ ഡയരക്ടര്‍ പിസി ജാഫര്‍ എെഎഎസിന്‍െറ പിതാവുമായ എന്‍കെ അബൂബക്കര്‍ മാസ്റ്റര്‍ (65) ബാംഗ്ലൂര്‍ അഭയ ഹോസ്പിറ്റലില്‍ വെച്ച്‌ അന്തരിച്ചു.ശസ്ത്രക്രിയയെ തുടര്‍ന്ന് ഒരാഴ്ചയായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.     പറക്കുന്ന് നൂറുല്‍ ഹുദാ മദ്രസ്സാ , ആവിലോറ സര്‍വ്വീസ് സഹകരണ ബാങ്ക് എന്നീ സ്ഥാപനങ്ങളുടെ Read More …