വിടി ബല്‍റാമിനെ പിന്തുണച്ച് കെഎം ഷാജി എംഎല്‍എ; സ്വന്തം മാലിന്യം അയല്‍പക്കത്തിടുകയാണ് ഇടതുപക്ഷം!

കോഴിക്കോട്: വിടി ബല്‍റാമിന് പിന്തുണയുമായി കെഎം ഷാജി എംഎല്‍എ. വിടി ബല്‍റാമിന്റെ എകെജിയെ കുറിച്ചുള്ള പരാമര്‍ശം വന്‍ വിവാദമാണ് ഉണ്ടാക്കി.യത്. തുടര്‍ന്ന് വിടി ബല്‍റാമിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്ത് വന്നു. വിടി ബല്‍റാമിനെ പിന്തുണയ്ക്കുന്നതോടൊപ്പം സിപിഎമ്മിനെ നിശിതമായി വിമര്‍ശിക്കാനും മുസ്ലീം ലീഗ് നേതാവ് കൂടിയായ കെഎം ഷാജി മറന്നില്ല. തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് Read More …

കോഴിക്കോട് ജില്ലാ ലീഗുകള്‍ക്ക് നാളെ മുതല്‍ തുടക്കം

കോഴിക്കോട് ജില്ലാ ലീഗ് ഡിവിഷനുകള്‍ക്ക് നാളെ മുതല്‍ തുടക്കം. നാളെ ഇ ഡിവിഷന്‍ ആരംഭിക്കുന്നതോടെ ഡിവിഷനുകള്‍ക്ക് ആരംഭമാകും. ഫറൂഖ് കോളേജ് ഗ്രൗണ്ടിലാണ് ഇ ഡിവിഷന്‍ മത്സരങ്ങള്‍ നടക്കുന്നത്. ഡി ഡിവിഷന്‍ മത്സരങ്ങള്‍ ജനുവരി 16മുതലും, സി ഡിവിഷന്‍ മത്സരങ്ങള്‍ ജനുവരി 20 മുതലും, ബി ഡിവിഷന്‍ ഫെബ്രുവരി 5 മുതലും, എ ഡിവിഷന്‍ ഫെബ്രുവരി 18ആം Read More …

ബല്‍റാമിനെ പിന്തുണച്ച സിവിക് ചന്ദ്രന്റെ ഫേസ്ബുക്ക് അക്കൗണ്ട് പൂട്ടിച്ചു

കോഴിക്കോട്: എകെജിയുമായി ബന്ധപ്പെട്ട് വിവാദ പ്രസ്താവന നടത്തിയ വിടി ബല്‍റാമിന് അനുകൂലമായി പോസ്റ്റ് ഇട്ട സിവിക് ചന്ദ്രന്റെ ഫേസ്ബുക്ക് അക്കൗണ്ട് പൂട്ടിച്ചു. സിപിഎമ്മുകാര്‍ക്ക് ആരെക്കുറിച്ചും എന്തും പറയാം എന്ന കണ്ണൂര്‍ രാഷ്ട്രീയത്തില്‍ സഹികെട്ടാണ് ബല്‍റാം പരാമര്‍ശം നടത്തിയതെന്ന് അദ്ദേഹം തന്റെ കുറിപ്പില്‍ പറഞ്ഞിരുന്നു. കുറിപ്പ് ചര്‍ച്ചയായതിനെ തുടര്‍ന്നാണ് ഉച്ചയോടെ ഫേസ്ബുക്ക് അക്കൗണ്ട് ലഭ്യമല്ലാതായത്. ഫേസ്ബുക്ക് അക്കൗണ്ട് Read More …

ഉസ്മാന്‍ മദനി അപകടത്തില്‍ മരിച്ചു

കോഴിക്കോട്: സാമൂഹ്യ പ്രവര്‍ത്തകനായിരുന്ന ഉസ്മാന്‍ മദനി അപകടത്തില്‍ മരിച്ചു. മഞ്ചേരി നെല്ലി പറമ്പിലുണ്ടായ അപകടത്തിലാണ് മരിച്ചത്. ബൈക്കല്‍ സഞ്ചരിക്കുന്നതിനിടയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. കോഴിക്കോട് മെഡിക്ക്ല്‍ കോളജിലാണ് മൃതദേഹം സൂക്ഷിച്ചിട്ടുള്ളത്. എടവണ്ണയിലെ രാഷ്ട്രീയ സാമൂഹിക ജീവകാര്യണ്യ മേഖലയിലെ നിറ സാന്നിധ്യമായിരുന്നു ഉസ്മാന്‍ മദനി.

യു ഡി എഫ് ബഹിഷ്‌ക്കരണം തുടരുന്നു; മര്‍ക്കസ് റൂബി ജൂബിലിക്ക് ഉമ്മന്‍ ചാണ്ടിക്കും, രമേശ് ചെന്നിത്തലക്കും പിന്നാലെ കെ മുരളീധരനും എത്തിയില്ല

കോഴിക്കോട്: മര്‍ക്കസ് റൂബി ജൂബിലിക്ക് ഉമ്മന്‍ ചാണ്ടിക്കും, രമേശ് ചെന്നിത്തലക്കും പിന്നാലെ കെ മുരളീധരനും എത്തിയില്ല. ഇന്നലെ നടന്ന സൗഹാര്‍ദ്ദ സമ്മേളനത്തില്‍ അവസാന നിമിഷം മുരളീധരന്‍ എത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും അദ്ദേഹം പങ്കെടുത്തില്ല. മാധ്യമ പ്രവര്‍ത്തകര്‍ക്ക് വേദിയില്‍ വെച്ച് നല്‍കിയ പരിപാടിയുടെ നോട്ടീസിലും കെ.മുരളീധരന്റെ പേരുണ്ടായിരുന്നു. എന്നാല്‍ എം.കെ രാഘവന്‍ എംപി പരിപാടിക്ക് എത്തിയെങ്കിലും എംകെ രാഘവന്‍ Read More …

വി.ടി ബല്‍റാം സംഘി മനോഭാവമുള്ളയാളെന്ന് മുഹമ്മദ് മുഹ്‌സിന്‍

കോഴിക്കോട്: തൃത്താല എം.എല്‍.എ വി.ടി ബല്‍റാം സംഘി മനോഭാവമുള്ള വ്യക്തിയാണെന്ന് പട്ടാമ്പി എം.എല്‍.എ മുഹമ്മദ് മുഹ്‌സിന്‍. ഇന്നല്ലെങ്കില്‍ നാളെ എസ്. എം കൃഷ്ണയെ പോലെ സംഘിപാളയത്തില്‍ എത്തേണ്ട ആളാണ് ബല്‍റാമെന്നും മുഹ്‌സിന്‍ കുറ്റപ്പെടുത്തുന്നു. എ.കെ.ജിക്കെതിരായ ബല്‍റാമിന്റെ പ്രസ്താവനയെ കുറിച്ച് പ്രതികരിക്കുമ്പോഴാണ് കോണ്‍ഗ്രസിന്റെ യുവ എം.എല്‍.എക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഹ്‌സിന്‍ രംഗത്തെത്തിയത്. വി.ടി ബല്‍റാമിന്റെ പ്രസ്താവനയെ കേരളീയ Read More …

കല്യാണ വീടിനെ ഒന്നടങ്കം മുള്‍മുനയില്‍ നിര്‍ത്തിയ പുലി ഒടുവില്‍ പൂച്ചയായി

കോഴിക്കോട് : പൊലീസിന്റെയും വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും സംരക്ഷണത്തിലാണ് കോഴിക്കോട് മാവൂരില്‍ ഇന്നലെ ഒരു വിവാഹസത്കാരം നടന്നത്.കല്യാണവീട്ടില്‍ പുലി ഇറങ്ങിയെന്ന പേരില്‍ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെയാണ് പൊലീസ് സ്ഥലത്തെത്തി കല്യാണവീടിന് സംരക്ഷണം ഒരുക്കിയത്.എന്നാല്‍ ദൃശ്യങ്ങളില്‍ ഉള്ളത് പുലിയല്ല കാട്ടുപൂച്ചയാണെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. കോഴിക്കോട് മാവൂരിലാണ് സംഭവം. പള്ളിത്താഴം സ്വദേശി സുജിത്തിന്റെ വിവാഹസത്കാരത്തില്‍ പങ്കെടുക്കാന്‍ എത്തിയ ബന്ധുക്കളില്‍ ചിലര്‍ Read More …

കോഴിക്കോട് വിവാഹ സല്‍കാരത്തിനിടെ വീടിനടുത്ത് പുലി; പൊലീസ് പരിശോധന തുടങ്ങ

കോഴിക്കോട്: വിവാഹ സല്‍ക്കാരം നടക്കുന്നതിനിടെ വീടിനടുത്ത് പുലിയുടെ സാന്നിധ്യം കണ്ടത് നാട്ടുകാരെ ഭീതിയിലാഴ്ത്തി.കോഴിക്കോട് പെരുവയല്‍ പള്ളിത്താഴത്ത് കോളാട്ട് രവിയുടെ വീടിനടുത്താണ് സംഭവം.വിവാഹ സല്‍കാരം നടക്കുന്ന വീട്ടില്‍ നിന്നുതന്നെ എടുത്ത വീഡിയോയിലാണ് പുലി നടന്നുനീങ്ങുന്ന ദൃശ്യങ്ങള്‍ കാണാനായത്. സംഭവത്തെ തുടര്‍ന്ന് ഉടന്‍ തന്നെ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.     പൊലീസ് സ്ഥലത്തെത്തി ദൃശ്യങ്ങള്‍ പരിശോധിക്കുകയും പുലിയാണെന്ന് സ്ഥിരീകരിക്കുകയുമായിരുന്നു. Read More …